അജ്ഞാതന്‍ 2010, ഡിസംബർ 31, വെള്ളിയാഴ്‌ച

പുതു വര്ഷം ആരംഭിക്കാന്‍  നിമിഷങ്ങള്‍ ബാകി.....കുറെ നല്ല നിമിഷങ്ങളും കുറച്ച നൊമ്പരങ്ങളും .....2010  സംഭവബഹുലമായിരുന്നു
ഒക്കെ ഓര്‍ക്കാന്‍ ഒരു സുഖമുണ്ട് .......ചില വിടവാങ്ങലുകളുടെ നൊമ്പരവുമുണ്ട് ,ഒപ്പം പുതു വര്‍ഷത്തെ കുറിച്ച നിറമുള്ള സ്വപ്നങ്ങളും ,എല്ലാവര്ക്കും എന്റെ പുതു വത്സരാശംസകള്‍

അജ്ഞാതന്‍ 2010, ഡിസംബർ 14, ചൊവ്വാഴ്ച

"അനൂ,മാലതി ചേച്ചി മരിച്ചു"
"എപ്പോ?എങ്ങനെ?"
"ഇന്നലെ...ആത്മഹത്യാ ആയിരുന്നു"
മാലതി ചേച്ചി.....ഏതോ അകന്ന ബന്ധത്തിലുള്ള ഒരാള്‍ അത്രയെ അറിയൂ....
കണ്ടിടുള്ളതും വിരളം,സംസാരിച്ചത് ഒരേയൊരു വട്ടം,എന്നിട്ടും പ്രിയപ്പെട്ട ആരോ പിരിഞ്ഞ പോലൊരു വേദന
ചെറുപ്പം മുതല്‍ ബന്ധുകളുടെയും വീട്ടുകാരുടെയും സംസാരത്തില്‍ നിന്ന് ഒരു പാട് കേട്ടിടുണ്ടായിരുന്നു അവരെ കുറിച്ച് ,കാണാന്‍ ഒരുപാട് കൊതിചിടുണ്ട് അപ്പോഴൊക്കെ ,പക്ഷെ കല്യാണം കഴിഞ്ഞ ശേഷം അവര്‍ നാട്ടില്‍ അങ്ങനെ വരാറില്ലായിരുന്നു,അങ്ങനെയിരിക്കെ ഒരു കല്യാണ വീട്ടില്‍ വെച്ച് അവരെ കണ്ടു,എല്ലാരും പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു,സ്വര്‍ണത്തിന്റെ നിറം,കരിമീന് മിഴികള്‍,കടഞ്ഞെടുത്ത പോലെ അഴകളവുകള്‍ ഒത്ത ശരീരം,ശരിക്കും ഒരു അപ്സരസ്സ് തന്നെ....അവരോട് അസൂയ കലര്‍ന്ന ആരാധനാ തോന്നി,പക്ഷെ പിന്നെടറിഞ്ഞു,ആ സൌന്ദര്യമായിരുന്നു അവരുടെ ഏറ്റവും വലിയ ശാപമെന്ന്....
                              വിവാഹം കഴിഞ്ഞ അധികം  കഴിയും മുന്‍പേ അവരുടെ ജീവിതത്തില്‍ അസ്വരസങ്ങള്‍ തല പൊക്കി തുടങ്ങി...കാണുന്ന പുരുഷന്മാരോടൊക്കെ അവര്‍ കൊഞ്ചി കുഴയുന്നു എന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി, പിണക്കങ്ങളും  പരാതികളുമായി വര്‍ഷങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു ,ഇതിന്ടെ അവര്‍ക്ക്  മോള്‍ ജനിച്ചു,പക്ഷെ അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ കൂടി കൂടി വന്നു,ഒടുവില്‍ അത് തന്നെ സംഭവിച്ചു,വിവാഹ മോചനം.....
                      മാലതി ചേച്ചിക്ക് ഒരു സഹോദരന്‍ മാത്രമേ ഉണ്ടായിരുനുള്ളൂ...അച്ഛനും അമ്മയും മുന്‍പേ മരിച്ചിരുന്നു.....സഹോദരിയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു അവരുടെ സഹോദരന്‍,ഗോപിനാഥ്....അതായിരുന്നു അവരുടെ പേര്,മാലതി ചേച്ചിയുടെ ഗോപിയേട്ടന്‍....ഗോപിയേട്ടന്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ മാലതി ചേച്ചി തയ്യാറായില്ല....അവിടെ തന്നെ ഒരു വീട് വാടകക്ക് എടുത്ത് മോളെയും കൂട്ടി  അങ്ങോട്ട്‌  താമസം മാറി....പക്ഷെ അവിടെയും അധികം  കഴിഞ്ഞില്ല....നാട്ടുകാര്‍ മുഴുവന്‍ അവര്കെതിരെ തിരിഞ്ഞു...വളരെ മോശമായ രീതിയില്‍ അവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നു ...അപ്പോഴും ഗോപിയേട്ടന്‍ ചെന്നു,അവരെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് വരാന്‍...പക്ഷെ ഒരുവിധത്തിലും അവര്‍ വരാന്‍ തയ്യാറായില്ല....ഒപ്പം നാട്ടുകാരുടെ പരിഹാസ ശരങ്ങളും കൂടി ആയപ്പോള്‍ അന്നാദ്യമായി ഗോപിയേട്ടന്  പൊട്ടി തെറിച്ചു....പക്ഷെ മാലതി ചേച്ചിക്ക് യാതൊരു കൂസലുമില്ലയിരുന്നു.....ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ കുറിച്ച് ഇതൊക്കെ സാധാരണയാനെന്നയിരുന്നു അവരുടെ ഭാഷ്യം,ഒടുവില്‍ ഗോപിയേട്ടന്‍ വെറും കയ്യോടെ മടങ്ങേണ്ടി വന്നു,അവരുടെ മകള്‍ പോലും അവര്‍ക്കെതിരെ തിരിഞ്ഞു....അവരുടെ ഭര്‍ത്താവിനെ വന്നു മകളെ കൂട്ടി  കൊണ്ട് പോയി.അത് അവരുടെ സ്വതന്ത്രം കൂടുതലാക്കി  .ഒടുവില്‍ ഗോപിയെട്ടനും സഹോദരിയെ തള്ളി പറയേണ്ടി വന്നു..ഇല്ലെങ്ങില്‍ വളര്‍ന്നു വരുന്ന തന്റെ മക്കളുടെ ജീവിതം കൂടി നശികുമെന്നു മനസ്സിലായതോടെ ഗോപിയേട്ടന് പെങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷികേണ്ടി വന്നു,അതോടെ മാലതി ചേച്ചി കൂടുതല്‍ ഒറ്റപെട്ടു....വാടക വീട്ടുകാരും അവരെ വീട്ടില്‍ നിന്നിറക്കി വിട്ടു...
                                      അങ്ങനെയിരിക്കെ ഒരു ദിവസം മാലതി ചേച്ചി വീട്ടിലേക്കു കയറി വന്നു.....പഴയ കളികൂട്ടുകാരിയെ കണ്ടപ്പോള്‍ അമ്മയുടെ മുഖത്ത് സന്തോഷത്തേക്കാള്‍ ഒരു തരം വിമ്മിഷ്ട മായിരുന്നു ....എത്രയും വേഗം അവരെ പറഞ്ഞയച്ചാല്‍ മതി എന്നഅമ്മയുടെ ചിന്ത അവര്‍ അറിഞ്ഞില്ലെന്നു തോനുന്നു....ചായയെടുകാന്‍ അമ്മ അടുക്കളയിലേക്കു പോയപ്പോള്‍ അവള്‍ അടുത്ത് വന്നിരുന്നു....
"മീനുവിന്റെ മോളാ അല്ലെ?"
"അതെ"
"എന്താ പേര്?"
"അനു"
"എന്നെ അറിയുമോ?"
"ഉവ്വ്..മാലതി ചേച്ചി"
"നിന്റെ മുടിയെന്താ എങ്ങനെ?ഇച്ചിരി ശ്രദ്ധിച്ചുകൂടെ,ആകെ കെട്ടു വീണല്ലോ?നിന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കണം....നീ എന്നെ നോക്ക്...എനിക്ക് നിന്റെ അമ്മയുടെ വയസ്സാണ്,എന്നാല്‍ അത്രക്ക് തോന്നുമോ?"
നേരാണ്,അവരെ കണ്ടാല്‍ മുപ്പതു വയസ്സില്‍ കൂടുതല്‍ പറയില്ല...
അവര്‍ എന്റെ അടുത്ത വന്നിരുന്നു,ശ്രദ്ധയോടെ മുടിയുടെ കെട്ടുകള്‍ ഓരോന്നായി വിടര്‍ത്താന്‍ തുടങ്ങി...
അതിനിടയില്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു....
അവരുടെ എപ്പോഴാതെ ജീവിതത്തെ കുറിച്ച് അവര്‍ പറഞ്ഞപ്പോള്‍ ഞാനും വല്ലാതായി
നാടോടികളുടെ കൂടെയാണത്രേ അവരുടെ ഇപ്പോഴത്തെ താമസം...
"അനുവിനറിയുമോ?ഇന്നലെ ഞാന്‍ ബസ്‌ സ്റ്ന്റിലെ ബെന്ചിലാ കിടന്നുറങ്ങിയെ....
നേരം വെളുകുംപോഴെക്കും എത്ര പേര്‍ എന്റെ അടുത്ത് വന്നു പോയെന്നറിയാമോ?"
"മാലതി"അമ്മ അലറുകയായിരുന്നു....
അമ്മ പിന്നില്‍ വന്നു നിന്നതരിഞ്ഞില്ലയിരുന്നു....
"കുട്ടിയോട് എന്തൊക്കെയാ പറഞ്ഞു കൊടുക്കുന്നെ...കളികൂട്ടുകരിയാനെല്ലോന്നു കരുതിയാ വീട്ടില്‍ കയറ്റിയത്...എനിട്ട് എന്റെ കുട്ടിയെ വഴി തെറ്റിക്കാന്‍ നോക്കുന്നോ?ഇപ്പോള്‍ ഇറങ്ങിക്കോണം ഇവിടെ നിന്ന്...."
ഒന്നും മിണ്ടാതെ അവര്‍ ഇറങ്ങിപോയി...ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു
ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു....അതിനിടെ അറിഞ്ഞു നാട്ടുകാരൊക്കെ ചേര്‍ന്ന്‍ മാലതി ചേച്ചിയെ പോലീസില്‍ ഏല്പിച്ചു...അവിടെ നിന്ന് മെന്റല്‍ ഹോസ്പിടലിലേക്ക് മാറ്റിയെന്നു,വിവരമാരിന്ജ് ഗോപിയേട്ടന്‍ ഹോസ്പിറ്റലില്‍ ചെന്നത്രേ....
അപ്പോഴാണ് അറിയുന്നത്....മാലതി ചേച്ചി ഈ കാണിച്ചു കൂട്ടിയതൊക്കെ അവരുടെ അസുഖം മൂലമായിരുന്നുവെന്നു.....കടുത്ത സംശയ രോഗി ആയിരുന്നു  ചേച്ചിയുടെ ഭര്‍ത്താവ്,സുന്ദരിയായ തന്റെ ഭാര്യ അന്യനായ ആരോട് സംസാരിച്ചാലും അത് സംശയ ദൃഷ്ടിയോടെയാണ് അയാള്‍ കണ്ടത്.....സ്വന്തം വീട്ടില്‍ എല്ലാരുടെയും പ്രിയപ്പെട്ട കുട്ടിയായി വളര്‍ന്ന മാലതി ചേച്ചിയുടെ മനസ്സിന്‍ ഇതൊന്നും താങ്ങാനുള്ള കരുതില്ലയിരുന്നു....വിഷാദ രോഗത്തിനടിമപെട്ട അവരുടെ മനസ്സ് അതിനെതിരെ പ്രതികരിച്ചത് കൂടുതല്‍ കൂടുതല്‍ സൌഹൃതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു....പിന്നീടുള്ള അവരുടെ എല്ലാ പ്രവര്‍ത്തികളും ആ രോഗത്തിന്റെ ഭാഗമായിരുന്നു ....അതോടെ എല്ലാര്ക്കും അവരോട് സഹതാപമായി .....അവര്‍ അവിടെ ചികിത്സയിലായിരുന്നു.....ഏതൊക്കെ കഴിഞ്ഞിട്ടിപ്പോള്‍ മൂന്നു മാസത്തോളമായി
"അനു....നീയെന്താ ആലോചിക്കുന്നെ ?അമ്മയുടെ വിളിയാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്
"ഹേ...ഒന്നുമില്ല...."ഒന്നും പറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും പുസ്തകത്തിലേക്ക് മുഖംപൂഴ്ത്തി
(ചിത്രങ്ങള്‍- ഗൂഗിള്‍ ഇമേജ്)

അജ്ഞാതന്‍ 2010, ഡിസംബർ 11, ശനിയാഴ്‌ച



അയാള്‍ തിരക്കിട്ട് ആ ഫോട്ടോ മെയില്‍ ചെയ്തു...സമയം ഒരുപാടായിരിക്കുന്നു ....അവസാന എഡിഷന്‍ മുന്‍പ് ഓഫീസില്‍ കിട്ടിയില്ലെങ്ങില്‍ പിന്നെ കഷ്ടപെട്ടതൊക്കെ വെറുതെയാവും.ഇല്ല....ഇനിയും സമയമുണ്ട്....കായലിലേക്ക് മറിഞ്ഞ ബസിന്റെ ചിത്രമാണ്...രക്ഷാപ്രവര്‍ത്തനം ഒരു ഭാഗത്ത് നടക്കുന്നുണ്ട്....ആ സമയത്ത് അത് വഴി വന്നത് കൊണ്ടാണ് മാറ്റാരും അറിയുന്നതിന്‍ മുന്പ് അറിയാനും ചിത്രങ്ങളെടുക്കാനും കഴിഞ്ഞത് .നാളെ ഈ ഫോട്ടോ കണ്ട മറ്റു പത്രകാര്‍ അന്തം വിടും ,ഇത്രയും നേരമായ സ്ഥിതിക്ക് ഇനി മറ്റാര്‍ക്കും ഈ പടങ്ങള്‍ കിട്ടില്ല...അഭിമാനത്തോടെ അയാള്‍ ആ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി...അപോഴാണ് അയാള്‍ അത് കണ്ടത്


.താനെടുത്ത ഫോട്ടോയില്‍ ബസിന്റെ അരികിലായി വെള്ളത്തിന്‌ മുകളില്‍ ഒരു കൈ....ചുവന്ന വളകള്‍ അണിഞ്ഞ ഒരു കുഞ്ഞികൈ....ഫോട്ടോ എടുക്കുമ്പോള്‍ താനിത് കണ്ടില്ലല്ലോ?മനസ്സിലെവിടെയോ ഒരു നീറ്റല്‍....അയാള്‍ ദുരന്ത സ്ഥലത്തേക്ക് ചെന്നു...അപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നുടായിരുന്നു,അയാള്‍ അവിടെ മാകെ തിരഞ്ഞു....അപ്പോള്‍ കണ്ടു....ആ ചുവന്ന വളകള്‍ ഇട്ട ആ കൈകള്‍....മരണപെട്ടവരുടെ കൂട്ടത്തിലായിരുന്നു അവള്‍.....പാതി തുറന്ന കണ്ണുകളുമായി ഒരു അഞ്ചു വയസ്സുകാരി...വിടരും മുന്‍പ് കൊഴിഞ്ഞു പോയ പനിനീര്‍ പുഷ്പം പോലെ.....പിന്നെ അവിടെ നില്‍കാന്‍ അയാള്‍ക്കായില്ല...വീട്ടില്‍ എത്തിയപ്പോഴേക്കും തീര്‍ത്തും തളര്‍ന്നിരുന്നു....നേരെ റൂമില്‍ ചെന്നു കിടക്കയിലേക്ക് വീഴുകയായിരുന്നു....എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ ആവുന്നില്ല ,കണ്ണ് പൂട്ടുമ്പോള്‍ ചുവന്ന വളയിട്ട ആ കുഞ്ഞു കൈകള്‍....അയാള്‍ക്ക് കണ്ണ് പൂട്ടാന്‍ തന്നെ പേടിയായി,എപ്പോഴോ ഉറങ്ങിപോയി.....

ഒരു ചെറിയ കുളം അതിന്റെ പടവില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.....ആരോ വിളികുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കി,ആരുമില്ല ....തോന്നിയതാവും,പെട്ടെന്നാനത് സംഭവിച്ചത്....ആരോ തള്ളിയിട്ടത് പോലെ ...താന്‍ കുളത്തിലേക്ക്‌.....നന്നായി നീന്തല്‍ അറിയുന്ന തനിക്ക് അതിനു സാധികുന്നില്ല.....കൈ കാലുകള്‍ തളര്‍ന്നത് പോലെ.....വയ്യ.....വെള്ളത്തിലേക്ക് താഴ്ന്നു പോവുന്നു.....അപ്പോള്‍ ഒരു കൈ നീണ്ടു വന്നു....തന്നെ പിടിച്ച വലിച്ചുയര്തുന്നു....വെള്ളത്തില്‍ നിന്നുയര്‍ന്നപ്പോള്‍ ആണ് ആ മുഖം കണ്ടത്.....ആ അഞ്ചു വയസ്സുകാരി......"എന്നെ കൊന്നില്ലേ,എന്നെ രക്ഷികാമായിരുന്നില്ലേ?,ഇപ്പൊ എന്റെ അമ്മ കരയുകയാവും....എനിക്ക് എന്റെ അമ്മയെ കാണണം....."അവള്‍ കരയാന്‍ തുടങ്ങി,പക്ഷെ....ആ കണ്ണില്‍ നിന്ന് കണ്ണുനീരല്ല....പകരംചോരയാണ് വരുന്നത്....
"അമ്മേ"നിലവിളിച്ചു കൊണ്ടാണ് ഉണര്‍ന്നത്....
അത് വെറുമൊരു സ്വപ്നമാണെന്ന് വിശ്വാസം വന്നില്ല
ആദ്യമായൊന്നുമല്ല ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്നത്....ഫോട്ടോ എടുക്കുന്നതും...എന്നിട്ടും ആ പെണ്‍കുട്ടിയുടെ മരണം മാത്രമെന്താ തന്നെ ഇങ്ങനെ
വേട്ടയാടുന്നത്.....ആ മരണത്തില്‍  തനിക്ക് പങ്കുണ്ടാവുമോ?ഈ കുറ്റബോധം തന്നെ മരണം വരെ പിന്തുടരുമോ

ഒരു വിധം നേരം വെളുപിച്ചു,ദിനചര്യകള്‍ പൂര്‍ത്തിയാക്കി ഓഫീസിലെത്തി,പക്ഷെ മനസ്സ് അസ്വസ്ഥമായിരുന്നു.....ചീഫ് എഡിറ്റര്‍ വിളികുന്നുവെന്നു പറഞ്ഞത് രാമേട്ടന്‍ ആണ്.....ചീഫ് എഡിറ്റര്‍ ഉടെ മുറിയില്‍ ഒരു ചെറിയ സംഘം തന്നെയുണ്ടായിരുന്നു.....എഡിറ്റര്‍ അനുമോദനം അറിയിച്ചു കൊണ്ട് ഒരു വലിയ ബൊക്ക നല്‍കി,ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ബൊക്ക....അയാള്‍ അതിലേക്കു നോക്കി....ഓരോ ചുവന്ന പൂവിലും ആ അഞ്ചു വയ്യസുകാരിയുടെ മുഖമാണ് അയാള്‍ കണ്ടത്...."എന്നെ രക്ഷിക്കാമായിരുനില്ലേ?"എന്ന് ചോദിച്ചു കൊണ്ട് കരയുന്ന മുഖം...ആ കണ്ണുകളില്‍ നിന്ന് ചോരയാണ് വരുന്നത്....ആ രക്തം തന്റെ കയ്യില്‍ പടര്‍ന്നിരിക്കുന്നു....ഒരു അലര്‍ച്ചയോടെ അയാളാ ബൊക്ക വലിച്ചെറിഞ്ഞു കൊണ്ട് ബാത്ത് റൂമിലേക്ക് ഓടി....വാഷ്‌ ബാസിന്‍ ടാപ്‌ തുറന്നു...എത്ര കഴികിയിട്ടും രക്തം പോയില്ലെന്നു അയാള്‍ക്ക്‌ തോന്നി...ഒരു ഭ്രാന്തമായ ആവേശത്തോടെ അയാള്‍ കൈ കഴുകി കൊണ്ടേയിരുന്നു..ഒരു കത്തി കൊണ്ട്  സ്വന്തം ജീവ രക്തം ഒഴുക്കി  കളയും വരെ..
(mukalile pic kevin carter enna famous photo grapher eduthathaanu....e foto eduth moonu masathinullil kadutha vishadithinadimayaaya adheham suicide cheythu...may rest his soul in peace)

അജ്ഞാതന്‍ 2010, നവംബർ 21, ഞായറാഴ്‌ച


 ഇതും 
ഇതും
വായിച്ചപോള്‍ മനസ്സില്‍ തോന്നിയത്....ഈ കൊടും പാതകതിന്‍ മിനി ചേച്ചി പൊറുക്കുമെന്നു പ്രതീക്ഷിക്കുന്നു....

രാത്രി പെയ്ത മഴയുടെ ആലസ്യം നിറഞ്ഞ ഒരു തണുത്ത പ്രഭാതം .സൂരജ് ഉണര്‍ന്ന്‍ ഉമ്മറത്തേക്ക് നടന്നു...."അമ്മേ......ചായ..."അവന്‍ പത്രം എടുത്തു ഓരോ പേജ് ആയി ഓടിച്ചു വായിക്കുമ്പോഴാണ് ആ വാര്‍ത്ത‍ കണ്ണില്‍ പെട്ടത് ...അവന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി.....ആ തണുപ്പിലും അവന്‍ വിയര്‍ത്തുപോയി.....കോളേജ് വിദ്യാര്‍ഥികള്‍ അനാശസ്യത്തിന്‍ പിടിയില്‍....ആ പെണ്‍കുട്ടികളുടെ പേരുകള്‍ ഉണ്ടായിരുന്നു....ആ പേര് അവന്‍ പലാവര്‍ത്തി വായിച്ചു......സന്ഷ...സന്ഷ ഗോപിനാഥന്‍
കുസൃതിയും ഉത്സാഹ തിമര്‍പ്പുകളും നിറഞ്ഞ കൌമാരത്തിന്റെ ഉത്സവകാലം,പ്ലസ്‌ വണ് ക്ലാസ്സിലെ ബഹളങ്ങളില്‍ മുഖത്ത് പുഞ്ചിരിയും ശബ്ദത്തില്‍ ശലീനതയുമായി തുളസി കതിരിന്റെ നൈര്‍മല്യവും ഇളം കാറ്റിന്റെ കുളിരും പകര്‍ന്നു അവള്‍-സന്ഷ,ആണ്‍കുട്ടികളില്‍ നിന്ന എപ്പോഴും ഒരു ദൂരം സൂക്ഷിച്ചിരുന്നു അവള്‍,വിര്‍ജിന്‍ മൊബൈല്‍ എന്നാ ഇരട്ട പേര് പോലും അവള്‍ക് കിട്ടി ....തനിക്ക് നേരെയുള്ള പ്രണയ കടാക്ഷങ്ങളെ അവഗണിച്ചിരുന്ന അവളോട് എന്തോ ഒരു ബഹുമാനമായിരുന്നു ആദ്യം...പിന്നീട് അത് ആരാധനയായി....മെല്ലെ മെല്ലെ എന്റെ ഹൃദയം അവളുടെതാവുന്നത് അറിയുകയായിരുന്നു.....പക്ഷെ അവളോട് അത് പറയാനുള്ള ധൈര്യം  ഇല്ലായിരുന്നു....ഒരു പാട് പേരുടെ പ്രണയാഭ്യര്തന തള്ളികളഞ്ഞ അവള്‍ തന്റെ ഇഷ്ടം സ്വീകരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു.....എങ്കിലും എന്നെങ്ങിലും അവള്‍ തന്റെതാവുമെന്നാരോ പറയുമ്പോലെ......
എല്ലാം നശിപിച്ച ആ ദിവസം .....പുതിയ ബൈക്ക് വാങ്ങിയതിന്റെ ആഘോഷം കഴിഞ്ഞപ്പോള്‍ നേരം വൈകിയിരുന്നു...മിന്നല്‍ പണിമുടക്ക്‌ കാരണം വിജനമായ വഴിയില്‍ സല്പം സ്പീഡില്‍ പോവുമ്പോഴാണ്  ബസ് സ്റ്റോപ്പില്‍ നില്‍കുന്ന സന്ഷയെ കണ്ടത്.....പണിമുടക്ക്‌ കാരണം വീട്ടിലേക്ക് പോവനാവാതെ നില്കുകയായിരുന്നു അവള്‍.....തന്റെ ഓഫര്‍ അവള്‍ സ്വീകരികുമോ എന്ന് പേടിയുണ്ടായിരുനെങ്ങിലും വണ്ടിയില്‍ കേറാന്‍ അവളെ ക്ഷണിച്ചു....ഒറ്റക്കൊരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പലരും അവിടെ ചുറ്റി പറ്റി നില്പുണ്ടായിരുന്നു...അത്കൊണ്ടാവാം രക്ഷപെട്ട ആശ്വാസത്തോടെ അവള്‍ പിന്നില്‍ കയറിയത്....ശരീരങ്ങള്‍ തമ്മില്‍ മുട്ടാതിരികാന്‍ ബാദ്ധപെടുന്നതിനിടക്ക് അവളുടെ ബാഗ്‌ താഴെ പോയി....അവളുടെ ഭയം കണ്ടതുകൊണ്ടു സാവധാനമാണ്‌ ഓടിച്ചത്...അവളുടെ വീട്ടിലെകുള്ള വഴി പറഞ്ഞുതരുമ്പോള്‍ അവളുടെ ശബ്ദം പ്രാവിന്റെ കുറുകല്‍ പോലെ നേര്‍ത്തതായിരുന്നു....വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സമയം താമസിച്ചത് കൊണ്ട് വേണ്ടെന്ന പറഞ്ഞു വണ്ടി തിരിച്ചു...വണ്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാവാം അവളുടെ അമ്മ പൂമുഖതുണ്ടായിരുന്നു...തള്ളകൊഴിയുടെ ചിറകിനടിയില്‍ ഒളിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കോഴികുഞ്ഞിനെ പോലെ അമ്മയുടെ അടുത്തേക്ക് ഓടി അടുക്കുകയായിരുന്നു അവള്‍...പക്ഷെ പ്രതീക്ഷികാത്തതാണ്  സംഭവിച്ചത് ,അവളുടെ അമ്മ അടിച്ചു,ഒപ്പം രണ്ടുപേരെയും വഴക്കും പറഞ്ഞു,ഞാന്‍ കേള്കുന്നത് കണ്ട അവളുടെ മുഖം വിളറി പോയി,അത്കണ്ടാപ്പോള്‍ പെട്ടെന്ന്‍ വണ്ടി വിട്ടു...
പിറ്റെന്ന്‍ സ്കൂളില്‍ എത്തി...സന്ഷ തന്നെ തേടി വന്നപ്പോള്‍ നന്ദി പറയനാവുമെന്നെ കരുതിയുള്ളൂ....പക്ഷെ അവളുടെ വാക്കുകള്‍ ........മനസ്സിലെ മണി ഗോപുരത്തില്‍  വെച്ചാരാധിച്ചിരുന്ന വിഗ്രഹം വീണു ഉടയുകായിരുന്നു ..അപ്പോള്‍ തോന്നിയതെന്തോ പറഞ്ഞു ധൃതിയില്‍ നടക്കുമ്പോള്‍  "ഇല്ല,അവള്‍ ഇപ്പോഴത്തെ വിഷമത്തിന് പറയുന്നതാണ്....അല്ലാതെ തന്റെ അങ്ങനെയൊന്നും പറ്റില്ല എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു...എന്നാല്‍ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തുന്നതായിരുന്നു അവളുടെ പിന്നീടുള്ള ദിവസങ്ങള്‍,അവള്‍ കാമുകനെ കണ്ടത്തി,തന്നെ കാണുമ്പോള്‍ ഒരു വാശിപോലെ അവനോട തൊട്ടുരുമ്മി നടക്കാനും കൊഞ്ഞികുഴയാനുമുള്ള വ്യഗ്രത മനസ്സിനെ കീറി മുറികുന്നുണ്ടായിരുന്നു...അവളെ പ്രകോപിപ്പിക്കെന്ടെന്നു കരുതി അവളുടെ വഴികളെ മനപൂര്‍വം ഒഴിവാകുവായിരുന്നു......അവള്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചെര്‍ന്നതൊക്കെ അറിഞ്ഞിരുന്നു....പക്ഷെ...ഇങ്ങനെ ?അവള്‍?സഹപാഠിയുടെ മുന്‍പില്‍ അപമാനിക്കപെട്ടത്തിന്റെ പ്രതികാരം സ്വന്തം ജീവിതം നശിപ്പിച് വേണമായിരുന്നു?                                  
                                                                                                                           

അജ്ഞാതന്‍ 2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

ഈ വട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ശരിക്കും വേദനിച്ചു.....ഏതൊരു മസാല സിനിമയെയും തോല്പിക്കും വിധം സംഭവ ബഹുലമായിരുന്നു കണ്ണൂരിലെ തെരഞ്ഞെടുപ്പ്,കള്ള വോട്ടുകള്‍ പരസ്യമായി നടക്കുന്നു,കഷ്ടപ്പെട്ട് വോട്ട് ചെയ്യാന്‍ വന്നവര്‍ തന്റെ വോട്ട് മുന്‍പേ ചെയ്തു പോയത് അറിഞ്ഞു അന്ധാളികുന്നു,ഒരു മുടിയെങ്ങില്‍ നരച്ചു പോയെങ്ങില്‍ പിന്നെ ഓപ്പണ്‍ വോട്ട് ചെയ്യുന്നത് നോക്കി നില്കുകയെ നിര്‍വാഹമുള്ളൂ ,ചില സ്ഥലത്ത് സകല നിയമങ്ങളെയും കാറ്റില്‍ പരത്തി വോട്ട് ചെയ്യാന്‍ വന്നവരെ പേടിപ്പിച്ചു വിടുന്നു ....വോട്ട് ചെയ്തവരെ അസഭ്യം പറയുന്നു,ഇതിനൊക്കെ സാക്ഷികള്‍ നിയമ പാലകരും.....അടുത്ത കാലം വരെ നിഷ്പക്ഷമായി നടന്ന വോട്ടെടുപ്പ് ഇപ്പോള്‍ തിണ്ണ മിടുക്കിന്‍ മുന്‍പില്‍ തൊട്ടു പിന്മാറുമ്പോള്‍ ഏതൊരു ജനാധിപത്യ  വിശ്വാസിയും പേടിക്കണം....ഇന്ന് കണ്ണൂരില്‍ പരീക്ഷിച്ച ഫോര്‍മുല നാളെ എല്ലായിടത്തും നടക്കും...
നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്ക്  ആകെയുള്ള ഒരു പേടിയാണ് തെരഞ്ഞെടുപ്പ്,ഒപ്പം നമ്മുക്ക് ദുര്‍ബലമായി എങ്കിലും പ്രതികരികാനുള്ള ഒരു വഴിയും....അതും നമ്മുക്ക് നഷ്ടപെടുന്ന കാലം അതികം ദൂരെയല്ല....

അജ്ഞാതന്‍ 2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഫേസ് ബുക്ക്‌ അപ്ഡേറ്റില്‍ കണ്ട ഒരു ലിങ്കില്‍ ക്ലിക്കിയപ്പോള്‍ നല്ലൊരു പോസ്റ്റ്‌ കണ്ടു....രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരമാവുമല്ലോ എന്ന് കരുതിയാന്‍ ആ പോസ്റ്റ്‌ ലിങ്ക് ഞാന്‍ കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്തത്..ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഷിബു പറഞ്ഞപോഴാന്‍ അത് ഷിബുവിന്റെ പോസ്റ്റിന്റെ കോപ്പി പേസ്റ്റ് ആണെന്ന് മനസ്സിലായത്.....അത് അവരുടെ ഫേസ് ബുക്കില്‍ ഞാന്‍ കമന്റായി ഇട്ടു(അതിപ്പോള്‍ അവിടില്ല...ഡിലീറ്റ് ചെയ്തു)....ഇതിനിടയില്‍ ആ മെയില്‍ കിട്ടിയ മറ്റുള്ളവര്‍  അവരുടെ ബ്ലോഗില്‍ ഇതിനെതിരെ കമന്റിട്ടു....ആ പോസ്റ്റില്‍ മുന്പ് കമന്റ്‌ ചെയ്തിരുന്ന നിരക്ഷരന്‍ അത് തിരുത്തിയ  കമന്റും ഇട്ടു....എന്നാല്‍ തെറ്റ് തിരിത്തുന്നതിന്‍  പകരം അവര്‍ എനിക്ക് ഒരു മെസ്സേജ് അയച്ചു.... .
hon.Kandaari Pennu,
See..I never mentioned it's mine.Its a social evil...I got ane-mail message...I will foreward if u will give e-id.Moreover I read several places like this same...one from Information bureau govt of kerala..Department of Home ministry.One from human right violation site...another from Condition of Indian lady@ d eve of civilization...then tell me 2 whom i shall be obliged?????????
Pls let me know.
pls convey this 2 ur friends in d blog.As iam new 2 Boolokam i thought there will be warm welcome from u like intellectuals..
With reverence,
ഷീബ

ഒപ്പം ബ്ലോഗിലുള്ള കംമെന്റ്സോക്കെ ഡിലീറ്റ് ചെയ്തു......
അതോടെ അവരിത് മനപൂര്‍വം ചെയ്തതാനെന്ന്‍ ഉറപ്പായി
അവരുടെ മറ്റുപോസ്റ്റുകള്‍ നോകിയപ്പോള്‍ അവയും ഇത്പോലെ കോപ്പി പേസ്റ്റ് തന്നെ...
പോസ്റ്റ്‌ ദാ ഇവിടെ നിന്നുള്ള കോപ്പി ആണ്......
ഇത് ഇവിടെ നിന്നും(വരികള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇട്ടിടുണ്ട്)
ഇതൊന്നും പോരാതെ പുതിയ പൊസ്റ്റും(അതിപ്പോള്‍ അവിടെയുമില്ല)
Da...
How is my entry??
Njaan blog thudangeennu...thudangeee...yennokke paranjittu nammude kootathile Sreekuttan matre vannoolloo.....
Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi .......Da asooyakyum...kashantikyum marunnilleedaaa........
Nee eneem yeriyooo...aa kallu perukki ninakku njaan sneha smaarakam paniyum......bye da vattanmaare. 
ഇതാന്‍ ആ പോസ്റ്റ്‌....
ഇത്രയുമായപ്പോള്‍ ഞാന്‍ അവര്കൊരു മെസ്സേജ് അയച്ചു ഫേസ് ബുക്കില്‍
എന്റെ കൂടുകാരുടെ കമന്റ്സും കൂടി ചേര്‍ത്തുകൊണ്ട്...
sheeba chechi,ningal enne orupaadu respect thannathil santhosham but ningal paranjath poornamaayi angeekarikkan enikk vayya,karanam ningalude mikka postukalum ithepole copy paste aan.....ente frndinte mail avante avsyapettath kond ethinte koode cherkunnu

ഇത് ആ ഒരു പോസ്റ്റിന്റെ മാത്രം കാര്യമല്ലേ..
അപ്പൊ എന്താണീ താഴെക്കാണുന്ന മറുപടിയുടെ നീതീകരണം?


Da...
How is my entry??
Njaan blog thudangeennu...thudangeee...yennokke paranjittu nammude kootathile Sreekuttan matre vannoolloo.....
Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi .......Da asooyakyum...kashantikyum marunnilleedaaa........
Nee eneem yeriyooo...aa kallu perukki ninakku njaan sneha smaarakam paniyum......bye da vattanmaare.

ഈ കാര്യം ആ കമന്റുകള്‍ക്ക് മറുപടി ആയി ചൂണ്ടിക്കാട്ടാതെ,കമന്റു ചെയ്തവരെ വട്ടന്മാരെന്നും കുരങ്ങന്‍മാരെന്നും വിളിയ്ക്കാന്‍ അവരെന്താ ഷീബയുടെ തന്തയ്ക്കുണ്ടായതാണോ?

അതുപോലെ കോപ്പിയടിച്ച് ചെയ്ത ബാക്കി പോസ്റ്റുകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം മിനിസ്ട്രിയിലും,ഹ്യൂമന്‍ റൈറ്റ്സ് വയലേഷന്‍ സൈറ്റിലും കണ്ടതാണോ??

ഈ മെയില്‍ വഴി കിട്ടിയ പോസ്റ്റാണെങ്കില്‍ അതെങ്ങനെ അവള്‍ സ്വന്തം പേരില്‍ അപ്ലോഡ് ചെയ്യും..അത് സ്വന്തം സൃഷ്ടിയല്ല,മെയില്‍ വഴി കിട്ടിയതാണെന്ന് എന്താ മെന്‍ഷന്‍ ചെയ്യാഞ്ഞത്
 ഈ പോസ്റ്റ്‌ വായിക്കുന്ന ആര്‍കും എന്താ തോന്നുക,അവരും ഷിബുവും തമ്മിലുള്ള ഒത്തുകളിയാനെനല്ലേ?
ഇനി ഇതിനെ കുറിച്ച് ഷിബു ഈ സംഭവത്തെ കുറിച്ച് ഇറക്കിയ ബസ്സില്‍ പറയുന്നത് നോക്കൂ....
ഷിബു ഈശോ തെക്കേടത്ത് - ഞാന്‍ ആ സ്ത്രിയെ/ബ്ലോഗ് പോസ്റ്റ് ഉടമയെ അറിയില്ല. ഇന്നലെ വൈകിട്ടാണ് ഞാന്‍ ഇങ്ങനെ ഒരാളെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. അവര്‍ ആ പോസ്റ്റ് അവിടെയിട്ടത് മാത്രമല്ലാതെ എന്നെക്കൂടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്താന്‍ Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
Entry kalakkiyillee..*Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu* ...yennittu kandillee yellarum koodi ....... എന്നൊക്കെ പറഞ്ഞ് അവരെന്നെ ഇതിനകത്തേക്ക് വലിച്ചിഴച്ചത് എന്തിനാണന്ന് മനസിലാകുന്നില്ല.... അവരുടെ പ്രൊഫൈലില്‍ നിന്ന് Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics എന്ന് കണ്ടതുകൊണ്ടാണ് ഞാന്‍ ബസ് ഇറക്കിയത്. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാളുടെ പേരില്‍ ഒരു പോസ്റ്റ് വരുമ്പോള്‍ അത് ശരിക്കെഴുതിയ ഏഴാം കൂലിയായ ഞാന്‍ അത് എഴുതിയത് ഞാനാണ് എന്ന് പറയുന്നതില്‍ തെറ്റില്ലന്ന് തോന്നി. ഒരു പക്ഷേ മറ്റാരെങ്കിലും ആയിരുന്നു പോസ്റ്റ് ഇട്ടത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെതെങ്കില്‍ അയാള്‍ക്ക് ഒരു മെയില്‍ അയിക്കുകയേ ഉള്ളായിരുന്നു. അത്താഴപട്ടിണിക്കാരന്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ ഞാന്‍ ചിലപ്പോള്‍ ബഹളം വെയ്ക്കില്ലായിരിക്കും. പക്ഷേ ആഡംബര കാറില്‍ വന്നിറങ്ങിയ ഒരുത്തന്‍ എന്റെ പോക്കറ്റില്‍ നിന്ന് നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ കള്ളന്‍ കള്ളന്‍ എന്ന് ഞാന്‍ നിലവിളിക്കും.

ഇപ്പോള്‍ ആ ബ്ലോഗ് പോസ്റ്റിന്റെ മുകളില്‍ This information rcvd as an E-Mail.This is just 4 social awareness.Pls act against social evil.Convey this to ur friends also..... എന്ന് കാണുന്നു. ഇന്നലെ ആ പോസ്റ്റ് കാണുമ്പോള്‍ അങ്ങനെയൊരു വാചകം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ പരാതിയുമായി എത്തില്ലായിരുന്നു.
9:09 അം
അപ്പൊ ഇവരുടെ വാക്കുകള്‍ തെറ്റല്ലേ? 
എന്റെ മെസ്സജിനുള്ള  അവരുടെ മറുപടി
Dear friend,
where is e-mailI.D ?Pls give..
regards...ഷീബ
ഇതായിരുന്നു....

athoru email forward aayirikaam,engil ningal athine kurich soojippikanamaayirunnu....ath ningal cheythilla,atleast njangal ath choondi kaanichapozengilum.....ningalude mattu postukalum ithpole
http://murivukalkavitha.blogspot.com/2008/09/blog-post_14.html
http://shivam-thanimalayalam.blogspot.com/2010/09/blog-post_08.html
ee postukalude copy paste ann....ennal ethokke sammadikunnathin pakaram ningal putiyadaayi itta post,athilum vichitramaan....shibu ente frndaan......ningalude post avan forword cheythapol engane oru sambavam avan arinjath,pakshe aa post ethin munpum chilar copy paste cheythitund,ningalk kittiya email aavum athenn karuthiyaan njan ath ningalude sradaayil peduthiyath...pattiya thettu sammadikunnathin pakaram,ningal athine valuthaakukayaan...athode ningalude mattu postukalum parishodikapettu,ninagal ethine parasyamaayi sammadikunnathaan nallath,

അതിനവരുടെ മറുപടി 




Sheeba Ramachandran October 14 at 10:23pm Report
Ethonnum njaan ezhuthiyathaanu yennu njaan paranjillaaloooo kutty....njaan ezhuthiyathinte thaazhe yente peru undaakum...post yennalla...written yennu.....

facebookil ninnum kittiyathu nallathu yennu thonnanathu sookshikyaarundu...atra matram....yennu kitti yenno..aru ayachu yenno ariyillaaa.....nalla varikal hredayathil pathiyum.......aa aksarangalodulla pranamam ,eshtam..or aadaravu matram.

If any doubt u check my facebook link.......i mentioned courtesy everywhere.
With love& respect,Sheeba.
ഇവരുടെ ബ്ലോഗിലെ കമന്റ്സ് കണ്ടാല്‍ അങ്ങനെ തോന്നുണ്ടോ?


(ഇതിലൊക്കെ എനിക്കെന്ത് കാര്യമെന്ന്‍ നിങ്ങള്‍ ചിന്തികുന്നുണ്ടാവും.,ഷിബുവിന്റെ സ്ഥാനത്ത് നാളെ ഞാനാവാം...,.പിന്നെ  നിരക്ഷരന്റെ  ഈ വാക്കുകളുംഷീബ ചെച്ചിയോടൊരു  വാക്ക് ,നിങ്ങളുടെ ഈ പ്രവര്‍ത്തി കഴിവുള്ള ബ്ലോഗ്ഗെര്മാരുടെ ബ്ലോഗുകളെ ബാധിക്കും....നിങ്ങള്‍ക്ക് വേണമെങ്ങില്‍ ലിങ്കുകള്‍ അയച്ചു കൊടുക്കാലോ?അത്പോലെ പോസ്റ്റുകള്‍ മെയിലായി ഫോര്‍വേഡ് ചെയ്യുന്നവരോട് ഒരു അപേക്ഷ ,നിങ്ങള്‍ പോസ്റ്റുകളുടെ കൂടെ അതിന്റെ ലിങ്ക് കൂടി ഉള്പെടുത്തൂ അല്ലെങ്ങില്‍ എഴുതിയ ആളുടെ പേരെങ്കിലും ചേര്‍ക്കൂ...(ഈ പോസ്റിന്‍ ആവശ്യമായ വിവരങ്ങള്‍ എനിക്ക് തന്ന എന്റെ കൂടുകാരോടുള്ള നന്ദി ഞാനിവിടെ പ്രതേകം രേഖപെടുത്തുന്നു).

അജ്ഞാതന്‍ 2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

മിണ്ടാതിരി,നീ വെറും പെണ്ണെന്ന നിന്റെ വാക്കുകള്‍

ആകാശ യാനമായി ഇടിച്ഇറങ്ങിയതെന്‍ 
അത്മാഭിമാനത്തിന്‍ നൂറ്റിയൊന്നാം നിലയിലെക്കായിരുന്നു  

അജ്ഞാതന്‍ 2010, ജൂലൈ 13, ചൊവ്വാഴ്ച




നല്ല ഒരു വാര്‍ത്ത.....നിങ്ങളുമായി പങ്കു വെക്കുന്നു




അജ്ഞാതന്‍ 2010, ജൂൺ 19, ശനിയാഴ്‌ച

അജ്ഞാതന്‍ 2010, മേയ് 18, ചൊവ്വാഴ്ച

         എന്റെ അനു കുട്ടിക്ക് ...(ഇത് വായിക്കുമ്പോള്‍ നിന്റെ മുഖത്ത് വിരിയുന്ന ചിരി എനിക്കിപ്പോള്‍ കാണാം)
സുഖാണോ ടി......നീയിപ്പോള്‍  മുത്തശ്ശി ആയി കാണും ല്ലേ?നിന്റെ പേരകുട്ടികള്‍ എന്താ നിന്നെ വിളിക്കുന്നെ ....അമിന ഉമ്മാമ്മ എന്നാണോ?അതോ ആനുംമാന്നോ?നീ വയ്യസ്സിയായി ഞ ഞ പിഞ്ഞ ..പറയാന്‍ തുടങ്ങിയോടി ?എന്തെ നിന്റെ അമ്പരപ്പ് ഇതുവരെ മാറിയില്ലേ?ഇത് ഞാന്‍ തന്നെയാടി ,വിനു....അനുവിന്റെ വിനു....(ഇപ്പോള്‍ നിന്റെ കണ്ണ് നിറഞ്ഞോ?)എനിക്കറിയാം,എന്നില്‍ നിന്ന്‍ ഈ ഒരു വാക്ക് കേള്‍ക്കാന്‍ നീയെത്ര കൊതിച്ചിരിന്നുവേണ്ണ്‍ .......ക്ഷമിക്കൂ മോളെ....അന്നത് പറയാന്‍ വയ്യായിരുന്നു....ഞാന്‍ കാരണം നിനക്ക് നിന്റെ വീട്ടുകാരെയും കുടുംബത്തെയും ഉപേക്ഷികേണ്ടി വരുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യായിരുന്നു,നിന്റെ ഉപ്പയും ഉമ്മയും ആങ്ങളമാരും ബന്ധുകലുമൊക്കെ നിനക്ക് എത്ര പ്രിയപെട്ടവരായിരുന്നുവേണ്ണ്‍ അറിഞ്ഞു കൊണ്ട് ഞാനെങ്ങനെയടാ അത് ചെയ്യുക...എനിക്ക് പേടിയായിരുന്നു...എല്ലാവരുടെയും സ്നേഹം നിനക്ക് തരുവാന്‍ എനിക്ക് കഴിയുമോണ്ണ്‍....അങ്ങനെ കഴിയാഞ്ഞാല്‍ നീ എന്നെ വെറുത്താലോ?അതെനിക്ക് താങ്ങാന്‍ ആവില്ലായിരുന്നു?അത്കൊണ്ട് നിന്റെ സന്തോഷത്തിന്‍ വേണ്ടി നിന്റെ നെഞ്ച് പിടയുന്നത് ഞാന്‍ കണ്ടിലെന്ന്‍ വെച്ചു.....സെന്‍റ്ഓഫിന്‍ എന്റെ ഒരു വാക്കിന്‍ വേണ്ടിയാന്‍ നീ കാത്തിരിക്കുന്നതെണ്ണ്‍ അറിയാവുന്നത് കൊണ്ടാന്‍ നിന്നെ കാണാത്തത് പോലെ ഞാന്‍ ഒഴിഞ്ഞു മാറിയത് ......നിന്റെ മുന്‍പില്‍ ഒരുപാട് നേരം പിടിച്ചു നില്‍കാന്‍ പറ്റിലെണ്ണ്‍ തോന്നിയത് കൊണ്ടാന്‍ പെട്ടെന്ന്‍ അവിടം വിട്ടത്,ഞാന്‍ പോവുമ്പോള്‍ നിന്റെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ എന്റെ മനസ്സിനെ പൊള്ളിച്ചു...ഇപ്പൊ ഈ വൈകിയ വേളയില്‍ നിന്നോട് ഇതൊക്കെ എന്തിനാ പറയുന്നെനാവും നിന്റെ ചിന്ത,എന്റെ സ്വാര്‍ത്ഥത ,രണ്ടു കാരണമുണ്ട് അതിന്‍...ഒന്ന്‍                 
ഇന്നാളൊരു ദിവസം ഒരു നെഞ്ച് വേദന......ഡോക്റെരെ കാണിച്ചപ്പോള്‍ പറഞ്ഞു,ഹൃദയം വീക്ക് ആണ്‍ പോലും .....ഈ ഒരു സത്യം 30 വര്‍ഷമായി ഉള്ളില്‍ തന്നെ കൊണ്ട് നടക്കുവല്ലേ ..അതാവും...അത്കൊണ്ട് എന്റെ ആയുസ്സ് കൂട്ടാന്‍ നിന്നോട് പറയാന്‍ തീരുമാനിച്ചു....രണ്ടാമത്തെ കാര്യം,അത് നിന്നോട് ഒരു വാക്ക്  വാങ്ങണമായിരുന്നു എനിക്ക്,എന്റെ അടുത്ത ജന്മത്തില്‍ നീ ഏത് രാജ്യകാരിയായാലും ഏത് മതകാരി ആയാലും എന്റെ മാത്രം ആവുമെണ്ണ്‍ നീ എനിക്ക് വാക്ക് തരണം....അപ്പോഴും ഈ പ്രശങ്ങളൊക്കെ ഉണ്ടാവില്ലേ എന്നല്ലേ നീ ചിന്തിച്ചേ....ഉണ്ടാവും ..പക്ഷെ...എന്ത് സംഭവിച്ചാലും ഞാന്‍ നിന്നെ സ്വന്തമാകും.....കാരണം നിന്നെ നഷ്ടപെട്ടപ്പോഴാന്‍ മറ്റു നഷ്ടങ്ങളൊന്നും നിന്നെക്കാള്‍ വലുതാല്ലെന്ന്‍ ഞാനറിഞ്ഞത്,ഇനി എനിക്ക് നിന്നെ നഷ്ടപെടാന്‍ വയ്യടോ....ഈ ഒരു ജന്മം ഞാന്‍ അനുഭവിച്ച വേദന അത്രകുണ്ട്,ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈ വിനുവിന്‍ കൂട്ടായി അനു വേണം...വിനുവിന്റെ മാത്രം അനു....ഉണ്ടാവില്ലേ ????............       

അജ്ഞാതന്‍ 2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച



















നിയമം 
കുഞ്ഞിളം മേനിയിലും 
രതി സുഖം തേടും
പൈശാചികതക്ക് നേരെ
കണ്ണടക്കാന്‍ കഴിയുന്ന
വെറും നപുംസകമോ നിയമം












ipl
പണമൊഴുക്കി നടത്തും
കായിക മത്സരത്തിനും
ആവേശം പകരാന്‍
നാരി തന്‍ നഗ്ന മേനി തന്നെ ശരണം














ഓസോണ്‍ 
ശത്രു ഭയത്താല്‍ കുഞ്ഞിനെ ചിറകിനടിയില്‍ 
ഒളിപ്പിക്കും പറവയെപോല്‍
ആദിത്യന്റെ കോപ നയനത്തില്‍ നിന്ന് കാക്കും 
ധരണി മാതാവിന്‍ ചിറകില്‍ മുറിവുകള്‍ 
ഉണ്ടാകുന്നു മക്കള്‍ മാനുജര്‍














പ്രണയം
മണിച്ചെപ്പില്‍ കാത്തു വെച്ചൊരു പ്രണയത്തില്‍
വലകളും കുഴികളും ഒരുക്കുന്നു ചിലര്‍ 
ചാറ്റിങ്ങും ഔട്ടിങ്ങും ഡേറ്റിങ്ങും മടുക്കുമ്പോള്‍ 
തേടുന്നു പുതിയ തീരങ്ങള്‍ വൈകാതെ

അജ്ഞാതന്‍ 2010, ഏപ്രിൽ 13, ചൊവ്വാഴ്ച







എല്ലാ മലയാളികല്കും കാന്താരിയുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ .....

അജ്ഞാതന്‍ 2010, ഏപ്രിൽ 11, ഞായറാഴ്‌ച

   


സ്വപ്നങ്ങളൊക്കെയും മണി ചെപ്പിലടിച്ചിരുന്നു
മോഹങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുത്തിരുന്നു
ഒരു പൊട്ടിച്ചിരിയുടെ മുഖമൂടി അണിഞ്ഞിരുന്നു
ഉള്ളിലെ തീകനലില്‍ എന്റെ ഹൃത്തടം
എന്നേ മരച്ചിരിന്നു
ശ്വസിക്കുമൊരു ജഡം മാത്രമായിരുന്നു ഞാന്‍
ഒരു പുലരിയില്‍ എന്‍ ജാലകവാതിലൂടെ
നീ വന്നതെന്തിനായിരുന്നു?
പറഞ്ഞതല്ലേ ഞാന്‍ അരുതരുതെന്ന്
എന്നിട്ടും എന്നെ നിന്‍ നെഞ്ചോട്
ചേര്‍ത്തതെന്തിനായിരുന്നു
നിന്‍ പ്രണയത്തിന്‍ മഴയെന്നില്‍
കുളിരായി നിറയവേ
അറിയാതെ ഞാനും നിന്നിലലിഞ്ഞു
പ്രണയത്തിന്‍ വസന്തങ്ങള്‍
എന്നില്‍ പൂക്കുന്നതറിഞ്ഞു ഞാന്‍
അറിയാതെ അറിയാതെ
ഒരു നൂറു സ്വപനങ്ങള്‍
നെയ്തു കൂട്ടി ഞാന്‍
ഒരു ദിനം ദൂരേക്ക്
നീ നടന്നകന്നു
ഒരു വാക്ക് മിണ്ടാതെ
എന്‍ പിന്‍വിളികളിലുരിയാടാതെ
ഒരു മാത്രയെങ്ങിലും
നീ തിരിഞ്ഞുനോക്കുമെന്ന്
ഒരു പാട് കാത്തു ഞാന്‍
നിന്റെ ഓരോ കാലടിയും അമര്‍ന്നതെന്‍
ജീവിതത്തിന്‍ മേലായിരുന്നു
അടര്‍ന്നു വീണ എന്‍ പൊയ്മുഖം
തേടി അലയുമ്പോഴും, ഞാന്‍
നിനക്ക് നന്‍മകള്‍ മാത്രമാവട്ടെ
പ്രാര്‍ത്ഥിക്കാം എന്നും

അജ്ഞാതന്‍ 2010, മാർച്ച് 29, തിങ്കളാഴ്‌ച






വെണ്ണ തോല്‍ക്കും മുകിലിന്‍ കിരീടം
ശിരസ്സിലേറി നില്‍ക്കുന്ന ഗിരി ശൃംഗ...
മരതക രത്നത്താല്‍ തീര്‍ത്ത നിന്‍ അങ്കിയില്‍
തുഷാര ബിന്ദു തന്‍ ഹാരമണിയിച്ചതാര്?
പതിനേഴുകാരിയുടെ ലാസ്യാദ്ര നയനത്താല്‍-
കബനി നിന്‍ മുന്‍പില്‍ ഓളങ്ങള്‍ തീര്‍ക്കുമ്പോള്‍
മുടിയിഴകളെ തഴുകി തലോടുമീ
കാറ്റിന്‍ പോലും ഹൃദ്യമാം പ്രണയത്തിന്‍ സുഗന്ധം
തരുണികളെ മയക്കും മന്മഥന്‍ പോലെ
നീയെന്‍ മനം കവര്‍ന്നത് ഒരു മാത്രക്കുള്ളിലായി
തകര്‍ന്നിടിഞ്ഞു നിലവിളിക്കും നിന്നെ
ഇന്നലെ പേക്കിനാവില്‍ കണ്ടു തളര്‍ന്നു ഞാന്‍
പാരിനെ തകര്‍ത്തീടും ദുഷ്ട ജന്മങ്ങള്‍ തന്‍
കണ്പെടാതിരികട്ടെ നിനക്കെന്നും

അജ്ഞാതന്‍ 2010, മാർച്ച് 22, തിങ്കളാഴ്‌ച

ഇന്നലെ ഞാന്‍ ബ്ലോഗ്ഗെരിലെ പുതിയ പോസ്റ്റുകള്‍ വായിക്കയായിരുന്നു,അപ്പോഴാന്‍ അരുന്ചെട്ടന്റെ പോസ്റ്റ്‌ കണ്ടത് ,കായംകുളം എക്സ്പ്രസ്സ്‌ കണ്ടാല്‍ അതില്‍  കേരാതിരികാന്‍ എനിക്ക് വയ്യ,കാരണം,ആകാശം ഇടിഞ്ഞു വീഴാന്‍ പോവാന്‍  എന്നറിയുമ്പോഴും  കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ പൊട്ടിച്ചിരി കേള്‍ക്കാം,അങ്ങനെ ഞാന്‍ വണ്ടിയിലേക്ക് ചാടി കേറി,ചെറുതായി കാല്‍ വാതിലിനോട്  അടിചെങ്ങിലും വേറൊന്നും പറ്റിയില്ല,പടച്ചോന്‍ കാത്തു,അങ്ങനെ വണ്ടി നീങ്ങി,ഡോക്ടര്‍ സാമുവലിന്റെ  കൂടുയുള്ള യാത്ര നല്ല രസമായിരുന്നു,നേരം പോയതറിഞ്ഞില്ല,ചിര്ച് ചിരിച് എനിക്ക് ചിരി നിര്‍ത്താന്‍ വയ്യാതായി,കണ്ണില്‍ നിന്നൊക്കെ  വെള്ളം വരാന്‍ തുടങ്ങി,എന്നിട്ടും നോ രക്ഷ...ചിരി കാരണം ശ്വാസം കഴിക്കാന്‍  കൂടി വയ്യാതായി ,എന്റെ ചിരിയുടെ ശബ്ദം കേട്ട നാട്ടുകാര്‍ ഓടികൂടി(എന്റെ നാട്ടുകാര്‍  അങ്ങനെയാ,സ്വന്തം വീട്ടില്‍ ഒരാള്‍ മരിച്ചത്  അറിഞ്ഞില്ലെങ്ങിലും അടുത്ത വീട്ടില്‍ ഒരാള്‍ ചിരിച്ചാല്‍ അവര്‍ അറിയും,എന്തെങ്ങിലും പുതിയ പുയിപ്പിന്‍ വകയുടോന്നരിയാന്‍ ഓടിയെത്തും ,ഹും)"ചൂട് കൂടി വട്ടായെന്ന്‍ തോനുന്നു",അമിനത്ത കാരണം  കണ്ടെത്തി,എനികൊന്നുമില്ലെണ്ണ്‍ പറയണമെങ്ങില്‍  ഈ  ഒടുക്കത്തെ  ചിരിയൊന്നു നിന്നിട്ട് വേണ്ടേ",ബ്ലോഗ്‌" ഒടുവില്‍ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു,ബ്ലോഗോ? അതെന്ത് രോഗം ?കണ്ട്രി ഫോല്ലോസ് .....അവര്കെന്ത് ബ്ലോഗരിയാം ?കായംകുളം സൂപ്പര്‍ ഫാസ്റ്റ്  അറിയാം?അവരോട എനിക്ക് സഹതാപം തോന്നി,പക്ഷെ എന്റെ അപ്പോഴാതെ അവസ്ഥയില്‍ ഒരു സഹതാപത്തിന്‍ സ്കോപില്ലത്തത് കൊണ്ട് തല്കാലം ഞാന്‍ ചിരി തുടര്‍ന്നു,പക്ഷെ വിവരമുള്ള എന്റെ വീടുകാര്‍ക്ക് കാര്യം മനസില്ലായി,"ഹം,ബ്ലോഗ്‌ എന്നോകെ പറഞ്ഞ പെണ്ണ് തുള്ളിയപോഴേ...ഞാന്‍ ഉറപിച്ചതാ ഇത് ഇങ്ങനെ തീരൂന്‍ ,എന്തായിരുന്നു പുകില്‍ ,ബെന്ടാത്ത ഓരോന്ന ചെയ്ത് ഇപ്പം തല ചൂടയെപ്പം മതിയായല്ലോ?ഇന്ന് നിര്‍ത്തികോണം  ,അല്ല പിന്നെ,"ഉമ്മാമന്റെ  വക ടൈലോഗെ,തൃപ്തിയായി അരുനെട്ടാ,തൃപ്തിയായി,അപ്പൊ ഒരു കാര്യം എനിക്ക് മനസ്സിലായി"blog reading is injurious to health"

അജ്ഞാതന്‍ 2010, മാർച്ച് 16, ചൊവ്വാഴ്ച






തണുത്ത കാറ്റ് വന്നു ചെവിയില്‍ സ്വകാര്യം പറഞ്ഞു"വരുന്നുണ്ട്"
ഞാന്‍ വിശ്വസിച്ചില്ല,കാറ്റ് പിണങ്ങി ,ഞാന്‍ എത്ര പറഞ്ഞിട്ടും അതിന്റെ പരിഭവം തീര്‍നില്ല
അപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങി,അവളുടെ ചിനുങ്ങള്‍,ഞാന്‍ പൂമുഖത്തേക്ക്‌ ഓടി,അവള്‍ മുറ്റത്തെത്തിയതും ഞാന്‍ ഓടി ചെന്നവളെ പുനര്ര്നു
എന്റെ കൂട്ടുകാരി അവള്‍ പുഞ്ചിരിച് കൊണ്ട് എന്നെ തഴുകി തലോടി,ആ‍ നിര്‍വൃതിയില്‍ ഞാലിഞ്ഞു ചേര്ന്നു
നവവധുവിന്‍ നാണത്തോടെ കടന്നു വന്ന അവള്‍ താണ്ടവം തുടങ്ങിയഴോപ്പോഴും ഞാന്‍ പേടിച്ചില്ല
കാരണം,അവളെ എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു,വേനല്‍ മഴ എന്റെ പ്രിയ സഖി 
അതെ,ഇന്നവള്‍ വന്നു എന്നെ കാണാന്‍

അജ്ഞാതന്‍ 2010, മാർച്ച് 6, ശനിയാഴ്‌ച




ആരോ പാടിയ പാട്ടിന്റെ ശീലുകള്‍ 
എന്നുള്ളില്‍ ഓര്‍മ തന്‍ ഓളങ്ങള്‍ തീര്‍ത്തുവോ?
ആ മരത്തണലും തഴുകി തലോടിയ കുഞ്ഞിളം കാറ്റും 
പാരിതില്‍ സുന്ദരം സൌഹൃതമെന്നോതിയ
 എന്‍ പ്രിയ സഖിമാരും
വാത്സല്യം സമം ചേര്‍ത്ത് അറിവ് വിളമ്പിയ  
എന്‍ ഗുരുനാഥരും 
എല്ലാ മിന്ന്‍ സുഖമെഴുന്നോരോര്‍മമാത്രമായി
സ്വപ്‌നങ്ങള്‍ വര്‍ണങ്ങള്‍  വിതറിയ വീഥിയില്‍
സ്വയം മറന്നു പോയൊരാ ദിനങ്ങള്‍ 
തിരികെ വരാത്തത്രയും ദൂരെ നിന്ന്‍
യാത്ര ചൊല്ലീടുന്നു  എന്നോട്
ഓട്ടോഗ്രാഫിലെ നാല് വരികളില്‍ 
ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നു എന്‍ സൌഹ്ര്തം
ഒരുവട്ടം കൂടിയെന്‍ സ്വപ്നത്തിന്‍ താഴ്വരയില്‍ 
ഒരു ചിത്ര ശലഭമായി പാറി പറക്കുവാനുല്ലൊരു  
വരം നേടാന്‍ ഏതു ദൈവത്തിനു തപസ്സു
ഞാന്‍ ചെയ്യേണ്ടൂ  

അജ്ഞാതന്‍ 2010, ഫെബ്രുവരി 16, ചൊവ്വാഴ്ച





ഒരു ചില്ലുപാത്രം ഉടയുന്ന പോലൊരു
ശബ്ദമെന്നെ ഉണര്‍ത്തി
എന്താവും തകര്‍ന്നതെന്ന വെപുധിയോടെ
ഓടിച്ചെന്നു ഞാന്‍ നോക്കി
ഒരുപാട് കൊതിയോടെ ഞാന്‍ വാങ്ങിയ എന്‍
favorite flower vase അവിടെ തന്നെയുണ്ട്
expensive ആയ curious ഒക്കെയും
ഭദ്രമായി showcase ല്‍ നിന്ന ചിരി തൂകുന്നു
അയ്യോ....എന്പാത്രങ്ങള്‍ എന്നോര്‍ത്ത മാത്രയില്‍
ഓടി ഞാന്‍ അടുക്കള വാതിലില്‍ എത്തി
കൂട്ടുകാരികള്‍ കണ്നുകടിയോടെ നോക്കിയ
import dinner  set ഉം സുരക്ഷിതം
ജനല്‍ ചില്ലവുമോ പൊട്ടിയന്നെരിയുവാന്‍
ഓടി ഞാന്‍ ഓരോ മുറിയിലും നോക്കി
തോന്നിയതാവും ...എന്നോര്തുകൊണ്ടുഞാന്‍
ക്ഷീണത്തോടെ കസേരയില്‍ ചായവേ
ഇടനെഞ്ചില്‍ ചെര്‍ത്തോരെന്ന്‍
കൈമുരിഞ്ഞതറിഞ്ഞു ഞാന്‍
ഉള്കിടിലതോടെ തപ്പി ഞാന്‍ നോക്കുമ്പോള്‍
എന്‍ ഹൃദയം നിന്നടം ശൂന്യം
പകരം കുറെ ചില്ല് കഷ്ണങ്ങള്‍ മാത്രം
പകരം കുറെ ചില്ല് കഷ്ണങ്ങള്‍ മാത്രം.......

അജ്ഞാതന്‍ 2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ടിന്റു മോനെ അറിയില്ലേ?ഹം ടിന്റു നമ്മുടെ വടകെലെ നന്ദിനി ചേച്ചിയുടെ തല തെറിച്ച സന്താനം (copy right frm ചായകട ശങ്കരേട്ടന്‍) ,ആ അവന്‍ തന്നെ ,അവന്റെ കലാപരിപാടികളില്‍ ചിലത് നിങ്ങളുമായി പങ്കുവെക്കുന്നു


അന്ന ടിന്റു മോന്‍ സ്കൂള്‍ നിന്ന നേരത്തെ എത്തി 
എന്നും നേരം ഇരുട്ടാതെ വീടിന്റെ പടി കേറാത്ത ഇവന്‍ ഇന്നെന്തു പറ്റി .അമ്മക്ക്  വേവലാതി ആയി,അവര്‍ മെല്ലെ അവന്റെ റൂമിലേക്ക് എത്തിനോക്കി,റൂമില്‍ കയറാന്‍ അനുവാദമില്ല .അതൊക്കെ അവന്റെ privacy ഇല്ലാതാകും പോലും,എന്താണോ ആവോ ഈ privacy ??ആര്കറിയാം.......എന്തായാലും നല്ല വിലകൂടിയ സാധനമാ........ഇല്ലെങ്ങില്‍ അവന്‍ അങ്ങനെ പറയില്ല....വെറുതെ തട്ടിയും മുട്ടിയും കേടാകേണ്ട ,അവന്റെ കൈക്ക് നല്ല ചൂടാ,പക്ഷെ ഇതിപ്പം കാര്യമറിയാതെ എങ്ങനെ ഇരിപ്പുരകുന്നെ..............എന്തായാലും  അറിഞ്ഞിട്ടുതന്നെ കാര്യം........".മോനേ.......".
"എന്താ...തള്ളെ......"ഹോ സമാധാനമായി ....വേറൊന്നും വിളിച്ചില്ല...
"നീയെന്താ ഇന്ന നേരത്തെ ....".
"എന്താ%^%&*&(*(*(@#@#@#@#@#(നിങ്ങള്‍ ഊഹിച്ചെടുത് പൂരിപ്പിക്കുമെണ്ണ്‍  വിശ്വസിക്കുന്നു)   നിനക്ക് പിടിച്ചില്ലേ.....".
"അതല്ല എന്നാലും .......".
"ഹോ .........ഈ വീട്ടില്‍ എന്നാണോ privacy "കിട്ടുക
"അയ്യോ മോന്റെ കയ്യിലുള്ളത് എവിടെപോയി
സത്യായിട്ടും ഞാനെടുത്തില്ല...........ചെലപ്പോ നിന്റെ തന്ത വിറ്റ് കള്ള് കുടിച്ചുക്കാനും .........ഈ മനുഷനെ കൊണ്ട് ഞാന്‍ തോറ്റു.....എന്റെ തലയിലെഴുത്ത്....... അല്ലാതെന്തു പറയാനാ.....അല്ലെങ്ങില്‍ എനിക്ക് എന്തോരം നല്ല ആലോചനകള്‍ വന്നതാ എന്നിട്ടും ഇയാളെ ആയിപോയി എനിക്ക് കിട്ടിയത് ........"
"ഒന്ന്‍ നിര്‍ത്തിയിട്ട് പോവുനുണ്ടോ...കണ്‍ട്രി ഫെല്ലോ 
ആ അല്ലെങ്ങില്‍ നില്‍ക്ക് നിങ്ങളും  അറിയേണ്ട കാര്യമാ
ആ രാജേഷ്‌ ഇതിപ്പോ  കുറെതവനയായി എന്നെ തല്ലുന്നു,പോട്ടെ പൊട്റെണ്ണ്‍ വേകുമ്പോ അവന്‍ തലയില്‍ കേറുവാ.....ഇനിയും അവന്‍ തല്ലാന്‍ വന്നാല്‍ ഞാന്‍ വെറുതെ വിടില്ല ,അന്നെരമം ഞാഞ്ഞ പിഞ്ഞ വര്തനവും പറഞ്ഞ വന്നേക്കരുത്...പറഞ്ഞെകാന്‍..."
അല്ല മോനേ....തല്ലനോക്കെ പോവണോ ......നമുക്ക് മാഷോട് പറയാം,വെറുതെ എന്നാത്തിനാ (നീ തല്ലുംകൊണ്ട് വന്നാല്‍ എനിക്ക കഷ്ടപെട് )"
"ഈ തള്ളക്ക് പറഞ്ഞാല്‍ മനസിലാവില്ലേ....എന്റെ സ്കൂള്‍ പുതിയതായി വന്ന ഇംഗ്ലീഷ് മാഷാ രാജേഷ്‌"

"ഓ.......എന്നാപിന്നെ ഞാന്‍ ചായ എടുത്തുവെക്കാം.....നീ മേലുകഴുകി ആ  കുപ്പായം മാറ്റിവാ
                                                                                                                   (തുടരും)

അജ്ഞാതന്‍ 2010, ജനുവരി 26, ചൊവ്വാഴ്ച


അജ്ഞാതന്‍ 2010, ജനുവരി 14, വ്യാഴാഴ്‌ച

 

അജ്ഞാതന്‍ 2010, ജനുവരി 7, വ്യാഴാഴ്‌ച

ഇന്ന് ഈ കാന്താരി ഭൂമി കണ്ടതിന്റെ ഇരുപതിഎഴാം വാര്‍ഷികം ,പുഞ്ചിരിയും കണ്ണുനീരും നിറഞ്ഞ നീണ്ട ഇരുപത്തി ഏഴു വര്‍ഷങ്ങള്‍,മരണത്തോട് അടുതുകൊണ്ടിരികുവാനെണ്ണ്‍ എന്നെ ഒര്മിപിച്ചുകൊന്ദ് മറ്റൊരു പിറന്നാള്‍ കൂടി കടന്നുവന്നു,എന്റെ പുതിയ കൂട്ടുകാരോട് പങ്കിടുന്നു ഈ ദിനം ,

അജ്ഞാതന്‍ 2010, ജനുവരി 2, ശനിയാഴ്‌ച

ജനുവരി എനിക്ക് എന്നും പ്രിയമായിരുന്നു,അത്‌ പുതു വര്ഷ ആരംബമായത് കൊണ്ട് മാത്രമല്ല,എന്റെ ജീവിതത്തിലെ പുതിയ കാല്‍വ്പ്പുകല്കൊക്കെ ജനുവരി എനിക്ക് കൂട്ടുണ്ടായിരുന്നു,വര്‍ഷങ്ങള്‍ മുന്പ്  ഒരു ജനുവരിയിലായിരുന്നു  ഞാന്‍ ഈ ഭൂമിയിലേക്ക് വിരുന്നു വന്നത്,പിന്നീട് മറ്റൊരു ജനുവരിയില്‍ മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് പങ്കാളി ആയി വന്നു,ഞങ്ങളുടെ ജീവിതത്തിലേക്ക് വസന്തം വിരിയ്ച് കൊണ്ട് മകന്റെ ജനനവും ജനുവരിയില്‍ തന്നെ,അതോടെ ഞാന്‍ ജനുവരിയെ സ്നേഹിക്കാന്‍ തുടങ്ങി,പക്ഷെ കഴിഞ്ഞ ജനുവരി കടന്നു വന്നത്,ദുഖത്തിന്റെ ബന്ടകെട്ടുമെന്തിയാന്‍ ............,എന്റെ പ്രിയപ്പെട്ട കുഞ്ഞനുജന്റെ അപകട മരണം,അത്‌ നല്‍കിയ ഞെട്ടലില്‍ നിന്നും ഇതവരെ മുക്തരായിടില്ല ഞങ്ങള്‍,ഇന്ന്‍ മറ്റൊരു ജനുവരി കൂടി എന്റെ ജീവിതത്തില്‍ കടന്നുവന്നിരികുന്നു,ചിരിക്കണോ അതോ  കരയണോ എന്നറിയാതെ വിറങ്ങലിച്ച് ഞങ്ങള്‍ നില്കുന്നു.............ഈ ജനുവരി എനിക്കായി  എന്താവും കരുതിയിട്ടുണ്ടാവുക ,സ്വാന്തനത്തിന്റെ  കുഞ്ഞു തെന്നലോ അതോ കണ്ണീര്‍ പ്രളയമോ?