കാന്താരി 2010, ഡിസംബർ 14, ചൊവ്വാഴ്ച

"അനൂ,മാലതി ചേച്ചി മരിച്ചു"
"എപ്പോ?എങ്ങനെ?"
"ഇന്നലെ...ആത്മഹത്യാ ആയിരുന്നു"
മാലതി ചേച്ചി.....ഏതോ അകന്ന ബന്ധത്തിലുള്ള ഒരാള്‍ അത്രയെ അറിയൂ....
കണ്ടിടുള്ളതും വിരളം,സംസാരിച്ചത് ഒരേയൊരു വട്ടം,എന്നിട്ടും പ്രിയപ്പെട്ട ആരോ പിരിഞ്ഞ പോലൊരു വേദന
ചെറുപ്പം മുതല്‍ ബന്ധുകളുടെയും വീട്ടുകാരുടെയും സംസാരത്തില്‍ നിന്ന് ഒരു പാട് കേട്ടിടുണ്ടായിരുന്നു അവരെ കുറിച്ച് ,കാണാന്‍ ഒരുപാട് കൊതിചിടുണ്ട് അപ്പോഴൊക്കെ ,പക്ഷെ കല്യാണം കഴിഞ്ഞ ശേഷം അവര്‍ നാട്ടില്‍ അങ്ങനെ വരാറില്ലായിരുന്നു,അങ്ങനെയിരിക്കെ ഒരു കല്യാണ വീട്ടില്‍ വെച്ച് അവരെ കണ്ടു,എല്ലാരും പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു,സ്വര്‍ണത്തിന്റെ നിറം,കരിമീന് മിഴികള്‍,കടഞ്ഞെടുത്ത പോലെ അഴകളവുകള്‍ ഒത്ത ശരീരം,ശരിക്കും ഒരു അപ്സരസ്സ് തന്നെ....അവരോട് അസൂയ കലര്‍ന്ന ആരാധനാ തോന്നി,പക്ഷെ പിന്നെടറിഞ്ഞു,ആ സൌന്ദര്യമായിരുന്നു അവരുടെ ഏറ്റവും വലിയ ശാപമെന്ന്....
                              വിവാഹം കഴിഞ്ഞ അധികം  കഴിയും മുന്‍പേ അവരുടെ ജീവിതത്തില്‍ അസ്വരസങ്ങള്‍ തല പൊക്കി തുടങ്ങി...കാണുന്ന പുരുഷന്മാരോടൊക്കെ അവര്‍ കൊഞ്ചി കുഴയുന്നു എന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി, പിണക്കങ്ങളും  പരാതികളുമായി വര്‍ഷങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു ,ഇതിന്ടെ അവര്‍ക്ക്  മോള്‍ ജനിച്ചു,പക്ഷെ അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ കൂടി കൂടി വന്നു,ഒടുവില്‍ അത് തന്നെ സംഭവിച്ചു,വിവാഹ മോചനം.....
                      മാലതി ചേച്ചിക്ക് ഒരു സഹോദരന്‍ മാത്രമേ ഉണ്ടായിരുനുള്ളൂ...അച്ഛനും അമ്മയും മുന്‍പേ മരിച്ചിരുന്നു.....സഹോദരിയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു അവരുടെ സഹോദരന്‍,ഗോപിനാഥ്....അതായിരുന്നു അവരുടെ പേര്,മാലതി ചേച്ചിയുടെ ഗോപിയേട്ടന്‍....ഗോപിയേട്ടന്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ മാലതി ചേച്ചി തയ്യാറായില്ല....അവിടെ തന്നെ ഒരു വീട് വാടകക്ക് എടുത്ത് മോളെയും കൂട്ടി  അങ്ങോട്ട്‌  താമസം മാറി....പക്ഷെ അവിടെയും അധികം  കഴിഞ്ഞില്ല....നാട്ടുകാര്‍ മുഴുവന്‍ അവര്കെതിരെ തിരിഞ്ഞു...വളരെ മോശമായ രീതിയില്‍ അവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നു ...അപ്പോഴും ഗോപിയേട്ടന്‍ ചെന്നു,അവരെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് വരാന്‍...പക്ഷെ ഒരുവിധത്തിലും അവര്‍ വരാന്‍ തയ്യാറായില്ല....ഒപ്പം നാട്ടുകാരുടെ പരിഹാസ ശരങ്ങളും കൂടി ആയപ്പോള്‍ അന്നാദ്യമായി ഗോപിയേട്ടന്  പൊട്ടി തെറിച്ചു....പക്ഷെ മാലതി ചേച്ചിക്ക് യാതൊരു കൂസലുമില്ലയിരുന്നു.....ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ കുറിച്ച് ഇതൊക്കെ സാധാരണയാനെന്നയിരുന്നു അവരുടെ ഭാഷ്യം,ഒടുവില്‍ ഗോപിയേട്ടന്‍ വെറും കയ്യോടെ മടങ്ങേണ്ടി വന്നു,അവരുടെ മകള്‍ പോലും അവര്‍ക്കെതിരെ തിരിഞ്ഞു....അവരുടെ ഭര്‍ത്താവിനെ വന്നു മകളെ കൂട്ടി  കൊണ്ട് പോയി.അത് അവരുടെ സ്വതന്ത്രം കൂടുതലാക്കി  .ഒടുവില്‍ ഗോപിയെട്ടനും സഹോദരിയെ തള്ളി പറയേണ്ടി വന്നു..ഇല്ലെങ്ങില്‍ വളര്‍ന്നു വരുന്ന തന്റെ മക്കളുടെ ജീവിതം കൂടി നശികുമെന്നു മനസ്സിലായതോടെ ഗോപിയേട്ടന് പെങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷികേണ്ടി വന്നു,അതോടെ മാലതി ചേച്ചി കൂടുതല്‍ ഒറ്റപെട്ടു....വാടക വീട്ടുകാരും അവരെ വീട്ടില്‍ നിന്നിറക്കി വിട്ടു...
                                      അങ്ങനെയിരിക്കെ ഒരു ദിവസം മാലതി ചേച്ചി വീട്ടിലേക്കു കയറി വന്നു.....പഴയ കളികൂട്ടുകാരിയെ കണ്ടപ്പോള്‍ അമ്മയുടെ മുഖത്ത് സന്തോഷത്തേക്കാള്‍ ഒരു തരം വിമ്മിഷ്ട മായിരുന്നു ....എത്രയും വേഗം അവരെ പറഞ്ഞയച്ചാല്‍ മതി എന്നഅമ്മയുടെ ചിന്ത അവര്‍ അറിഞ്ഞില്ലെന്നു തോനുന്നു....ചായയെടുകാന്‍ അമ്മ അടുക്കളയിലേക്കു പോയപ്പോള്‍ അവള്‍ അടുത്ത് വന്നിരുന്നു....
"മീനുവിന്റെ മോളാ അല്ലെ?"
"അതെ"
"എന്താ പേര്?"
"അനു"
"എന്നെ അറിയുമോ?"
"ഉവ്വ്..മാലതി ചേച്ചി"
"നിന്റെ മുടിയെന്താ എങ്ങനെ?ഇച്ചിരി ശ്രദ്ധിച്ചുകൂടെ,ആകെ കെട്ടു വീണല്ലോ?നിന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കണം....നീ എന്നെ നോക്ക്...എനിക്ക് നിന്റെ അമ്മയുടെ വയസ്സാണ്,എന്നാല്‍ അത്രക്ക് തോന്നുമോ?"
നേരാണ്,അവരെ കണ്ടാല്‍ മുപ്പതു വയസ്സില്‍ കൂടുതല്‍ പറയില്ല...
അവര്‍ എന്റെ അടുത്ത വന്നിരുന്നു,ശ്രദ്ധയോടെ മുടിയുടെ കെട്ടുകള്‍ ഓരോന്നായി വിടര്‍ത്താന്‍ തുടങ്ങി...
അതിനിടയില്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു....
അവരുടെ എപ്പോഴാതെ ജീവിതത്തെ കുറിച്ച് അവര്‍ പറഞ്ഞപ്പോള്‍ ഞാനും വല്ലാതായി
നാടോടികളുടെ കൂടെയാണത്രേ അവരുടെ ഇപ്പോഴത്തെ താമസം...
"അനുവിനറിയുമോ?ഇന്നലെ ഞാന്‍ ബസ്‌ സ്റ്ന്റിലെ ബെന്ചിലാ കിടന്നുറങ്ങിയെ....
നേരം വെളുകുംപോഴെക്കും എത്ര പേര്‍ എന്റെ അടുത്ത് വന്നു പോയെന്നറിയാമോ?"
"മാലതി"അമ്മ അലറുകയായിരുന്നു....
അമ്മ പിന്നില്‍ വന്നു നിന്നതരിഞ്ഞില്ലയിരുന്നു....
"കുട്ടിയോട് എന്തൊക്കെയാ പറഞ്ഞു കൊടുക്കുന്നെ...കളികൂട്ടുകരിയാനെല്ലോന്നു കരുതിയാ വീട്ടില്‍ കയറ്റിയത്...എനിട്ട് എന്റെ കുട്ടിയെ വഴി തെറ്റിക്കാന്‍ നോക്കുന്നോ?ഇപ്പോള്‍ ഇറങ്ങിക്കോണം ഇവിടെ നിന്ന്...."
ഒന്നും മിണ്ടാതെ അവര്‍ ഇറങ്ങിപോയി...ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു
ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു....അതിനിടെ അറിഞ്ഞു നാട്ടുകാരൊക്കെ ചേര്‍ന്ന്‍ മാലതി ചേച്ചിയെ പോലീസില്‍ ഏല്പിച്ചു...അവിടെ നിന്ന് മെന്റല്‍ ഹോസ്പിടലിലേക്ക് മാറ്റിയെന്നു,വിവരമാരിന്ജ് ഗോപിയേട്ടന്‍ ഹോസ്പിറ്റലില്‍ ചെന്നത്രേ....
അപ്പോഴാണ് അറിയുന്നത്....മാലതി ചേച്ചി ഈ കാണിച്ചു കൂട്ടിയതൊക്കെ അവരുടെ അസുഖം മൂലമായിരുന്നുവെന്നു.....കടുത്ത സംശയ രോഗി ആയിരുന്നു  ചേച്ചിയുടെ ഭര്‍ത്താവ്,സുന്ദരിയായ തന്റെ ഭാര്യ അന്യനായ ആരോട് സംസാരിച്ചാലും അത് സംശയ ദൃഷ്ടിയോടെയാണ് അയാള്‍ കണ്ടത്.....സ്വന്തം വീട്ടില്‍ എല്ലാരുടെയും പ്രിയപ്പെട്ട കുട്ടിയായി വളര്‍ന്ന മാലതി ചേച്ചിയുടെ മനസ്സിന്‍ ഇതൊന്നും താങ്ങാനുള്ള കരുതില്ലയിരുന്നു....വിഷാദ രോഗത്തിനടിമപെട്ട അവരുടെ മനസ്സ് അതിനെതിരെ പ്രതികരിച്ചത് കൂടുതല്‍ കൂടുതല്‍ സൌഹൃതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു....പിന്നീടുള്ള അവരുടെ എല്ലാ പ്രവര്‍ത്തികളും ആ രോഗത്തിന്റെ ഭാഗമായിരുന്നു ....അതോടെ എല്ലാര്ക്കും അവരോട് സഹതാപമായി .....അവര്‍ അവിടെ ചികിത്സയിലായിരുന്നു.....ഏതൊക്കെ കഴിഞ്ഞിട്ടിപ്പോള്‍ മൂന്നു മാസത്തോളമായി
"അനു....നീയെന്താ ആലോചിക്കുന്നെ ?അമ്മയുടെ വിളിയാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്
"ഹേ...ഒന്നുമില്ല...."ഒന്നും പറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും പുസ്തകത്തിലേക്ക് മുഖംപൂഴ്ത്തി
(ചിത്രങ്ങള്‍- ഗൂഗിള്‍ ഇമേജ്)

22 comments:

ranji പറഞ്ഞു...

മനസ്സിനെ സ്പര്‍ശിക്കുന്ന, ചെറിയ നൊമ്പരമുണര്‍ത്തുന്ന രചന.. ഇഷ്ടമായി.

Noushad Koodaranhi പറഞ്ഞു...

എല്ലാ മനോരോഗികളും വായിക്കട്ടെ...
ഞാനെന്തായാലും ആ കൂട്ടതിലില്ലെന്ന് അവള്‍ പറഞ്ഞു..

ഹൈന പറഞ്ഞു...

നല്ല കഥ ...

ആചാര്യന്‍ പറഞ്ഞു...

very good ....kaalathinte kadha

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

സൌന്ദര്യം പലപ്പോഴും ശാപമാകാറുണ്ട് .
നന്നായി എഴുതി .
ഭാവുകങ്ങള്‍

റിസ് പറഞ്ഞു...

നല്ല കഥ നന്നായി പറഞ്ഞു!

jasimmk പറഞ്ഞു...

നന്നായിരിക്കുന്നു.. :)))

vipin പറഞ്ഞു...

നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍

ഒഴാക്കന്‍. പറഞ്ഞു...

നല്ല കഥ കേട്ടോ

faisu madeena പറഞ്ഞു...

നല്ല കഥ ......ഇഷ്ട്ടപ്പെട്ടു ...

Kalavallabhan പറഞ്ഞു...

നല്ല കഥ

ഒരു യാത്രികന്‍ പറഞ്ഞു...

നന്നായി. ഒതുങ്ങിയ രചന...സസ്നേഹം

ആദൃതന്‍ | Aadruthan പറഞ്ഞു...

എന്‍റെ ഒരു ആശയം പങ്കു വെക്കാം...
ഭാര്യയ്ക്കും ഭര്‍ത്താവിനും വേറെ വേറെ മുറികള്‍ ഉണ്ടാവണം... അവരുടെ സ്വകാര്യത ബഹുമാനിക്കപ്പെടണം..
സത്യസന്ധമായ ഇഷ്ടം തോന്നുമ്പോള്‍ മാത്രം ആ മുറിയില്‍ പരസ്പരം കയറി ചെല്ലണം...
അതല്ലാതെ എന്നും ഒരേ മുറിയില്‍ പരസ്പരം സംശയിച്ചു...സംശയിച്ചു ശയിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഒരു സാരിത്തുമ്പ് ഒന്നിളകിയാല്‍ പ്രസാദിച്ചു പോവുന്നവനാണ് ഒരു ആവേരെജ് മലയാളി പുരുഷന്‍.
സ്ത്രീകളുടെ കാര്യം കൃത്യമായി അറിയില്ല.
കേരളത്തില്‍ ഇനി ഉണ്ടാവേണ്ടത് മാനസികമായ പക്വതപ്പെടലാണ്.
സ്വീകരിച്ച വിഷയം നന്നായി.
അവതരണവും.
ആശംസകള്‍.
ഒരു തലശ്ശേരിക്കാരന്‍.

കിരണ്‍ പറഞ്ഞു...

നല്ല കഥ .നന്നായി പറഞ്ഞു

elayoden പറഞ്ഞു...

നല്ല കഥ, ഒറ്റയടിക്ക് വായിച്ചു.... ആശംസകള്‍ ..

കാന്താരി പറഞ്ഞു...

thanx@ranji
noushad@chodicharinjath nannayi...thanx for comment
haina,acharyan@thanx for comment
ismail@suodaryam matramalla thantedam kuravumund,illayirunnel orupakshe avar rakshapettene...

കാന്താരി പറഞ്ഞു...

rizikka..thanx,paranjath marakalle...
thanx@jazim,vipin,ozhakkan,faisu,kalavallaban,yatrikan
aadrutha@wat an idea sirjee...pakshe nammude nattil nadakumo?evide niyamathin panjamonnumillallo?
thanx@kiran,elayodan

ജവാഹര്‍ . കെ. എഞ്ചിനീയര്‍ പറഞ്ഞു...

നല്ല രചനയ്ക്ക് ആശംസകള്‍

MyDreams പറഞ്ഞു...

അപ്പോള്‍ ഇതിനു ഇങ്ങനെ ഒരു ഭാഷ്യം ഉണ്ട് അല്ലെ .

കാന്താരി പറഞ്ഞു...

ethinu dreamzzzzz???????

ചാച്ചന്‍ പറഞ്ഞു...

u proved !!! gud

ഋതുസഞ്ജന പറഞ്ഞു...

നല്ല കഥ ...