അജ്ഞാതന്‍ 2010, മേയ് 18, ചൊവ്വാഴ്ച

         എന്റെ അനു കുട്ടിക്ക് ...(ഇത് വായിക്കുമ്പോള്‍ നിന്റെ മുഖത്ത് വിരിയുന്ന ചിരി എനിക്കിപ്പോള്‍ കാണാം)
സുഖാണോ ടി......നീയിപ്പോള്‍  മുത്തശ്ശി ആയി കാണും ല്ലേ?നിന്റെ പേരകുട്ടികള്‍ എന്താ നിന്നെ വിളിക്കുന്നെ ....അമിന ഉമ്മാമ്മ എന്നാണോ?അതോ ആനുംമാന്നോ?നീ വയ്യസ്സിയായി ഞ ഞ പിഞ്ഞ ..പറയാന്‍ തുടങ്ങിയോടി ?എന്തെ നിന്റെ അമ്പരപ്പ് ഇതുവരെ മാറിയില്ലേ?ഇത് ഞാന്‍ തന്നെയാടി ,വിനു....അനുവിന്റെ വിനു....(ഇപ്പോള്‍ നിന്റെ കണ്ണ് നിറഞ്ഞോ?)എനിക്കറിയാം,എന്നില്‍ നിന്ന്‍ ഈ ഒരു വാക്ക് കേള്‍ക്കാന്‍ നീയെത്ര കൊതിച്ചിരിന്നുവേണ്ണ്‍ .......ക്ഷമിക്കൂ മോളെ....അന്നത് പറയാന്‍ വയ്യായിരുന്നു....ഞാന്‍ കാരണം നിനക്ക് നിന്റെ വീട്ടുകാരെയും കുടുംബത്തെയും ഉപേക്ഷികേണ്ടി വരുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യായിരുന്നു,നിന്റെ ഉപ്പയും ഉമ്മയും ആങ്ങളമാരും ബന്ധുകലുമൊക്കെ നിനക്ക് എത്ര പ്രിയപെട്ടവരായിരുന്നുവേണ്ണ്‍ അറിഞ്ഞു കൊണ്ട് ഞാനെങ്ങനെയടാ അത് ചെയ്യുക...എനിക്ക് പേടിയായിരുന്നു...എല്ലാവരുടെയും സ്നേഹം നിനക്ക് തരുവാന്‍ എനിക്ക് കഴിയുമോണ്ണ്‍....അങ്ങനെ കഴിയാഞ്ഞാല്‍ നീ എന്നെ വെറുത്താലോ?അതെനിക്ക് താങ്ങാന്‍ ആവില്ലായിരുന്നു?അത്കൊണ്ട് നിന്റെ സന്തോഷത്തിന്‍ വേണ്ടി നിന്റെ നെഞ്ച് പിടയുന്നത് ഞാന്‍ കണ്ടിലെന്ന്‍ വെച്ചു.....സെന്‍റ്ഓഫിന്‍ എന്റെ ഒരു വാക്കിന്‍ വേണ്ടിയാന്‍ നീ കാത്തിരിക്കുന്നതെണ്ണ്‍ അറിയാവുന്നത് കൊണ്ടാന്‍ നിന്നെ കാണാത്തത് പോലെ ഞാന്‍ ഒഴിഞ്ഞു മാറിയത് ......നിന്റെ മുന്‍പില്‍ ഒരുപാട് നേരം പിടിച്ചു നില്‍കാന്‍ പറ്റിലെണ്ണ്‍ തോന്നിയത് കൊണ്ടാന്‍ പെട്ടെന്ന്‍ അവിടം വിട്ടത്,ഞാന്‍ പോവുമ്പോള്‍ നിന്റെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ എന്റെ മനസ്സിനെ പൊള്ളിച്ചു...ഇപ്പൊ ഈ വൈകിയ വേളയില്‍ നിന്നോട് ഇതൊക്കെ എന്തിനാ പറയുന്നെനാവും നിന്റെ ചിന്ത,എന്റെ സ്വാര്‍ത്ഥത ,രണ്ടു കാരണമുണ്ട് അതിന്‍...ഒന്ന്‍                 
ഇന്നാളൊരു ദിവസം ഒരു നെഞ്ച് വേദന......ഡോക്റെരെ കാണിച്ചപ്പോള്‍ പറഞ്ഞു,ഹൃദയം വീക്ക് ആണ്‍ പോലും .....ഈ ഒരു സത്യം 30 വര്‍ഷമായി ഉള്ളില്‍ തന്നെ കൊണ്ട് നടക്കുവല്ലേ ..അതാവും...അത്കൊണ്ട് എന്റെ ആയുസ്സ് കൂട്ടാന്‍ നിന്നോട് പറയാന്‍ തീരുമാനിച്ചു....രണ്ടാമത്തെ കാര്യം,അത് നിന്നോട് ഒരു വാക്ക്  വാങ്ങണമായിരുന്നു എനിക്ക്,എന്റെ അടുത്ത ജന്മത്തില്‍ നീ ഏത് രാജ്യകാരിയായാലും ഏത് മതകാരി ആയാലും എന്റെ മാത്രം ആവുമെണ്ണ്‍ നീ എനിക്ക് വാക്ക് തരണം....അപ്പോഴും ഈ പ്രശങ്ങളൊക്കെ ഉണ്ടാവില്ലേ എന്നല്ലേ നീ ചിന്തിച്ചേ....ഉണ്ടാവും ..പക്ഷെ...എന്ത് സംഭവിച്ചാലും ഞാന്‍ നിന്നെ സ്വന്തമാകും.....കാരണം നിന്നെ നഷ്ടപെട്ടപ്പോഴാന്‍ മറ്റു നഷ്ടങ്ങളൊന്നും നിന്നെക്കാള്‍ വലുതാല്ലെന്ന്‍ ഞാനറിഞ്ഞത്,ഇനി എനിക്ക് നിന്നെ നഷ്ടപെടാന്‍ വയ്യടോ....ഈ ഒരു ജന്മം ഞാന്‍ അനുഭവിച്ച വേദന അത്രകുണ്ട്,ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈ വിനുവിന്‍ കൂട്ടായി അനു വേണം...വിനുവിന്റെ മാത്രം അനു....ഉണ്ടാവില്ലേ ????............