അജ്ഞാതന്‍ 2010, ഫെബ്രുവരി 16, ചൊവ്വാഴ്ച





ഒരു ചില്ലുപാത്രം ഉടയുന്ന പോലൊരു
ശബ്ദമെന്നെ ഉണര്‍ത്തി
എന്താവും തകര്‍ന്നതെന്ന വെപുധിയോടെ
ഓടിച്ചെന്നു ഞാന്‍ നോക്കി
ഒരുപാട് കൊതിയോടെ ഞാന്‍ വാങ്ങിയ എന്‍
favorite flower vase അവിടെ തന്നെയുണ്ട്
expensive ആയ curious ഒക്കെയും
ഭദ്രമായി showcase ല്‍ നിന്ന ചിരി തൂകുന്നു
അയ്യോ....എന്പാത്രങ്ങള്‍ എന്നോര്‍ത്ത മാത്രയില്‍
ഓടി ഞാന്‍ അടുക്കള വാതിലില്‍ എത്തി
കൂട്ടുകാരികള്‍ കണ്നുകടിയോടെ നോക്കിയ
import dinner  set ഉം സുരക്ഷിതം
ജനല്‍ ചില്ലവുമോ പൊട്ടിയന്നെരിയുവാന്‍
ഓടി ഞാന്‍ ഓരോ മുറിയിലും നോക്കി
തോന്നിയതാവും ...എന്നോര്തുകൊണ്ടുഞാന്‍
ക്ഷീണത്തോടെ കസേരയില്‍ ചായവേ
ഇടനെഞ്ചില്‍ ചെര്‍ത്തോരെന്ന്‍
കൈമുരിഞ്ഞതറിഞ്ഞു ഞാന്‍
ഉള്കിടിലതോടെ തപ്പി ഞാന്‍ നോക്കുമ്പോള്‍
എന്‍ ഹൃദയം നിന്നടം ശൂന്യം
പകരം കുറെ ചില്ല് കഷ്ണങ്ങള്‍ മാത്രം
പകരം കുറെ ചില്ല് കഷ്ണങ്ങള്‍ മാത്രം.......

അജ്ഞാതന്‍ 2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ടിന്റു മോനെ അറിയില്ലേ?ഹം ടിന്റു നമ്മുടെ വടകെലെ നന്ദിനി ചേച്ചിയുടെ തല തെറിച്ച സന്താനം (copy right frm ചായകട ശങ്കരേട്ടന്‍) ,ആ അവന്‍ തന്നെ ,അവന്റെ കലാപരിപാടികളില്‍ ചിലത് നിങ്ങളുമായി പങ്കുവെക്കുന്നു


അന്ന ടിന്റു മോന്‍ സ്കൂള്‍ നിന്ന നേരത്തെ എത്തി 
എന്നും നേരം ഇരുട്ടാതെ വീടിന്റെ പടി കേറാത്ത ഇവന്‍ ഇന്നെന്തു പറ്റി .അമ്മക്ക്  വേവലാതി ആയി,അവര്‍ മെല്ലെ അവന്റെ റൂമിലേക്ക് എത്തിനോക്കി,റൂമില്‍ കയറാന്‍ അനുവാദമില്ല .അതൊക്കെ അവന്റെ privacy ഇല്ലാതാകും പോലും,എന്താണോ ആവോ ഈ privacy ??ആര്കറിയാം.......എന്തായാലും നല്ല വിലകൂടിയ സാധനമാ........ഇല്ലെങ്ങില്‍ അവന്‍ അങ്ങനെ പറയില്ല....വെറുതെ തട്ടിയും മുട്ടിയും കേടാകേണ്ട ,അവന്റെ കൈക്ക് നല്ല ചൂടാ,പക്ഷെ ഇതിപ്പം കാര്യമറിയാതെ എങ്ങനെ ഇരിപ്പുരകുന്നെ..............എന്തായാലും  അറിഞ്ഞിട്ടുതന്നെ കാര്യം........".മോനേ.......".
"എന്താ...തള്ളെ......"ഹോ സമാധാനമായി ....വേറൊന്നും വിളിച്ചില്ല...
"നീയെന്താ ഇന്ന നേരത്തെ ....".
"എന്താ%^%&*&(*(*(@#@#@#@#@#(നിങ്ങള്‍ ഊഹിച്ചെടുത് പൂരിപ്പിക്കുമെണ്ണ്‍  വിശ്വസിക്കുന്നു)   നിനക്ക് പിടിച്ചില്ലേ.....".
"അതല്ല എന്നാലും .......".
"ഹോ .........ഈ വീട്ടില്‍ എന്നാണോ privacy "കിട്ടുക
"അയ്യോ മോന്റെ കയ്യിലുള്ളത് എവിടെപോയി
സത്യായിട്ടും ഞാനെടുത്തില്ല...........ചെലപ്പോ നിന്റെ തന്ത വിറ്റ് കള്ള് കുടിച്ചുക്കാനും .........ഈ മനുഷനെ കൊണ്ട് ഞാന്‍ തോറ്റു.....എന്റെ തലയിലെഴുത്ത്....... അല്ലാതെന്തു പറയാനാ.....അല്ലെങ്ങില്‍ എനിക്ക് എന്തോരം നല്ല ആലോചനകള്‍ വന്നതാ എന്നിട്ടും ഇയാളെ ആയിപോയി എനിക്ക് കിട്ടിയത് ........"
"ഒന്ന്‍ നിര്‍ത്തിയിട്ട് പോവുനുണ്ടോ...കണ്‍ട്രി ഫെല്ലോ 
ആ അല്ലെങ്ങില്‍ നില്‍ക്ക് നിങ്ങളും  അറിയേണ്ട കാര്യമാ
ആ രാജേഷ്‌ ഇതിപ്പോ  കുറെതവനയായി എന്നെ തല്ലുന്നു,പോട്ടെ പൊട്റെണ്ണ്‍ വേകുമ്പോ അവന്‍ തലയില്‍ കേറുവാ.....ഇനിയും അവന്‍ തല്ലാന്‍ വന്നാല്‍ ഞാന്‍ വെറുതെ വിടില്ല ,അന്നെരമം ഞാഞ്ഞ പിഞ്ഞ വര്തനവും പറഞ്ഞ വന്നേക്കരുത്...പറഞ്ഞെകാന്‍..."
അല്ല മോനേ....തല്ലനോക്കെ പോവണോ ......നമുക്ക് മാഷോട് പറയാം,വെറുതെ എന്നാത്തിനാ (നീ തല്ലുംകൊണ്ട് വന്നാല്‍ എനിക്ക കഷ്ടപെട് )"
"ഈ തള്ളക്ക് പറഞ്ഞാല്‍ മനസിലാവില്ലേ....എന്റെ സ്കൂള്‍ പുതിയതായി വന്ന ഇംഗ്ലീഷ് മാഷാ രാജേഷ്‌"

"ഓ.......എന്നാപിന്നെ ഞാന്‍ ചായ എടുത്തുവെക്കാം.....നീ മേലുകഴുകി ആ  കുപ്പായം മാറ്റിവാ
                                                                                                                   (തുടരും)