അജ്ഞാതന്‍ 2010, മാർച്ച് 29, തിങ്കളാഴ്‌ച






വെണ്ണ തോല്‍ക്കും മുകിലിന്‍ കിരീടം
ശിരസ്സിലേറി നില്‍ക്കുന്ന ഗിരി ശൃംഗ...
മരതക രത്നത്താല്‍ തീര്‍ത്ത നിന്‍ അങ്കിയില്‍
തുഷാര ബിന്ദു തന്‍ ഹാരമണിയിച്ചതാര്?
പതിനേഴുകാരിയുടെ ലാസ്യാദ്ര നയനത്താല്‍-
കബനി നിന്‍ മുന്‍പില്‍ ഓളങ്ങള്‍ തീര്‍ക്കുമ്പോള്‍
മുടിയിഴകളെ തഴുകി തലോടുമീ
കാറ്റിന്‍ പോലും ഹൃദ്യമാം പ്രണയത്തിന്‍ സുഗന്ധം
തരുണികളെ മയക്കും മന്മഥന്‍ പോലെ
നീയെന്‍ മനം കവര്‍ന്നത് ഒരു മാത്രക്കുള്ളിലായി
തകര്‍ന്നിടിഞ്ഞു നിലവിളിക്കും നിന്നെ
ഇന്നലെ പേക്കിനാവില്‍ കണ്ടു തളര്‍ന്നു ഞാന്‍
പാരിനെ തകര്‍ത്തീടും ദുഷ്ട ജന്മങ്ങള്‍ തന്‍
കണ്പെടാതിരികട്ടെ നിനക്കെന്നും

അജ്ഞാതന്‍ 2010, മാർച്ച് 22, തിങ്കളാഴ്‌ച

ഇന്നലെ ഞാന്‍ ബ്ലോഗ്ഗെരിലെ പുതിയ പോസ്റ്റുകള്‍ വായിക്കയായിരുന്നു,അപ്പോഴാന്‍ അരുന്ചെട്ടന്റെ പോസ്റ്റ്‌ കണ്ടത് ,കായംകുളം എക്സ്പ്രസ്സ്‌ കണ്ടാല്‍ അതില്‍  കേരാതിരികാന്‍ എനിക്ക് വയ്യ,കാരണം,ആകാശം ഇടിഞ്ഞു വീഴാന്‍ പോവാന്‍  എന്നറിയുമ്പോഴും  കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ പൊട്ടിച്ചിരി കേള്‍ക്കാം,അങ്ങനെ ഞാന്‍ വണ്ടിയിലേക്ക് ചാടി കേറി,ചെറുതായി കാല്‍ വാതിലിനോട്  അടിചെങ്ങിലും വേറൊന്നും പറ്റിയില്ല,പടച്ചോന്‍ കാത്തു,അങ്ങനെ വണ്ടി നീങ്ങി,ഡോക്ടര്‍ സാമുവലിന്റെ  കൂടുയുള്ള യാത്ര നല്ല രസമായിരുന്നു,നേരം പോയതറിഞ്ഞില്ല,ചിര്ച് ചിരിച് എനിക്ക് ചിരി നിര്‍ത്താന്‍ വയ്യാതായി,കണ്ണില്‍ നിന്നൊക്കെ  വെള്ളം വരാന്‍ തുടങ്ങി,എന്നിട്ടും നോ രക്ഷ...ചിരി കാരണം ശ്വാസം കഴിക്കാന്‍  കൂടി വയ്യാതായി ,എന്റെ ചിരിയുടെ ശബ്ദം കേട്ട നാട്ടുകാര്‍ ഓടികൂടി(എന്റെ നാട്ടുകാര്‍  അങ്ങനെയാ,സ്വന്തം വീട്ടില്‍ ഒരാള്‍ മരിച്ചത്  അറിഞ്ഞില്ലെങ്ങിലും അടുത്ത വീട്ടില്‍ ഒരാള്‍ ചിരിച്ചാല്‍ അവര്‍ അറിയും,എന്തെങ്ങിലും പുതിയ പുയിപ്പിന്‍ വകയുടോന്നരിയാന്‍ ഓടിയെത്തും ,ഹും)"ചൂട് കൂടി വട്ടായെന്ന്‍ തോനുന്നു",അമിനത്ത കാരണം  കണ്ടെത്തി,എനികൊന്നുമില്ലെണ്ണ്‍ പറയണമെങ്ങില്‍  ഈ  ഒടുക്കത്തെ  ചിരിയൊന്നു നിന്നിട്ട് വേണ്ടേ",ബ്ലോഗ്‌" ഒടുവില്‍ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു,ബ്ലോഗോ? അതെന്ത് രോഗം ?കണ്ട്രി ഫോല്ലോസ് .....അവര്കെന്ത് ബ്ലോഗരിയാം ?കായംകുളം സൂപ്പര്‍ ഫാസ്റ്റ്  അറിയാം?അവരോട എനിക്ക് സഹതാപം തോന്നി,പക്ഷെ എന്റെ അപ്പോഴാതെ അവസ്ഥയില്‍ ഒരു സഹതാപത്തിന്‍ സ്കോപില്ലത്തത് കൊണ്ട് തല്കാലം ഞാന്‍ ചിരി തുടര്‍ന്നു,പക്ഷെ വിവരമുള്ള എന്റെ വീടുകാര്‍ക്ക് കാര്യം മനസില്ലായി,"ഹം,ബ്ലോഗ്‌ എന്നോകെ പറഞ്ഞ പെണ്ണ് തുള്ളിയപോഴേ...ഞാന്‍ ഉറപിച്ചതാ ഇത് ഇങ്ങനെ തീരൂന്‍ ,എന്തായിരുന്നു പുകില്‍ ,ബെന്ടാത്ത ഓരോന്ന ചെയ്ത് ഇപ്പം തല ചൂടയെപ്പം മതിയായല്ലോ?ഇന്ന് നിര്‍ത്തികോണം  ,അല്ല പിന്നെ,"ഉമ്മാമന്റെ  വക ടൈലോഗെ,തൃപ്തിയായി അരുനെട്ടാ,തൃപ്തിയായി,അപ്പൊ ഒരു കാര്യം എനിക്ക് മനസ്സിലായി"blog reading is injurious to health"

അജ്ഞാതന്‍ 2010, മാർച്ച് 16, ചൊവ്വാഴ്ച






തണുത്ത കാറ്റ് വന്നു ചെവിയില്‍ സ്വകാര്യം പറഞ്ഞു"വരുന്നുണ്ട്"
ഞാന്‍ വിശ്വസിച്ചില്ല,കാറ്റ് പിണങ്ങി ,ഞാന്‍ എത്ര പറഞ്ഞിട്ടും അതിന്റെ പരിഭവം തീര്‍നില്ല
അപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങി,അവളുടെ ചിനുങ്ങള്‍,ഞാന്‍ പൂമുഖത്തേക്ക്‌ ഓടി,അവള്‍ മുറ്റത്തെത്തിയതും ഞാന്‍ ഓടി ചെന്നവളെ പുനര്ര്നു
എന്റെ കൂട്ടുകാരി അവള്‍ പുഞ്ചിരിച് കൊണ്ട് എന്നെ തഴുകി തലോടി,ആ‍ നിര്‍വൃതിയില്‍ ഞാലിഞ്ഞു ചേര്ന്നു
നവവധുവിന്‍ നാണത്തോടെ കടന്നു വന്ന അവള്‍ താണ്ടവം തുടങ്ങിയഴോപ്പോഴും ഞാന്‍ പേടിച്ചില്ല
കാരണം,അവളെ എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു,വേനല്‍ മഴ എന്റെ പ്രിയ സഖി 
അതെ,ഇന്നവള്‍ വന്നു എന്നെ കാണാന്‍

അജ്ഞാതന്‍ 2010, മാർച്ച് 6, ശനിയാഴ്‌ച




ആരോ പാടിയ പാട്ടിന്റെ ശീലുകള്‍ 
എന്നുള്ളില്‍ ഓര്‍മ തന്‍ ഓളങ്ങള്‍ തീര്‍ത്തുവോ?
ആ മരത്തണലും തഴുകി തലോടിയ കുഞ്ഞിളം കാറ്റും 
പാരിതില്‍ സുന്ദരം സൌഹൃതമെന്നോതിയ
 എന്‍ പ്രിയ സഖിമാരും
വാത്സല്യം സമം ചേര്‍ത്ത് അറിവ് വിളമ്പിയ  
എന്‍ ഗുരുനാഥരും 
എല്ലാ മിന്ന്‍ സുഖമെഴുന്നോരോര്‍മമാത്രമായി
സ്വപ്‌നങ്ങള്‍ വര്‍ണങ്ങള്‍  വിതറിയ വീഥിയില്‍
സ്വയം മറന്നു പോയൊരാ ദിനങ്ങള്‍ 
തിരികെ വരാത്തത്രയും ദൂരെ നിന്ന്‍
യാത്ര ചൊല്ലീടുന്നു  എന്നോട്
ഓട്ടോഗ്രാഫിലെ നാല് വരികളില്‍ 
ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നു എന്‍ സൌഹ്ര്തം
ഒരുവട്ടം കൂടിയെന്‍ സ്വപ്നത്തിന്‍ താഴ്വരയില്‍ 
ഒരു ചിത്ര ശലഭമായി പാറി പറക്കുവാനുല്ലൊരു  
വരം നേടാന്‍ ഏതു ദൈവത്തിനു തപസ്സു
ഞാന്‍ ചെയ്യേണ്ടൂ