kandaari 2010, മാർച്ച് 22, തിങ്കളാഴ്‌ച

ഇന്നലെ ഞാന്‍ ബ്ലോഗ്ഗെരിലെ പുതിയ പോസ്റ്റുകള്‍ വായിക്കയായിരുന്നു,അപ്പോഴാന്‍ അരുന്ചെട്ടന്റെ പോസ്റ്റ്‌ കണ്ടത് ,കായംകുളം എക്സ്പ്രസ്സ്‌ കണ്ടാല്‍ അതില്‍  കേരാതിരികാന്‍ എനിക്ക് വയ്യ,കാരണം,ആകാശം ഇടിഞ്ഞു വീഴാന്‍ പോവാന്‍  എന്നറിയുമ്പോഴും  കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ പൊട്ടിച്ചിരി കേള്‍ക്കാം,അങ്ങനെ ഞാന്‍ വണ്ടിയിലേക്ക് ചാടി കേറി,ചെറുതായി കാല്‍ വാതിലിനോട്  അടിചെങ്ങിലും വേറൊന്നും പറ്റിയില്ല,പടച്ചോന്‍ കാത്തു,അങ്ങനെ വണ്ടി നീങ്ങി,ഡോക്ടര്‍ സാമുവലിന്റെ  കൂടുയുള്ള യാത്ര നല്ല രസമായിരുന്നു,നേരം പോയതറിഞ്ഞില്ല,ചിര്ച് ചിരിച് എനിക്ക് ചിരി നിര്‍ത്താന്‍ വയ്യാതായി,കണ്ണില്‍ നിന്നൊക്കെ  വെള്ളം വരാന്‍ തുടങ്ങി,എന്നിട്ടും നോ രക്ഷ...ചിരി കാരണം ശ്വാസം കഴിക്കാന്‍  കൂടി വയ്യാതായി ,എന്റെ ചിരിയുടെ ശബ്ദം കേട്ട നാട്ടുകാര്‍ ഓടികൂടി(എന്റെ നാട്ടുകാര്‍  അങ്ങനെയാ,സ്വന്തം വീട്ടില്‍ ഒരാള്‍ മരിച്ചത്  അറിഞ്ഞില്ലെങ്ങിലും അടുത്ത വീട്ടില്‍ ഒരാള്‍ ചിരിച്ചാല്‍ അവര്‍ അറിയും,എന്തെങ്ങിലും പുതിയ പുയിപ്പിന്‍ വകയുടോന്നരിയാന്‍ ഓടിയെത്തും ,ഹും)"ചൂട് കൂടി വട്ടായെന്ന്‍ തോനുന്നു",അമിനത്ത കാരണം  കണ്ടെത്തി,എനികൊന്നുമില്ലെണ്ണ്‍ പറയണമെങ്ങില്‍  ഈ  ഒടുക്കത്തെ  ചിരിയൊന്നു നിന്നിട്ട് വേണ്ടേ",ബ്ലോഗ്‌" ഒടുവില്‍ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു,ബ്ലോഗോ? അതെന്ത് രോഗം ?കണ്ട്രി ഫോല്ലോസ് .....അവര്കെന്ത് ബ്ലോഗരിയാം ?കായംകുളം സൂപ്പര്‍ ഫാസ്റ്റ്  അറിയാം?അവരോട എനിക്ക് സഹതാപം തോന്നി,പക്ഷെ എന്റെ അപ്പോഴാതെ അവസ്ഥയില്‍ ഒരു സഹതാപത്തിന്‍ സ്കോപില്ലത്തത് കൊണ്ട് തല്കാലം ഞാന്‍ ചിരി തുടര്‍ന്നു,പക്ഷെ വിവരമുള്ള എന്റെ വീടുകാര്‍ക്ക് കാര്യം മനസില്ലായി,"ഹം,ബ്ലോഗ്‌ എന്നോകെ പറഞ്ഞ പെണ്ണ് തുള്ളിയപോഴേ...ഞാന്‍ ഉറപിച്ചതാ ഇത് ഇങ്ങനെ തീരൂന്‍ ,എന്തായിരുന്നു പുകില്‍ ,ബെന്ടാത്ത ഓരോന്ന ചെയ്ത് ഇപ്പം തല ചൂടയെപ്പം മതിയായല്ലോ?ഇന്ന് നിര്‍ത്തികോണം  ,അല്ല പിന്നെ,"ഉമ്മാമന്റെ  വക ടൈലോഗെ,തൃപ്തിയായി അരുനെട്ടാ,തൃപ്തിയായി,അപ്പൊ ഒരു കാര്യം എനിക്ക് മനസ്സിലായി"blog reading is injurious to health"

5 comments:

അരുണ്‍ കായംകുളം പറഞ്ഞു...

അത് ശരി, ഇങ്ങനൊക്കെ സംഭവിക്കുന്നുണ്ടോ?
ഹ..ഹ..ഹ

പഴയ പോസ്റ്റൊക്കെ കണ്ടുട്ടോ
പഴശ്ശിരാജയിലെ ചെരുപ്പങ്ങ് ബോധിച്ചു :)

ഈ ടെംപ്ലേറ്റ് ഒന്ന് മാറ്റി കൂടെ, ആകെ ഒരു പ്രശ്നം പോലെ, അതേ പോലെ അക്ഷരതെറ്റും മാറ്റണം ട്ടോ
:)

വിനുവേട്ടന്‍|vinuvettan പറഞ്ഞു...

അരുണിന്റെ സൂപ്പര്‍ഫാസ്റ്റില്‍ കയറിയാല്‍ പിന്നെ ചിരിച്ച്‌ ചിരിച്ച്‌ വയറ്‌ വേദനിപ്പിച്ചേ വിടൂ...

പിന്നെ... കറുത്ത പശ്ചാത്തലത്തില്‍ ഈ വെളുത്ത അക്ഷരങ്ങള്‍ വായിക്കുക എന്നത്‌ അല്‍പ്പം ശ്രമകരമാണ്‌ കേട്ടോ...

Kachu പറഞ്ഞു...

hummm KOLLAAAM.....

Manoraj പറഞ്ഞു...

ഈ ടേമ്പ്ലേറ്റും സുഖകരമായി തോന്നിയില്ല.. അരുണിന്റെ പോസ്റ്റ് ഞാനും വായിച്ചിരുന്നു... പിന്നെ പാത്രം മുറിച്ച് മാറ്റിയ ഡോക്ടറേ അരുൺ (മനു) വെറുതെ വിട്ടത് അദ്ദേഹത്തിന്റെ ഭാഗ്യം..

Pd പറഞ്ഞു...

ഹഹ~blog reading is injurious to health~ഹഹ