അജ്ഞാതന്‍
2010, മാർച്ച് 6, ശനിയാഴ്‌ച
എന്നുള്ളില്‍ ഓര്‍മ തന്‍ ഓളങ്ങള്‍ തീര്‍ത്തുവോ?
ആ മരത്തണലും തഴുകി തലോടിയ കുഞ്ഞിളം കാറ്റും
പാരിതില്‍ സുന്ദരം സൌഹൃതമെന്നോതിയ
എന്‍ പ്രിയ സഖിമാരും
വാത്സല്യം സമം ചേര്‍ത്ത് അറിവ് വിളമ്പിയ
എന്‍ ഗുരുനാഥരും
എല്ലാ മിന്ന്‍ സുഖമെഴുന്നോരോര്‍മമാത്രമായി
സ്വപ്‌നങ്ങള്‍ വര്‍ണങ്ങള്‍ വിതറിയ വീഥിയില്‍
സ്വയം മറന്നു പോയൊരാ ദിനങ്ങള്‍
തിരികെ വരാത്തത്രയും ദൂരെ നിന്ന്‍
യാത്ര ചൊല്ലീടുന്നു എന്നോട്
ഓട്ടോഗ്രാഫിലെ നാല് വരികളില്‍
ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നു എന്‍ സൌഹ്ര്തം
ഒരുവട്ടം കൂടിയെന്‍ സ്വപ്നത്തിന്‍ താഴ്വരയില്‍
ഒരു ചിത്ര ശലഭമായി പാറി പറക്കുവാനുല്ലൊരു
വരം നേടാന്‍ ഏതു ദൈവത്തിനു തപസ്സു
ഞാന്‍ ചെയ്യേണ്ടൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 comments:
എന്റെ പ്രിയപ്പെട്ട വിദ്യാലയം mahe govt girls school,പിന്നീട് mahe govt highersecondery school ആയി ,എപ്പോള്‍ ആ പേരും മാറ്റാന്‍ പോവുന്നു ,എന്നെ ഞാനാക്കിയ അവിടത്തെ 5 വര്‍ഷങ്ങള്‍ ,എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിനും എന്റെ ഗുരുനാഥന്‍മാര്കും എന്റെ പ്രിയപ്പെട്ട കൂട്ടുകാര്കും ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു
ചുവപ്പില്‍ കറുപ്പ് ഒന്നും വായിക്കാന്‍ കഴിയുന്നില്ല.
ഇപ്പോള്‍ വായിക്കാന്‍ എളുപ്പമുണ്ട്, വരികള്‍ ഇഷ്ടമായി ഇനിയും വരാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ