അജ്ഞാതന്‍ 2010, മാർച്ച് 29, തിങ്കളാഴ്‌ച






വെണ്ണ തോല്‍ക്കും മുകിലിന്‍ കിരീടം
ശിരസ്സിലേറി നില്‍ക്കുന്ന ഗിരി ശൃംഗ...
മരതക രത്നത്താല്‍ തീര്‍ത്ത നിന്‍ അങ്കിയില്‍
തുഷാര ബിന്ദു തന്‍ ഹാരമണിയിച്ചതാര്?
പതിനേഴുകാരിയുടെ ലാസ്യാദ്ര നയനത്താല്‍-
കബനി നിന്‍ മുന്‍പില്‍ ഓളങ്ങള്‍ തീര്‍ക്കുമ്പോള്‍
മുടിയിഴകളെ തഴുകി തലോടുമീ
കാറ്റിന്‍ പോലും ഹൃദ്യമാം പ്രണയത്തിന്‍ സുഗന്ധം
തരുണികളെ മയക്കും മന്മഥന്‍ പോലെ
നീയെന്‍ മനം കവര്‍ന്നത് ഒരു മാത്രക്കുള്ളിലായി
തകര്‍ന്നിടിഞ്ഞു നിലവിളിക്കും നിന്നെ
ഇന്നലെ പേക്കിനാവില്‍ കണ്ടു തളര്‍ന്നു ഞാന്‍
പാരിനെ തകര്‍ത്തീടും ദുഷ്ട ജന്മങ്ങള്‍ തന്‍
കണ്പെടാതിരികട്ടെ നിനക്കെന്നും

5 comments:

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത ഫ്രണ്ട്!
ശരിക്കും ആസ്വദിച്ചു!
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ!

Pd പറഞ്ഞു...

ദാ ഫൈനലി ഇവിടെയെത്തി,സംഭവം കൊള്ളാം എനിക്കീ വ്ര്യത്തൊം വറ്ണ്ണോം ഒന്നും അറിയില്ലെട്ടോ കവിതയിലുദ്ദേശിചത് മനസിലായി. അല്ലാ നമ്മളന്ന് തിരുത്തിയത് ഉപയോഗിക്കാന് പാടില്ലായിരുന്നുവൊ?

ഒഴാക്കന്‍. പറഞ്ഞു...

കാ... ,, ആ സ്വീറ്റ് ഹാര്‍ട്ട്‌ ... പറന്നുവീഴുന്ന .... ബ്ലോഗ്‌ .. സ്ലോ .. ആക്കുന്നു

കവിത നോട്ട് ബാഡ് :)

Pottichiri Paramu പറഞ്ഞു...

കൊള്ളാം...നന്നയിട്ടുണ്ടു..

അജ്ഞാതന്‍ പറഞ്ഞു...

ris@thanx 4 comment,ini sraddikaam
pd@oduvil etthiyallo admathi
ozakkan@thanx
paramu@thanx