kandaari 2010, ഏപ്രിൽ 11, ഞായറാഴ്‌ച

   


സ്വപ്നങ്ങളൊക്കെയും മണി ചെപ്പിലടിച്ചിരുന്നു
മോഹങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുത്തിരുന്നു
ഒരു പൊട്ടിച്ചിരിയുടെ മുഖമൂടി അണിഞ്ഞിരുന്നു
ഉള്ളിലെ തീകനലില്‍ എന്റെ ഹൃത്തടം
എന്നേ മരച്ചിരിന്നു
ശ്വസിക്കുമൊരു ജഡം മാത്രമായിരുന്നു ഞാന്‍
ഒരു പുലരിയില്‍ എന്‍ ജാലകവാതിലൂടെ
നീ വന്നതെന്തിനായിരുന്നു?
പറഞ്ഞതല്ലേ ഞാന്‍ അരുതരുതെന്ന്
എന്നിട്ടും എന്നെ നിന്‍ നെഞ്ചോട്
ചേര്‍ത്തതെന്തിനായിരുന്നു
നിന്‍ പ്രണയത്തിന്‍ മഴയെന്നില്‍
കുളിരായി നിറയവേ
അറിയാതെ ഞാനും നിന്നിലലിഞ്ഞു
പ്രണയത്തിന്‍ വസന്തങ്ങള്‍
എന്നില്‍ പൂക്കുന്നതറിഞ്ഞു ഞാന്‍
അറിയാതെ അറിയാതെ
ഒരു നൂറു സ്വപനങ്ങള്‍
നെയ്തു കൂട്ടി ഞാന്‍
ഒരു ദിനം ദൂരേക്ക്
നീ നടന്നകന്നു
ഒരു വാക്ക് മിണ്ടാതെ
എന്‍ പിന്‍വിളികളിലുരിയാടാതെ
ഒരു മാത്രയെങ്ങിലും
നീ തിരിഞ്ഞുനോക്കുമെന്ന്
ഒരു പാട് കാത്തു ഞാന്‍
നിന്റെ ഓരോ കാലടിയും അമര്‍ന്നതെന്‍
ജീവിതത്തിന്‍ മേലായിരുന്നു
അടര്‍ന്നു വീണ എന്‍ പൊയ്മുഖം
തേടി അലയുമ്പോഴും, ഞാന്‍
നിനക്ക് നന്‍മകള്‍ മാത്രമാവട്ടെ
പ്രാര്‍ത്ഥിക്കാം എന്നും

18 comments:

junaith പറഞ്ഞു...

അടര്‍ന്നു വീണ എന്‍ പൊയ്മുഖം
തേടി അലയുമ്പോഴും, ഞാന്‍
നിനക്ക് നന്‍മകള്‍ മാത്രമാവട്ടെ
പ്രാര്‍ത്ഥിക്കാം എന്നും

ആശംസകള്‍

Pd പറഞ്ഞു...

കൊള്ളാം പോരട്ടെ കവിതകളിനിയും.. ആശംസകളെന്റ്റെ വകയും

ഹംസ പറഞ്ഞു...

അടര്‍ന്നു വീണ എന്‍ പൊയ്മുഖം
തേടി അലയുമ്പോഴും, ഞാന്‍
നിനക്ക് നന്‍മകള്‍ മാത്രമാവട്ടെ
പ്രാര്‍ത്ഥിക്കാം

നല്ല വരികള്‍ ,, ആശംസകള്‍.:)

ലടുകുട്ടന്‍ പറഞ്ഞു...

നന്നായിരിക്കുന്നു , ആശംസകള്‍

എറക്കാടൻ / Erakkadan പറഞ്ഞു...

ആരാ പറ്റിച്ചേ....?

റിസ് ™ പറഞ്ഞു...

ശ്വസിക്കുമൊരു ജഡം മാത്രമായിരുന്നു ഞാന്‍
ഒരു പുലരിയില്‍ എന്‍ ജാലകവാതിലൂടെ
നീ വന്നതെന്തിനായിരുന്നു?

ഇതാണ് ഹൃദ്യമായി തോന്നിയ വരികള്‍! എല്ലാവിധ ആശംസകളും!

കൊലകൊമ്പന്‍ പറഞ്ഞു...

ഭംഗിയായിരിക്കണു !

Rigmarole പറഞ്ഞു...

nalla kavitha...
enikkum ettavum ishtappetta varikal:
ശ്വസിക്കുമൊരു ജഡം മാത്രമായിരുന്നു ഞാന്‍
ഒരു പുലരിയില്‍ എന്‍ ജാലകവാതിലൂടെ
നീ വന്നതെന്തിനായിരുന്നു?

iniyum ezhuthu... orupadu kavithakal

unni പറഞ്ഞു...

പ്രണയത്തെക്കുറിച്ചു സംസാരിക്കാം.. സ്വപ്നം കാണാം... കവിതയെഴുതാം. അനുഭവിക്കുമ്പോള്‍ ദാ ഇങ്ങനെയാണ്...

പ്രണയം
ഒരു
തലവേദനയാണ്‌

Pottichiri Paramu പറഞ്ഞു...

പ്രാര്‍ത്ഥന എന്നും നിനക്കായ്‌ മാത്രം ....നന്നായിരിക്കുന്നു ..ആശംസകള്‍

ജവാഹര്‍ . കെ. എഞ്ചിനീയര്‍ പറഞ്ഞു...

മനസ്സും ഹൃദയവും ശരീരവും തളര്‍ന്ന സമയത്ത്, ഒരാള്‍ വന്നു ഉണര്‍ത്തി. ഇനിയും ജീവിക്കാന്‍ പ്രേരണ നല്‍കി. സ്വപ്‌നങ്ങള്‍ കാണാന്‍ സഹായിച്ചു.. പ്രണയത്തിനു (ശരിയായ അര്‍ത്ഥത്തില്‍ - പ്രണയം ആരോടും ആകാം, ഈശ്വരനോട് പോലും) മാത്രമേ മനുഷ്യ മനസ്സിനെയും, ഹൃദയത്തെയും തന്മൂലം ശരീരത്തെയും ഉണര്‍ത്താന്‍ കഴിയൂ... കാന്താരിയുടെ കവിത അത് ഉള്‍ക്കൊണ്ടാണ് എഴുതിയത് എന്ന് കരുതുന്നു. പിന്നീടു ആ വ്യക്തി അകന്നു പോയപ്പോഴും നല്ലത് വരട്ടെ എന്ന് പ്രാര്‍ഥി ക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഉയരാന്‍ കഴിഞ്ഞതാണ്, കവിതയുടെ മൂല്യം. നമ്മുടെ ജീവിതത്തില്‍ എത്ര എത്ര ആളുകളാണ് ഇത് പോലെ ഒരു സന്ദര്‍ഭത്തില്‍ നമുക്കിടയിലേക്ക്‌ കടന്നു വരുന്നതും, കുറെ നല്ല മനസ്സുകളെ സമ്മാനിച്ചു, ഒന്നും പറയാതെ , ഒന്നും ആവശ്യപ്പെടാതെ നടന്നു പോകുന്നതും. അവരെ ക്കുറിച്ചു വേവലാതി വേണ്ട.. അവര്‍ക്ക് ഇനിയും നല്ലത് വരാന്‍ പ്രാര്‍ഥിക്കാം. കാമുകനോ, സുഹൃത്തോ, തീരെ പരിചയം ഇല്ലാത്ത വ്യക്തികളോ, ആരുമാവട്ടെ.. കാന്താരിക്കു ഇനിയും നന്മകള്‍ നേരുന്നു.

വിജയലക്ഷ്മി പറഞ്ഞു...

mole : pozhinjupoyoru pranayatthinte vingalukal ee kavithayiludaneelam prathiphalikkunnoo..

kandaari പറഞ്ഞു...

junaid,hamza,ladu,pd@commentin nandi
erakadan@kavithayil chodyamilla
ris,komban,rig@thanx
unni@pranayikaathirikunnathinekkal enikishtam ee nombaramaan
paramu@ninadi
jawahar@ente kavithayude ullariyaan sramichadin nandi
lakshmi@amme....nammalokke jeevitham thanne sneham thediyulla alachilalle?

സ്വപ്നാടകന്‍ പറഞ്ഞു...

നഷ്ട പ്രണയം????

Faizal Bin Mohammed™ പറഞ്ഞു...

hmmm... gud

Aadhila പറഞ്ഞു...

" എന്‍ പിന്‍വിളികളിലുരിയാടാതെ
ഒരു മാത്രയെങ്ങിലും
നീ തിരിഞ്ഞുനോക്കുമെന്ന്
ഒരു പാട് കാത്തു ഞാന്‍
നിന്റെ ഓരോ കാലടിയും അമര്‍ന്നതെന്‍
ജീവിതത്തിന്‍ മേലായിരുന്നു
അടര്‍ന്നു വീണ എന്‍ പൊയ്മുഖം
തേടി അലയുമ്പോഴും, ഞാന്‍
നിനക്ക് നന്‍മകള്‍ മാത്രമാവട്ടെ
പ്രാര്‍ത്ഥിക്കാം എന്നും"...
നഷ്ട്ട പ്രണയ നൊമ്പരത്തിന്‍ വിങ്ങലുകള്‍ വരികളില്‍

kandaari പറഞ്ഞു...

swapna,faisel thanx for comment
adhila@ariyunilla ariyendoraal matram....hahaha

Sneha പറഞ്ഞു...

"നീ തിരിഞ്ഞുനോക്കുമെന്ന്
ഒരു പാട് കാത്തു ഞാന്‍
നിന്റെ ഓരോ കാലടിയും അമര്‍ന്നതെന്‍
ജീവിതത്തിന്‍ മേലായിരുന്നു"

കാത്തിരിക്കു ......എന്നെങ്കിലും തിരിച്ചു വന്നാലോ ..
വരികള്‍ ഹൃദയത്തില്‍ തട്ടി....
ആശംസകള്‍...