അജ്ഞാതന്‍ 2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച



















നിയമം 
കുഞ്ഞിളം മേനിയിലും 
രതി സുഖം തേടും
പൈശാചികതക്ക് നേരെ
കണ്ണടക്കാന്‍ കഴിയുന്ന
വെറും നപുംസകമോ നിയമം












ipl
പണമൊഴുക്കി നടത്തും
കായിക മത്സരത്തിനും
ആവേശം പകരാന്‍
നാരി തന്‍ നഗ്ന മേനി തന്നെ ശരണം














ഓസോണ്‍ 
ശത്രു ഭയത്താല്‍ കുഞ്ഞിനെ ചിറകിനടിയില്‍ 
ഒളിപ്പിക്കും പറവയെപോല്‍
ആദിത്യന്റെ കോപ നയനത്തില്‍ നിന്ന് കാക്കും 
ധരണി മാതാവിന്‍ ചിറകില്‍ മുറിവുകള്‍ 
ഉണ്ടാകുന്നു മക്കള്‍ മാനുജര്‍














പ്രണയം
മണിച്ചെപ്പില്‍ കാത്തു വെച്ചൊരു പ്രണയത്തില്‍
വലകളും കുഴികളും ഒരുക്കുന്നു ചിലര്‍ 
ചാറ്റിങ്ങും ഔട്ടിങ്ങും ഡേറ്റിങ്ങും മടുക്കുമ്പോള്‍ 
തേടുന്നു പുതിയ തീരങ്ങള്‍ വൈകാതെ

22 comments:

അജ്ഞാതന്‍ പറഞ്ഞു...

നല്ലവരികള്‍ കാന്താരീ.....
എന്‍റെ കയ്യൊപ്പ്!

Pottichiri Paramu പറഞ്ഞു...

ഇഷ്ടപ്പെട്ടു...ഈ ചെറിയ വല്യ കവിതകള്‍.....ആശംസകള്‍....

സ്വപ്നാടകന്‍ പറഞ്ഞു...

ആദ്യത്തേതിനു എന്റെ വക രണ്ടു കൈയൊപ്പ്..

ചിയര്‍ ലീഡേര്‍സ് എന്നത് ആദ്യമായിട്ട് ഐ പി എലില്‍ ഒന്നുമല്ല കാന്താരീ..ബേസ് ബോള്‍,റഗ്ബി,ബാസ്കെറ്റ് ബോള്‍ തുടങിയ കായിക വിനോദങളില്‍ ഉണ്ടായിരുന്നത് ആദ്യമായി ക്രിക്കെറ്റിലേക്കും വന്നു എന്നു മാത്രം.കൂടാതെ ഇത്(ചിയര്‍ ലീഡേര്‍സ്) യു എസിലും മറ്റും ഒരു ഹൈ സ്കൂള്‍ മത്സര ഇനമാണു.റ്റീനേജ് പിള്ളേരുടെ സ്പോര്‍ട്ട് ആന്‍ഡ് അക്രോബാറ്റിക് ഐറ്റെം.ഐ പി എല്‍ ചിയര്‍ ലീഡേര്‍സ് ആദ്യ സീസണിനു ശേഷം അത്ര മോശമായൊന്നുമല്ലല്ലോ വസ്ത്രധാരണം.

അതാണു പുതിയ “പ്രണയം”.കോണ്ട്രാക്റ്റ് പ്രണയത്തിനെപ്പറ്റി സംസാരിച്ചതാണല്ലോ..
നല്ല വരികള്‍...

ജവാഹര്‍ . കെ. എഞ്ചിനീയര്‍ പറഞ്ഞു...

ജീവിതത്തിന്റെ അനിയന്ത്രിതമായ ആസക്തികളുടെ നാല് രൂപങ്ങളെ കാ‍ന്താരി കാണിച്ചു തരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ രതിക്കായി ഉപയോഗിക്കുന്നത്, പണത്തിന്റെ കളികളില്‍ പെണ്ണിന്റെ "കളികളുടെ" അനിവാര്യത, കൂടുതല്‍ ജീവിക്കാന്‍ കൂടുതല്‍ കൂടുതല്‍ അനാവശ്യങ്ങളെ കത്തിച്ചു ഓസോണ്‍ പാളിയെ ഇല്ലാതാക്കുന്നത്, ഒരാളുടെ എങ്കിലും ഹൃദയത്തില്‍ ഇടം കിട്ടാതെ പലരുടെയും ഹൃദയത്തില്‍ കയറി അവസാനം താന്‍ ആരുമല്ല എന്ന് തോന്നിപ്പിക്കുന്നത് എല്ലാം ഒരേ ചരടില്‍ (ആസക്തി) കോര്‍ക്കാന്‍ കഴിഞ്ഞ കാന്താരിക്കു ഇനിയും നല്ലത് വരട്ടെ.

Pd പറഞ്ഞു...

ചെറിയ വരികള് വലിയ അറ്ത്ഥങ്ങള് നന്നായിട്ടുണ്ട് കാന്താരി

nivin പറഞ്ഞു...

പി ഡി പറഞ്ഞതു തന്നെ ആണു എനിക്കും പറയാന്‍ ഉള്ളതു ... ചെറിയ വരികള്‍ വലിയ അര്‍ത്ഥങ്ങള്‍ ... ഇനിയുംപ്രതീക്ഷിക്കുന്നു...

എന്‍.ബി.സുരേഷ് പറഞ്ഞു...

കവിതയിലെ ധാര്‍മ്മികബോധത്തെ ഞാന്‍ ബഹുമാനിക്കുന്നു.
പക്ഷെ
നമ്മുടെ എല്ലാ ചിന്തകളും കവിതയാവനമെന്നു വാശിപിടിക്കരുത്.
രണ്ടുതരത്തിലാവാം കവിത.
അസാധാരണമായ വിഷയം അസാധാരണരൂപത്തില്‍.
സാധാരണ വിഷയം അസാധാരണ രൂപത്തില്‍.
ഇവിടെ നമുക്കറിയാവുന്ന വിഷയങ്ങള്‍
‍നമുക്കറിയാവുന്ന രൂപത്തില്‍.
വാക്കുകളെ പുതുക്കൂ
വിഷയങ്ങളെ പുതുക്കൂ..
കവിതയെ ചെറുതായി എഴുതാനുള്ള കഴിവ് നന്ന്.

അജ്ഞാതന്‍ പറഞ്ഞു...

sona,riz,paramu@thanx
swapnadakan@ath indian culturin yojikunilla,streeyude thuniyurinjaale kali kanaan aale kittoo enna duravastha nammude kaayika rangathe nashipikille?
engineer,pd,nivin@nandi
suresh@nanakaan sramikaam......

ഭായി പറഞ്ഞു...

എന്റെ കയ്യൊപ്പും, അതിന്റെ താഴെ ഒരു സീലും!

Unknown പറഞ്ഞു...

ആശംസകള്‍ ..... തിന്മകള്‍ക്കെതിരെയുള്ള ഏത് പ്രതികരണങ്ങള്‍ക്കും അതിന്റേതായ ശക്തിയുണ്ട് ..

Mahesh V പറഞ്ഞു...

കൊള്ളാം ... നന്നായിട്ടുണ്ട്............

വിജയലക്ഷ്മി പറഞ്ഞു...

mole nannaayttundu

അജ്ഞാതന്‍ പറഞ്ഞു...

thnx@bai,sukumaran,mahesh and amma

lijeesh k പറഞ്ഞു...

കാന്താരീ..,
നല്ല വരികള്‍...
ആശംസകള്‍...

സുമേഷ് | Sumesh Menon പറഞ്ഞു...

കാന്താരി, എത്താന്‍ വൈകിയതില്‍ ക്ഷമ...

കുഞ്ഞുവരികളില്‍ കോറിയിട്ട വലിയ കാര്യങ്ങള്‍.. നന്നായിരിക്കുന്നു.. ഇനിയും മെച്ചപ്പെടുത്താന്‍ കാന്താരിക്കു കഴിയും.. എല്ലാ ആശംസകളും...

വിപിൻ. എസ്സ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിപിൻ. എസ്സ് പറഞ്ഞു...

കാന്താരീ... പച്ചയും എരിവുമുള്ള കുഞ്ഞു വരികൾ..

ഒഴാക്കന്‍. പറഞ്ഞു...

കാന്താരീ..... കലക്കി !

(കൊലുസ്) പറഞ്ഞു...

വലിയ കാര്യങ്ങള്‍ ചെറുതായി പരയുംപോലുള്ള പ്രയാസം ചെറിയ കാര്യങ്ങള്‍ വലുതായി പറയുമ്പോള്‍ ഇല്ലെന്നു തോന്നുന്നു.
സഖീ, ആ പ്രയാസം നമ്മള്‍ അനുഭവിക്കുന്നു.
ആശംസകള്‍ ഇവിടെ തീര്‍ക്കുന്നില്ല.

Manoraj പറഞ്ഞു...

കുഞ്ഞ് വാക്കുകളിൽ വലിയ കാര്യങ്ങൾ.. നിയമം വായിച്ച് കഴിഞ്ഞ് മറ്റൊന്നും വായിക്കുവാനേ തോന്നിയില്ല.. അത്രക്ക് മനസ്സിൽ തട്ടി അത്.. എത്ര ചെറുതായി വലിയൊരു സത്യം വിളിച്ചുപറഞ്ഞു.. ഭായി പറഞ്ഞപ്പോലെ ഒരു ഒപ്പ് ഞാനും വെക്കട്ടെ

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Arjun Bhaskaran പറഞ്ഞു...

ishttapettu... kunju valiya kavitha.. :))