kandaari 2010, മേയ് 18, ചൊവ്വാഴ്ച

         എന്റെ അനു കുട്ടിക്ക് ...(ഇത് വായിക്കുമ്പോള്‍ നിന്റെ മുഖത്ത് വിരിയുന്ന ചിരി എനിക്കിപ്പോള്‍ കാണാം)
സുഖാണോ ടി......നീയിപ്പോള്‍  മുത്തശ്ശി ആയി കാണും ല്ലേ?നിന്റെ പേരകുട്ടികള്‍ എന്താ നിന്നെ വിളിക്കുന്നെ ....അമിന ഉമ്മാമ്മ എന്നാണോ?അതോ ആനുംമാന്നോ?നീ വയ്യസ്സിയായി ഞ ഞ പിഞ്ഞ ..പറയാന്‍ തുടങ്ങിയോടി ?എന്തെ നിന്റെ അമ്പരപ്പ് ഇതുവരെ മാറിയില്ലേ?ഇത് ഞാന്‍ തന്നെയാടി ,വിനു....അനുവിന്റെ വിനു....(ഇപ്പോള്‍ നിന്റെ കണ്ണ് നിറഞ്ഞോ?)എനിക്കറിയാം,എന്നില്‍ നിന്ന്‍ ഈ ഒരു വാക്ക് കേള്‍ക്കാന്‍ നീയെത്ര കൊതിച്ചിരിന്നുവേണ്ണ്‍ .......ക്ഷമിക്കൂ മോളെ....അന്നത് പറയാന്‍ വയ്യായിരുന്നു....ഞാന്‍ കാരണം നിനക്ക് നിന്റെ വീട്ടുകാരെയും കുടുംബത്തെയും ഉപേക്ഷികേണ്ടി വരുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യായിരുന്നു,നിന്റെ ഉപ്പയും ഉമ്മയും ആങ്ങളമാരും ബന്ധുകലുമൊക്കെ നിനക്ക് എത്ര പ്രിയപെട്ടവരായിരുന്നുവേണ്ണ്‍ അറിഞ്ഞു കൊണ്ട് ഞാനെങ്ങനെയടാ അത് ചെയ്യുക...എനിക്ക് പേടിയായിരുന്നു...എല്ലാവരുടെയും സ്നേഹം നിനക്ക് തരുവാന്‍ എനിക്ക് കഴിയുമോണ്ണ്‍....അങ്ങനെ കഴിയാഞ്ഞാല്‍ നീ എന്നെ വെറുത്താലോ?അതെനിക്ക് താങ്ങാന്‍ ആവില്ലായിരുന്നു?അത്കൊണ്ട് നിന്റെ സന്തോഷത്തിന്‍ വേണ്ടി നിന്റെ നെഞ്ച് പിടയുന്നത് ഞാന്‍ കണ്ടിലെന്ന്‍ വെച്ചു.....സെന്‍റ്ഓഫിന്‍ എന്റെ ഒരു വാക്കിന്‍ വേണ്ടിയാന്‍ നീ കാത്തിരിക്കുന്നതെണ്ണ്‍ അറിയാവുന്നത് കൊണ്ടാന്‍ നിന്നെ കാണാത്തത് പോലെ ഞാന്‍ ഒഴിഞ്ഞു മാറിയത് ......നിന്റെ മുന്‍പില്‍ ഒരുപാട് നേരം പിടിച്ചു നില്‍കാന്‍ പറ്റിലെണ്ണ്‍ തോന്നിയത് കൊണ്ടാന്‍ പെട്ടെന്ന്‍ അവിടം വിട്ടത്,ഞാന്‍ പോവുമ്പോള്‍ നിന്റെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ എന്റെ മനസ്സിനെ പൊള്ളിച്ചു...ഇപ്പൊ ഈ വൈകിയ വേളയില്‍ നിന്നോട് ഇതൊക്കെ എന്തിനാ പറയുന്നെനാവും നിന്റെ ചിന്ത,എന്റെ സ്വാര്‍ത്ഥത ,രണ്ടു കാരണമുണ്ട് അതിന്‍...ഒന്ന്‍                 
ഇന്നാളൊരു ദിവസം ഒരു നെഞ്ച് വേദന......ഡോക്റെരെ കാണിച്ചപ്പോള്‍ പറഞ്ഞു,ഹൃദയം വീക്ക് ആണ്‍ പോലും .....ഈ ഒരു സത്യം 30 വര്‍ഷമായി ഉള്ളില്‍ തന്നെ കൊണ്ട് നടക്കുവല്ലേ ..അതാവും...അത്കൊണ്ട് എന്റെ ആയുസ്സ് കൂട്ടാന്‍ നിന്നോട് പറയാന്‍ തീരുമാനിച്ചു....രണ്ടാമത്തെ കാര്യം,അത് നിന്നോട് ഒരു വാക്ക്  വാങ്ങണമായിരുന്നു എനിക്ക്,എന്റെ അടുത്ത ജന്മത്തില്‍ നീ ഏത് രാജ്യകാരിയായാലും ഏത് മതകാരി ആയാലും എന്റെ മാത്രം ആവുമെണ്ണ്‍ നീ എനിക്ക് വാക്ക് തരണം....അപ്പോഴും ഈ പ്രശങ്ങളൊക്കെ ഉണ്ടാവില്ലേ എന്നല്ലേ നീ ചിന്തിച്ചേ....ഉണ്ടാവും ..പക്ഷെ...എന്ത് സംഭവിച്ചാലും ഞാന്‍ നിന്നെ സ്വന്തമാകും.....കാരണം നിന്നെ നഷ്ടപെട്ടപ്പോഴാന്‍ മറ്റു നഷ്ടങ്ങളൊന്നും നിന്നെക്കാള്‍ വലുതാല്ലെന്ന്‍ ഞാനറിഞ്ഞത്,ഇനി എനിക്ക് നിന്നെ നഷ്ടപെടാന്‍ വയ്യടോ....ഈ ഒരു ജന്മം ഞാന്‍ അനുഭവിച്ച വേദന അത്രകുണ്ട്,ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈ വിനുവിന്‍ കൂട്ടായി അനു വേണം...വിനുവിന്റെ മാത്രം അനു....ഉണ്ടാവില്ലേ ????............       

31 comments:

തെച്ചിക്കോടന്‍ പറഞ്ഞു...

ഇല്ല വിനൂ, ഒരിക്കലുമില്ല !
ഈ ജന്മത്തിലൊന്നും ചെയ്യാതെ, സ്നേഹം തിരിച്ചറിയാതെ ഒളിച്ചോടിയ ഇയാളെ വിശ്വസിച്ചു എന്തിന് അടുത്ത ജന്‍മം കൂടി വേസ്റ്റാക്കണം !

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു...

ലേബലില്‍ അനുഭവം എന്നുണ്ട്.. ആരുടെ അനുഭവമാ??? അടുത്ത ജന്മത്തിലെ സ്വീകരിക്കലുകള്‍ ഈ ജന്മത്തിലെ നഷ്ടപ്പെടുത്തലുകള്‍ക്ക് പരിഹാരം ആകുമോ???

Faizal Bin Mohammed™ പറഞ്ഞു...

അന്ന് പതിയെ എന്നെ ഒഴിവാക്കിയിട്ട് ആ ആയിശു വിന്റെ പിറകെ പോയതല്ലേ... അവള് ബുദ്ധിയുള്ളവളായത് കൊണ്ട് അവളുടെ പേരും ഒന്ന് മാറ്റി നേരെ മുംബയ്ക്ക് പോയി ആ പാവം സല്മാനെയും... ഒബ്രോയിയെയും.... ഒക്കെ കൊതിപ്പിച്ചു ഇപ്പോള്‍ ജൂനിയര്‍ ബച്ചനെയും കെട്ടി സസുഖം കഴിയുന്നു... എന്നിറ്റു മൂക്കില്‍ പല്ലും വന്നു ആ പല്ലും കൊഴിഞ്ഞപ്പോള്‍ അനു കുനു എന്നും പറഞ്ഞു ഇങ്ങോട്ട് വന്നാല്‍.. ങ്ഹാ ഞാനൊന്നും പറയുന്നില്ല...

anyhow good kaanthooo keepitup...

റിസ് ™ പറഞ്ഞു...

എന്‍റെ പ്രിയ കാന്തുവിന്,

ഈ ജന്‍മം റിസര്‍വായതിനാല്‍ അടുത്ത ജന്‍മം നോക്കാം :D

എന്ന്,

റിസ്

b Studio പറഞ്ഞു...

പറയാത്ത ഇഷ്ടങ്ങളെക്കെ നഷ്ടങ്ങളാണു. പിന്നെ, പിന്നൊരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ..

Pottichiri Paramu പറഞ്ഞു...

“ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം”
ആ ചെമ്പകത്തിന്റെ ചോട്ടില്‍ ചേര്‍ന്നിരിക്കുന്നതു വിനുവും അനുവും ആണോ...ആവാം...ആവട്ടെ എന്നാശംസിക്കുന്നു..

vimalrajkappil പറഞ്ഞു...

ഒരു ജന്മം അനുഭവിച്ച വേദന അടുത്ത ജന്മത്തിലും അനുഭവിക്കണോ

vimalrajkappil പറഞ്ഞു...

എന്തായാലും കലക്കി

കൂതറHashimܓ പറഞ്ഞു...

30 വര്‍ഷത്തിന്‍ ശേഷം ഒരു കത്തിലൂടെ ക്ഷമാപണം എത്ര സിമ്പിള്‍ ആയി പറയാന്‍ കഴിയുന്നു, നട്ടല്ലില്ലാത്തവന്റെ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഈ കത്തിനും അതിലെ വാക്കുകള്‍ക്കും ഞാന്‍ നല്‍കുന്നത് കേവലം പൂജ്യം മാര്‍ക്ക് മാത്രം..!!

സോണ ജി പറഞ്ഞു...

:(

safa പറഞ്ഞു...

ഈ കത്ത് ഒരു പൊള്ളുന്ന വേദനയുടെ നിശ്വാസമാണ് കാന്തു.....
ആ വേദനയെ ജീവിതത്തോട് ഏറ്റു പിടിച്ചു നടന്നവര്‍ ആര്?
കാന്തൂ ഇഷ്ടമായി നൂറു വട്ടം

ചാച്ചന്‍ പറഞ്ഞു...

വിനു,അവന്‍ എന്നതായാലും ബുദ്ധിമാന്‍ തന്നെ..
അടുത്ത ജന്മത്തിലും മന്ദബുദ്ധി ആവാതിരുന്നാല്‍ അവനു കൊള്ളാം...!!!

Rigmarole പറഞ്ഞു...

ഈ ജന്മത്തില്‍ കാണിക്കാത്ത ധൈര്യം അടുത്ത ജന്മത്തില്‍ ഉണ്ടാവും എന്ന് വിശ്വസിക്കണം അല്ലെ?
ബുദ്ധിമുട്ടാണ്

നല്ല ശ്രമം ആണ് കാന്തൂ .... ഇനിം എഴുതു

abdurahman oorakam പറഞ്ഞു...

ബോറന്‍!!

Raveena Raveendran പറഞ്ഞു...

പറയാന്‍ മറന്നത് അടുത്ത ജന്മത്തില്‍ പറയാം ....

വിജയലക്ഷ്മി പറഞ്ഞു...

kollaam...ithu sambhavamo,kathayo
? manassilaayilla
..

kandaari പറഞ്ഞു...

thechikaadan@snehikunnavark vendi nadathunna thyagavum snehamalle?
easo@chilath nashtapedalukalaan avar nammuk araayirunnuvenn ariyikunnath
faisel,riz pottichiri@thanx for comments
vimal@athoru pratheekshayalle vimal
hashim@pattiya tettin kshama parayuka ennath oru valiya karymaan,athinu aarum thayyaravathaan orupaadu jeevithangale sangeernamaakunnath,30varshathin sheshavum aa nombaram nilninnu ennath oru karyamalle?
sona@enth patty dukham anuvine orthaano?

kandaari പറഞ്ഞു...

safa@ethil oru anubavathinte choodund ennath neraan
chachan@haha
rigmarole@tettukal thiruthapedaalo?
abdurahmaan@kathayo?katha paatramo?
raveena@athin saadikatte
vijayalakshmi@thanx amma,anubavicharinja oru kathayaan

Naushu പറഞ്ഞു...

നല്ലത് വരട്ടെ, എന്നാശംസിക്കുന്നു...

jasimmk പറഞ്ഞു...

കൊള്ളാം കാന്താരീ.. അടുത്ത ജന്മത്തില്‍ അവന്‍ വന്നോളും.. ;)


പിന്നെ വല്ലപ്പോഴും ഞമ്മളെ ഒരു ബ്ലോഗ്ഗ് ണ്ട്..
http://tajanstven.blogspot.com

അതിലൊക്കെ ഒന്ന് കയറി നോക്കുക..

വേദ വ്യാസന്‍ പറഞ്ഞു...

പറയാനുള്ളത് എന്താന്ന് വെച്ചാല്‍ പോസ്റ്റ് (കത്ത്) ഇഷ്ടമായി, പക്ഷെ ബ്ലോഗിന്റെ ഹെഡര്‍ ആകെ വൃത്തിയില്ലായ്മ, എന്തോ ഒരു വല്ലായ്മ, അത് നേരെയാക്കാന്‍ ശ്രമിക്കൂ :)

Rineez പറഞ്ഞു...

Ugran letter! Vayikaan kollaam :-P
(Vaayikaan maathram)

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

അവള്‍ അനു, ഋതുക്കളില്‍ വസന്തമായ്‌, നേര്‍ത്തോ-
രരുവിതന്‍ ഗാനമായ്‌ തെന്നലായ്‌
അവളേ കുരുത്തോല മാല ചാര്‍ത്തും ചൈത്ര-
രജനിയായ് മുന്നിലൊരുങ്ങിനിന്നു .
ഒരു നാലുവരി കവിതയും കിടക്കട്ടെ.

ജോയ്‌ പാലക്കല്‍ പറഞ്ഞു...

ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
നന്നായിരിക്കുന്നു...
ആശംസകള്‍!!

mayflowers പറഞ്ഞു...

കൊള്ളാമല്ലോ കാന്താരീ..
പിന്നെ..നമ്മള്‍ അടുത്ത പ്രദേശക്കാരാണ് കേട്ടോ..
ആശംസകള്‍.

kandaari പറഞ്ഞു...

noushu,jazim joy,mayflower,rineez,siddek,veda,thanx for comments

deepupradeep പറഞ്ഞു...

ഒരു ഉപദേശം....ബ്ലോഗിന്റെ ലേഔട്ട്‌ ഒന്ന് മാറ്റുക...."എന്റെ ബ്ലോഗ്‌ പട്ടിക" പോസ്ടുകളിലെക്ക് നീണ്ടു കിടക്കുന്നുണ്ട്....വേറൊരു ഡിസൈന്‍ എടുത്താല്‍ നന്നായിരിക്കും .
ഭാവുകങ്ങള്‍
ദീപുപ്രദീപ്‌

lakshmi. lachu പറഞ്ഞു...

കൊള്ളാം..ഇഷ്ടായി..ഈ ജെന്മത്തില്‍ നേടാന്‍
കഴിയാതെ പോകുന്ന എന്തും അടുത്ത ജെന്മം എന്ന് വെറുതെയെങ്കിലും
പറഞ്ഞു മനസ്സിനെ സന്തോഷിപ്പിക്കാന്‍ ഉള്ള ഒരു കുറുക്കുവഴി..
നഷ്ടം എന്നും നഷ്ടമാണ്..ആ നഷ്ടങ്ങള്‍ എത്രജെന്മം എടുത്താലും
നികത്താന്‍ കഴിയില്ല്യ..

MyDreams പറഞ്ഞു...

:)

നല്ലി . . . . . പറഞ്ഞു...

ഇപ്പൊ ഈ വൈകിയ വേളയില്‍ നിന്നോട് ഇതൊക്കെ എന്തിനാ പറയുന്നെനാവും നിന്റെ ചിന്ത,എന്റെ സ്വാര്‍ത്ഥത


ശരിയാണ്, ഈ സ്വാര്‍ത്ഥതയാണെല്ലാ പ്രശ്നത്തിനും കാരണം

Sulfi Manalvayal പറഞ്ഞു...

എല്ലാം കഴിഞ്ഞു ഇപ്പോഴാണോ ഇതൊക്കെ തോന്നുന്നത്
കൊള്ളാം.