അജ്ഞാതന്‍ 2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

ഈ വട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ശരിക്കും വേദനിച്ചു.....ഏതൊരു മസാല സിനിമയെയും തോല്പിക്കും വിധം സംഭവ ബഹുലമായിരുന്നു കണ്ണൂരിലെ തെരഞ്ഞെടുപ്പ്,കള്ള വോട്ടുകള്‍ പരസ്യമായി നടക്കുന്നു,കഷ്ടപ്പെട്ട് വോട്ട് ചെയ്യാന്‍ വന്നവര്‍ തന്റെ വോട്ട് മുന്‍പേ ചെയ്തു പോയത് അറിഞ്ഞു അന്ധാളികുന്നു,ഒരു മുടിയെങ്ങില്‍ നരച്ചു പോയെങ്ങില്‍ പിന്നെ ഓപ്പണ്‍ വോട്ട് ചെയ്യുന്നത് നോക്കി നില്കുകയെ നിര്‍വാഹമുള്ളൂ ,ചില സ്ഥലത്ത് സകല നിയമങ്ങളെയും കാറ്റില്‍ പരത്തി വോട്ട് ചെയ്യാന്‍ വന്നവരെ പേടിപ്പിച്ചു വിടുന്നു ....വോട്ട് ചെയ്തവരെ അസഭ്യം പറയുന്നു,ഇതിനൊക്കെ സാക്ഷികള്‍ നിയമ പാലകരും.....അടുത്ത കാലം വരെ നിഷ്പക്ഷമായി നടന്ന വോട്ടെടുപ്പ് ഇപ്പോള്‍ തിണ്ണ മിടുക്കിന്‍ മുന്‍പില്‍ തൊട്ടു പിന്മാറുമ്പോള്‍ ഏതൊരു ജനാധിപത്യ  വിശ്വാസിയും പേടിക്കണം....ഇന്ന് കണ്ണൂരില്‍ പരീക്ഷിച്ച ഫോര്‍മുല നാളെ എല്ലായിടത്തും നടക്കും...
നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്ക്  ആകെയുള്ള ഒരു പേടിയാണ് തെരഞ്ഞെടുപ്പ്,ഒപ്പം നമ്മുക്ക് ദുര്‍ബലമായി എങ്കിലും പ്രതികരികാനുള്ള ഒരു വഴിയും....അതും നമ്മുക്ക് നഷ്ടപെടുന്ന കാലം അതികം ദൂരെയല്ല....

3 comments:

Manaf Vatakara പറഞ്ഞു...

കണ്ണൂരില്‍ ഇത് പതിവല്ലെ...അത് കണ്ണൂരില്‍ മാത്രമായി അവശേഷിക്കുകയെ ഉള്ളൂ...അല്ലെങ്കില്‍ താനെ ഇല്ലാതാവും...

MyDreams പറഞ്ഞു...

അവിടെ അവരവരുടെ ശക്തി കേന്ദ്രത്തില്‍ അവര്‍ തന്നെ രാജകന്മാര്‍

ഒറ്റയാന്‍ പറഞ്ഞു...

ഒന്നും പറയാന്‍ ഇല്ല...
നല്‍ കാല്‍ ഗുണാ വരും.....