അജ്ഞാതന്‍
2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച
ജീവിതത്തിന്‍ കളത്രമാവേ മൃത്യുവിനെ കാമിച്ച പാപിയിവള്‍
ബന്ധങ്ങളാംബന്ധനത്തില്‍ ഉരുകി ഒഴുകുമ്പോഴും
സ്വതന്ത്രത്തിന്‍ ഗഗനം തേടി അലഞ്ഞവള്‍
ഇവള്‍ പാപി ....ഇവള്‍ ഭീരു......
ഒരു മാത്രയെങ്ങിലും കണ്‍കളില്‍ തനികായി
ഒരു നീര്‍ മുത്ത് ഉതിരുവാന്‍ തപം ചെയ്യുന്നവള്‍....
ഇടനെഞ്ഞിലൊരു നുള്ള് നൊമ്പരം തനിക്കു മാത്രമായി വിടരും
നിമിഷം കാത്തിരിക്കുന്നവള്‍.....
അത് നിമിശാര്‍ത്ഥസത്യമെന്നറിയുപോഴുംഒരു ബലി കഴികാനിരുന്നവള്‍
അതെന്‍ ജന്മ സാഫല്യമെന്ന്‍വിലപിച്ചവള്‍
അതെ....ഇവള്‍ പാപി....
ജീവിതത്തിന്‍ പത്നി ആയിരിക്കെ മരണത്തെ മോഹിച്ച ഗണിക..
പൊറുക്കട്ടെ....എന്‍ ജീവല്‍ വൃക്ഷമെന്നോട്.....
ഒന്നുമില്ല....നിങ്ങള്‍ക്ക് നല്‍കുവാന്‍....തകര്‍ന്നു പോയൊരു
ഹൃത്തടമല്ലാതെ
ഇറങ്ങുന്നു നല്‍കൂ സമ്മതം
എന്‍ പ്രിയനേ പ്രപികാന്‍ നേരമായി....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
25 comments:
kollaaaam...........
പതിവിനു വിപരീതമായി കാന്താരി കവിതയുമായി ആണല്ലോ...
ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍ , കവിതയെ കുറിച്ച് വിലയിരുത്താന്‍ കൂടുതല്‍ കഴിവുള്ളവര്‍ വരും
:))
മ്ര്ത്യുവിനെ ആരും കാമിക്കേണ്ട കാര്യമില്ല
നിത്യ സഹയാത്രികനായി അത് കൂടെ ഉണ്ട്
ഒരു ദിവസം അയാള്‍ മുന്നേ നടകുമെന്ന്‍ മാത്രം.
അത് കൊണ്ട് തല്‍ക്കാലം സുഖ നിദ്ര നേരുന്നു.
നല്ല വരികള്‍ ഇനിയും പിറക്കട്ടെ
ആശംസകള്‍
എഴുതി എഴുതി തെളിയട്ടെ
അരുത്...
മരണത്തെ പ്രാപിക്കരുത്...
തിരിച്ചു വരൂ
നിന് പ്രിയനെ പ്രാപിക്കാൻ!
ആശംസകൾ...
മൃത്യുവിനെ കാമിക്കേണ്ടായിരുന്നു..മോഹിച്ചാല്‍ മതിയല്ലോ!എങ്ങിനെ ആയാലും അതെത്തും ഒരു നാള്‍ ..ശുഭരാത്രി.
"ജീവിതത്തിന്‍ കളത്രമാവേ മൃത്യുവിനെ കാമിച്ച പാപിയിവള്‍"
"ഇവള്‍ പാപി ....ഇവള്‍ ഭീരു......"
"അതെ....ഇവള്‍ പാപി...."
ഏതാണ് ഈ “ഇവള്‍”? പിടിച്ച് നല്ലൊരു കൌണ്‍സലിംഗും കൊടുത്തിട്ട് തിരിച്ച് കൊണ്ടുവരാം, അപ്പോ കവിതയുടെ കെട്ടും മട്ടുമൊക്കെ മാറി നല്ല പ്രകാശമുള്ള ആശയങ്ങള്‍ വരും.
ആശംസകള്‍!!!!
ആശംസകൾ! ഇനിയും എഴുതു......
പാപിയാണെന്ന് പറഞ്ഞ് മാറിയിരിക്കുകയാണോ? പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,,,
പിന്നെ ഈ അക്ഷരത്തെറ്റുകൾ മാറ്റിയാൽ നന്നായിരിക്കും...
:)
വേണ്ടാ... വേണ്ടാ..! എന്ത് പ്രശ്നമുണ്ടെങ്കിലും പറഞ് തീർക്കാവുന്നതേയുള്ളൂ....!!!
ജീവിതം നിന്നെ വിളിച്ചു കേഴുന്നുണ്ട്..പിന്നെന്തിനാ.....?
ഇതിനു മാത്രം വഞ്ചന നടത്തി പാപി ആയോ നീ മരണത്തോട് പ്രണയം തോന്നിയാല്‍ പിന്നെ ഏതു നിമിഷവും മരണം വരുന്ന്നത് കൊതിച്ചു കൊണ്ടേ ഇരിക്കും
ആശംഷകള്‍ മറിക്കാന്‍ അല്ല എഴുതാന്‍
ashamsakal..iniyum ezhuthoo..
nalla nalla kavithakal....
OK.. തത്കാലം വെറുതെ വിട്ടിരിക്കുന്നു :)
):
കൊള്ളാം...
ആശംസകള്‍.... ഇനിയും എഴുതു ട്ടോ... അക്ഷരത്തെറ്റുകള്‍ മാറ്റിയാല്‍ കൂടുതല്‍ ഭംഗിയുണ്ടാവും
പറയാന്‍ മറന്നു, ആദ്യമാണിവിടെ... ഈ പേരില്‍ എന്റെയൊരു കൂട്ടുകാരി, പഴയകാല ബ്ലോഗ്ഗര്‍ ഉണ്ടായിരുന്നു.മലയാളത്തിലെ ആദ്യകാല ബ്ലോഗ്ഗര്‍മാരില്‍ ഒരാള്‍....
കളത്രത്തിന്റെ ഈ മോഹം മാറാന്‍ അവളുടെ വല്ലഭന്‍ നല്ലൊരു പെട കൊടുത്താല്‍ മതി!.എല്ലാം താനേ ശരിയായിക്കൊള്ളും!(അതിനല്ലെ ഈ വരികള്‍: ഇറങ്ങുന്നു നല്‍കൂ സമ്മതം
എന്‍ പ്രിയനേ പ്രപികാ[ക്കാ]ന്‍ നേരമായി....)എന്നോട് കവിത വായിക്കാന്‍ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും!
കുഞ്ഞൂസ് പറഞ്ഞ പോളെ ഞങ്ങളുടെ പഴയ “കാന്താരിക്കുട്ടിയാണെന്നു ”കരുതി എത്തി നോക്കുന്നതാ..! എരിവു തീരെ പോരാ..!
അസുഖാവസ്തയിലെ വികാരമല്ലെ എല്ലാം കുളിക്കുമ്പോൾ മാറും.. കവിത കൊള്ളാം
. എല്ലാ നന്മയും നേരുന്നു.
എന്‍ പ്രിയനെ പ്രാപിക്കാൻ നേരമായി....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ