കാന്താരി 2011, ജൂൺ 30, വ്യാഴാഴ്‌ച

മനു ഉദ്യോഗസ്ഥരായ ശിവന്റെയും നളിനിയുടെയും ഒറ്റ മോനാണ്.....ശാന്ത സ്വഭാവം,പഠിപ്പിസ്റ്റ് ......സുഹ്ര്തുകള്‍ കുറവായ മനുവിന് അച്ഛനും അമ്മയും വരുംവരെ ബോറടി മാറ്റാന്‍ ആണ് കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത്.....കമ്പ്യൂട്ടറിന്റെ ദൂഷ്യവശങ്ങളെ കുറിച്ച നല്ല ബോധമുള്ള ശിവന്‍ അത് വീടിന്റെ മെയിന്‍ ഹാളിലാണ് അത് വെച്ചത്.....ഇന്റര്‍നെറ്റ്‌ ഉപയോഗികുന്നതിലും അവര്‍ വളരെ ശ്രദ്ദിച്ചിരുന്നു......മകന്‍ ഒറ്റയ്ക്കാവുമ്പോള്‍ നെറ്റ് ഉപയോഗികതിരികാനും അവര്‍ ശ്രദിച്ചു.....വീഡിയോ ഗെയിംസ് ആയിരുന്നു മനുവിന്റെ ഹരം.....ആദ്യം ഒഴിവു സമയങ്ങിളില്‍ തുടങ്ങിയ ഗെയിംസ് പിന്നെ പിന്നെ അവന്റെ പഠനത്തെ പോലും ബാധിക്കും വിധമായി,മണികൂറുകള്‍ അവന്‍ കംപുറെരിനു മുന്‍പില്‍ ചിലവഴികാന്‍ തുടങ്ങി,മകനെ നിയന്ത്രിക്കാന്‍ ശ്രമിച്ച അച്ഛനെതിരെ അവന്‍ ജീവിതത്തില്‍ ആദ്യമായി പൊട്ടിത്തെറിച്ചു.....കയ്യില്‍ കിട്ടിയതൊക്കെ എറിഞ്ഞുടച്ചു.......മകന്റെ മാറ്റം ആ അച്ഛനെയും അമ്മയെയും നടുക്കി,സ്കൂളില്‍ തന്നെ കളിയാകിയ ഒരു കുട്ടിയെ മനു അടിച്ചു പരിക്കേല്പിച്ചു,ഇതും കൂടി ആയതോടെ അവനെ അവര്‍ ഒരു കൌണ്സിലരുടെ അടുതെതിച്ചു....മനുവിനെ കുറിച്ച വിശദമായി ചോദിച്ചറിഞ്ഞ കൌണ്സിലര്‍ അവന്റെ മാറ്റത്തിന്റെ കാരണം കണ്ടെത്തിയത് അവന്‍ സ്ഥിരമായി കളിക്കുന്ന ഗെയിം ആയിരുന്നു......അണ്ടര്‍ വേള്‍ഡ് ഗുണ്ട നടത്തുന്ന മിഷന്‍ ആയിരുന്നു ആ ഗെയിം....കൊലയും പിടിച്ചുപറിയും അടക്കം സകല കുറ്റ ക്രിത്യങ്ങളുടെയും പാഠശാല .....വാഹനങ്ങളും ആയുധങ്ങളും തട്ടിപറിക്കുക,ചെറുക്കുന്നവരെ കൊല്ലുക,ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുക ,മുന്‍പിലുള്ള എന്തിനെയും ഇടിച്ചു തെറിപ്പിക്കുക,പിന്നെ ലഭിക്കുന്ന മെസ്സേജ് അനുസരിച്ച് ഓരോരുത്തരെ കൊല്ലുക,കിഡ്നാപ് ചെയ്യുക,ഇതില്‍ നിന്നൊക്കെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുക ....എന്നിങ്ങനെ പോവുന്നു ഗെയിം....സ്വന്തം കാര്യം നേടാന്‍ ഇത് അക്രമവും ചെയ്യാന്‍ അത് കുട്ടിയെ പഠിപ്പിക്കുന്നു,അത് കളിച്ചു ശീലിച്ച കുട്ടിയില്‍  ആ ഗെയിം സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം....അതായിരുന്നു മനുവിനും സംഭവിച്ചത്.....

ഇത് വെറുമൊരു കഥയല്ല,ശരിക്കും നടന്ന,നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം,ഓരോ രക്ഷിതാവും മനസ്സിലാകേണ്ട ഒരു കാര്യം.....മക്കളുടെ എന്ത് ആവശ്യവും നടത്തി കൊടുക്കുക എന്നത് ഇതൊരു അച്ഛനമ്മമാരുടെയും സ്വപ്നമാണ്.....മക്കളോടുള്ള അമിത വാത്സല്യം കാരണം അതിന്റെ മറ്റു വശങ്ങളെ കുറിച്ച അധികം  പേരും ചിന്തികാറില്ല...ഇനി ചിന്തിച്ചാലും മക്കളുടെ വാശിക്ക് മുന്‍പില്‍ കീഴടങ്ങും....പക്ഷെ നിങ്ങള്‍ മക്കളോട് ചെയ്യുന്ന വന്‍ ക്രൂരതയാണ് അത്.....അവരുടെ വാശി ശമിപ്പിക്കാന്‍ വേണ്ടി പറയുന്നതെന്തും വാങ്ങി കൊടുക്കും മുന്പ് അത് അവര്‍ക്ക് വേണ്ടെത് തന്നെയോ എന്ന് ഒരു വട്ടം ചിന്തിക്കൂ.....ഇല്ലെങ്ങില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ തന്നെ നഷ്ടപെട്ടെക്കാം .....കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന ഈ കാലത്ത് കുട്ടികള്‍ വഴിതെറ്റി പോവാനുള്ള സാഹചര്യങ്ങള്‍ നമ്മള്‍ തന്നെ ഒരുക്കി കൊടുക്കണോ?നിങ്ങളുടെ മക്കള്‍ വീഡിയോ ഗെയിംസ് കളികാരുണ്ടോ?ഉണ്ടെങ്കില്‍ അവ എത്തരത്തില്‍ ഉള്ളതാണെന്ന് ഇനിയെങ്ങിലും ശ്രദ്ധിക്കൂ....



When playing a high-violence video game, players accustomed to such games showed lower activity (measured via signals from magnetic resonance imaging) in the rostral anterior cingulate cortex (rACC), whereas players used to low-violence games displayed higher activity. This difference suggests that gamers who often play violent games may be desensitized to aggression and violence. (Courtesy of K. Thomas and D. A. Gentile)
മക്കള്‍ പുറത്തിറങ്ങി കളിച്ചാല്‍..... കൂട്ടുകൂടി നടന്നാല്‍ ......ഒക്കെ എന്തോ കുറച്ചില്‍ പോലെയാണ് ചില മാതാപിതാകള്‍ക്ക് ...പ്രതേകിച്ചും സമൂഹത്തിലെ മേലെ കിടയിലുള്ളവര്‍ക്കും അവരെ അനുകരികാന്‍ ശ്രമിക്കുന്ന ഇടത്തരക്കാര്‍ക്കും....ആറാള്‍ പൊക്കത്തില്‍ മതിലുകെട്ടി അതിനുള്ളില്‍ കെട്ടിയിടപെട്ട പോലൊരു ജീവിതം...കളിയ്ക്കാന്‍ വീഡിയോ ഗെയിം ,കമ്പ്യൂട്ടര്‍,ടെലിവിഷന്‍ ,ഇതൊക്കെയും...സ്വന്തം നിര്‍ദേശം അനുസരിച് ചലിക്കുന്ന ഒരു ലോകത്ത് വളരുന്ന കുട്ടികള്‍ മറ്റൊരാളുടെ നിര്‍ദേശം അനുസരികാന്‍ വിമുഖത കാണിക്കും...ഇപ്പോള്‍ പ്രചാരത്തിലുള്ള ഗൈമ്സുകള്‍ ഇതിന്റെ ആക്കം കൂട്ടുനവയാണ്.......അക്രമനോല്സുകത കുട്ടികളില്‍ വളര്തുന്നവയാണ് ഒട്ടുമിക്ക കളികളും...ക്ഷമ എന്നത് വളരെ മോശപെട്ട വികാരമാണ് എന്നാ നിലയിലാണ് ഇന്നത്തെ സിനിമകളും ഗമുകളും ഒക്കെ കുട്ടികളെ പഠിപ്പികുന്നത്...പെട്ടെന്ന് ദേഷ്യപെടുകയും ദേഷ്യം വന്നാല്‍ ആരെയും എന്ത് തെറിയും വിളിക്കുകയും കള്ളുകുടിച്ചുംതല്ലു കൊണ്ടും കൊടുത്തും  നടകുന്നവരാന് ഇന്ന് നമ്മുടെ സിനിമകളിലെ ഹീറോകള്‍, ഇത് കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന സ്വാധീനം ചെറുതല്ല,അതിന്റെ കൂടെ അത്തരം ഒരു ഹീറോ ആയി സ്വയം അവരോധിക്കപെടുന്ന ഗൈമ്സും കൂടി ആവുംപോഴോ?

വന്‍ നഗരങ്ങളിലെ ഫ്ലാറ്റുകളില്‍ ജീവിക്കാന്‍ വിധിക്കപെട്ട കുട്ടികള്‍ക്ക് അല്പം ആശ്വാസം ആയിരികാം ഈ ഗൈമുകള്‍,(വിജാരിച്ചാല്‍ അവിടെയും കുട്ടി ഗ്രൂപ്പുകള്‍ ഉണ്ടാകാം..) അപ്പോഴും തിരഞ്ഞെടുപ്പില്‍ അല്പം ശ്രദ്ധികാം .....i q വര്ധിപ്പികാന്‍ ഉതകുന്ന ഗെയിംസ് ഉണ്ട്...അല്ലെങ്ങില്‍ നല്ല കുട്ടികളികള്‍ ഉള്ളവ....വാങ്ങുമ്പോള്‍ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി,എന്നല്ല ശ്രദ്ധിക്കണം.....കാരണം നമ്മുടെ മക്കള്‍ അവരാണ് നമ്മുടെ ജീവിത സമ്പാദ്യം .......
നമ്മുടെയൊക്കെ കുട്ടികാലം ഓര്‍മ്മയുണ്ടോ?എങ്ങനെ മറക്കാന്‍ അല്ലെ?പൂവും മരവും കിളികളും പൂച്ചയും ഒക്കെ ആയി കൂട്ടുകൂടി നടന്ന കാലം,മഴയും വെയിലും ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു...മഴ നനയാന്‍ ഉള്ളതായിരുന്നു.....വെയില്‍ സുര്യന്റെ പുഞ്ചിരിയും...ചെളിയിലും മണ്ണിലും ഉരുണ്ട് ഒരു പരുവത്തില്‍ വൈകിട്ട് വീട്ടിലെതിയുരുന്ന സന്തോഷം മാത്രം നിറഞ്ഞ കാലം..... ഒര്കുമ്പോള്‍ എപ്പോഴും മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച കാലം.....ഒരുവട്ടം കൂടിയെന്‍ എന്നാ o n v കവിത അറിയാതെ നാവിലെതുന്നു അല്ലെ?എനിട്ടും എന്തെ നമ്മുടെ മക്കള്‍ക്ക് ഇതൊക്കെ നിഷേദികുന്നു?ഈ സൌഭാഗ്യങ്ങള്‍  അവരും അറിയേണ്ടേ?സമ്മതിക്കുന്നു....പഠനം ഒരു കീറാമുട്ടിയാണ്....പക്ഷെ ബാകി സമയം അപ്പോലെങ്ങിലും അവര്‍ ജീവിച്ചോട്ടെ....നാളെ കുട്ടികാലം ഒരു നല്ല ഓര്മ ആയി നില്കാനെങ്ങിലും....മണ്ണില്‍ കളിച്ചാല്‍ മക്കള്‍ സംസ്കാരം  നഷ്ടപ്പെട്ട് പോവുകയോന്നുമില്ല....മണ്ണിനെയും നാടിനെയും സ്നേഹിക്കുന്ന മനസ്സില്‍ നന്മയും കണ്ണില്‍ അര്‍ദ്രതയുമുള്ള ഒരു നല്ല മനുഷ്യന്‍ ആവട്ടെ അവര്‍....

നോട്ട്:ഈ വിഷയത്തെ കുറിച്ച ഒരുപാട് വിശദമായി ചര്‍ച്ച ചെയ്യാ പെടെണ്ടാതാണ്....അതിനു ഒരു തുടക്കമാവും ഈ ലേഖനം എന്ന് പ്രതീക്ഷിക്കുന്നു......
ഇതുമായി ബന്ധ പെട്ട ചില വിവരങ്ങള്‍ ദാ ഇവിടെ.......

കാന്താരി 2011, മേയ് 12, വ്യാഴാഴ്‌ച

വാണിംഗ്:ആരും കണ്ണ് മിഴികേണ്ട...കാന്താരികെന്താ രാഷ്ട്രീയത്തില്‍ കാര്യമെന്നും ചോദികേണ്ട....രാഷ്ട്രീയം പറഞ്ഞു നടക്കാറില്ല എങ്കിലും ഞാനും രാഷ്ട്രീയ അവബോധമുള്ള ഒരു ഉത്തമ പൌരന്‍ തന്നെയാണ്....എങ്കിലും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വഴി മാറി നടക്കാരാണ് പതിവ്....പക്ഷെ ഇവരെന്നെ വിടില്ല....പറയിച്ചേ അടങ്ങൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും...ആത്മാഭിമാനത്തെ ചോദ്യം ചെയ്യാ പെട്ടാല്‍ ഏതു കാന്താരിയും ഉണ്ണിയാര്‍ച്ച ആവും...അതിനെന്നെ പറഞ്ഞിട്ട് കാര്യമില്ല....എന്തോന്നാ ഇത്ര വലിയ ആന കാര്യം എന്നല്ലേ നോട്ടം? പറയാം.......

ഉസാമ ബിന്‍ ലാദന്‍ കൊല്ലപെട്ടു....പാകിസ്താനിലെ ഒളി സങ്കേതത്തില്‍ നിന്നാണ് അമേരിക്കന്‍ കമ്മന്റോസ് വെടി വെച്ച് കൊന്നത്.....സൈനിക നടപടി പാക്‌ ഭരണ കൂടം അറിയാതെ...._വാര്‍ത്ത‍..
ഇത് കേള്‍കുംപോഴെകും ചോര തിളച്ചു പോവാന്‍ ഞാന്‍ അല്‍ ഖായിദ അനുയായിയോന്നുമല്ല...ഉസാമ എന്റെ ഉപ്പാന്റെ മരുമോനുമല്ല.... പിന്നെയോ...
തങ്ങളുടെ അനുവാദമില്ലാതെ രാജ്യത്തു സൈനിക നടപടിയെടുതതിനെ പാകിസ്ഥാന്‍ എതിര്‍ത്തു...അപ്പോഴാണ് നമ്മുടെ സൈനിക മേധാവിക്ക് ഒരു പൂതി.....ഇച്ചിരി ബടായി പറയാന്‍...മൂപരും വെച്ച് കാച്ചി....ഇതൊക്കെ എന്തോന്ന്....ഇന്ത്യക്ക് ഏതൊക്കെ വെറും പുല്ലാ.....
കേള്കേണ്ട താമസം പാകിനെ മറുപടിയും വന്നു....എങ്ങോട്ട് വന്നെച്ചാലും മതിയെന്ന്....അപ്പോഴാണ് ആര്‍ക്കോ തോന്നിയത് അമേരിക്കക് പാക്കില്‍ കേറി ഉസാമയെ കൊല്ലമെങ്ങില്‍  ഇന്ത്യകെന്താ അമേരിക്കയില്‍ പോയി hedly യെ പിടിച്ചലെന്താനൊരു അതിബുദ്ധി..അതാ വരുന്നു മിസൈല്‍ പോലെ മറുപടി....
"ഞമ്മലങ്ങനെ  പലതും ചെയ്യും ,അതൊന്നും കണ്ടു ഇങ്ങള്‍ തുള്ളാന്‍ നികേണ്ട....നിന്നാ...ഞമ്മള്‍ ബെരുക്കനെ ബിടൂല...ഓര്‍ത്തോലീന്ന്‍....അതുകേട്ടു നമ്മുടെ നേതാക്കള്‍ തലയും താത്തിയിങ്ങു പോന്നു.....

wtc പോലെയല്ല പോലും മുംബൈ ആക്രമണം...അത് വെ ഇത് റെ ആണ് പോലും...അതെന്താണ് കോയ അങ്ങനെ...ആകെ കണ്‍ഫ്യൂഷന്‍....മുംബൈയില്‍ മരിചോലോന്നും മനുഷ്യന്മാരെല്ലേ?അതോ ഒരു സായിപ്=ഇത്ര ഇന്ത്യകാര് എന്നാ വല്ല കണക്കും ഉണ്ടോ ആവോ?ദാര്‍ഷ്ട്യം അവരുടെ രക്തത്തില്‍ അലിഞ്ഞു പോയതാണ്....മറ്റൊരു രാഷ്ട്രത്തിലെ പ്രഥമ പൌരനു പോലും അവിടെ പ്രവേശനം വേണമെങ്ങില്‍ ഉടുതുണി ഉരിഞ്ഞു പരിശോധിക്കണം....പക്ഷെ അവര്‍ക്ക് എവിടെയും ചെല്ലാം...ആരെയും കൊല്ലാം...ഇതെന്താ വെള്ളരിക്ക പട്ടണമോ?

ഉസാമയാണ്  സെപ്റ്റംബര്‍ ആക്രമണത്തിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസികുനില്ല...പാകിസ്താനില്‍ എന്ത് നടക്കുന്നു എന്ന് അറിവുള്ള അമേരിക്കക് സ്വന്തം നാട്ടില്‍ ഒരു ആക്രമണം നടക്കാന്‍ പോവുന്നു എന്നതിനെ കുറിച്ച ഒരു അറിവും ഉണ്ടായിരുനില്ല എന്നത് വെറും നുണയാണ്...ഒന്നെങ്ങില്‍ അവര്‍ തന്നെ അത് ചെയ്തു...അല്ലെങ്ങില്‍ കാര്യ ലാഭത്തിനു വേണ്ടി അറിഞ്ഞില്ലെന്നു നടിച്ചു.....മോന്‍ ചത്താലും മരുമോള്‍ കരഞ്ഞാല്‍ മതി എന്ന ലൈനില്‍.....അല്ലെങ്കിലും ഉസാമ എട്ടുകാലി മമ്മൂഞ്ഞ് ആണെന്ന് തോന്നാറുണ്ട് പലപ്പോഴും....എവിടെ ആക്രമണം നടന്നാലും സ്വയം ഏറ്റെടുക്കാന്‍ ഓടിയെതുന്നപോലെ...ഞാന്‍ ഉസാമയെ ന്യയീകരികുകയല്ല....തീര്‍ച്ചയായും അയാള്‍ ഒരു കുറ്റവാളി തന്നെ...തീവ്രവാദത്തെ ഇത്ര വലിയ പ്രതിഭാസം ആക്കിയെടുതത്തില്‍ അയാള്‍ക്കും പങ്കുണ്ട്....പക്ഷെ അയാളെ കൊല്ലാന്‍ മറ്റൊരു രാജ്യത്ത് സൈനിക നടപടിക്ക് മുതിര്‍ന്ന അമേരിക്കന്‍ പ്രവര്‍ത്തിയും ന്യായീകരിക്കാന്‍ ആവാത്തതാണ് (അല്ലെല്ങ്ങിലും അവരുടെ ഏതു പ്രവര്‍ത്തിക്കാ ന്യായീകരണം ഉള്ളത്)പാകിസ്ഥാന്‍ ഒരു ഭീകര രാഷ്ട്രമാണ് എന്ന് വെനെമെങ്ങില്‍ സമ്മതിക്കാം ..(അവിടത്തെ 99 % ജനങ്ങളും സമാധാനം കാംക്ഷിക്കുന്ന പാവങ്ങള്‍ ആണെങ്കിലും ഭരണ കര്തകളുടെ നടപടികള്‍ ആവിധം ആണെല്ലോ)എന്നാല്‍ ഒരു രാഷ്ട്രീയ പരമാധികാരമുള്ള സ്വതന്ത്ര രാഷ്ട്രമാണ് പാക്‌...അവിടെ ഇത്തരം ഒരു സൈനിക നീകം...തീര്‍ച്ചയായും പുതിയ ഒരു പ്രവണത തന്നെ ആഗോള തലത്തില്‍ ഉടലെടുക്കാന്‍ കാരണമാവും.....രണ്ടു കാര്യങ്ങള്‍ ഉണ്ട്....
1 .മറ്റു രാജ്യങ്ങളും ഈ പ്രവണത അനുകരിച്ചാല്‍ ലോകത്ത് സമാധാനം അന്നത് dictioneriyile ഒരു വാക് മാത്രമായി ചുരുങ്ങും...
2 .ഇന്ന് പാകില്‍ അതിക്രമിച്ചു കേറിയവര്‍ നാളെ നമ്മുടെ നാട്ടില്‍ ഇതും....നമ്മുടെ കുളിമുറിയില്‍ വരെ പരിശോധിച്ചെന്നും വരും...
ഇതിനെതിരെ എന്ത് ചെയ്യാന്‍ പോവുന്നു എന്ന് ചോദിച്ചാല്‍ എനികരിയില്ല...അത് ചര്‍ച്ച ചെയ്തു തീരുമാനികേണ്ട കാര്യമാണ്....പിന്നെന്തിനായിരുന്നു എത്രയും വലിയ പോസ്റ്റ്‌ എന്ന് ചോദിച്ചാല്‍...ഇത് എന്റെ ഇമാന്‍ ആണ്....പ്രബലനായ ശത്രുവിനെതിരെ വാക് കൊണ്ടെങ്ങിലും എതിര്‍ക്കുക എങ്കിലും ചെയ്തോട്ടെ ഞാന്‍.....

(Pls note:my name is kanthaari and iam not a terrorist....)







കാന്താരി 2011, ഏപ്രിൽ 26, ചൊവ്വാഴ്ച


കണ്ണാരം പൊത്തി കളിക്കുന്ന അലങ്കാര വിളക്കുകള്‍.....ഒപ്പന പാട്ടുകളുടെ മേളം.....കൂട്ടുകാരികളുടെയും ബന്ധുകളുടെയും കലപില സംസാരം...ആകെ ബഹള മായം...ഇത് എന്റെ വീട് തന്നെയോ?ഒരുപാട് കണ്ണുനീരിന്‍ ശേഷം എന്റെ വീട്ടിലെകും സന്തോഷം കടന്നു വന്നിരിക്കുന്നു......അല്ഹമ്ദുലില്ലഹ്.....ഇന്ന് എന്റെ മൈലാഞ്ചി രാവ്.....മൈലാഞ്ചി കൈകളെയും നാണം കവിളുകളെയും ശോണിമ ചാര്‍ത്തുന്ന രാവ്...ഖല്‍ബില്‍ കെസ്സു പാട്ടിന്റെ താളം......നാളെ ഒരാള്‍ എന്റെ ജീവിതം പങ്കിടാന്‍ വരുന്നു....
മൈലാഞ്ചിയുമായി കൂട്ടുകാരികള്‍ വരുന്നുണ്ട്....ബന്ധുകള്‍ ഓരോരുത്തരായി അത് കയ്യില്‍ അണിയിക്കും...ഉമ്മയും ഉപ്പയും അവിടുണ്ട്....അവരുടെ കണ്ണുകളിലെ പ്രകാശം അതിനു പകരം വെക്കാന്‍ ഈ ദുനിയാവിലെ ഒരു വെളിച്ചതിനുമാവില്ല....മൈലാഞ്ചി കയ്യില്‍ അണിയികുംപോള്‍ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞുവോ?ഉവ്വ് ആ കൈകള്‍ വിറച്ചു...പാവം ഉപ്പയും ഉമ്മയും..... അവരുടെ എത്ര നാളായി ഉള്ള സ്വപ്നമാണ് ഈ വിവാഹം...നാല് മക്കളെ നഷ്ടപെട്ടപോള്‍ അവരെന്ത് വേദനിച്ചു കാണും.....മൂന്നു വയസ്സ് തികച്ചില്ല നാല് പേരും....ലോഹപക്ഷിയുടെ ചിറകേറി വന്ന വിഷ മഴ ദുരന്തമായി പെയ്തിരങ്ങുവായിരുന്നു..പൊട്ടിവിടരും മുന്‍പേ കൊഴിഞ്ഞു വീണു നാല് പുഷ്പങ്ങള്‍......അടുത്ത കുഞ്ഞെങ്ങിലും ആരോഗ്യമുള്ളതായിരികനെയെന്നു ഒരുപാട് പ്രാര്‍ത്ഥിച്ചു കാണും അവര്‍...ആണ്‍ കുട്ടി പിറന്നാള്‍ മുഹമ്മദ്‌ എന്നും പെണ്ണ് ആണെങ്ങില്‍ ഫാത്തിമ എന്നിടമെന്നും നേര്ച്ച ചെയ്തത് ഉമ്മയാണ്...ആരോ പറഞ്ഞു കൊടുത്തതാണ് പോലും....അങ്ങനെ ഈ ഫാത്തിമ അവരുടെ ജീവിതത്തില്‍ വന്നത്...അഞ്ചു വയസ്സുവരെ ഉമ്മയ്ക്ക് ആധി ആയിരുന്നു...എനികെന്തെകിലും പറ്റിയാലൊന്നു.....ഒരു കുഴപ്പവുമില്ലെന്നു അറിഞ്ഞപ്പോള്‍ എന്ത് മാത്രം സന്തോഷിച്ചു പാവം...പക്ഷെ വിഷത്തിന്റെ വ്യാപ്തി എന്റെ ജീവിതത്തെയും ബാധിക്കാന്‍ കിടക്കുന്ന വിവരം അവര്‍ അറിഞ്ഞത് താമസിച്ചാണ്...വിവാഹ ആലോചനകള്‍ ഓരോന്നായി മുടങ്ങാന്‍ തുടങ്ങിയപ്പോള്‍....വിഷമഴയുടെ നാട്ടിലെ പെണ്ണിനെ ആര്‍കും വേണ്ടപോലും......അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുകള്‍ രോഗികള്‍ ആയിരിക്കും അത്രേ.....ഒടുവില്‍ ജനിച്ച നാടും പ്രിയപെട്ടതുമൊക്കെ ഇട്ടെറിഞ്ഞു അവര്‍ ,എനിക്ക് വേണ്ടി..മറ്റൊരു നാട്ടില്‍ വേര് പിടിക്കാന്‍ ഒരു പാട് കഷ്ടപെട്ടു...എന്നാലും വിഷ യക്ഷി ഞങ്ങളെ വിട്ടില്ല...നാട്ടുപേരു അപ്പോഴും വില്ലനായി....നിശ്ചയം വരെ എത്തിയ വിവാഹം മുടങ്ങി...അതിനു ശേഷം ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു അല്ലാതെ കണ്ടിട്ടില്ല.....പുതു ജീവിത സ്വപ്നങ്ങളെ കാളുംതന്നെ വേദനിപിച്ചതും അവരുടെ സങ്കടങ്ങള്‍ ആയിരുന്നല്ലോ?ഒടുവില്‍ അതിനു ഒരു അറുതി ആയെല്ലോ.....മൈലാഞ്ചി അണിയിച്ചു കഴിഞ്ഞല്ലോ.....ആ മണം....അതൊന്നു ആസ്വദികട്ടെ......എന്തെ ഈ മൈലാഞ്ചിക്ക് മണമില്ലല്ലോ?



"മോളെ....ഉമ്മയാണ്..."ഉമ്മാ...ഈ മൈലാഞ്ചിക്ക് മണമില്ലല്ലോ?""മൈലഞ്ചിയോ?നീ എന്തൊക്കെയാ പറയുന്നേ...വല്ല സ്വപ്നവും കണ്ടോ നീ...."അപ്പൊ അത് വെറും സ്വപ്നമായിരുന്നോ? മോളെ.... ബാങ്ക് കൊടുത്തിട്ട് നേരം കുറെ ആയി...എണീറ്റ്‌ നിസ്കരിക്ക്..ഇല്ലേല്‍ കളാ ആയി പോവും..."ഞാന്‍ പോയി നിസ്കരികട്ടെ.....ഇനിയെങ്ങിലും ഈ വിഷ മഴ നിര്‍ത്താന്‍ നിങ്ങളും കൂടില്ലേ ഞങ്ങളുടെ കൂടെ?ഞങ്ങളുടെ സമരത്തില്‍ പങ്കാളികലാവൂ...ഇനിയും ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ തകരാതിരികാന്‍.....ഉപ്പമാരുദെഉമ് ഉമ്മമാരുടെയും കണ്ണുകള്‍ നിരയാതിരികാന്‍...ജനിക്കും മുന്‍പേ രോഗത്തിന് അടിമകളായ കുഞ്ഞുകള്‍ ജനികാതിരികാന്‍.......

കാന്താരി 2011, മാർച്ച് 28, തിങ്കളാഴ്‌ച


എന്റെ ബ്ലോഗില്‍ ഫോല്ലോവേര്സ് ആയി എന്റെ ഓരോ പോസ്റ്റിനും കമന്റ്‌ പാസാക്കി എന്നെ ഒരു ബ്ലോഗ്‌ പുലിയാക്കാന്‍ നിങ്ങള്‍ ഏവരോടും എന്റെ അപേക്ഷ....
എന്റെ പ്രകടനപത്രിക ഇവിടെ സമര്പികുന്നു....

  1. എന്റെ ഫോല്ലോവേര്സ് ഓരോത്തരുടെയും ബ്ലോഗിനെ ഞാന്‍ ഫോളോ ചെയ്യും
  2. അവരുടെ എല്ലാ പോസ്റ്റിലും കമന്റിടും
  3. ഞാന്‍ വലിയ പുലി ആയാലും പുതിയ ബ്ലോഗ്ഗേര്‍സിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പോസ്റ്റുകളില്‍ കമന്റ്‌ ഇടുകയും ചെയ്യും(എന്നെ ഫോളോ ചെയ്യുന്നവരെ മാത്രം)
  4. ബ്ലോഗ്ഗിങ്ങില്‍ വിഷമം നേരിടുന്നവരെ സഹായിക്കും
  5. കമന്റ്‌ ദാരിദ്രം അനുഭവിക്കുന്ന ബ്ലോഗ്ഗെര്മാരെ സ്വന്തം ബ്ലോഗിലൂടെ ഉയര്തികൊണ്ടുവരും
  6. ബ്ലോഗ്ഗെര്മാരെ എന്റെ സ്വന്തം ചിലവില്‍ ഈറ്റിക്കും സോറി മീറ്റിക്കും(രണ്ടും ഒന്ന് തന്നെ)
  7. ബെസ്റ്ബ്ലോഗ്ഗേര്‍ അവാര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്യും....
  8. മലയാളം ബ്ലോഗിനെ ലോക പ്രശസ്തിയിലെക്കുയര്‍ത്തും....
  9. ബ്ലോഗ്ഗേര്‍സിനു നേരെയുള്ള അവഗണന അവസാനിപ്പിക്കും..നാളത്തെ ലോകത്തിന്റെ പ്രതികരിക്കുന്ന നാവായി ബ്ലോഗിനെ മാറ്റും..
  10. അങ്ങനെ ബൂലോകം ഒരു സ്വര്‍ഗ്ഗ രാജ്യമാകും...ഇവിടെ ബ്ലോഗ്ഗേര്‍സിന്റെ വസന്ത കാലമാവും.....സമത്വ സുന്ദരമായ ഒരു ബൂലോകം അതാണ്‌ എന്റെ സ്വപ്നം...എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ ഒരു ബ്ലോഗ്‌ പുലിയാക്കൂ..എല്ലാരും എന്റെ ബ്ലോഗ്‌ ഫോളോ ചെയ്യൂ ,
NB:എന്നെ ഫോളോ ചെയ്‌താല്‍ ഞാന്‍ നിങ്ങളെ ഫോളോ ചെയ്യൂ എന്ന് പറഞ്ഞ ഇങ്ങളെ ഉപദ്രവികാതെ വല്ലപോഴും ഒരു പോസ്റ്റും എഴുതി അടങ്ങി ഒതുങ്ങി കഴിഞ്ഞോളാം.ബാകിയൊക്കെ ചുമ്മാ പറഞ്ഞതാ ...നമ്മുടെ നേതാകന്മാരെപോലെ...........അതുകൊണ്ട് എന്റെ ശല്യം ഒഴിവാകാന്‍ വേണ്ടിയെങ്ങിലും പ്ലീസ് എന്നെ ഒരു പുലിയാകൂ.......

കാന്താരി


മാഷിനു ആദരാഞ്ജലികള്‍

കാന്താരി 2011, മാർച്ച് 8, ചൊവ്വാഴ്ച

ഈ കടല്‍ പോലെയാണ് ഓരോ മനസ്സും.....ഒരുപാട് ചുഴികളും മലകളും ഒളിപ്പിച്ചു വെച്ച ഒരു സാഗരം......കൂടെ കിടന്നാലേ രാപനി അറിയൂ എന്ന് മുത്തശ്ശി പറയാറുണ്ട്..പക്ഷെ ചിലപ്പോള്‍ എത്ര കാലം കൂടെ ജീവിച്ചാലും ചിലരെ മനസ്സിലാക്കാന്‍ പറ്റില്ല....അല്ലായിരുന്നേല്‍ കണ്ണന് ഈ ഗതി വരില്ലായിരുന്നു...കണ്ണന്‍ ...നാട്ടുകാരുടെ കണ്ണിലുണ്ണി ആയിരുന്നു....ഗള്‍ഫില്‍ സാമാന്യം നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്ന കണ്ണന് നാട്ടിലെത്തിയപ്പോള്‍ വിവാഹാലോചനയുടെ ബഹളമായിരുന്നു....പക്ഷെ എന്ത്കൊണ്ടോ കണ്ണന് പെണ്‍കുട്ടികളെ ഒന്നും ഇഷ്ടമായില്ല....കാപ്പികുടിച്ചു വശം കെട്ട കണ്ണനും കുടുംബവും ഒടുവില്‍ വിവാഹം അടുത്ത ലീവിന് ആവാമെന്ന് തീരുമാനിച്ചു...കാരണം ലീവ് തീരാന്‍ ഇനി കുറച്ചു ദിവസമേ ബാകിയുള്ളൂ
അങ്ങനെ കാപ്പി കുടിച്ചു തീര്‍ത്ത ദിവസങ്ങളുടെ ഒര്മയ്കായി ബാക്കിയുള്ള ദിവസങ്ങള്‍ അടിച്ചു പൊളിക്കാന്‍ കണ്ണനും കൂടുകാരും തീരുമാനിച്ചു....അന്ന് കണ്ണനും കൂട്ടരും മതിലിലിരുന്നു കത്തിയടിക്കുകയായിരുന്നു,അപ്പോള്‍ അത് വഴി കോളേജ് കഴിഞ്ഞ പെണ്‍കുട്ടികള്‍ പോവുന്നുണ്ടായിരുന്നു.....അതില്‍ അവളും ഉണ്ടായിരുന്നു...ഇന്ദു...ആരും ഒന്ന് നോക്കി പോവും അത്രക്ക് സുന്ദരി ആയിരുന്നു അവള്‍...അവളെ കണ്ടപ്പോള്‍ തന്നെ കണ്ണന് ഇഷ്ടമായി.....അവനത് കൂട്ടുകാരോട് പറഞ്ഞു...അതോടെ അവര്‍ ഉഷാറായി...ആദ്യം എതിര്‍ത്തെങ്ങിലും ഒടുവില്‍ വീട്ടുകാരും സമ്മതിച്ചു...അങ്ങനെ ആഘോഷമായി മോതിരം മാറല്‍ നടന്നു.....വിവാഹം നടത്താന്‍ സമയമില്ലാത്തത് കൊണ്ട് അത് ആറു മാസം കഴിഞ്ഞു നടത്താനും തീരുമാനിച്ചു....കണ്ണന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയി....
പിന്നെ പ്രണയത്തിന്റെ പൂക്കാലമായിയിരുന്നു ... ഫോണിലൂടെയും നെറ്റിലൂടെയും അവര്‍ പ്രണയിച്ചു നടന്നു...സ്വപ്ങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു.....അവരുടെ ദിവസങ്ങള്‍ അവരിലേക്ക്‌ മാത്രം ചുരുങ്ങിയ ദിവസങ്ങള്‍......ആറു മാസം കടന്നുപോയി...അങ്ങനെ ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം കണ്ണന്‍ നാട്ടിലെത്തി....
ഇന്ന് കണ്ണന്റെ കല്യാണമായിരുന്നു.....നവ വധുവായി ഒരുങ്ങിയ ഇന്ദുവിനെ കണ്ടു എല്ലാരും അസൂയയോടെ നോകുന്നത് കണ്ടു ആസ്വദിച്ച് നില്കുക്കുകയായിരുന്നു കണ്ണന്‍...നേരം തീരെ നീങ്ങുന്നില്ലെന്നു തോന്നി അവന്....ഇന്ദുവിനെ ഒന്ന് അടുത്ത് കിട്ടാന്‍ ഇനിയും എത്ര കാക്കണം....ഒന്ന് വേഗം രാത്രി ആയിരുന്നെങ്ങില്‍....ഒടുവില്‍ ആ സമയം വന്നെത്തി....കയ്യില്‍ പാല്‍ ഗ്ലാസ്സുമായി ഇന്ദു മുറിയിലേക്ക് കടന്നു വന്നു....അവള്‍ പാല്‍ ഗ്ലാസ്‌ അവന്റെ നേര്‍ക്ക്‌ നീട്ടി...ഗ്ലാസ്‌ വാങ്ങുമ്പോള്‍ തന്റെ കൈ വിറക്കുന്നത് അവള്‍ കാണരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു അവന്...കഴിഞ്ഞ ആറുമാസമായി മണിക്കൂറുകളോളം സംസാരിച്ചിരുന്ന അവനു അപ്പോള്‍ വാക്കുകള്‍ക്കു വേണ്ടി പരതുകയായിരുന്നു.....പക്ഷെ ഇന്ദു അതൊക്കെ കണ്ടു പുഞ്ചിരിയോടെ നിന്നു...സാവധാനം രണ്ടു മനസ്സുകള്‍ ഒന്നാവുകയായിരുന്നു.....ഒന്നിച്ചുള്ള ജീവിത യാത്ര അവര്‍ അവിടെ ആരംഭിച്ചു ...ദിവസങ്ങള്‍ പറന്നുപോയികൊണ്ടിരുന്നു...അങ്ങനെ കണ്ണന്‍ ഗള്‍ഫിലേക്ക് തിരിച്ചു പറന്നു....അധികം താമസിയാതെ ഇന്ദുവും....വര്‍ഷങ്ങള്‍ കടന്നു പോയി...ഇതിനിടയില്‍ അവര്‍ക്ക് രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു...കണ്ണനും ഇന്ദുവും നാട്ടില്‍ വന്നതേയില്ല...പേരകുട്ടികളെ കാണാന്‍ ആഗ്രഹം ഒരുപാടുണ്ടായിരുന്നു എങ്കിലും അവരവിടെ സുഖമായിരികുന്നല്ലോ എന്ന് ആശ്വസിച്ചു എല്ലാവരും ...പക്ഷെ....
ഗള്‍ഫില്‍ നിന്നു നാട്ടില്‍ വന്ന കണ്ണന്റെ കസിന്‍ പറഞ്ഞ കഥകള്‍ അവിശ്വസനീയമായിരുന്നു ...ആഡംബര ജീവിതത്തിനു കടം വാങ്ങി കൂട്ടിയ കണ്ണന്‍ കടം കേറി നില്കകള്ളിയില്ലതായിരികുന്നു....ഒപ്പം കമ്പനിയില്‍ നടത്തിയ ചില വെട്ടിപ്പുകളുടെ പേരില്‍ അന്വേഷണം നടക്കുന്നുമുണ്ട് .അധികവും കണ്ണന്റെ പണി പോവാനാണ് സാധ്യത...കേട്ടതൊന്നും വിശ്വസിക്കാന്‍ വയ്യാതെ എല്ലാരും തരിച്ചു നിന്നുപോയി ,പക്ഷെ അതൊക്കെ സത്യം തന്നെയാണെന്ന് തെളിയിച്ചു കൊണ്ട് അവരുടെ തിരിച്ചു വരവ് വാര്‍ത്ത‍ എത്തി...അങ്ങനെ അവര്‍നാട്ടിലെത്തി....എടുത്താല്‍ പൊങ്ങാത്ത കടബാധ്യതയുമായി......
അധികം താമസിയാതെ കണ്ണന് ജോലി കിട്ടി...ബംഗ്ലൂരില്‍ ...താമസ സൗകര്യം ശരിയായപ്പോള്‍ ഇന്ദു വിനെയും കൂട്ടി കണ്ണന്‍....ബംഗ്ലൂര്‍....ഇന്ദുവിന് മുന്‍പില്‍ തുറന്നിട്ടത് അതിരുകളില്ലാത്ത സ്വതന്ത്രമായിരുന്നു ....അവള്‍ ആ ആകാശത്തിലേക്ക് ചിറകടിച്ചു ഉയരുകയായിരുന്നു....അവളുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ കണ്ണന് സാധികാതെ ആയി...അതോടെ ഇന്ദു സ്വന്തമായി ഒരു ഡ്രസ്സ്‌ ഡിസൈന്‍ ചെയ്തു കൊടുത്തു തുടങ്ങി..അവളുടെ ഡിസൈന്‍ എല്ലാരും ഇഷ്ടപെടാന്‍ തുടങ്ങി ...അതോടെ ഇന്ദുവിന്റെ വരുമാനം വര്‍ധിച്ചു തുടങ്ങി...ഒപ്പം തിരക്കുകളും....



കാന്താരി 2011, ഫെബ്രുവരി 23, ബുധനാഴ്‌ച


ദേ മോയിതീന്ക്ക വരുന്നുണ്ട്.....മോയിതീന്ക്ക....കഥ....അനുമോള് പോയില്ലയിരുന്നോ?
ഇല്ല...കഥ പറ...ഇനി അത് തീര്നിട്ടു മതി കച്ചോടം.....
എന്നാ പിന്നെ കഥ പറയലാവട്ടെ ആദ്യം ....അപ്പോഴേക്കും ഞങ്ങള്‍ കടപുറം എത്തി...അവിടെയുള്ള ഒരു കരിക്കല്ലില്‍ ഇരുന്നു ഞാന്‍ മോയിതീന്ക്കയുടെ കഥയ്ക്ക് കാതോര്‍ത്തു...
"അപ്പോള്‍ നമ്മള്‍ എവിടാ നിര്‍ത്തിയെ...ആ....അങ്ങനെ ഞമ്മടെ മോഹബ്ബത് മൈമൂനനെ എങ്ങനെ അറിയിക്കുമെന്ന് ആലോചിച്ചപോഴാണ് സുലൈമാനെ ഓര്‍ത്തത്....എന്റെ കൂടെ പഠിച്ചു വളര്‍ന്നവനാ സുലൈമാന്‍...പക്ഷെ സ്കൂളില്‍ എത്തിയാല്‍ ഓന്‍ ക്ലാസില്‍ പോവുംപ്പോ ഞാന്‍ ഉപ്പുമാവ് ഉണ്ടാകുന്നടത്തെക്കു പോവും എന്ന് മാത്രം...ഓന്‍ ബലിയ പഠിപ്പുകരനായി,ഏഴാം ക്ലാസ്സാ ഓന്‍ ....(ഓ...എഴാം ക്ലാസ്സ്‌ ഇമ്മിണി ബലിയ പഠിപ്പു തന്നെ പടച്ചോനെ..)ഞാന്‍ എന്റെ സങ്കടം ഓനോട്‌ ചെന്ന് പറഞ്ഞു..... അപ്പൊ ഒനാ പറഞ്ഞെ..."നിന്റെ ഇഷ്ടം ഓളോട് പറയാന്‍ ഒരു വഴിയുണ്ട്....ഇന്ജോരു കത്തെഴുത്ത് ഓള്‍ക്ക്.."ആയിനെനിക്ക് എഴുതാന്‍ അറീലല്ലോ?ഞാനെഴുതി തരാം.....അങ്ങനെ ഞാന്‍ മൈമൂനയ്കുള്ള എന്റെ കത്തെഴുതി.....അതുംകൊണ്ട് മൈമൂന വരുന്ന വഴിയില്‍ കാത്തിരിപ്പായി....ചെണ്ട കൊട്ടുന്ന പോലെ നെഞ്ഞിടിക്കാന്‍ തുടങ്ങി...ഒളിത്‌ വാങ്ങുമോ?അതോ ബഹളം വെച്ച ആളെ കൂടുമോ?ആകെ പേടിയായിരുന്നു....മൈമു വരുന്നുണ്ട്....അവളെ കണ്ടതോടെ മേലാകെ വിറ തുടങ്ങി.....തെണ്ട വരണ്ടു...."മൈമൂ......"ഒരുവിധം വിളിചൊപ്പിച്ചു...അവളൊന്നു തിരിഞ്ഞു നോക്കി...കയ്യിലുള്ള കടലാസ് കഷ്ണം അവള്‍ക് നേരെ നീട്ടി.....അവള്‍ അത് വാങ്ങി എനിക്കൊരു പുഞ്ചിരിയും നല്‍കി നടന്നു പോയി.....ആ ചിരി...അത് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു അവള്കും എന്നെ ഇഷ്ടമാണെന്ന്.....പിന്നെ ഞമ്മള്‍ സുവര്‍ഗത്തിലായിരുന്നു.....മൈമോനോടുത്തുള്ള ജീവിതം സ്വപ്നം കണ്ടു കടപുരത്തെ മണലില്‍ മലര്‍ന്നു കിടന്നു നേരം വെളുപ്പിച്ചു,രാവിലെ തന്നെ കുളിച്ചൊരുങ്ങി മൈമു പോവുന്ന വഴിയില്‍ കാത്തിരിപ്പായി.....അവള്‍ വരുന്നു.....എന്റെ നേരെ പുഞ്ചിരിയോടെ നോക്കുന്നുണ്ട് ....അടുതെതിയപ്പോള്‍ അവള്‍ കൈ നീട്ടി....അവളുടെ കയ്യില്‍ ഒരു കടലാസ് കഷ്ണം...എനിക്കുള്ള മറുപടി...അത്മെടുത്...ഒരോട്ടമായിരുന്നു സുലൈമാന്റെ അടുത്തേക്ക്.....അവളുടെ ഖല്‍ബില്‍ ഞാന്‍ മാത്രമേയുള്ളൂന്നു....ഹോ....ദുനിയാവിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനാണെന്ന് തോന്നിയ നേരം.....ഉടനെ തന്നെ സുലൈമാനെ കൊണ്ട് അതിനൊരു മറുപടി എഴുതിച്ചു....അതുമായി പെട്ടെന്ന് നേരം വെളുക്കുന്നതും കാത്തിരിപ്പായി.....അങ്ങനെ കത്തുകളിലൂടെ ഞങ്ങള്‍ കിനാവുകള്‍ കണ്ടു...കഥകള്‍ പറഞ്ഞു...ഒരിക്കല്‍ പോലും നേരിട്ട് സംസാരികാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല...ദിവസങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു..എത്ര രഹസ്യമാക്കി വെച്ചിട്ടും ഞങ്ങളുടെ ഇഷ്ടം അവളുടെ വീട്ടുകാര്‍ അറിഞ്ഞു.....അവളുടെ ആങ്ങളമാര്‍ എന്നെ ഭീഷണിപെടുത്തി....എതിര്‍പ്പ് പ്രേമത്തെ ശക്ത്മാകിയതെയുളൂ...ഒരു ദിവസം ഞങ്ങള്‍ കത്ത് കൈമാറുമ്പോള്‍ അവളുടെ ആങ്ങളമാര്‍ കയ്യോടെ പിടികൂടി .....അവരെന്നെ തള്ളി ചതച്ചു....മൈമൂനെ വീട്ടില്‍ പൂട്ടിയിട്ടു.....ആരൊക്കെയോ ചേര്‍ന്നെന്നെ ആശുപത്രിയില്‍ എത്തിച്ചു....അവിടുന്ന് ഞാനൊരു കാര്യം ഒറപ്പിച്ചു.....ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ മൈമൂനെയും കൂട്ടി എവിടെങ്ങിലും ഇറങ്ങി പോവുമെന്ന്....പക്ഷെ പെട്ടെന്ന് നേരം പുലര്‍ന്നത് എന്നെ ഞെട്ടിക്കുന്ന വാര്‍ത്തയും കൊണ്ടായിരുന്നു.....മൈമൂനെ കാണാനില്ല....ഒപ്പം സുലൈമാനെയും...അവര്‍...ഒളിച്ചോടി....അവര്‍ പരസ്പരം കത്തി കൈ മാറാനുള്ള പോസ്റ്റ്‌ മാന്‍ മാത്രമായിരുന്നു ഞാന്‍....ഓല് ഏണ്ടാലും ചേര്‍ന്നെന്നെ പറ്റിക്കുകയായിരുന്നു....കത്തിലോന്നും പെരെഴുതാത്തത് കൊണ്ട് വീട്ടുകാര്‍ക്കും ഒന്നും മനസ്സിലായില്ല..... അതുകൊണ്ട് അവനു കിട്ടേണ്ട തല്ലു കൂടി വാങ്ങിച്ചു വെച്ചു...അന്ന് ഉറപ്പിച്ചു ഇനിയീ പണിക്കില്ലെന്ന്.....
മോയിതീന്ക്ക പറഞ്ഞു നിര്‍ത്തി....ആ കണ്‍ കോണില്‍ എവിടെയോ ഒരു നീര്‍ മുത്ത്‌ തിളങ്ങിയോ?ഹേ...തോന്നിയതാവും.....മീന്‍ പാത്രവുമായി മോയിതീന്ക്ക നടന്നു നീങ്ങി കഴിഞ്ഞു....പാവം...
ഗുണപാഠം :എഴുതാനും വായിക്കാനും പഠിക്കാതെ പ്രേമിക്കാന്‍ പോവരുത്......
ഇനി അടുത്ത ആളുടെ അടുത്തേക്ക്.....അല്പം ഞാനീ കടല്‍ തീരത്തിരിക്കട്ടെ.....എന്നിട്ടാവാം ബാകി സര്‍വ്വേ ട്ടോ....
.

അജ്ഞാതന്‍ 2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

മോയിതീന്ക്ക ആ കഥ ഒന്ന് പറ....അല്ലേലും എനിക്ക് കഥകള്‍ പണ്ടേ ഇഷ്ടമാ...പ്രതേകിച്ചും ഇംഗ്ലീഷ് നോവലുകള്‍....ഡ്രാകുള അടിപൊളിയായിരുന്നു...ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി...(അല്ലേലും ഇംഗ്ലീഷ് കാര് വെറും മണ്ടന്മാരാന്നെ.....കണ്ട പാറ്റയേയും പഴുതരയെയുമൊക്കെ പിടിച്ചു വലുതാകി സിനിമയെടുക്കും...അതൊക്കെ വിശ്വസിച്ചു മഹത്തായ മൂവി എന്നും പറഞ്ഞു തലയില്‍ വെച്ചോണ്ട് നടക്കും...പക്ഷെ എനികറിയാം സത്യം .....അവന്മാര്‍ക്ക് നമ്മളെ പോലെ അഭിനയിക്കാന്‍ അറിയാന്മേലാന്നെ....അത് പുറത്താവാതിരികാനുള്ള ഐഡിയ  ഇതൊക്കെ...നമ്മളോടാ കളി ...ഇതൊന്നും അറിയഞ്ഞിടല്ല പിന്നെ ജീവിച് പോയ്കൊട്ടെന്നു വിചാരിച് മിണ്ടാതിരിക്കും)
അപ്പൊ കഥ തുടങ്ങാം.....
നില്‍കാന്‍ നേരമില്ല നടന്നോണ്ട്‌ പറഞ്ഞു തരാം.....
പടച്ചോനെ....അഭിഷേക് പറഞ്ഞത് മോയിതീന്ക്ക വരെ അനുസരിക്കുന്നു....
walk wen u talk ....വാട്ട് ആന്‍ ഐഡിയ സിര്ജീ....
walk എങ്ങി walk ...നടന്നേക്കാം .....
അതൊരു കാലമായിരുന്നു മോളെ......മോയിതീന്ക്ക ആ 23 കാരന്‍ ആയിമാറി....
മൈമൂന .....ഒള്‍പുയ്യതായി ഞമ്മടെ  അയലോക്കത് പാര്‍ക്കാന്‍ ബന്ന വളാ...ഞമ്മള്‍ ബാല്യകാരുടെ കിനാവിലെ ഹൂറി.....ഓള കണ്ട അന്ന് മുതല്‍ നെഞ്ഞിനുള്ളില്‍ ഒരു പെടപെടപ്പയിരുന്നു....വിശപ്പൂല ,ഉറകൂല....ഒലെ കാണണം ...ഓളോട് മിണ്ടണം എന്നഒറ്റ ബിജാരം മാത്രം....എന്ന കണ്ടാലോ?നവെരങ്ങിപോലാ ...ഒന്നും മിണ്ടാന്‍ പറ്റൂല ...മിണ്ടിന പോട്ടെ....ഒലെ ഒന്ന് നോക്കാന്‍ തന്നെ  പേടിയാവും....ഓള്‍ അടുത്കൂടി പോവുംപ്പം കാലിനടിയീനു തുടങ്ങുന്ന ഒരു തരിപ്പാ....അതങ്ങ് നെറുകം തല വരെ പാഞ്ഞു കേറും.....ഹോ...അതൊക്കെ ഒര്കുമ്പോള്‍ ഇപ്പോള്‍ ഒരു സുഖാ.....
മോയിതീന്ക്ക എന്നിട്ട്?
നില്‍ക...ഞാനീ മീനൊന്നു കൊടുക്കട്ടെ....
ഈ മോയിതീന്ക്കന്റെ ഒരു കാര്യം....പ്രേമതിനിടയിലാ മീന്‍ കച്ചോടം?
താ...സുഹറത്ത എത്തി പാത്രവുമായി....ഇനി കുറെ നേരത്തേക്ക് മോയിതീന്ക്കണേ നോക്കേണ്ട....
 i hour news live കഴിഞ്ഞിട്ടേ മൂപര് വരൂ.....നാട്ടിലെ സകല വാര്‍ത്തകളും യാതൊരു മടിയുമില്ലാതെ നാടാകെഎത്തിക്കുക എന്ന ചേദം ഇല്ലാത്ത ഉപകാരം കൂടി ചെയ്യുനുണ്ട് മോയിദീന്ക്ക....പക്ഷെ വാര്‍ത്തകളില്‍ കൂടുതലുംമസാലകള്‍ ആവുമെന്ന് മാത്രം....അതില്‍ മൂപരുടെ വക അല്പം എരിവും പുളിയും ചേര്‍ത് വിളമ്പുന്നത് കേള്‍കാന്‍ നല്ല രസമാ....(നമ്മളെ കുറിച്ചല്ലാത്ത കാലത്തോളം)എന്തായാലും മോയിതീന്ക്ക വരുമ്പോഴേക്കും ഞാനൊന്ന് പോയി വരാം......തിരിച്ചു വരണേ...ഇനിയും ഒരുപാട് കേള്കാനും പറയാനുമുണ്ട്.....എന്റെ നാട്ടിന്‍പുറത്തെ പ്രണയ വിശേഷങ്ങള്‍......






 


















അജ്ഞാതന്‍ 2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

valatinesday .....പുതിയ പോസ്റ്റ്‌ എന്ത് വേണം.....കഥയും കവിതയും കുറെ ഉണ്ടാവും ...മനസ്സേ മാറി ചിന്തിക്കൂ...പെട്ടെന്ന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....(പണ്ടായിരുന്നേല്‍ തലയില്‍ ബള്‍ബ്‌ കത്തും...ഇപ്പോഴത്തെ കരണ്ട് ബില്‍ താങ്ങാന്‍ വയ്യ....അതുകൊണ്ട് ലഡ്ഡു കൊണ്ട് തൃപ്തി പെടൂ)ഒരു സര്‍വ്വേ നടത്തിയാലോ?ഇപ്പൊ സെന്സസിന്റെ സമയമല്ലേ?അപ്പൊ ഒരു ലവ് സെന്സസിന്‍ നല്ല ഡിമാന്റ് ഉണ്ടാവും....കമന്റ്സ് കൊണ്ട് നിറയുന്നു പോസ്റ്റ്‌.....ഫോല്ലോവേര്സിനെ കൊണ്ട് നിറഞ്ഞ ബ്ലോഗ്‌.....ഹോ... ഒര്കുമ്പോള്‍ രോന്ജാമം വരുന്നു.....
ആദ്യം ചോദ്യം ഉണ്ടാക്കാം ....
1 പ്രണയം എന്നാല്‍ എന്ത്?
2 നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?
അങ്ങനെ അതും റെഡി....ഇനിയിത് ആരോട് ചോദിക്കും....
അമ്മയോട് ചോദിച്ചാലോ?വേണ്ട....എന്തിനാ വെറുതെ നല്ലൊരു ദിവസമായിട്ടു അമ്മയുടെ കൈയ്ക്ക് പണിയുന്ടാകുന്നെ.....
"ഇതെങ്ങോട്ടാ രാവിലെ തന്നെ?"
"ഒരു സര്‍വ്വേ എടുക്കാന്‍ പറഞ്ഞു മിസ്സ്‌... അതിനാ..
ഒരു ദിവസം വീട്ടിലിരിക്കരുത്...സര്‍വ്വേ....പോലും....
ഹം...അതെലെങ്ങിലും അങ്ങനാ.....മഹാന്മാരെയും അവരുടെ വീട്ടുകാര്‍ അന്ഗീകരിക്കില്ല...ഒടുവില്‍ പ്രശസ്തരാവുംപോള്‍ അവരുടെ കഴിവ് കണ്ടെത്തിയത് ഞാനാണെന്ന് ബിടല്സ് ഇളകാന്‍ എന്തൊരു തിരക്കായിരിക്കും.....ഞാന്‍ വലിയ ബ്ലോഗ്ഗെരാവുംപോള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നവരുടെ മുന്പിലെകിംഗ് പോര്...ബടായി പറയാന്‍...അപ്പോള്‍ കാണിച്ചു തരാം.....ഇത് സത്യം ...അ...സത്യം...അ....സത്യം....
മീന്‍കാരന്‍ മോയിതീന്ക്ക അല്ലെ അത്..... തേടിയ vine ഫീറ്റില്‍ ചുറ്റി എന്ന് പറഞ്ഞത് പോലായെല്ലോ....
മോയിദീന്‍ ക്ക....ഒന്ന് നിന്നേ...ഒരു കാര്യം ചോദിക്കട്ടെ....
ഇതാര്...അനു മോളോ?എന്താ മോളെ....
അല്ല മോയിതീന്ക്ക പ്രണയത്തെ കുറിച്ച എന്താ അഭിപ്രായം...?????
നല്ല കാര്യമാ മോളെ...എന്തെ?
ഹോ...അപ്പൊ തുടക്കം പിഴച്ചില്ല....മോയിദീന്‍ ക്ക ഒരു പരീകുട്ട്യാവും...
ആട്ടെ....മോയിതീന്ക്ക പ്രണയിചിടുണ്ടോ?
അല്ലാഹ്....ഞാന്‍ ബെക്കാറില്ല മോളെ....എനിക്ക് എയിത്തോന്നും അരീലല്ലോ...അത്കൊണ്ട് മോന്‍ ശുക്കൂരാ അതൊക്കെ ചെയ്യുനെ..... മോക്കു ബെണേല്‍ പറ....ഓനെ ഞാന്‍ ഇപ്പം തന്നെ ഈട്ത്തെക്കയകാം ....പകെങ്ങില്‍ മോകെന്താ ഇപ്പൊ പൈശക്ക് ആവശ്യം....ബെന്ടെ കാശ് ഉമ്മ തരൂലെ?
മോയിദീന്ക്ക ...ഇങ്ങലെന്തോക്കെയാ ഈ പറയുന്നേ....കാശോ?എന്ത് കാശ്...?
ബാങ്കില്‍ പണയം ബെക്കുമ്മം കിട്ടുന്ന കാശ്.....
ഇപ്പം ഞാന്‍ ആരായി....:P
മോയിദീന്‍ ക്ക പണയം വെക്കുന്ന കാര്യമല്ല ഞാന്‍ ചോദിച്ചേ...പ്രണയം...ഈ പ്രേമം,ഇഷ്ക് ,മോഹബ്ബത് എന്നൊക്കെ പറയൂലെ...
ഓ..മോഹബ്ബത്ത്...അത് ആദ്യം പറയണ്ടേ?ഇംഗ്ലീഷ് ഞമ്മക്കരിയൂലന്നു കുട്ടിക്കറിയില്ലേ?
പ്രണയം എന്നത് ഇംഗ്ലീഷ് ആയിരുന്നോ?:0
മോഹബ്ബത്ത്...മീനിനെ പിടിച്ചു കരയിലിട്ടാല്‍ എന്താ നടക്കാ....അത്പോലെ ഒരു ബീര്‍പ്പ് മുട്ടലാണ് മോളെ മോഹബ്ബത്ത്.....പണ്ട് മൈമൂനനോട് ഞമ്മള്‍ക്ക് തോന്നീരുന്നു .....ഒടുക്കം അവള്‍ടെ അങ്ങളാര് തള്ളി അശൂത്രിലാകിയപ്പോഴാ ആ ബീര്‍പ്പ് മുട്ടല്‍ മാറിയെ....
നന്നായി....
(ബാക്കി ബിശേഷങ്ങലുമായി ഉടന്‍ ബരാം)

അജ്ഞാതന്‍

പ്രണയിക്കുകയായിരുന്നു.....
നിന്നെ..
നിന്റെ പുഞ്ചിരിയെ,നിന്റെ കണ്ണുകളെ,ആ ആര്‍ദ്ര ഹൃദയത്തെ...
നീ അണിയുന്ന വസ്ത്രത്തെ..നിന്നെ തഴുകുന്ന കാറ്റിനെ....
നീ നടന്നു നീങ്ങിയ വഴിയോരത്തെ...
നിന്‍ സ്പര്‍ശനം കൊണ്ട് അനുഗ്രഹീതയായ ആ ശിലയെ പോലും....
ഒടുവില്‍ നിന്‍ പ്രണയം താങ്ങാന്‍ വയ്യെന്ന് ചൊല്ലി
വഴി പിരിഞ്ഞു നീ പോകവേ....നിന്റെ ആ വാക്കുകളെയും
അറിഞ്ഞില്ല നീ.....നിന്നെ പ്രണയിക്കാന്‍ എനിക്ക് നീ പോലും വേണ്ടായിരുന്നു....
എന്നും നിന്നെ പ്രണയിച്ചു കൊണ്ടെയിരികുന്നു ഞാന്‍.....