കാന്താരി 2011, മേയ് 12, വ്യാഴാഴ്‌ച

വാണിംഗ്:ആരും കണ്ണ് മിഴികേണ്ട...കാന്താരികെന്താ രാഷ്ട്രീയത്തില്‍ കാര്യമെന്നും ചോദികേണ്ട....രാഷ്ട്രീയം പറഞ്ഞു നടക്കാറില്ല എങ്കിലും ഞാനും രാഷ്ട്രീയ അവബോധമുള്ള ഒരു ഉത്തമ പൌരന്‍ തന്നെയാണ്....എങ്കിലും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വഴി മാറി നടക്കാരാണ് പതിവ്....പക്ഷെ ഇവരെന്നെ വിടില്ല....പറയിച്ചേ അടങ്ങൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും...ആത്മാഭിമാനത്തെ ചോദ്യം ചെയ്യാ പെട്ടാല്‍ ഏതു കാന്താരിയും ഉണ്ണിയാര്‍ച്ച ആവും...അതിനെന്നെ പറഞ്ഞിട്ട് കാര്യമില്ല....എന്തോന്നാ ഇത്ര വലിയ ആന കാര്യം എന്നല്ലേ നോട്ടം? പറയാം.......

ഉസാമ ബിന്‍ ലാദന്‍ കൊല്ലപെട്ടു....പാകിസ്താനിലെ ഒളി സങ്കേതത്തില്‍ നിന്നാണ് അമേരിക്കന്‍ കമ്മന്റോസ് വെടി വെച്ച് കൊന്നത്.....സൈനിക നടപടി പാക്‌ ഭരണ കൂടം അറിയാതെ...._വാര്‍ത്ത‍..
ഇത് കേള്‍കുംപോഴെകും ചോര തിളച്ചു പോവാന്‍ ഞാന്‍ അല്‍ ഖായിദ അനുയായിയോന്നുമല്ല...ഉസാമ എന്റെ ഉപ്പാന്റെ മരുമോനുമല്ല.... പിന്നെയോ...
തങ്ങളുടെ അനുവാദമില്ലാതെ രാജ്യത്തു സൈനിക നടപടിയെടുതതിനെ പാകിസ്ഥാന്‍ എതിര്‍ത്തു...അപ്പോഴാണ് നമ്മുടെ സൈനിക മേധാവിക്ക് ഒരു പൂതി.....ഇച്ചിരി ബടായി പറയാന്‍...മൂപരും വെച്ച് കാച്ചി....ഇതൊക്കെ എന്തോന്ന്....ഇന്ത്യക്ക് ഏതൊക്കെ വെറും പുല്ലാ.....
കേള്കേണ്ട താമസം പാകിനെ മറുപടിയും വന്നു....എങ്ങോട്ട് വന്നെച്ചാലും മതിയെന്ന്....അപ്പോഴാണ് ആര്‍ക്കോ തോന്നിയത് അമേരിക്കക് പാക്കില്‍ കേറി ഉസാമയെ കൊല്ലമെങ്ങില്‍  ഇന്ത്യകെന്താ അമേരിക്കയില്‍ പോയി hedly യെ പിടിച്ചലെന്താനൊരു അതിബുദ്ധി..അതാ വരുന്നു മിസൈല്‍ പോലെ മറുപടി....
"ഞമ്മലങ്ങനെ  പലതും ചെയ്യും ,അതൊന്നും കണ്ടു ഇങ്ങള്‍ തുള്ളാന്‍ നികേണ്ട....നിന്നാ...ഞമ്മള്‍ ബെരുക്കനെ ബിടൂല...ഓര്‍ത്തോലീന്ന്‍....അതുകേട്ടു നമ്മുടെ നേതാക്കള്‍ തലയും താത്തിയിങ്ങു പോന്നു.....

wtc പോലെയല്ല പോലും മുംബൈ ആക്രമണം...അത് വെ ഇത് റെ ആണ് പോലും...അതെന്താണ് കോയ അങ്ങനെ...ആകെ കണ്‍ഫ്യൂഷന്‍....മുംബൈയില്‍ മരിചോലോന്നും മനുഷ്യന്മാരെല്ലേ?അതോ ഒരു സായിപ്=ഇത്ര ഇന്ത്യകാര് എന്നാ വല്ല കണക്കും ഉണ്ടോ ആവോ?ദാര്‍ഷ്ട്യം അവരുടെ രക്തത്തില്‍ അലിഞ്ഞു പോയതാണ്....മറ്റൊരു രാഷ്ട്രത്തിലെ പ്രഥമ പൌരനു പോലും അവിടെ പ്രവേശനം വേണമെങ്ങില്‍ ഉടുതുണി ഉരിഞ്ഞു പരിശോധിക്കണം....പക്ഷെ അവര്‍ക്ക് എവിടെയും ചെല്ലാം...ആരെയും കൊല്ലാം...ഇതെന്താ വെള്ളരിക്ക പട്ടണമോ?

ഉസാമയാണ്  സെപ്റ്റംബര്‍ ആക്രമണത്തിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസികുനില്ല...പാകിസ്താനില്‍ എന്ത് നടക്കുന്നു എന്ന് അറിവുള്ള അമേരിക്കക് സ്വന്തം നാട്ടില്‍ ഒരു ആക്രമണം നടക്കാന്‍ പോവുന്നു എന്നതിനെ കുറിച്ച ഒരു അറിവും ഉണ്ടായിരുനില്ല എന്നത് വെറും നുണയാണ്...ഒന്നെങ്ങില്‍ അവര്‍ തന്നെ അത് ചെയ്തു...അല്ലെങ്ങില്‍ കാര്യ ലാഭത്തിനു വേണ്ടി അറിഞ്ഞില്ലെന്നു നടിച്ചു.....മോന്‍ ചത്താലും മരുമോള്‍ കരഞ്ഞാല്‍ മതി എന്ന ലൈനില്‍.....അല്ലെങ്കിലും ഉസാമ എട്ടുകാലി മമ്മൂഞ്ഞ് ആണെന്ന് തോന്നാറുണ്ട് പലപ്പോഴും....എവിടെ ആക്രമണം നടന്നാലും സ്വയം ഏറ്റെടുക്കാന്‍ ഓടിയെതുന്നപോലെ...ഞാന്‍ ഉസാമയെ ന്യയീകരികുകയല്ല....തീര്‍ച്ചയായും അയാള്‍ ഒരു കുറ്റവാളി തന്നെ...തീവ്രവാദത്തെ ഇത്ര വലിയ പ്രതിഭാസം ആക്കിയെടുതത്തില്‍ അയാള്‍ക്കും പങ്കുണ്ട്....പക്ഷെ അയാളെ കൊല്ലാന്‍ മറ്റൊരു രാജ്യത്ത് സൈനിക നടപടിക്ക് മുതിര്‍ന്ന അമേരിക്കന്‍ പ്രവര്‍ത്തിയും ന്യായീകരിക്കാന്‍ ആവാത്തതാണ് (അല്ലെല്ങ്ങിലും അവരുടെ ഏതു പ്രവര്‍ത്തിക്കാ ന്യായീകരണം ഉള്ളത്)പാകിസ്ഥാന്‍ ഒരു ഭീകര രാഷ്ട്രമാണ് എന്ന് വെനെമെങ്ങില്‍ സമ്മതിക്കാം ..(അവിടത്തെ 99 % ജനങ്ങളും സമാധാനം കാംക്ഷിക്കുന്ന പാവങ്ങള്‍ ആണെങ്കിലും ഭരണ കര്തകളുടെ നടപടികള്‍ ആവിധം ആണെല്ലോ)എന്നാല്‍ ഒരു രാഷ്ട്രീയ പരമാധികാരമുള്ള സ്വതന്ത്ര രാഷ്ട്രമാണ് പാക്‌...അവിടെ ഇത്തരം ഒരു സൈനിക നീകം...തീര്‍ച്ചയായും പുതിയ ഒരു പ്രവണത തന്നെ ആഗോള തലത്തില്‍ ഉടലെടുക്കാന്‍ കാരണമാവും.....രണ്ടു കാര്യങ്ങള്‍ ഉണ്ട്....
1 .മറ്റു രാജ്യങ്ങളും ഈ പ്രവണത അനുകരിച്ചാല്‍ ലോകത്ത് സമാധാനം അന്നത് dictioneriyile ഒരു വാക് മാത്രമായി ചുരുങ്ങും...
2 .ഇന്ന് പാകില്‍ അതിക്രമിച്ചു കേറിയവര്‍ നാളെ നമ്മുടെ നാട്ടില്‍ ഇതും....നമ്മുടെ കുളിമുറിയില്‍ വരെ പരിശോധിച്ചെന്നും വരും...
ഇതിനെതിരെ എന്ത് ചെയ്യാന്‍ പോവുന്നു എന്ന് ചോദിച്ചാല്‍ എനികരിയില്ല...അത് ചര്‍ച്ച ചെയ്തു തീരുമാനികേണ്ട കാര്യമാണ്....പിന്നെന്തിനായിരുന്നു എത്രയും വലിയ പോസ്റ്റ്‌ എന്ന് ചോദിച്ചാല്‍...ഇത് എന്റെ ഇമാന്‍ ആണ്....പ്രബലനായ ശത്രുവിനെതിരെ വാക് കൊണ്ടെങ്ങിലും എതിര്‍ക്കുക എങ്കിലും ചെയ്തോട്ടെ ഞാന്‍.....

(Pls note:my name is kanthaari and iam not a terrorist....)







18 comments:

Unknown പറഞ്ഞു...

താങ്കള് സത്യം പറഞ്ഞു .............


അല്ല നാളെ ഇറാക്കി കമാന്റോകള് അവിടെ ചെന്ന് ബുഷിനെ പിടിച്ച് കാച്ചിയാല് ഇവന്മാര് എന്ത് ചെയ്യും ബുഷിനോളം കുറ്റമൊന്നും ഇവരാരും ചെയ്തിട്ടില്ലല്ലോ.................................................

Sameer Thikkodi പറഞ്ഞു...

പലരും ചിന്തിക്കുന്നത്.. ആയിരം വട്ടം വിളിച്ചു പറയാൻ ശ്രമിക്കുന്നത്... വാ തുറക്കാൻ ഭയപ്പെടുന്നത്....

നന്നായി പറഞ്ഞിരിക്കുന്നു...

സമാനമായ ഒരു പോസ്റ്റ്: ഇന്നു വായിച്ചതിൽ ഒന്നു

ബെഞ്ചാലി പറഞ്ഞു...

നമ്മുടെ കുളിമുറിയില് അവര് കയറിയില്ലെങ്കിലും അവർക്ക് വേണ്ടി നമ്മുടെ ആളുകള് കയറിയെന്നിരിക്കും.

Unknown പറഞ്ഞു...

പല സത്യങ്ങളും സാധാരണകാര്‍ക്ക് മനസ്സിലാക്കാത്തത് ആയിരിക്കാം, എന്തിനു രണ്ടുവശം ഉണ്ട്.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കാപ്സു വായിച്ചൂ
എന്താ ചെയ്യാ നമ്മള് നോക്കിയിരിക്കല്ലാതെ എന്തു ചെയ്യും
അല്ലേ
വളരെ നല്ലൊരു വിശയമാണ് എഴുതില്‍ അതിന്റെ ഗൗരവപരമയ വശങ്ങള്‍ നന്നായി പറഞ്ഞു

കൊമ്പന്‍ പറഞ്ഞു...

ഡീ കാന്താരീ നീ യൊന്നു ലൈന്‍ മാറ്റി പിടിച്ചോ ? സംഗതി കലക്കി
ഈ ഉസാമ നിന്റെ ഉപ്പാടെ മരുമോന്‍ അല്ല എന്ന് പറഞ്ഞാല്‍ അതിന്റെ ആകെ തുക നിന്റെ കെട്ടിയോന്‍ ആല്ല എന്നാല്ലേ
സൂപര്‍

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഇത് വെള്ളരിക്ക പട്ടണം തന്നെ. അമേരിക്കയേയും ഇസ്രായേലിനേയും ഭയക്കുന്ന ഷണ്ഢന്മാരായ അധികാര വര്‍ഗ്ഗങ്ങള്‍ വ്യാപിതമായ ഒരു വെള്ളരിക്ക പട്ടണം.

Ismail Chemmad പറഞ്ഞു...

ആഹാ..... കാന്താരീ ഈ പോസ്റ്റ്‌ കലക്കീട്ടുണ്.
ഈ ലൈന്‍ അങ്ങോട്ട്‌ പിടിച്ചോ.നന്നാവും. ആശംസകള്‍

ഭായി പറഞ്ഞു...

ഹെഡ്ലിയെ എന്തിനാ പിടിക്കുന്നത്..? ബുഷിനെയല്ലേ പിടിക്കേണ്ടത്..? :)

നാമൂസ് പറഞ്ഞു...

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ..? ഇത് അത് തന്നെയാ സംഗതി. മാത്രവുമല്ല, അറിഞ്ഞില്ലേ ഇപ്പോള്‍ അങ്കിള്‍ സാം അല്ലെ നമ്മുടെ മുഖ്യ വേദാന്തി..?

Sabs പറഞ്ഞു...

അവർക്കുള്ള മറുപടി ഉടൻ തന്നെ ആരെങ്കിലും കൊടുക്കും എന്നു ദിവസവും പത്രം വായിക്കുമ്പോൾ പ്രതീക്ഷയോടെ തിരക്കാറുണ്ട് :) കൊടുക്കുമായിരിക്കും അല്ലെ ?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നന്നായി ..............

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

"പാകിസ്താനില്‍ എന്ത് നടക്കുന്നു എന്ന് അറിവുള്ള അമേരിക്കക് സ്വന്തം നാട്ടില്‍ ഒരു ആക്രമണം നടക്കാന്‍ പോവുന്നു എന്നതിനെ കുറിച്ച ഒരു അറിവും ഉണ്ടായിരുനില്ല എന്നത് വെറും നുണയാണ്...ഒന്നെങ്ങില്‍ അവര്‍ തന്നെ അത് ചെയ്തു...അല്ലെങ്ങില്‍ കാര്യ ലാഭത്തിനു വേണ്ടി അറിഞ്ഞില്ലെന്നു നടിച്ചു.....മോന്‍ ചത്താലും മരുമോള്‍ കരഞ്ഞാല്‍ മതി എന്ന ലൈനില്‍."

പൂര്‍ണമായും യോജിക്കുന്നു....

വാല്യക്കാരന്‍.. പറഞ്ഞു...

അത് കൊണ്ടു..

Jefu Jailaf പറഞ്ഞു...

ഹറാംപിരപ്പിന്റെ നടുമുറ്റത്ത് അന്തി ഉറങ്ങുന്നത് കൊണ്ട് തന്നെ ചോരയില്‍ അലിഞ്ഞു ചേര്‍ന്ന ഈ ധാര്‍ഷ്ട്യം എന്നെ ഭരിക്കുന്ന നേതാക്കന്മാര്‍ക്ക് പോലും മധു മൊഴി ആകുന്നുവെന്നതില്‍ ലജ്ജിക്കുന്നു. ആശംസകള്‍ പോസ്റ്റിനു..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

avassarochithamayi ee lekhanam..... aashamsakal......

ബ്ലാക്ക്‌ മെമ്മറീസ് പറഞ്ഞു...

ഞാന്‍ കുളിക്കുംബം എങ്ങാനും എന്റെ കുളിമുറിയില്‍ കേറിയാല്‍ ഏത് കോപ്പനാനെലും തല ഞാന്‍ വെട്ടും ...പിന്നെ കാന്താരി എന്താ സിമി ക്യാമ്പില്‍ ചേര്‍ന്നോ ????

ഗുല്‍മോഹര്‍ പറഞ്ഞു...

ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് പോസ്റ്റ്‌ വായിച്ചു നന്നായിരിക്കുന്നു . ഭാവുകങ്ങള്‍ http://shibiram.blogspot.com/