കാന്താരി 2011 ഏപ്രിൽ 26, ചൊവ്വാഴ്ച


കണ്ണാരം പൊത്തി കളിക്കുന്ന അലങ്കാര വിളക്കുകള്‍.....ഒപ്പന പാട്ടുകളുടെ മേളം.....കൂട്ടുകാരികളുടെയും ബന്ധുകളുടെയും കലപില സംസാരം...ആകെ ബഹള മായം...ഇത് എന്റെ വീട് തന്നെയോ?ഒരുപാട് കണ്ണുനീരിന്‍ ശേഷം എന്റെ വീട്ടിലെകും സന്തോഷം കടന്നു വന്നിരിക്കുന്നു......അല്ഹമ്ദുലില്ലഹ്.....ഇന്ന് എന്റെ മൈലാഞ്ചി രാവ്.....മൈലാഞ്ചി കൈകളെയും നാണം കവിളുകളെയും ശോണിമ ചാര്‍ത്തുന്ന രാവ്...ഖല്‍ബില്‍ കെസ്സു പാട്ടിന്റെ താളം......നാളെ ഒരാള്‍ എന്റെ ജീവിതം പങ്കിടാന്‍ വരുന്നു....
മൈലാഞ്ചിയുമായി കൂട്ടുകാരികള്‍ വരുന്നുണ്ട്....ബന്ധുകള്‍ ഓരോരുത്തരായി അത് കയ്യില്‍ അണിയിക്കും...ഉമ്മയും ഉപ്പയും അവിടുണ്ട്....അവരുടെ കണ്ണുകളിലെ പ്രകാശം അതിനു പകരം വെക്കാന്‍ ഈ ദുനിയാവിലെ ഒരു വെളിച്ചതിനുമാവില്ല....മൈലാഞ്ചി കയ്യില്‍ അണിയികുംപോള്‍ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞുവോ?ഉവ്വ് ആ കൈകള്‍ വിറച്ചു...പാവം ഉപ്പയും ഉമ്മയും..... അവരുടെ എത്ര നാളായി ഉള്ള സ്വപ്നമാണ് ഈ വിവാഹം...നാല് മക്കളെ നഷ്ടപെട്ടപോള്‍ അവരെന്ത് വേദനിച്ചു കാണും.....മൂന്നു വയസ്സ് തികച്ചില്ല നാല് പേരും....ലോഹപക്ഷിയുടെ ചിറകേറി വന്ന വിഷ മഴ ദുരന്തമായി പെയ്തിരങ്ങുവായിരുന്നു..പൊട്ടിവിടരും മുന്‍പേ കൊഴിഞ്ഞു വീണു നാല് പുഷ്പങ്ങള്‍......അടുത്ത കുഞ്ഞെങ്ങിലും ആരോഗ്യമുള്ളതായിരികനെയെന്നു ഒരുപാട് പ്രാര്‍ത്ഥിച്ചു കാണും അവര്‍...ആണ്‍ കുട്ടി പിറന്നാള്‍ മുഹമ്മദ്‌ എന്നും പെണ്ണ് ആണെങ്ങില്‍ ഫാത്തിമ എന്നിടമെന്നും നേര്ച്ച ചെയ്തത് ഉമ്മയാണ്...ആരോ പറഞ്ഞു കൊടുത്തതാണ് പോലും....അങ്ങനെ ഈ ഫാത്തിമ അവരുടെ ജീവിതത്തില്‍ വന്നത്...അഞ്ചു വയസ്സുവരെ ഉമ്മയ്ക്ക് ആധി ആയിരുന്നു...എനികെന്തെകിലും പറ്റിയാലൊന്നു.....ഒരു കുഴപ്പവുമില്ലെന്നു അറിഞ്ഞപ്പോള്‍ എന്ത് മാത്രം സന്തോഷിച്ചു പാവം...പക്ഷെ വിഷത്തിന്റെ വ്യാപ്തി എന്റെ ജീവിതത്തെയും ബാധിക്കാന്‍ കിടക്കുന്ന വിവരം അവര്‍ അറിഞ്ഞത് താമസിച്ചാണ്...വിവാഹ ആലോചനകള്‍ ഓരോന്നായി മുടങ്ങാന്‍ തുടങ്ങിയപ്പോള്‍....വിഷമഴയുടെ നാട്ടിലെ പെണ്ണിനെ ആര്‍കും വേണ്ടപോലും......അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുകള്‍ രോഗികള്‍ ആയിരിക്കും അത്രേ.....ഒടുവില്‍ ജനിച്ച നാടും പ്രിയപെട്ടതുമൊക്കെ ഇട്ടെറിഞ്ഞു അവര്‍ ,എനിക്ക് വേണ്ടി..മറ്റൊരു നാട്ടില്‍ വേര് പിടിക്കാന്‍ ഒരു പാട് കഷ്ടപെട്ടു...എന്നാലും വിഷ യക്ഷി ഞങ്ങളെ വിട്ടില്ല...നാട്ടുപേരു അപ്പോഴും വില്ലനായി....നിശ്ചയം വരെ എത്തിയ വിവാഹം മുടങ്ങി...അതിനു ശേഷം ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു അല്ലാതെ കണ്ടിട്ടില്ല.....പുതു ജീവിത സ്വപ്നങ്ങളെ കാളുംതന്നെ വേദനിപിച്ചതും അവരുടെ സങ്കടങ്ങള്‍ ആയിരുന്നല്ലോ?ഒടുവില്‍ അതിനു ഒരു അറുതി ആയെല്ലോ.....മൈലാഞ്ചി അണിയിച്ചു കഴിഞ്ഞല്ലോ.....ആ മണം....അതൊന്നു ആസ്വദികട്ടെ......എന്തെ ഈ മൈലാഞ്ചിക്ക് മണമില്ലല്ലോ?



"മോളെ....ഉമ്മയാണ്..."ഉമ്മാ...ഈ മൈലാഞ്ചിക്ക് മണമില്ലല്ലോ?""മൈലഞ്ചിയോ?നീ എന്തൊക്കെയാ പറയുന്നേ...വല്ല സ്വപ്നവും കണ്ടോ നീ...."അപ്പൊ അത് വെറും സ്വപ്നമായിരുന്നോ? മോളെ.... ബാങ്ക് കൊടുത്തിട്ട് നേരം കുറെ ആയി...എണീറ്റ്‌ നിസ്കരിക്ക്..ഇല്ലേല്‍ കളാ ആയി പോവും..."ഞാന്‍ പോയി നിസ്കരികട്ടെ.....ഇനിയെങ്ങിലും ഈ വിഷ മഴ നിര്‍ത്താന്‍ നിങ്ങളും കൂടില്ലേ ഞങ്ങളുടെ കൂടെ?ഞങ്ങളുടെ സമരത്തില്‍ പങ്കാളികലാവൂ...ഇനിയും ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ തകരാതിരികാന്‍.....ഉപ്പമാരുദെഉമ് ഉമ്മമാരുടെയും കണ്ണുകള്‍ നിരയാതിരികാന്‍...ജനിക്കും മുന്‍പേ രോഗത്തിന് അടിമകളായ കുഞ്ഞുകള്‍ ജനികാതിരികാന്‍.......

17 comments:

Jefu Jailaf പറഞ്ഞു...

വ്യത്യസ്ഥമായ രീതിയിൽ ഒരു രോഷപ്രകടനം.. വളരെ ആത്മാത്ഥമായും എഴുതിയിരിക്കുന്നു.. ഈ രീതിയിലെങ്കിലും ആ സമരത്തിൽ ഭാഗവാക്കാകാൻ ശ്രമിച്ചല്ലോ.. ആശംസകൾ..

തൂവലാൻ പറഞ്ഞു...

പലപ്പോഴും പലരും സൌകര്യപൂർവ്വം വിസമരിച്ചു കളയുന്നതാണ് കാസർക്കോട്ടെ പെൺകുട്ടികളുടെ ക്കാര്യം....നന്നായി എഴുതിയിരികുനു

moideentkm പറഞ്ഞു...

ആശംസകൾ.........

Sabshah Kannur പറഞ്ഞു...

ഒരു ബ്ലൊഗ്ഗ് അല്ലെങ്കില്‍ ഒരു കമ്മന്റ് എഴുതാന്‍ എനിക്കു അരിയില്ല.പക്ഷെ ഈ സ്രിഷ്റ്റി വായിചപ്പൊല്‍ അരിയാതെ എന്റെ കന്നു നിരയുന്നു. കാരനം അരിയില്ല. ഇതു യാറ്ധാര്‍ത്യമാന്നൊ?

Kadalass പറഞ്ഞു...

ഇതൊന്നും നമ്മുടെ നാടു ഭരിക്കുന്ന പ്രമാണിമാർക്ക് മനസ്സിലായില്ലെങ്കിൽ എന്തുചെയ്യും. അവർക്കിനിയും ഈ ജീവച്ചവങ്ങളെവെച്ച് പഠനം നടത്തണം പോൽ.....
ഇവിടെ വായിക്കാംഇനിയും ഞങ്ങളെ പരീക്ഷിക്കണോ?

hafeez പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
hafeez പറഞ്ഞു...

സ്വപ്‌നങ്ങള്‍ പോലും കരിഞ്ഞു തുടങ്ങിയ ഒരു ജനതയുടെ രോദനം കേള്‍ക്കാന്‍ പോലും ഭരണകൂടം തയ്യാറാവാതെ വരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഹൃദ്യമായി അവതരിപ്പിച്ചു

Musthu Kuttippuram പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്,,, പണക്കൊഴുപ്പിലാറാടുന്ന അധികാരകോമരങ്ങള്‍ മനുഷ്യജീവനേക്കാള്‍ വില എന്‍ഡോസള്‍ഫാന്‍റെ മേലാളന്മാര്‍ക്ക് കല്പ്പിക്കുമ്പോള്‍ ഒരുകൂട്ടം മനുഷ്യരുടെ ജീവിക്കാനുള്ള അവകാശമാണവര്‍ നിഷേധിക്കുന്നത്,,, അവര്‍ക്കെതിരെ നമുക്കൊരുമിച്ച് പോരാടാം,,,,

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നന്നായി എഴുതി .........വ്യത്യസ്തമായ രോഷ പ്രകടനം ............

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

അതെ വെത്യസ്ഥമായ രൊഷ പ്രകടനം നന്നായിട്ടുണ്ട്. കാണുംതോറും ഭയം വര്‍ധിപ്പിക്കുന്ന ഒരു ഫോട്ടോയാണത്.

ഞാന്‍ ഒരിടത്ത് പ്രകടിപ്പിച്ച അഭിപ്രായം തന്നെ ഇവിടേയും നല്‍കുന്നു..

''പൊന്‍മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ?... താറാവിന്റെ വേദനയും ഒഴുകുന്ന രക്തവും ഇന്നുവരെ ആരും കണ്ടിട്ടില്ല, അതിനെ പറ്റി ആരും സംസാരിച്ചിട്ടുമില്ല. സംസാരം പൊന്‍മുട്ടയെ പറ്റി മാത്രമായിരുന്നു. പണക്കൊതിയന്മാര്‍ക്ക് വേണ്ടതും അത് തന്നെ...''

എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് നമുക്ക് പ്രതീക്ഷക്ക് വക നല്‍കുന്നു.

ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കൊമ്പന്‍ പറഞ്ഞു...

ബ്ലോഗ്‌ എഴുതിയും പൊതു നിരത്തില്‍ ഉച്ചഭാഷിണി എടുത്തു കുരക്കാനും മാത്രമേ നമുക്ക് കഴിയൂ ലോകജനത ഒന്നടങ്കം എന്ടോ സള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യ പെടുംബോഴും നമ്മള്‍ വോട്ട് ചെയ്തു അധികാരത്തില്‍ എത്തിയ ഉ പി എ സര്‍ക്കാര്‍ നിരോധിക്കാന്‍ തയാറല്ല വിധി അങ്ങനെ സമാധാനിക്കാം
ഏതായാലും വെത്യസ്തമായ ഈ വികാരപ്രകടനം നന്നായിരിക്കുന്നു ആശംസകള്‍

Saheela Nalakath പറഞ്ഞു...

സമരത്തില്‍ എല്ലാവരും ഭാഗവാക്കാകുക.
ഈ വിഷത്തിനെതിരെ പൊരുതുക,അതേ പറയാനുള്ളൂ.

neeoru sambavam പറഞ്ഞു...

raise voice ME.. ban this killer pesticide ENDOSULFAN..

Ismail Chemmad പറഞ്ഞു...

വളരെ വത്യസ്തമായി അവതരിപ്പിച്ചു. നന്നായിട്ടുണ്ട്. ആശംസകള്‍

Akbar പറഞ്ഞു...

സ്വപ്‌നങ്ങള്‍ കരിയാതിരിക്കട്ടെ.
ഇനിയും ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ.
നല്ല പ്രതികരണം.

Nena Sidheek പറഞ്ഞു...

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം"
അങ്ങനെ അതിന്റെ കാര്യത്തില്‍ ഒരുതീരുമാനമായി എന്ന് ഇപ്പോള്‍ അറിഞ്ഞു ..
ഇനി ഇങ്ങനെയുള്ള ദുരന്തങ്ങള്‍ കാണാന്‍ ഇടവരാതിരിക്കട്ടെ ..