കാന്താരി 2011, മാർച്ച് 28, തിങ്കളാഴ്‌ച


എന്റെ ബ്ലോഗില്‍ ഫോല്ലോവേര്സ് ആയി എന്റെ ഓരോ പോസ്റ്റിനും കമന്റ്‌ പാസാക്കി എന്നെ ഒരു ബ്ലോഗ്‌ പുലിയാക്കാന്‍ നിങ്ങള്‍ ഏവരോടും എന്റെ അപേക്ഷ....
എന്റെ പ്രകടനപത്രിക ഇവിടെ സമര്പികുന്നു....

  1. എന്റെ ഫോല്ലോവേര്സ് ഓരോത്തരുടെയും ബ്ലോഗിനെ ഞാന്‍ ഫോളോ ചെയ്യും
  2. അവരുടെ എല്ലാ പോസ്റ്റിലും കമന്റിടും
  3. ഞാന്‍ വലിയ പുലി ആയാലും പുതിയ ബ്ലോഗ്ഗേര്‍സിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പോസ്റ്റുകളില്‍ കമന്റ്‌ ഇടുകയും ചെയ്യും(എന്നെ ഫോളോ ചെയ്യുന്നവരെ മാത്രം)
  4. ബ്ലോഗ്ഗിങ്ങില്‍ വിഷമം നേരിടുന്നവരെ സഹായിക്കും
  5. കമന്റ്‌ ദാരിദ്രം അനുഭവിക്കുന്ന ബ്ലോഗ്ഗെര്മാരെ സ്വന്തം ബ്ലോഗിലൂടെ ഉയര്തികൊണ്ടുവരും
  6. ബ്ലോഗ്ഗെര്മാരെ എന്റെ സ്വന്തം ചിലവില്‍ ഈറ്റിക്കും സോറി മീറ്റിക്കും(രണ്ടും ഒന്ന് തന്നെ)
  7. ബെസ്റ്ബ്ലോഗ്ഗേര്‍ അവാര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്യും....
  8. മലയാളം ബ്ലോഗിനെ ലോക പ്രശസ്തിയിലെക്കുയര്‍ത്തും....
  9. ബ്ലോഗ്ഗേര്‍സിനു നേരെയുള്ള അവഗണന അവസാനിപ്പിക്കും..നാളത്തെ ലോകത്തിന്റെ പ്രതികരിക്കുന്ന നാവായി ബ്ലോഗിനെ മാറ്റും..
  10. അങ്ങനെ ബൂലോകം ഒരു സ്വര്‍ഗ്ഗ രാജ്യമാകും...ഇവിടെ ബ്ലോഗ്ഗേര്‍സിന്റെ വസന്ത കാലമാവും.....സമത്വ സുന്ദരമായ ഒരു ബൂലോകം അതാണ്‌ എന്റെ സ്വപ്നം...എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ ഒരു ബ്ലോഗ്‌ പുലിയാക്കൂ..എല്ലാരും എന്റെ ബ്ലോഗ്‌ ഫോളോ ചെയ്യൂ ,
NB:എന്നെ ഫോളോ ചെയ്‌താല്‍ ഞാന്‍ നിങ്ങളെ ഫോളോ ചെയ്യൂ എന്ന് പറഞ്ഞ ഇങ്ങളെ ഉപദ്രവികാതെ വല്ലപോഴും ഒരു പോസ്റ്റും എഴുതി അടങ്ങി ഒതുങ്ങി കഴിഞ്ഞോളാം.ബാകിയൊക്കെ ചുമ്മാ പറഞ്ഞതാ ...നമ്മുടെ നേതാകന്മാരെപോലെ...........അതുകൊണ്ട് എന്റെ ശല്യം ഒഴിവാകാന്‍ വേണ്ടിയെങ്ങിലും പ്ലീസ് എന്നെ ഒരു പുലിയാകൂ.......

28 comments:

ayyopavam പറഞ്ഞു...

ഈ മോഹന സുന്ദര വാഗ്ദാനത്തില്‍ ആരും കുടുങ്ങല്ലേ
ഇവര് തന്നെ പറയുന്നു ഇവര്‍ പുലി ആണെന്ന് പുലികൂട്ടില്‍
തല ഇടണോ?

~ex-pravasini* പറഞ്ഞു...

ഞാനെന്താ ഫോളോ ചെയ്തില്ലേ..
എന്നിട്ടെവിടെ കമെന്റ്റ്‌..?
എന്‍റെ പോസ്റ്റെന്താ പോസ്റ്റല്ലേ..

എവിടേന്നാ ചോദിച്ചത്‌...ങ്ഹൂം..
വേഗം വന്നു എന്‍റെ ബ്ലോഗില്‍ കമെന്റിക്കോളൂ..
ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.

നല്ലി . . . . . പറഞ്ഞു...

ബ്ലോഗ്ഗെര്മാരെ എന്റെ സ്വന്തം ചിലവില്‍ ഈറ്റിക്കും


ഉറപ്പാന്നോ :-)

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

ഹും... ഒരു പ്രകടന ‘കത്രിക’ (ഹി ഹി വെറുതെ)
നമ്മുടെ എക്സ് പ്രവാസിനി ആകെ ചൂടിലാ...ഹി.ഹി.

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ഈ വാഗ്ദാനങ്ങള്‍ കേട്ടാലറിയാം ഇതൊന്നും പാലിക്കാനേ പോകുന്നില്ലെന്ന്... ഏതായാലും കിടക്കെട്ടെ ഞമ്മളെ വക ഒരു കമന്റ്...

Ashraf Vainheeri പറഞ്ഞു...

ഞാന്‍ മറ്റൊരാളെ പുലിയാക്കാന്‍ കഴിയുന്ന പുലിയാനെകില്‍,മറ്റൊരാളെ പുലിയാക്കി സമയം കളയാതെ സ്വയം അങ്ങ് പുളിയയികുടെ എന്നാണ് എന്റെ ചിന്ത...

ബെഞ്ചാലി പറഞ്ഞു...

:)

Sameer Thikkodi പറഞ്ഞു...

വന്നു വായിച്ചു ... 'പ്രകടനം' കണ്ടിട്ട് ബാക്കി പറയാം ... പത്രിക കാട്ടി മോഹിപ്പിക്കല്ലേ ....

:)

joachuu പറഞ്ഞു...

etha party ..??
valatho idatho..??

moideentkm പറഞ്ഞു...

വാഗ്ദാനങ്ങള്‍ കൊള്ളാം
ഇതിലുംവലിയവാഗ്ദാനങ്ങള്‍,

LDF.UDF.തന്നിട്ടുണ്ട്.ഏതായാലും

കിടക്കട്ടെഒരു കമന്റ്...

ismail chemmad പറഞ്ഞു...

പ്രകടന പത്രിക നടപ്പാക്കാന്‍ എന്റെ വല്ല സഹായവും?

ANSAR ALI പറഞ്ഞു...

ഹ ഹ താങ്കളൊരു പെണ്‍പുലി തന്നെ......

അസീസ്‌ പറഞ്ഞു...

:) :)

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഈറ്റൽ മനസ്സിൽ ഒരു നീറ്റൽ ആക്കാതെ വല്ലാതെ വൈകാതെ വേണേ....
ഞാൻ ഫൊളോ ചെയ്തു...വോട്ട് പോലെ വെറുതെയാകാതിരുന്നാൽ മതിയേനെ...

mad|മാഡ് പറഞ്ഞു...

എവിടെ ഈ ബ്ലോഗില്‍ എന്റെ ബ്ലോഗിന്റെ ലോഗോ കാണാന്‍ ഇല്ലാലോ ??? കമെന്റുകള്‍ ഇപ്പോള്‍ കാണാറേ ഇല്ല..ഞാന്‍ അന്ഗത്വം എടുത്തിട്ട് കുറെ കാലം ആയി.. എന്നിട്ടും ഇപ്പറഞ്ഞതൊന്നും ഇല്ല ..

ഒരില വെറുതെ പറഞ്ഞു...

പ്രകടന പത്രിക കൊള്ളാം. ഇനി പത്രിക നല്‍കണം. പിന്നെ വോട്ട്...

MyDreams പറഞ്ഞു...

ഇതാ സ്വര്‍ഗ്ഗ രാജ്യം വന്നു ..........ഡും ഡും ഡും പി പി പി

ഡി.പി.കെ പറഞ്ഞു...

ഹമ്പട പുളുസോ , പ്രകടന പത്രിക കലക്കിട്ടോ

ബൈജുവചനം പറഞ്ഞു...

കി കി ക്കി.... ബീജേപ്പിയോ എസ്ഡിപിഐ യോ കേരളം ഭരിക്കുകയാണെങ്കിൽ ഞാൻ സാംസ്കാരിക വകുപ്പു മന്ത്രിയാവും, ബ്ലോഗ് വകുപ്പും തുടങ്ങും..

Villagemaan പറഞ്ഞു...

ഒരു കമനിടിടുന്നവര്‍ക്ക് മൂന്ന് കമന്റു കൊടുക്കുന്ന ഒരു ബ്ലോഗര്‍ ഉണ്ട്...ഓഫര്‍ വേണം എങ്കില്‍ ഓടി പോയി വായിക്കു !

പരിപ്പുവട ബ്ലോഗ്‌...അഞ്ചാം വര്‍ഷത്തിലേക്ക് http://villagemaan.blogspot.com/2011/03/blog-post_22.html

കണ്ണന്‍ | Kannan പറഞ്ഞു...

ഹി ഹി.. കൊള്ളാലോ..പത്രിക..

ശ്രീക്കുട്ടന്‍ പറഞ്ഞു...

ആക്കിയിരിക്കുന്നു.

"കഴുതപുലി"
ഒരു പ്രകടനപത്രിക.......ഹ..ഹാ​‍ാ​‍ാ

Naushu പറഞ്ഞു...

കൊള്ളാം ....

the man to walk with പറഞ്ഞു...

:)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

:)

ഭായി പറഞ്ഞു...

ഹ ഹ ഹ കൊള്ളാം :)

ശ്രീ പറഞ്ഞു...

:)

anamika പറഞ്ഞു...

ഇവിടെ വന്നില്ലെന്ന് തോന്നുന്നു
കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും!!!