കാന്താരി 2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

മോയിതീന്ക്ക ആ കഥ ഒന്ന് പറ....അല്ലേലും എനിക്ക് കഥകള്‍ പണ്ടേ ഇഷ്ടമാ...പ്രതേകിച്ചും ഇംഗ്ലീഷ് നോവലുകള്‍....ഡ്രാകുള അടിപൊളിയായിരുന്നു...ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി...(അല്ലേലും ഇംഗ്ലീഷ് കാര് വെറും മണ്ടന്മാരാന്നെ.....കണ്ട പാറ്റയേയും പഴുതരയെയുമൊക്കെ പിടിച്ചു വലുതാകി സിനിമയെടുക്കും...അതൊക്കെ വിശ്വസിച്ചു മഹത്തായ മൂവി എന്നും പറഞ്ഞു തലയില്‍ വെച്ചോണ്ട് നടക്കും...പക്ഷെ എനികറിയാം സത്യം .....അവന്മാര്‍ക്ക് നമ്മളെ പോലെ അഭിനയിക്കാന്‍ അറിയാന്മേലാന്നെ....അത് പുറത്താവാതിരികാനുള്ള ഐഡിയ  ഇതൊക്കെ...നമ്മളോടാ കളി ...ഇതൊന്നും അറിയഞ്ഞിടല്ല പിന്നെ ജീവിച് പോയ്കൊട്ടെന്നു വിചാരിച് മിണ്ടാതിരിക്കും)
അപ്പൊ കഥ തുടങ്ങാം.....
നില്‍കാന്‍ നേരമില്ല നടന്നോണ്ട്‌ പറഞ്ഞു തരാം.....
പടച്ചോനെ....അഭിഷേക് പറഞ്ഞത് മോയിതീന്ക്ക വരെ അനുസരിക്കുന്നു....
walk wen u talk ....വാട്ട് ആന്‍ ഐഡിയ സിര്ജീ....
walk എങ്ങി walk ...നടന്നേക്കാം .....
അതൊരു കാലമായിരുന്നു മോളെ......മോയിതീന്ക്ക ആ 23 കാരന്‍ ആയിമാറി....
മൈമൂന .....ഒള്‍പുയ്യതായി ഞമ്മടെ  അയലോക്കത് പാര്‍ക്കാന്‍ ബന്ന വളാ...ഞമ്മള്‍ ബാല്യകാരുടെ കിനാവിലെ ഹൂറി.....ഓള കണ്ട അന്ന് മുതല്‍ നെഞ്ഞിനുള്ളില്‍ ഒരു പെടപെടപ്പയിരുന്നു....വിശപ്പൂല ,ഉറകൂല....ഒലെ കാണണം ...ഓളോട് മിണ്ടണം എന്നഒറ്റ ബിജാരം മാത്രം....എന്ന കണ്ടാലോ?നവെരങ്ങിപോലാ ...ഒന്നും മിണ്ടാന്‍ പറ്റൂല ...മിണ്ടിന പോട്ടെ....ഒലെ ഒന്ന് നോക്കാന്‍ തന്നെ  പേടിയാവും....ഓള്‍ അടുത്കൂടി പോവുംപ്പം കാലിനടിയീനു തുടങ്ങുന്ന ഒരു തരിപ്പാ....അതങ്ങ് നെറുകം തല വരെ പാഞ്ഞു കേറും.....ഹോ...അതൊക്കെ ഒര്കുമ്പോള്‍ ഇപ്പോള്‍ ഒരു സുഖാ.....
മോയിതീന്ക്ക എന്നിട്ട്?
നില്‍ക...ഞാനീ മീനൊന്നു കൊടുക്കട്ടെ....
ഈ മോയിതീന്ക്കന്റെ ഒരു കാര്യം....പ്രേമതിനിടയിലാ മീന്‍ കച്ചോടം?
താ...സുഹറത്ത എത്തി പാത്രവുമായി....ഇനി കുറെ നേരത്തേക്ക് മോയിതീന്ക്കണേ നോക്കേണ്ട....
 i hour news live കഴിഞ്ഞിട്ടേ മൂപര് വരൂ.....നാട്ടിലെ സകല വാര്‍ത്തകളും യാതൊരു മടിയുമില്ലാതെ നാടാകെഎത്തിക്കുക എന്ന ചേദം ഇല്ലാത്ത ഉപകാരം കൂടി ചെയ്യുനുണ്ട് മോയിദീന്ക്ക....പക്ഷെ വാര്‍ത്തകളില്‍ കൂടുതലുംമസാലകള്‍ ആവുമെന്ന് മാത്രം....അതില്‍ മൂപരുടെ വക അല്പം എരിവും പുളിയും ചേര്‍ത് വിളമ്പുന്നത് കേള്‍കാന്‍ നല്ല രസമാ....(നമ്മളെ കുറിച്ചല്ലാത്ത കാലത്തോളം)എന്തായാലും മോയിതീന്ക്ക വരുമ്പോഴേക്കും ഞാനൊന്ന് പോയി വരാം......തിരിച്ചു വരണേ...ഇനിയും ഒരുപാട് കേള്കാനും പറയാനുമുണ്ട്.....എന്റെ നാട്ടിന്‍പുറത്തെ പ്രണയ വിശേഷങ്ങള്‍......


 


9 comments:

ismail chemmad പറഞ്ഞു...

ഈ രണ്ടു വരി എഴുതി .. പിന്നെ തുടരും .....
കാന്താരി എന്താ ഫൈസു വിനു പഠിക്കുകയാണോ ?

ayyopavam പറഞ്ഞു...

kanthaari kollalo

Akbar പറഞ്ഞു...

ബാക്കി കേക്കാന്‍ ഞമ്മളെ ഖല്‍ബു പെട പെടക്കാന്. ഇങ്ങള് ഇങ്ങനെ ബഴീല് നിര്‍ത്താണ്ടേ മുഴുവന്‍ പറഞ്ഞിട്ട് പോയീന്നു.

Sameer Thikkodi പറഞ്ഞു...

മോയിദീന്ക്കാന്റെ മീന്‍ കച്ചോടോം ഇങ്ങളെ ഒരു പരിണയ കഥകളും ...

എന്നാ പിന്നെ ഞാനിരിക്കാം .. ബാക്കിയും കൂടി കേട്ടിട്ടേ ഉള്ളൂ ഇനി ...

lakshmi പറഞ്ഞു...

വിശേഷങ്ങള്‍ വല്ലാണ്ട് ചെറുതാവുന്നു

തെച്ചിക്കോടന്‍ പറഞ്ഞു...

ഇതൊരുമാതിരി 'മ' വാരിക ടെക്നിക്കാണല്ലോ!
മേയ്തീക്ക് ഇനി എപ്പോഴാണാവോ വരിക മോയ്തീക്ക വന്നാലും കാന്താരി വൈകുമോ?!

ആകാംക്ഷ! :)

കണ്ണന്‍ | Kannan പറഞ്ഞു...

കാന്താരീ.. :-)

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

അതേയ്... ഈ "തുടരും" എന്ന പരിപാടി നടക്കില്ലാട്ടോ...
ബാക്കിയുള്ളത് പെട്ടെന്നായ്ക്കോട്ടെ...
മൊയ്ദീന്‍ക്കാനോട് മീന്‍ കച്ചോടം പിന്നെ നടത്താന്നു പറയ്...

മാണിക്യം പറഞ്ഞു...

കൂയ്...!
മൊയ്തീനിക്കാ മീന്‍ ചീഞ്ഞു പോവും
വേഗം വായോ...