അജ്ഞാതന്‍ 2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

കാത്തിരിപ്പൂ  ഞങ്ങള്‍ വഴി കണ്ണുമായി നിന്‍ പാദ സ്പന്തനത്തിനായി
ഒരു ചെറുപുഞ്ചിരിയുമായി   നീ കടന്നുവരും നിമിഷത്തിനായി 
എന്‍ ഇടവഴിയിലൊരു വണ്ടി പോവുമ്പോള്‍ 
പൂമുഖ വാതിലില്‍ ഒരു മുട്ട് കേള്‍കുമ്പോള്‍ 
നീയെന്നോര്‍ത്ത് മനമൊന്ന് തുടിക്കുന്നു 
ജനുവരിയിലെ ആ‍ തണുത്ത പ്രഭാതത്തില്‍ 
നിണമണിഞ്ഞു നീ  വഴിയോരം വീണത്‌
വെറുമൊരു പേകിനാവെന്നെന്നുള്ളം
ഇന്നും എന്നോട്‌ പറയുന്നു മെല്ലെ 
അലറി വിളിച്ചൊന്ന്  ഉണരുവാനായെങ്കില്‍
നിന്നോട്‌ ഈ നൊമ്പരം  പങ്കിടമായിരുന്ന

 ഇല്ലില്ല,നീയെങ്ങും പോവില്ല വിട്ടെന്നെ
എന്‍ കൈതുമ്പ്   പിടിച്ച പിച്ച വെച്ച
യെന്‍കുഞ്ഞനുജന്
ബാല്യത്തില്‍ ഒളിച്ചുകളിയുടെ അവസാനം
ഞാന്‍ ജയിചെന്ന്‍ ചൊല്ലികൊണ്ട് നീ  വരുമ്പോലെ
ഒരു ദിനം എന്‍ മുന്‍പില്‍ നില്‍കുന്ന വേളക്കായി
കാത്തിരിപ്പൂ ഞങ്ങള്‍ വഴി കണ്ണുമായി
വരില്ലേ നീ..........?????????????

2 comments:

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

നന്നായി, മനോഹരം,
പക്ഷെ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ, കല്ല്‌ കടി ഉണ്ടാക്കുന്നു ഒപ്പം വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒന്ന് മാറ്റി കൂടെ

Sulfikar Manalvayal പറഞ്ഞു...

ന്ടമ്മോ കവിതയോ? ഞാന്‍ ഞാന്‍ ഓടി രക്ഷപ്പെടുന്നെ...