അജ്ഞാതന്‍ 2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

പ്രണയിക്കുകയായിരുന്നു.....
നിന്നെ..
നിന്റെ പുഞ്ചിരിയെ,നിന്റെ കണ്ണുകളെ,ആ ആര്‍ദ്ര ഹൃദയത്തെ...
നീ അണിയുന്ന വസ്ത്രത്തെ..നിന്നെ തഴുകുന്ന കാറ്റിനെ....
നീ നടന്നു നീങ്ങിയ വഴിയോരത്തെ...
നിന്‍ സ്പര്‍ശനം കൊണ്ട് അനുഗ്രഹീതയായ ആ ശിലയെ പോലും....
ഒടുവില്‍ നിന്‍ പ്രണയം താങ്ങാന്‍ വയ്യെന്ന് ചൊല്ലി
വഴി പിരിഞ്ഞു നീ പോകവേ....നിന്റെ ആ വാക്കുകളെയും
അറിഞ്ഞില്ല നീ.....നിന്നെ പ്രണയിക്കാന്‍ എനിക്ക് നീ പോലും വേണ്ടായിരുന്നു....
എന്നും നിന്നെ പ്രണയിച്ചു കൊണ്ടെയിരികുന്നു ഞാന്‍..... 












9 comments:

Naushu പറഞ്ഞു...

കൊള്ളാം... നല്ല വരികള്‍

Noushad Koodaranhi പറഞ്ഞു...

അതെ. ഒരു വാക്കിനും ഉള്‍ക്കൊള്ളാനാവാത്ത പ്രണയം...!!!!

കൊമ്പന്‍ പറഞ്ഞു...

തീര്‍ച്ചയായും ആരെയും അനുവാദം കൂടാതെ ഇഷ്ട്ടപെടാം കാന്താരി കൊള്ളാം ഉശാരായിട്ടുന്ദ്

Ismail Chemmad പറഞ്ഞു...

പ്രണയദിനാശംസകള്‍

Unknown പറഞ്ഞു...

കൊള്ളാം കിടിലന്‍ ഗാന്ദു

mk kunnath പറഞ്ഞു...

പുലരിയില്‍ ചിരിക്കുന്ന സൂര്യനും..
പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയും
വേനലില്‍ പെയ്യുന്ന മഴയും....
നനഞ്ഞു മണക്കുന്ന മണ്ണും
സന്ധ്യയില്‍ ചോക്കുന്ന വാനവും
...കൂടണയുന്ന പക്ഷികളും
വസന്തം കൊണ്ടുവരുന്ന പൂക്കളും
മധു നുകരും ശലഭവും
പുല്ലാംകുഴലൂതുന്ന ഇടയനും
അതില്‍ നിന്നുതിരൂന്ന നാദവും
രാത്രിയില്‍ പെയ്യുന്ന നിലാവും
പൂക്കുന്ന നിശാഗന്ധിയുമെല്ലാം..
പ്രണയാമായ് നിറയുന്നതെപ്പോഴും
പ്രകൃതിതന്‍ മടിത്തട്ടിലല്ലയോ.......?

പ്രണയദിനാശംസകള്‍........!!

പ്രകൃതി തന്നെ പ്രണയമയം അല്ലെ..>??
പിന്നെ പാവം മനുഷ്യരുടെ കാര്യം പറയണോ.....?


http://mazhamanthram.blogspot.com

ആചാര്യന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്...

ഏ.ആര്‍. നജീം പറഞ്ഞു...

ഇതിനെയാണല്ലേ അന്ധമായ പ്രണയം എന്ന് പറയുന്നത് ?

നാമൂസ് പറഞ്ഞു...

എനിക്കുള്ളതെല്ലാം ഞാന്‍ നിനക്കായി ഉപേക്ഷിക്കാം.
എന്‍റെ ജീവനൊഴികെ, അത് നിന്നെ പ്രണയിക്കുന്നതിന് വേണ്ടി നിന്നില്‍ നിന്നും ഞാന്‍ കടം കൊണ്ടിരിക്കുന്നു.