അജ്ഞാതന്‍
2010, ഡിസംബർ 11, ശനിയാഴ്ച
അയാള്‍ തിരക്കിട്ട് ആ ഫോട്ടോ മെയില്‍ ചെയ്തു...സമയം ഒരുപാടായിരിക്കുന്നു ....അവസാന എഡിഷന് മുന്‍പ് ഓഫീസില്‍ കിട്ടിയില്ലെങ്ങില് പിന്നെ കഷ്ടപെട്ടതൊക്കെ വെറുതെയാവും.ഇല്ല....ഇനിയും സമയമുണ്ട്....കായലിലേക്ക് മറിഞ്ഞ ബസിന്റെ ചിത്രമാണ്...രക്ഷാപ്രവര്‍ത്തനം ഒരു ഭാഗത്ത് നടക്കുന്നുണ്ട്....ആ സമയത്ത് അത് വഴി വന്നത് കൊണ്ടാണ് മാറ്റാരും അറിയുന്നതിന് മുന്‍പ് അറിയാനും ചിത്രങ്ങളെടുക്കാനും കഴിഞ്ഞത് .നാളെ ഈ ഫോട്ടോ കണ്ട മറ്റു പത്രകാര്‍ അന്തം വിടും ,ഇത്രയും നേരമായ സ്ഥിതിക്ക് ഇനി മറ്റാര്‍ക്കും ഈ പടങ്ങള്‍ കിട്ടില്ല...അഭിമാനത്തോടെ അയാള്‍ ആ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി...അപോഴാണ് അയാള്‍ അത് കണ്ടത്
.താനെടുത്ത ഫോട്ടോയില്‍ ബസിന്റെ അരികിലായി വെള്ളത്തിന് മുകളില്‍ ഒരു കൈ....ചുവന്ന വളകള്‍ അണിഞ്ഞ ഒരു കുഞ്ഞികൈ....ഫോട്ടോ എടുക്കുമ്പോള്‍ താനിത് കണ്ടില്ലല്ലോ?മനസ്സിലെവിടെയോ ഒരു നീറ്റല്‍....അയാള്‍ ദുരന്ത സ്ഥലത്തേക്ക് ചെന്നു...അപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നുടായിരുന്നു,അയാള്‍ അവിടെ മാകെ തിരഞ്ഞു....അപ്പോള്‍ കണ്ടു....ആ ചുവന്ന വളകള്‍ ഇട്ട ആ കൈകള്‍....മരണപെട്ടവരുടെ കൂട്ടത്തിലായിരുന്നു അവള്.....പാതി തുറന്ന കണ്ണുകളുമായി ഒരു അഞ്ചു വയസ്സുകാരി...വിടരും മുന്‍പ് കൊഴിഞ്ഞു പോയ പനിനീര് പുഷ്പം പോലെ.....പിന്നെ അവിടെ നില്കാന് അയാള്‍ക്കായില്ല...വീട്ടില്‍ എത്തിയപ്പോഴേക്കും തീര്‍ത്തും തളര്‍ന്നിരുന്നു....നേരെ റൂമില്‍ ചെന്നു കിടക്കയിലേക്ക് വീഴുകയായിരുന്നു....എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ ആവുന്നില്ല ,കണ്ണ് പൂട്ടുമ്പോള്‍ ചുവന്ന വളയിട്ട ആ കുഞ്ഞു കൈകള്‍....അയാള്‍ക്ക് കണ്ണ് പൂട്ടാന്‍ തന്നെ പേടിയായി,എപ്പോഴോ ഉറങ്ങിപോയി.....
ഒരു ചെറിയ കുളം അതിന്റെ പടവില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.....ആരോ വിളികുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കി,ആരുമില്ല ....തോന്നിയതാവും,പെട്ടെന്നാനത് സംഭവിച്ചത്....ആരോ തള്ളിയിട്ടത് പോലെ ...താന്‍ കുളത്തിലേക്ക്.....നന്നായി നീന്തല്‍ അറിയുന്ന തനിക്ക് അതിനു സാധികുന്നില്ല.....കൈ കാലുകള്‍ തളര്‍ന്നത് പോലെ.....വയ്യ.....വെള്ളത്തിലേക്ക് താഴ്ന്നു പോവുന്നു.....അപ്പോള്‍ ഒരു കൈ നീണ്ടു വന്നു....തന്നെ പിടിച്ച വലിച്ചുയര്തുന്നു....വെള്ളത്തില്‍ നിന്നുയര്‍ന്നപ്പോള്‍ ആണ് ആ മുഖം കണ്ടത്.....ആ അഞ്ചു വയസ്സുകാരി......"എന്നെ കൊന്നില്ലേ,എന്നെ രക്ഷികാമായിരുന്നില്ലേ?,ഇപ്പൊ എന്റെ അമ്മ കരയുകയാവും....എനിക്ക് എന്റെ അമ്മയെ കാണണം....."അവള് കരയാന്‍ തുടങ്ങി,പക്ഷെ....ആ കണ്ണില്‍ നിന്ന് കണ്ണുനീരല്ല....പകരംചോരയാണ് വരുന്നത്....
"അമ്മേ"നിലവിളിച്ചു കൊണ്ടാണ് ഉണര്‍ന്നത്....
അത് വെറുമൊരു സ്വപ്നമാണെന്ന് വിശ്വാസം വന്നില്ല
ആദ്യമായൊന്നുമല്ല ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്നത്....ഫോട്ടോ എടുക്കുന്നതും...എന്നിട്ടും ആ പെണ്‍കുട്ടിയുടെ മരണം മാത്രമെന്താ തന്നെ ഇങ്ങനെ
വേട്ടയാടുന്നത്.....ആ മരണത്തില്‍ തനിക്ക് പങ്കുണ്ടാവുമോ?ഈ കുറ്റബോധം തന്നെ മരണം വരെ പിന്തുടരുമോ
ഒരു വിധം നേരം വെളുപിച്ചു,ദിനചര്യകള്‍ പൂര്‍ത്തിയാക്കി ഓഫീസിലെത്തി,പക്ഷെ മനസ്സ് അസ്വസ്ഥമായിരുന്നു.....ചീഫ് എഡിറ്റര്‍ വിളികുന്നുവെന്നു പറഞ്ഞത് രാമേട്ടന് ആണ്.....ചീഫ് എഡിറ്റര്‍ ഉടെ മുറിയില്‍ ഒരു ചെറിയ സംഘം തന്നെയുണ്ടായിരുന്നു.....എഡിറ്റര്‍ അനുമോദനം അറിയിച്ചു കൊണ്ട് ഒരു വലിയ ബൊക്ക നല്കി,ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ബൊക്ക....അയാള്‍ അതിലേക്കു നോക്കി....ഓരോ ചുവന്ന പൂവിലും ആ അഞ്ചു വയ്യസുകാരിയുടെ മുഖമാണ് അയാള്‍ കണ്ടത്...."എന്നെ രക്ഷിക്കാമായിരുനില്ലേ?"എന്ന് ചോദിച്ചു കൊണ്ട് കരയുന്ന മുഖം...ആ കണ്ണുകളില്‍ നിന്ന് ചോരയാണ് വരുന്നത്....ആ രക്തം തന്റെ കയ്യില്‍ പടര്‍ന്നിരിക്കുന്നു....ഒരു അലര്‍ച്ചയോടെ അയാളാ ബൊക്ക വലിച്ചെറിഞ്ഞു കൊണ്ട് ബാത്ത് റൂമിലേക്ക് ഓടി....വാഷ് ബാസിന് ടാപ് തുറന്നു...എത്ര കഴികിയിട്ടും രക്തം പോയില്ലെന്നു അയാള്‍ക്ക് തോന്നി...ഒരു ഭ്രാന്തമായ ആവേശത്തോടെ അയാള്‍ കൈ കഴുകി കൊണ്ടേയിരുന്നു..ഒരു കത്തി കൊണ്ട് സ്വന്തം ജീവ രക്തം ഒഴുക്കി കളയും വരെ..
(mukalile pic kevin carter enna famous photo grapher eduthathaanu....e foto eduth moonu masathinullil kadutha vishadithinadimayaaya adheham suicide cheythu...may rest his soul in peace)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
20 comments:
ഹ്മ്മ്മ്
നല്ല കഥ..{മാധ്യമങ്ങളെ പറ്റി രണ്ടു വാക്ക് പറയണം എന്നുണ്ട്..പക്ഷെ മലയാളം അറിയില്ല.വേറെ ആരെങ്കിലും പറഞ്ഞോളും}
താങ്ക്സ്
ഫൈസു പറഞ്ഞ പോലെ ഇത് മാധ്യമങ്ങളുടെ മാത്രം കുറ്റമല്ല. ഇന്ന് എന്ത് നടന്നാലും അത് മൊബൈലില്‍ പകര്‍ത്തുക എന്നതേ നമുക്ക് ലക്ഷ്യമുള്ളു... സ്വന്തം അച്ഛനാണെങ്കില്‍ പോലും.. മുന്‍പൊരിക്കല്‍ ഇത്തരം ഒരു കഥ ഒരു ബ്ലൊഗില്‍ വായിച്ച ഓര്‍മ്മ. പട്ടേപ്പാടം റാംജിയുടെ ബ്ലോഗിലാണെന്ന് തോന്നുന്നു. അതോ മിനി ടീച്ചറുടേയോ.. ഓര്‍മ്മകിട്ടുന്നില്ല.
ഒത്തിരി വിലപ്പെട്ട കാര്യം ചെറുതായി പറഞ്ഞു തീര്‍ത്തു,,,
പിറവിയെടുക്കട്ടെ.. നല്ല നല്ല വരികള്‍. !!!
കൊള്ളാം..... നന്നായിട്ടുണ്ട്....
ദീപസ്തംഭം മാഹാശ്ചര്യം
നമുക്കും കിട്ടണം ........
enthaa nalli oru hmm....faisu thanks..mano@ariyaam...engane oru kathayundonnu ariyilla..kevin carterine kurich vaayichapol manassil thonniyathaa
തന്നിലേക്ക് ചുരുങ്ങുന്ന വ്യക്തികള്‍! എന്ത് വന്നാലും അത് നമ്മെ ബാധിക്കില്ല എന്നാ മനോഭാവം ഇന്ന് വല്ലാതെ പടര്‍ന്നിരിക്കുന്നു.
മിനിക്കഥ കൊള്ളാം, അഭിനന്ദനങ്ങള്‍.
കടമകള്‍ മറന്നുകൊണ്ടുള്ള മാധ്യമ ധര്‍മം.. ആ ബോക്കെയിലെങ്കിലും അയാള്‍ വളയിട്ട കൈകളെ കണ്ടുവല്ലോ..
ആശംസകള്‍..
sensation ന്റെ പിന്നാലെ പായുന്ന ഇന്നത്തെ ജെര്ണളിസ്റ്റുകളുടെ ഇടയില്‍ ഒരു പക്ഷെ അന്ഗുലീപരിമിതം ആയിരിക്കും ഇത്തരം വ്യക്തികള്‍! പക്ഷെ അവര്‍ക്ക് തങ്ങളുടെ തൊഴിലില്‍ 'ശോഭിക്കാന്‍' കഴിയില്ല. വാര്‍ത്തകള്‍ ആണല്ലോ നമുക്കും വേണ്ടത്! നമുക്കിഷ്ടപ്പെട്ടത് തരാന്‍ അവര്‍ മത്സരിക്കുമ്പോള്‍ അവിടെ മനുഷ്യത്വത്തിനു എന്ത് വില?
നന്നായി എഴുതി ..ഭാവുകങ്ങള്‍!
(ഒരു വാര്‍ഷിക പോസ്റ്റ് ഇട്ടിട്ടുണ്ട് വായനക്ക് ക്ഷണിക്കുന്നു)
ആശംസകള്‍ നേരുന്നു
പ്രശസ്തിക്ക് വേണ്ടിയുള്ള പാച്ചിലിനിടയിൽ ജീവനുകൾ ആര് നോക്കുന്നു. അന്യന്റെ ജീവൻ പൊലിയുന്നത് പോലും തന്റെ പ്രശസ്തിക്ക് കാരണമാക്കാൻ നെട്ടോട്ടമോടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് :(
അസ്സലായി ഒതുക്കി പറഞു.
കൊള്ളാം... എഴുതി തെളിഞ്ഞ് വരുന്നു. ഇഷ്ടായി!
നന്നായിട്ടുണ്ട് ..ട്ടാ .....
പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിനെയും , ഏതു കാഴ്ചകളെയും പത്രാധിപരുടെ കാമറ കണ്ണുകളിലൂടെ മാത്രം നോക്കി കാണുന്ന റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോ ഗ്രാഫര്‍മാരെയും ചിന്തിപിചേക്കാം!! അഭിനന്ദനങ്ങള്‍
.....വെറുതെയല്ല പരൂക്ഷ പാസ്സാവത്തെ
നന്നായി പലപ്പോഴും പറയണമെന്ന് കരുതിയതും ചിലപ്പോഴെങ്കിലും പറഞ്ഞു പോയതുമായ കാര്യങ്ങള്‍...
മുമ്പ് ഒരിക്കല്‍ സഹികെട്ടപ്പോള്‍ പറഞ്ഞു പോയത് ഇവിടെ വായിക്കാം
http://namalumni.blogspot.com/2010/05/blog-post_24.html
ഈ കഥ രാവിലെ വായിച്ചതേ ഉള്ളു ....... 5001 കിട്ടുമായിരിക്കും അല്ലെ
ആശംസകള്‍
thechikodan,elayoden,ismail,adrithan,bhaayi,riz,faisal thanx
kaviyooran@parooksha passayi
dreamz@ariyilla,insha allah
not so bad
congratz
മനസ്സില്‍ തട്ടുന്ന വരികള്‍
അസ്സലായിട്ടുണ്ട് പെങ്ങളേ, അഭിനന്ദനങ്ങള്‍
നന്നായിട്ടുണ്ട് കഥ .........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ