കാന്താരി 2011, ജൂൺ 30, വ്യാഴാഴ്‌ച

മനു ഉദ്യോഗസ്ഥരായ ശിവന്റെയും നളിനിയുടെയും ഒറ്റ മോനാണ്.....ശാന്ത സ്വഭാവം,പഠിപ്പിസ്റ്റ് ......സുഹ്ര്തുകള്‍ കുറവായ മനുവിന് അച്ഛനും അമ്മയും വരുംവരെ ബോറടി മാറ്റാന്‍ ആണ് കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത്.....കമ്പ്യൂട്ടറിന്റെ ദൂഷ്യവശങ്ങളെ കുറിച്ച നല്ല ബോധമുള്ള ശിവന്‍ അത് വീടിന്റെ മെയിന്‍ ഹാളിലാണ് അത് വെച്ചത്.....ഇന്റര്‍നെറ്റ്‌ ഉപയോഗികുന്നതിലും അവര്‍ വളരെ ശ്രദ്ദിച്ചിരുന്നു......മകന്‍ ഒറ്റയ്ക്കാവുമ്പോള്‍ നെറ്റ് ഉപയോഗികതിരികാനും അവര്‍ ശ്രദിച്ചു.....വീഡിയോ ഗെയിംസ് ആയിരുന്നു മനുവിന്റെ ഹരം.....ആദ്യം ഒഴിവു സമയങ്ങിളില്‍ തുടങ്ങിയ ഗെയിംസ് പിന്നെ പിന്നെ അവന്റെ പഠനത്തെ പോലും ബാധിക്കും വിധമായി,മണികൂറുകള്‍ അവന്‍ കംപുറെരിനു മുന്‍പില്‍ ചിലവഴികാന്‍ തുടങ്ങി,മകനെ നിയന്ത്രിക്കാന്‍ ശ്രമിച്ച അച്ഛനെതിരെ അവന്‍ ജീവിതത്തില്‍ ആദ്യമായി പൊട്ടിത്തെറിച്ചു.....കയ്യില്‍ കിട്ടിയതൊക്കെ എറിഞ്ഞുടച്ചു.......മകന്റെ മാറ്റം ആ അച്ഛനെയും അമ്മയെയും നടുക്കി,സ്കൂളില്‍ തന്നെ കളിയാകിയ ഒരു കുട്ടിയെ മനു അടിച്ചു പരിക്കേല്പിച്ചു,ഇതും കൂടി ആയതോടെ അവനെ അവര്‍ ഒരു കൌണ്സിലരുടെ അടുതെതിച്ചു....മനുവിനെ കുറിച്ച വിശദമായി ചോദിച്ചറിഞ്ഞ കൌണ്സിലര്‍ അവന്റെ മാറ്റത്തിന്റെ കാരണം കണ്ടെത്തിയത് അവന്‍ സ്ഥിരമായി കളിക്കുന്ന ഗെയിം ആയിരുന്നു......അണ്ടര്‍ വേള്‍ഡ് ഗുണ്ട നടത്തുന്ന മിഷന്‍ ആയിരുന്നു ആ ഗെയിം....കൊലയും പിടിച്ചുപറിയും അടക്കം സകല കുറ്റ ക്രിത്യങ്ങളുടെയും പാഠശാല .....വാഹനങ്ങളും ആയുധങ്ങളും തട്ടിപറിക്കുക,ചെറുക്കുന്നവരെ കൊല്ലുക,ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുക ,മുന്‍പിലുള്ള എന്തിനെയും ഇടിച്ചു തെറിപ്പിക്കുക,പിന്നെ ലഭിക്കുന്ന മെസ്സേജ് അനുസരിച്ച് ഓരോരുത്തരെ കൊല്ലുക,കിഡ്നാപ് ചെയ്യുക,ഇതില്‍ നിന്നൊക്കെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുക ....എന്നിങ്ങനെ പോവുന്നു ഗെയിം....സ്വന്തം കാര്യം നേടാന്‍ ഇത് അക്രമവും ചെയ്യാന്‍ അത് കുട്ടിയെ പഠിപ്പിക്കുന്നു,അത് കളിച്ചു ശീലിച്ച കുട്ടിയില്‍  ആ ഗെയിം സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം....അതായിരുന്നു മനുവിനും സംഭവിച്ചത്.....

ഇത് വെറുമൊരു കഥയല്ല,ശരിക്കും നടന്ന,നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം,ഓരോ രക്ഷിതാവും മനസ്സിലാകേണ്ട ഒരു കാര്യം.....മക്കളുടെ എന്ത് ആവശ്യവും നടത്തി കൊടുക്കുക എന്നത് ഇതൊരു അച്ഛനമ്മമാരുടെയും സ്വപ്നമാണ്.....മക്കളോടുള്ള അമിത വാത്സല്യം കാരണം അതിന്റെ മറ്റു വശങ്ങളെ കുറിച്ച അധികം  പേരും ചിന്തികാറില്ല...ഇനി ചിന്തിച്ചാലും മക്കളുടെ വാശിക്ക് മുന്‍പില്‍ കീഴടങ്ങും....പക്ഷെ നിങ്ങള്‍ മക്കളോട് ചെയ്യുന്ന വന്‍ ക്രൂരതയാണ് അത്.....അവരുടെ വാശി ശമിപ്പിക്കാന്‍ വേണ്ടി പറയുന്നതെന്തും വാങ്ങി കൊടുക്കും മുന്പ് അത് അവര്‍ക്ക് വേണ്ടെത് തന്നെയോ എന്ന് ഒരു വട്ടം ചിന്തിക്കൂ.....ഇല്ലെങ്ങില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ തന്നെ നഷ്ടപെട്ടെക്കാം .....കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന ഈ കാലത്ത് കുട്ടികള്‍ വഴിതെറ്റി പോവാനുള്ള സാഹചര്യങ്ങള്‍ നമ്മള്‍ തന്നെ ഒരുക്കി കൊടുക്കണോ?നിങ്ങളുടെ മക്കള്‍ വീഡിയോ ഗെയിംസ് കളികാരുണ്ടോ?ഉണ്ടെങ്കില്‍ അവ എത്തരത്തില്‍ ഉള്ളതാണെന്ന് ഇനിയെങ്ങിലും ശ്രദ്ധിക്കൂ....



When playing a high-violence video game, players accustomed to such games showed lower activity (measured via signals from magnetic resonance imaging) in the rostral anterior cingulate cortex (rACC), whereas players used to low-violence games displayed higher activity. This difference suggests that gamers who often play violent games may be desensitized to aggression and violence. (Courtesy of K. Thomas and D. A. Gentile)
മക്കള്‍ പുറത്തിറങ്ങി കളിച്ചാല്‍..... കൂട്ടുകൂടി നടന്നാല്‍ ......ഒക്കെ എന്തോ കുറച്ചില്‍ പോലെയാണ് ചില മാതാപിതാകള്‍ക്ക് ...പ്രതേകിച്ചും സമൂഹത്തിലെ മേലെ കിടയിലുള്ളവര്‍ക്കും അവരെ അനുകരികാന്‍ ശ്രമിക്കുന്ന ഇടത്തരക്കാര്‍ക്കും....ആറാള്‍ പൊക്കത്തില്‍ മതിലുകെട്ടി അതിനുള്ളില്‍ കെട്ടിയിടപെട്ട പോലൊരു ജീവിതം...കളിയ്ക്കാന്‍ വീഡിയോ ഗെയിം ,കമ്പ്യൂട്ടര്‍,ടെലിവിഷന്‍ ,ഇതൊക്കെയും...സ്വന്തം നിര്‍ദേശം അനുസരിച് ചലിക്കുന്ന ഒരു ലോകത്ത് വളരുന്ന കുട്ടികള്‍ മറ്റൊരാളുടെ നിര്‍ദേശം അനുസരികാന്‍ വിമുഖത കാണിക്കും...ഇപ്പോള്‍ പ്രചാരത്തിലുള്ള ഗൈമ്സുകള്‍ ഇതിന്റെ ആക്കം കൂട്ടുനവയാണ്.......അക്രമനോല്സുകത കുട്ടികളില്‍ വളര്തുന്നവയാണ് ഒട്ടുമിക്ക കളികളും...ക്ഷമ എന്നത് വളരെ മോശപെട്ട വികാരമാണ് എന്നാ നിലയിലാണ് ഇന്നത്തെ സിനിമകളും ഗമുകളും ഒക്കെ കുട്ടികളെ പഠിപ്പികുന്നത്...പെട്ടെന്ന് ദേഷ്യപെടുകയും ദേഷ്യം വന്നാല്‍ ആരെയും എന്ത് തെറിയും വിളിക്കുകയും കള്ളുകുടിച്ചുംതല്ലു കൊണ്ടും കൊടുത്തും  നടകുന്നവരാന് ഇന്ന് നമ്മുടെ സിനിമകളിലെ ഹീറോകള്‍, ഇത് കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന സ്വാധീനം ചെറുതല്ല,അതിന്റെ കൂടെ അത്തരം ഒരു ഹീറോ ആയി സ്വയം അവരോധിക്കപെടുന്ന ഗൈമ്സും കൂടി ആവുംപോഴോ?

വന്‍ നഗരങ്ങളിലെ ഫ്ലാറ്റുകളില്‍ ജീവിക്കാന്‍ വിധിക്കപെട്ട കുട്ടികള്‍ക്ക് അല്പം ആശ്വാസം ആയിരികാം ഈ ഗൈമുകള്‍,(വിജാരിച്ചാല്‍ അവിടെയും കുട്ടി ഗ്രൂപ്പുകള്‍ ഉണ്ടാകാം..) അപ്പോഴും തിരഞ്ഞെടുപ്പില്‍ അല്പം ശ്രദ്ധികാം .....i q വര്ധിപ്പികാന്‍ ഉതകുന്ന ഗെയിംസ് ഉണ്ട്...അല്ലെങ്ങില്‍ നല്ല കുട്ടികളികള്‍ ഉള്ളവ....വാങ്ങുമ്പോള്‍ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി,എന്നല്ല ശ്രദ്ധിക്കണം.....കാരണം നമ്മുടെ മക്കള്‍ അവരാണ് നമ്മുടെ ജീവിത സമ്പാദ്യം .......
നമ്മുടെയൊക്കെ കുട്ടികാലം ഓര്‍മ്മയുണ്ടോ?എങ്ങനെ മറക്കാന്‍ അല്ലെ?പൂവും മരവും കിളികളും പൂച്ചയും ഒക്കെ ആയി കൂട്ടുകൂടി നടന്ന കാലം,മഴയും വെയിലും ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു...മഴ നനയാന്‍ ഉള്ളതായിരുന്നു.....വെയില്‍ സുര്യന്റെ പുഞ്ചിരിയും...ചെളിയിലും മണ്ണിലും ഉരുണ്ട് ഒരു പരുവത്തില്‍ വൈകിട്ട് വീട്ടിലെതിയുരുന്ന സന്തോഷം മാത്രം നിറഞ്ഞ കാലം..... ഒര്കുമ്പോള്‍ എപ്പോഴും മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച കാലം.....ഒരുവട്ടം കൂടിയെന്‍ എന്നാ o n v കവിത അറിയാതെ നാവിലെതുന്നു അല്ലെ?എനിട്ടും എന്തെ നമ്മുടെ മക്കള്‍ക്ക് ഇതൊക്കെ നിഷേദികുന്നു?ഈ സൌഭാഗ്യങ്ങള്‍  അവരും അറിയേണ്ടേ?സമ്മതിക്കുന്നു....പഠനം ഒരു കീറാമുട്ടിയാണ്....പക്ഷെ ബാകി സമയം അപ്പോലെങ്ങിലും അവര്‍ ജീവിച്ചോട്ടെ....നാളെ കുട്ടികാലം ഒരു നല്ല ഓര്മ ആയി നില്കാനെങ്ങിലും....മണ്ണില്‍ കളിച്ചാല്‍ മക്കള്‍ സംസ്കാരം  നഷ്ടപ്പെട്ട് പോവുകയോന്നുമില്ല....മണ്ണിനെയും നാടിനെയും സ്നേഹിക്കുന്ന മനസ്സില്‍ നന്മയും കണ്ണില്‍ അര്‍ദ്രതയുമുള്ള ഒരു നല്ല മനുഷ്യന്‍ ആവട്ടെ അവര്‍....

നോട്ട്:ഈ വിഷയത്തെ കുറിച്ച ഒരുപാട് വിശദമായി ചര്‍ച്ച ചെയ്യാ പെടെണ്ടാതാണ്....അതിനു ഒരു തുടക്കമാവും ഈ ലേഖനം എന്ന് പ്രതീക്ഷിക്കുന്നു......
ഇതുമായി ബന്ധ പെട്ട ചില വിവരങ്ങള്‍ ദാ ഇവിടെ.......

27 comments:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

വളരെ ആനുകാലികമായ ഒരു വിഷയം.എന്റെ മക്കളെ കമ്പ്യൂട്ടറില്ലും മൊബെയിലിലും ഗെയിം കളിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല.കളിക്കുന്നുണ്ടെങ്കില്‍ പുറത്ത് മറ്റു കുട്ടികളോടൊപ്പം ഓടിയും ചാടിയും കളിക്കട്ടെ.പക്ഷേ ഇന്നത്തെ ഫ്ലാറ്റ് സംസ്കാരത്തില്‍ കുട്ടികളെ കളിപ്പിക്കാന്‍ എന്ത് ചെയ്യും എന്നത് ഒരു ചോദ്യം തന്നെ.

lekshmi. lachu പറഞ്ഞു...

ഇതു വായിച്ചപ്പോ എനിക്കെന്റെ മകനെ ആണ് ഓര്‍മ്മവന്നത്.
ഇതു അക്ഷരാര്‍ത്ഥത്തില്‍ ശെരിയാണ്.എന്റെ മകനോട്‌
ഞാനും തോറ്റുപോവുകയാണ്.. വലിയ ആളായി
തീരുമ്പോ ഓര്‍ക്ക്കാന്‍ ഒരു നല്ല ഓര്‍മകളും ഉണ്ടാകില്ലല്ലോ
എന്ന വിഷമം ഉണ്ട്.പറഞ്ഞാല്‍ മനസ്സിലാകാതെ ഗെയിം ഒരു അഡിക്ഷന്‍
ആയി മാറിപോയതില്‍ ഞാന്‍ ഇന്നു ഏറെ വിഷമിക്കുന്നു.
നല്ല പോസ്റ്റ്‌.

keraladasanunni പറഞ്ഞു...

ആലോചിക്കേണ്ട വിഷയം തന്നെയാണിത്. കുട്ടികളില്‍ നല്ല ഗുണങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലുള്ള ഗെയിമുകള്‍ ( പൂവും മഴയും
കിളികളും ഒക്കെ ഉള്ള തരം ) ഉണ്ടാക്കാനായാല്‍ നന്നായിരിക്കും.

mini//മിനി പറഞ്ഞു...

‘കൈവിട്ടുപോയാൽ പിന്നെ തിരികെയെടുക്കുക പ്രയാസം’
രക്ഷിതാക്കൾ ശ്രദ്ധിക്കുക,

ente lokam പറഞ്ഞു...

വളരെ ചിന്തിക്കേണ്ട ഒരു വിഷയം തന്നെ ..എന്‍റെ മോന് സമയം ചിലവഴിക്കാന്‍
മൂന്നു hamstersine വാങ്ങിച്ചു കൊടുത്തപ്പോള് അവന്റെ ദേഷ്യ സ്വഭാവത്തില്‍ കുറെ മാറ്റം
ഉണ്ടായ കാര്യം ഞാന്‍ എന്‍റെ വാര്‍ഷിക പോസ്റ്റില്‍
എഴുതിയിരുന്നു ...

വീകെ പറഞ്ഞു...

വളരെ ചിന്തോദ്ദീപകമായ വിഷയം.

നാട്ടിൽ പോയപ്പോൾ ഇളയവൻ കാറോട്ടമാണ് കമ്പ്യൂട്ടറിൽ കളിക്കുന്നത്. അതും അവന് ചെറിയ കാറൊന്നും പോര.
‘ലൊ ഫ്ലോർ’ ബസ്സു തന്നെ വേണം.
എന്നിട്ട് അതുമായി യാതൊരു നിയമങ്ങളും പാലിക്കാതെ എവിടേയും ഇടിച്ചു കയറ്റി പറപ്പിക്കലാണ്. ഞാൻ ചോദിച്ചു.
“എടാ മോനേ.. ആ സിഗ്നൽ ഒക്കെ കാണുമ്പൊ നിറുത്തണ്ടെ...?”
“ഈ അഛന് ഒന്നും അറിയില്ല...! അതൊക്കെ നോക്കിയാ സമയത്തിന് അവിടെ എത്താൻ പറ്റില്ല...!!”
എങ്ങനേണ്ട്...?

പൂർണ്ണമായി ഇതിൽ നിന്നും മാറ്റി നിറുത്താൻ കഴിയില്ല.ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനേ കഴിയൂ...

ആശംസകൾ...

റശീദ് പുന്നശ്ശേരി പറഞ്ഞു...

പ്രസക്തമായ വിഷയം
രക്ഷിതാക്കള്‍ ജാഗ്രതൈ
ആശംസകള്‍

ജീവി കരിവെള്ളൂർ പറഞ്ഞു...

സന്ദർഭമനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത രക്ഷിതാക്കൾ തന്നെയാണ് ഇതിനു കാരണം . എന്തു കാണുന്നു എന്തു ചെയ്യുന്നു എന്നത് മുളയിലേ കണ്ടെത്താൻ കഴിയണം .അതെങ്ങിനെ? അപ്പോ തന്റെ സ്നേഹപ്രകടനം കുറഞ്ഞു പോയാലോ ,അല്ലേ? അല്ലെങ്കിൽ ജോലിത്തിരക്കുകൾക്കിടയിൽ ഇതിനൊക്കെ എവിടെ സമയം ?
യുപി ക്ലാസ്സിൽ പഠിക്കുന്ന പിള്ളേരുടെ കയ്യിലും കാണാം മൊബൈൽ ഫോൺ ! എന്ത് ന്യായീകരണമാണിതിനൊക്കെ ?

രമേശ്‌ അരൂര്‍ പറഞ്ഞു...

ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൌരവം നിറഞ്ഞ വിഷയം എഴുതിയതില്‍ സന്തോഷം ...മാതാപിതാക്കളുടെ തിരക്കും മാറിയ കാലത്തിന്റെ സാമൂഹികാവസ്ഥയും കുട്ടികളുടെ അഭിരുചികളില്‍ വന്ന മാറ്റം പ്രകൃതിക്ക് വന്ന വ്യതിയാനം,കളിയിടങ്ങള്‍ ഇല്ലാതെയാവുകയും കൂട്ടുകൂടല്‍ സാമ്പത്തിക സാമൂഹിക ഉച്ചനീച്ചത്വങ്ങള്‍ക്ക് വഴിമാറുകയും ഒക്കെ ചെയ്തപ്പോള്‍ സത്യത്തില്‍ കുട്ടികള്‍ക്ക് സ്വയം സന്തോഷിക്കാന്‍ മറ്റുപാധികള്‍ ഇല്ലാതെ വന്നു..
മാതാപിതാക്കള്‍ അഭിമാനപൂര്‍വമാണ് കുട്ടികള്‍ക്ക് കമ്പ്യുടര്‍ /വീഡിയോ ഗെയിമുകളും കൊക്കോ കോളയും ഒക്കെ വാങ്ങി കൊടുക്കുന്നത് ..വരുന്ന തലമുറയെ എങ്കിലും രക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് ബോധോദയം ഉണ്ടാകാന്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു ,,,കഴിയാവുന്ന തരത്തില്‍ ഇത്തരം വിഷയങ്ങള്‍ എല്ലാ കൂട്ടായ്മകളിലൂടെയും വ്യാപിപ്പിക്കാന്‍ തയ്യാറാവണം ..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വളരെ പ്രസക്തമായ ഒരു വിഷയമാണിത്. പല ബന്ധു വീടുകളിലും പോവുമ്പോള്‍ കാണാറുണ്ട്, കുട്ടികള്‍ ഇത്തരം പോക്കിരി കളികള്‍ കളിക്കുന്നത്. കഴിയുന്നതും പറഞ്ഞു നോക്കാറുണ്ട്. പക്ഷെ മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കാറില്ല.ഈ കളികള്‍ കുട്ടികളില്‍ മാനസികമായി ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവര്‍ അറിയുന്നില്ല.അതു പോലെ പലരും ബൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് ഗെയിം കളിക്കാന്‍ കൊടുക്കുന്നത് കാണാം..അതും നന്നല്ല.അരീക്കോടന്‍ മാഷ് പറഞ്ഞ പോളെ കുട്ടികള്‍ പുറത്ത് ഓടി ചാടി കളിക്കട്ടെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മനുഷ്യര്‍ക്ക്‌ ഒരു പ്രായം വരെ മാത്രമേ ചുറുചുറുക്കോടെ ഓടിച്ചാടി നടക്കാന്‍ കഴിയൂ. അത് കഴിഞ്ഞാല്‍ അവരുടെ വേഗത സ്വമേധയാ നഷ്ടപ്പെടുന്നു!
നാം കംബ്യൂട്ടരിന്റെയും ടീവിയുടെയും മുന്നില്‍ കുട്ടികളെ തളചിടുമ്പോള്‍ ഈ വേഗത നഷ്ടപ്പെടുത്തി,അവരുടെ ബുദ്ധി മാത്രമല്ല ശരീരവും തളച്ചിട്ട് 'ഇറച്ചിക്കോഴികള്‍'ആക്കി വളര്‍ത്തുകയാണ് നാം ചെയ്യുന്നത്.
സ്ക്രീനിലേക്ക് തുറിച്ചുനോക്കുക (staring)വഴി ചെറുപ്പത്തിലേ കട്ടിക്കണ്ണടപേറി നടക്കെണ്ടിവരുന്നു.
സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു അനുയോജ്യമായി പ്രതികരിക്കാനും പെരുമാറുവാനും ചെറുപ്പം മുതലേ ശീലിക്കേണ്ട കുട്ടികള്‍ അക്രമസ്വഭാവവും പിടിവാശിക്കാരുമായി വളരുന്നു.

Ismail Chemmad പറഞ്ഞു...

മക്കള്‍ക്ക്‌ കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളെ
നിങ്ങള്‍ തീര്‍ച്ചയായും ഈ പോസ്റ്റ്‌ വായിക്കെണ്ടാതാകുന്നു.
കാലികവും, ശ്രേട്ടെയവുമായ വിഷയം.
ആശംസകള്‍

Jefu Jailaf പറഞ്ഞു...

കാര്യപ്രസക്തമായ വിഷയം..കേവലം കമ്പ്യൂട്ടർ ഗെയിം മാത്രമല്ല വില്ലൻ. മീഡിയകൾ എല്ലാം തന്നെ കുട്ടികളുടെ സ്വഭാവത്തിലും സ്വധീനം ഉണ്ടാക്കുന്നുണ്ട്. അതിൽ കാണുന്ന കാരക്ടരുകൾ അവരുടെ മനസ്സിൽ ബിംബങ്ങളായി മാറുന്നു. തന്മൂലം അതിനെ അനുകരിക്കാനുള്ള പ്രവണത അവരിൽ വളർന്നു വരികയും ചെയ്യുന്നു..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വളരെ നല്ല ഒരു പോസ്റ്റ്
ഇത് തീര്‍ത്തും ശെരിയാണ്, കാരണം കുട്ടികള്‍ വളര്‍ന്നു വരുന്ന സമയത്ത അവര്‍ തീര്‍ച്ചയായും പുറത്ത് ഇറങ്ങി ഇടപഴകണം, കൂടുതല്‍ ആവാനും പാടില്ലാ,
പക്ഷെ ഇന്ന് മാതാപിതാക്കള്‍ തന്നെ വലിയ സ്വരത്തില്‍ പറയുന്നത്, അവന്‍ കമ്പ്യൂട്ടറില്‍ മാസ്റ്ററാണ് എന്നൊക്കെ വീമ്പ് വിടുന്നവരാണ് നമ്മള്‍കിടയില്‍, അതും വേണം പക്ഷെ ഒരു ലിമിറ്റ് വച്ചിടിലെങ്കില്‍ നാളെ ദുഖിക്കും ഉറപ്പ

Unknown പറഞ്ഞു...

Grand Theft Auto IV free ആയി ഡൌണ്‍ലോഡ് ചെയ്യാമെന്ന് വെച്ച് വന്നതാണ്..വഴി തെറ്റിപ്പോയി.. വിഷയം പരിഗണികേണ്ടത് തന്നെ..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കുട്ടികള്‍ക്ക് സമയം കൊല്ലാന്‍ ഓരോന്നു വാങ്ങി കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ ഒരുപാടു ചിന്തിച്ചു വേണം ചെയ്യാന്‍

ajith പറഞ്ഞു...

പൂര്‍ണ്ണമായും നിരോധിക്കേണ്ടതാണെന്ന് എന്റെ അഭിപ്രായം. വ്യകിതിത്വത്തെ വരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഗെയിമുകളാണ് ഇപ്പോള്‍ പരക്കെയും. കഴിയുമെങ്കില്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കാതിരിക്കുക.

Anil cheleri kumaran പറഞ്ഞു...

well done.

hafeez പറഞ്ഞു...

നല്ല ലേഖനം . പക്ഷെ ഇതും അധികം ആയാലേ കുഴപ്പം ഉള്ളൂ. വളരെ നല്ല രൂപത്തില്‍ നമ്മുടെ പ്ലാനിംഗും ഭാവനയും ഒക്കെ വളര്‍ത്തുന്ന കളികള്‍ ഉണ്ട് കമ്പ്യൂട്ടറില്‍ . ഞാന്‍ ഇപ്പോഴും കളിക്കാറുണ്ട് :)

noonus പറഞ്ഞു...

വളരെ നല്ല ഒരു പോസ്റ്റ്

yousufpa പറഞ്ഞു...

കമ്പ്യൂട്ടർ,മൊബൈൽ ദുരുപയോഗങ്ങൾ വരുത്തി വെക്കുന്ന വിന. ചെറുതൊന്നുമല്ല.ഒരർത്ഥവുമില്ലാത്ത അതികായ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച ഗയിമുകൾ കുട്ടികളിൽ വികലമായ ചിന്തകൾക്കും അക്രമ വാസനകൾക്കും വഴി വെക്കുകയേ ഉള്ളൂ.

വളരെ ഉചിതമായ പോസ്റ്റാണിത്. എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്.

Unknown പറഞ്ഞു...

പ്രസക്തമായ പോസ്റ്റാനിത് കേട്ടോ. ഗെയിമുകളില്‍ നിന്നും വഴിമാറി മറ്റു പലതിലേക്കും എത്തിപ്പെടുന്നുമുണ്ട്.

ദൂഷ്യവശം ഗെയിം മാത്രമല്ല. പിന്നെ മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ സ്വീകരണമുറി തിരഞ്ഞെടുത്തിരിക്കുന്നു, നെറ്റ് ഉപ്യോഗവും വളരെ ശ്രദ്ധിച്ച്, ഇത്തരം ആള്‍ക്കാര്‍ ഗെയിമിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവാന്മാര്‍ തന്നെയായിരിക്കും.

നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ കേട്ടോ.
പൊസ്റ്റ് മെയിലായ് അറിയിച്ചതില്‍ പ്രശ്നമില്ല, പക്ഷെ അവിടെയും സൂക്ഷിക്കാനുണ്ട്.

ആശംസകളോടെ.

Unknown പറഞ്ഞു...

എന്റെ കമന്റില്‍ വളരെ അക്ഷരപ്പിശക് :(

അപ്പൊ ഞാനെങ്ങനെ പോസ്റ്റിലെ അക്ഷരപ്പിശകിനെപ്പറ്റി പറയും, ങെ..?!!

മനു, ഉദ്യോഗസ്ഥരായ ശിവന്റെയും നളിനിയുടെയും ഒറ്റ മോനാണ്..
(മനു കഴിഞ്ഞ് ഒരു കോമാ ഇട്ടോളൂട്ടാ, അത് പോലെ അക്ഷരപ്പിശകുകള്‍ ആവര്‍ത്തനപദങ്ങള്‍ ഒരേ വാക്യത്തില്‍-ഒക്കെ എഡിറ്റ് ചെയ്യുണം ഇനിയുള്ള എഴുത്തിലൊക്കെ ശ്രദ്ധിക്കുക)

ആളവന്‍താന്‍ പറഞ്ഞു...

ഇല്ലാതിരിക്കുന്നത് തന്നാ നല്ലത്.

Sidheek Thozhiyoor പറഞ്ഞു...

ഞാന്‍ മക്കളെ അനുവദിക്കാറില്ല..ചിന്തിക്കേണ്ട വിഷയം തന്നെ.

ManzoorAluvila പറഞ്ഞു...

പ്രസക്തമായ ഒരു വിഷയമാണിത്, എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത് ...ആശംസകൾ...

Lonely soul പറഞ്ഞു...

FOR MORE DETAILS PLEASE CLICK HERE

online taxi service