കാന്താരി 2011, ഫെബ്രുവരി 23, ബുധനാഴ്‌ച


ദേ മോയിതീന്ക്ക വരുന്നുണ്ട്.....മോയിതീന്ക്ക....കഥ....അനുമോള് പോയില്ലയിരുന്നോ?
ഇല്ല...കഥ പറ...ഇനി അത് തീര്നിട്ടു മതി കച്ചോടം.....
എന്നാ പിന്നെ കഥ പറയലാവട്ടെ ആദ്യം ....അപ്പോഴേക്കും ഞങ്ങള്‍ കടപുറം എത്തി...അവിടെയുള്ള ഒരു കരിക്കല്ലില്‍ ഇരുന്നു ഞാന്‍ മോയിതീന്ക്കയുടെ കഥയ്ക്ക് കാതോര്‍ത്തു...
"അപ്പോള്‍ നമ്മള്‍ എവിടാ നിര്‍ത്തിയെ...ആ....അങ്ങനെ ഞമ്മടെ മോഹബ്ബത് മൈമൂനനെ എങ്ങനെ അറിയിക്കുമെന്ന് ആലോചിച്ചപോഴാണ് സുലൈമാനെ ഓര്‍ത്തത്....എന്റെ കൂടെ പഠിച്ചു വളര്‍ന്നവനാ സുലൈമാന്‍...പക്ഷെ സ്കൂളില്‍ എത്തിയാല്‍ ഓന്‍ ക്ലാസില്‍ പോവുംപ്പോ ഞാന്‍ ഉപ്പുമാവ് ഉണ്ടാകുന്നടത്തെക്കു പോവും എന്ന് മാത്രം...ഓന്‍ ബലിയ പഠിപ്പുകരനായി,ഏഴാം ക്ലാസ്സാ ഓന്‍ ....(ഓ...എഴാം ക്ലാസ്സ്‌ ഇമ്മിണി ബലിയ പഠിപ്പു തന്നെ പടച്ചോനെ..)ഞാന്‍ എന്റെ സങ്കടം ഓനോട്‌ ചെന്ന് പറഞ്ഞു..... അപ്പൊ ഒനാ പറഞ്ഞെ..."നിന്റെ ഇഷ്ടം ഓളോട് പറയാന്‍ ഒരു വഴിയുണ്ട്....ഇന്ജോരു കത്തെഴുത്ത് ഓള്‍ക്ക്.."ആയിനെനിക്ക് എഴുതാന്‍ അറീലല്ലോ?ഞാനെഴുതി തരാം.....അങ്ങനെ ഞാന്‍ മൈമൂനയ്കുള്ള എന്റെ കത്തെഴുതി.....അതുംകൊണ്ട് മൈമൂന വരുന്ന വഴിയില്‍ കാത്തിരിപ്പായി....ചെണ്ട കൊട്ടുന്ന പോലെ നെഞ്ഞിടിക്കാന്‍ തുടങ്ങി...ഒളിത്‌ വാങ്ങുമോ?അതോ ബഹളം വെച്ച ആളെ കൂടുമോ?ആകെ പേടിയായിരുന്നു....മൈമു വരുന്നുണ്ട്....അവളെ കണ്ടതോടെ മേലാകെ വിറ തുടങ്ങി.....തെണ്ട വരണ്ടു...."മൈമൂ......"ഒരുവിധം വിളിചൊപ്പിച്ചു...അവളൊന്നു തിരിഞ്ഞു നോക്കി...കയ്യിലുള്ള കടലാസ് കഷ്ണം അവള്‍ക് നേരെ നീട്ടി.....അവള്‍ അത് വാങ്ങി എനിക്കൊരു പുഞ്ചിരിയും നല്‍കി നടന്നു പോയി.....ആ ചിരി...അത് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു അവള്കും എന്നെ ഇഷ്ടമാണെന്ന്.....പിന്നെ ഞമ്മള്‍ സുവര്‍ഗത്തിലായിരുന്നു.....മൈമോനോടുത്തുള്ള ജീവിതം സ്വപ്നം കണ്ടു കടപുരത്തെ മണലില്‍ മലര്‍ന്നു കിടന്നു നേരം വെളുപ്പിച്ചു,രാവിലെ തന്നെ കുളിച്ചൊരുങ്ങി മൈമു പോവുന്ന വഴിയില്‍ കാത്തിരിപ്പായി.....അവള്‍ വരുന്നു.....എന്റെ നേരെ പുഞ്ചിരിയോടെ നോക്കുന്നുണ്ട് ....അടുതെതിയപ്പോള്‍ അവള്‍ കൈ നീട്ടി....അവളുടെ കയ്യില്‍ ഒരു കടലാസ് കഷ്ണം...എനിക്കുള്ള മറുപടി...അത്മെടുത്...ഒരോട്ടമായിരുന്നു സുലൈമാന്റെ അടുത്തേക്ക്.....അവളുടെ ഖല്‍ബില്‍ ഞാന്‍ മാത്രമേയുള്ളൂന്നു....ഹോ....ദുനിയാവിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനാണെന്ന് തോന്നിയ നേരം.....ഉടനെ തന്നെ സുലൈമാനെ കൊണ്ട് അതിനൊരു മറുപടി എഴുതിച്ചു....അതുമായി പെട്ടെന്ന് നേരം വെളുക്കുന്നതും കാത്തിരിപ്പായി.....അങ്ങനെ കത്തുകളിലൂടെ ഞങ്ങള്‍ കിനാവുകള്‍ കണ്ടു...കഥകള്‍ പറഞ്ഞു...ഒരിക്കല്‍ പോലും നേരിട്ട് സംസാരികാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല...ദിവസങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു..എത്ര രഹസ്യമാക്കി വെച്ചിട്ടും ഞങ്ങളുടെ ഇഷ്ടം അവളുടെ വീട്ടുകാര്‍ അറിഞ്ഞു.....അവളുടെ ആങ്ങളമാര്‍ എന്നെ ഭീഷണിപെടുത്തി....എതിര്‍പ്പ് പ്രേമത്തെ ശക്ത്മാകിയതെയുളൂ...ഒരു ദിവസം ഞങ്ങള്‍ കത്ത് കൈമാറുമ്പോള്‍ അവളുടെ ആങ്ങളമാര്‍ കയ്യോടെ പിടികൂടി .....അവരെന്നെ തള്ളി ചതച്ചു....മൈമൂനെ വീട്ടില്‍ പൂട്ടിയിട്ടു.....ആരൊക്കെയോ ചേര്‍ന്നെന്നെ ആശുപത്രിയില്‍ എത്തിച്ചു....അവിടുന്ന് ഞാനൊരു കാര്യം ഒറപ്പിച്ചു.....ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ മൈമൂനെയും കൂട്ടി എവിടെങ്ങിലും ഇറങ്ങി പോവുമെന്ന്....പക്ഷെ പെട്ടെന്ന് നേരം പുലര്‍ന്നത് എന്നെ ഞെട്ടിക്കുന്ന വാര്‍ത്തയും കൊണ്ടായിരുന്നു.....മൈമൂനെ കാണാനില്ല....ഒപ്പം സുലൈമാനെയും...അവര്‍...ഒളിച്ചോടി....അവര്‍ പരസ്പരം കത്തി കൈ മാറാനുള്ള പോസ്റ്റ്‌ മാന്‍ മാത്രമായിരുന്നു ഞാന്‍....ഓല് ഏണ്ടാലും ചേര്‍ന്നെന്നെ പറ്റിക്കുകയായിരുന്നു....കത്തിലോന്നും പെരെഴുതാത്തത് കൊണ്ട് വീട്ടുകാര്‍ക്കും ഒന്നും മനസ്സിലായില്ല..... അതുകൊണ്ട് അവനു കിട്ടേണ്ട തല്ലു കൂടി വാങ്ങിച്ചു വെച്ചു...അന്ന് ഉറപ്പിച്ചു ഇനിയീ പണിക്കില്ലെന്ന്.....
മോയിതീന്ക്ക പറഞ്ഞു നിര്‍ത്തി....ആ കണ്‍ കോണില്‍ എവിടെയോ ഒരു നീര്‍ മുത്ത്‌ തിളങ്ങിയോ?ഹേ...തോന്നിയതാവും.....മീന്‍ പാത്രവുമായി മോയിതീന്ക്ക നടന്നു നീങ്ങി കഴിഞ്ഞു....പാവം...
ഗുണപാഠം :എഴുതാനും വായിക്കാനും പഠിക്കാതെ പ്രേമിക്കാന്‍ പോവരുത്......
ഇനി അടുത്ത ആളുടെ അടുത്തേക്ക്.....അല്പം ഞാനീ കടല്‍ തീരത്തിരിക്കട്ടെ.....എന്നിട്ടാവാം ബാകി സര്‍വ്വേ ട്ടോ....
.

26 comments:

അസീസ്‌ പറഞ്ഞു...

മോയ്ദീന്ക്കാന്റെ കഥ കലക്കി.

Kalavallabhan പറഞ്ഞു...

എഴുതാനും വായിക്കാനും പഠിക്കാതെ പ്രേമിക്കാന്‍ പോവരുത്......
കൊള്ളാം.
അക്ഷരങ്ങൾ ചിലയിടങ്ങളിൽ വില്ലനാവുന്നു.

കൊമ്പന്‍ പറഞ്ഞു...

പാവം ഇക്ക മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി കഷ്ട്ടം നന്നായി എഴുതി

Ismail Chemmad പറഞ്ഞു...

പാവം മോയ്ദീന്ക്ക . അതിലെ മൈമൂന ആരാ?
എനിക്ക് ഒരു ചെറിയ സംശയം ഇല്ലാതില്ല

ആചാര്യന്‍ പറഞ്ഞു...

നന്നായി ..പക്ഷെ വാക്കുകള്‍ ശേരി ആയില്ല തെറ്റുകള്‍ കടന്നു കൂടുന്നു...ഒന്ന് കൂടി എഡിറ്റു ചെയ്തു നോക്കൂ എന്തേ...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

മൊയ്ദീന്‍ക്കാടെ കഥ കൊള്ളാം.
എന്നാലും ഒരു സംശയം...
മൈമൂനാടെ കയ്യീന്ന് കത്ത് വാങ്ങിച്ച് സുലൈമാനു കൊടുക്കും
അപ്പൊ സുലൈമാനത് മൊയ്ദീന്‍ക്കാക്ക് വായിച്ച് കേള്‍പ്പിക്കാറില്ലേ...?
ആ എന്തെങ്കിലുമാകട്ടെ....ല്ലേ...?

റാണിപ്രിയ പറഞ്ഞു...

GOOD story..

Arun Kumar Pillai പറഞ്ഞു...

kanthooo super..chirippiche.... :-D
എഴുതാനും വായിക്കാനും പഠിക്കാതെ പ്രേമിക്കാന്‍ പോവരുത്..... ha ha...

നല്ലി . . . . . പറഞ്ഞു...

എഴുതാനും വായിക്കാനും പഠിക്കാതെ പ്രേമിക്കാന്‍ പോവരുത്......

ബ്ലോഗെഴുതാനും :-)

Unknown പറഞ്ഞു...

നന്നായി എഴുതി

Nena Sidheek പറഞ്ഞു...

എന്റെ ചിപ്പി ഇവിടെ ഉണ്ടല്ലേ ..ബഹുത് ശുക്രിയാ

ഋതുസഞ്ജന പറഞ്ഞു...

kanthari chirppichutto... premakathakkullile premakatha enikkishtaayi..

അജ്ഞാതന്‍ പറഞ്ഞു...

ഇത് വേറൊരു രൂപത്തിൽ ആരോപറഞ്ഞു കേട്ടിട്ടുണ്ട്.. രണ്ട് കമിതാക്കളുടെ കത്തുകൾ എത്തിച്ചു കൊടുത്ത പോസ്റ്റുമാന്റെ കൂടെ ആ കാമുകി പെണ്ണു ഓടി പോയത് നല്ല എഴുത്ത് ..അക്ഷരപിശാച് കാണുമ്പോൾ ഒരു സങ്കടം മാറ്റാൻ ശ്രമിക്കുമല്ലോ

മാണിക്യം പറഞ്ഞു...

ഇത് ഒരു പോസ്റ്റ് ആക്കിയാല്‍ പോരായിരുന്നോ?
ഇനിയും പോസ്റ്റ് ചെയ്യുന്നതിനു മുന്നെ നല്ല ഒരു എഡിറ്റിങ്ങ് വേണം, അക്ഷരപിശക് ഒഴിവാക്കിയാല്‍ വായിക്കാന്‍ ഒരു സുഖമുണ്ട്.
"എഴുതാനും വായിക്കാനും പഠിക്കാതെ
പ്രേമിക്കാന്‍ പോവരുത്....." :)

khader patteppadam പറഞ്ഞു...

പ്രണയം ..പ്രണയം..

ente lokam പറഞ്ഞു...

kollaam.kathu kathi aakkathe
veendum ezhuthuka...

niyas പറഞ്ഞു...

അപ്പോള്‍ നമ്മള്‍ എവിടാ നിര്‍ത്തിയെ...ആ....അങ്ങനെ ഞമ്മടെ മോഹബ്ബത് മൈമൂനനെ എങ്ങനെ അറിയിക്കുമെന്ന് ആലോചിച്ചപോഴാണ് സുലൈമാനെ ഓര്‍ത്തത്....എന്റെ കൂടെ പഠിച്ചു വളര്‍ന്നവനാ സുലൈമാന്‍...പക്ഷെ സ്കൂളില്‍ എത്തിയാല്‍ ഓന്‍ ക്ലാസില്‍ പോവുംപ്പോ ഞാന്‍ ഉപ്പുമാവ് ഉണ്ടാകുന്നടത്തെക്കു പോവും എന്ന് മാത്രം...

അത് കലക്കി... ഉപ്പ്മാവ്‌ കഴിച്ചിട്ട് എത്രയായി.. കൊതിയായിട്ട് വയ്യ..

hafeez പറഞ്ഞു...

സംഭവം കലക്കീ ...

Pranavam Ravikumar പറഞ്ഞു...

കൊള്ളാലോ..ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

അതുകൊണ്ടെന്തായി?
മൊയ്തീന്‍ക്ക വല്യ ഒരു ആപത്തില്‍ നിന്ന് രക്ഷപ്പെട്ടു!!!അത്ര തന്നെ.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

സുലൈമാന്‍ ആള് കൊള്ളാല്ലോ... കാന്താരി എന്നൊക്കെ കേട്ടപ്പോ നല്ല അരിവുള്ള എന്തേലും ഉണ്ടാവും എന്ന് കരുതിയാ വന്നത്. ഇവിടെ വന്നപ്പോ ദീപാവലി മുട്ടായി പോലെ... ചിരിപ്പിക്കാനുള്ള വക. മീസാന്‍ കല്ല് പണിയാന്‍ കൊടുത്തെന്ന് പറഞ്ഞില്ലേ... അതിന്റെ മോളില്‍ എന്റെ blog URL എഴുതാന്‍ മറക്കരുതേ....

കാന്താരി പറഞ്ഞു...

azeezka,kalavllaban,ayyopava@thanx
ismailkka@ethayaalum njanalla
acharyan@vl try next time
riyas@moideenkakku areelallo,vaayichu kodukkunathum sulaiman alle..appo avide enth doubt

കാന്താരി പറഞ്ഞു...

ranipriya,kannan,@thanx
nalli@:(
juvairiya@thanx
nahana@chippiyile muthu eppozaa vannath
mayilpeeli@thanx
ummu ammar@undo?
manikyam@valiya postukal ezhuthaan pattarilla,ini sramikaam

കാന്താരി പറഞ്ഞു...

khader,ente lokham,niyas,hafeez,pranavam,@thanx for comment
kurumbadi@ingale aaro patticho?
shabeer@ee kandaarikk erivund...pakshe mathuramulla erivaanu,blog url..atrakk veno?

moideentkm പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റഷീദ് കോട്ടപ്പാടം പറഞ്ഞു...

കഥ കലക്കി