അജ്ഞാതന്‍ 2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

valatinesday .....പുതിയ പോസ്റ്റ്‌ എന്ത് വേണം.....കഥയും കവിതയും കുറെ ഉണ്ടാവും ...മനസ്സേ മാറി ചിന്തിക്കൂ...പെട്ടെന്ന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....(പണ്ടായിരുന്നേല്‍ തലയില്‍ ബള്‍ബ്‌ കത്തും...ഇപ്പോഴത്തെ കരണ്ട് ബില്‍ താങ്ങാന്‍ വയ്യ....അതുകൊണ്ട് ലഡ്ഡു കൊണ്ട് തൃപ്തി പെടൂ)ഒരു സര്‍വ്വേ നടത്തിയാലോ?ഇപ്പൊ സെന്സസിന്റെ സമയമല്ലേ?അപ്പൊ ഒരു ലവ് സെന്സസിന്‍ നല്ല ഡിമാന്റ് ഉണ്ടാവും....കമന്റ്സ് കൊണ്ട് നിറയുന്നു പോസ്റ്റ്‌.....ഫോല്ലോവേര്സിനെ കൊണ്ട് നിറഞ്ഞ ബ്ലോഗ്‌.....ഹോ... ഒര്കുമ്പോള്‍ രോന്ജാമം വരുന്നു.....
ആദ്യം ചോദ്യം ഉണ്ടാക്കാം ....
1 പ്രണയം എന്നാല്‍ എന്ത്?
2 നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?
അങ്ങനെ അതും റെഡി....ഇനിയിത് ആരോട് ചോദിക്കും....
അമ്മയോട് ചോദിച്ചാലോ?വേണ്ട....എന്തിനാ വെറുതെ നല്ലൊരു ദിവസമായിട്ടു അമ്മയുടെ കൈയ്ക്ക് പണിയുന്ടാകുന്നെ.....
"ഇതെങ്ങോട്ടാ രാവിലെ തന്നെ?"
"ഒരു സര്‍വ്വേ എടുക്കാന്‍ പറഞ്ഞു മിസ്സ്‌... അതിനാ..
ഒരു ദിവസം വീട്ടിലിരിക്കരുത്...സര്‍വ്വേ....പോലും....
ഹം...അതെലെങ്ങിലും അങ്ങനാ.....മഹാന്മാരെയും അവരുടെ വീട്ടുകാര്‍ അന്ഗീകരിക്കില്ല...ഒടുവില്‍ പ്രശസ്തരാവുംപോള്‍ അവരുടെ കഴിവ് കണ്ടെത്തിയത് ഞാനാണെന്ന് ബിടല്സ് ഇളകാന്‍ എന്തൊരു തിരക്കായിരിക്കും.....ഞാന്‍ വലിയ ബ്ലോഗ്ഗെരാവുംപോള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നവരുടെ മുന്പിലെകിംഗ് പോര്...ബടായി പറയാന്‍...അപ്പോള്‍ കാണിച്ചു തരാം.....ഇത് സത്യം ...അ...സത്യം...അ....സത്യം....
മീന്‍കാരന്‍ മോയിതീന്ക്ക അല്ലെ അത്..... തേടിയ vine ഫീറ്റില്‍ ചുറ്റി എന്ന് പറഞ്ഞത് പോലായെല്ലോ....
മോയിദീന്‍ ക്ക....ഒന്ന് നിന്നേ...ഒരു കാര്യം ചോദിക്കട്ടെ....
ഇതാര്...അനു മോളോ?എന്താ മോളെ....
അല്ല മോയിതീന്ക്ക പ്രണയത്തെ കുറിച്ച എന്താ അഭിപ്രായം...?????
നല്ല കാര്യമാ മോളെ...എന്തെ?
ഹോ...അപ്പൊ തുടക്കം പിഴച്ചില്ല....മോയിദീന്‍ ക്ക ഒരു പരീകുട്ട്യാവും...
ആട്ടെ....മോയിതീന്ക്ക പ്രണയിചിടുണ്ടോ?
അല്ലാഹ്....ഞാന്‍ ബെക്കാറില്ല മോളെ....എനിക്ക് എയിത്തോന്നും അരീലല്ലോ...അത്കൊണ്ട് മോന്‍ ശുക്കൂരാ അതൊക്കെ ചെയ്യുനെ..... മോക്കു ബെണേല്‍ പറ....ഓനെ ഞാന്‍ ഇപ്പം തന്നെ ഈട്ത്തെക്കയകാം ....പകെങ്ങില്‍ മോകെന്താ ഇപ്പൊ പൈശക്ക് ആവശ്യം....ബെന്ടെ കാശ് ഉമ്മ തരൂലെ?
മോയിദീന്ക്ക ...ഇങ്ങലെന്തോക്കെയാ ഈ പറയുന്നേ....കാശോ?എന്ത് കാശ്...?
ബാങ്കില്‍ പണയം ബെക്കുമ്മം കിട്ടുന്ന കാശ്.....
ഇപ്പം ഞാന്‍ ആരായി....:P
മോയിദീന്‍ ക്ക പണയം വെക്കുന്ന കാര്യമല്ല ഞാന്‍ ചോദിച്ചേ...പ്രണയം...ഈ പ്രേമം,ഇഷ്ക് ,മോഹബ്ബത് എന്നൊക്കെ പറയൂലെ...
ഓ..മോഹബ്ബത്ത്...അത് ആദ്യം പറയണ്ടേ?ഇംഗ്ലീഷ് ഞമ്മക്കരിയൂലന്നു കുട്ടിക്കറിയില്ലേ?
പ്രണയം എന്നത് ഇംഗ്ലീഷ് ആയിരുന്നോ?:0
മോഹബ്ബത്ത്...മീനിനെ പിടിച്ചു കരയിലിട്ടാല്‍ എന്താ നടക്കാ....അത്പോലെ ഒരു ബീര്‍പ്പ് മുട്ടലാണ് മോളെ മോഹബ്ബത്ത്.....പണ്ട് മൈമൂനനോട് ഞമ്മള്‍ക്ക് തോന്നീരുന്നു .....ഒടുക്കം അവള്‍ടെ അങ്ങളാര് തള്ളി അശൂത്രിലാകിയപ്പോഴാ ആ ബീര്‍പ്പ് മുട്ടല്‍ മാറിയെ....
നന്നായി....
(ബാക്കി ബിശേഷങ്ങലുമായി ഉടന്‍ ബരാം)

22 comments:

കൊമ്പന്‍ പറഞ്ഞു...

kanthaaree ingalu ale sutippaakallim

abhi പറഞ്ഞു...

good one :)

ജാസിര്‍ പട്ടാമ്പി പറഞ്ഞു...

നന്നായിട്ടുണ്ട്

Unknown പറഞ്ഞു...

ഇത് നല്ല കഥ!
പണ്ട് പണ്ടൊരു രാജാവുണ്ടായിരുന്നു...

തുടരും...!

എന്ന് പറഞ്ഞപോലായല്ലോ,,ഇത്.
കാന്താരീ..വെച്ച് താമസിക്കാതെ ഭാക്കിയിങ്ങു പോരട്ടേന്ന്...

faisal irikkur പറഞ്ഞു...

എനിക്കു വയ്യെന്റെ കാന്താരീ.....
നിന്നെകുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല
>:D<

നല്ലി . . . . . പറഞ്ഞു...

ഹെന്റെ കാന്തൂ വിമലാരുന്നോ നിന്റെ മലയാളം വാദ്ധ്യാര് :-(

സംഭവം കൊള്ളാം :-)

hafeez പറഞ്ഞു...

കാന്താരീ പോസ്റ്റ്‌ കൊള്ളാം... ചിരിപ്പിച്ചു .. പക്ഷെ പ്രണയവും ഒരു പണയം അല്ലെ? ഹൃദയം പണയം വെക്കല്‍ ?/...

Sameer Thikkodi പറഞ്ഞു...

ശരിക്കും ആ ബീര്‍പ്പ് മുട്ടല്‍ ഇത് വരെ മാറീട്ടില്ല ... ഇപ്പളും അങ്ങിനെ മീന്‍ പെടക്കണ പോലെ കെടന്നു പെടക്കുകയല്ലേ ...

നന്നായി ...

സുഗന്ധി പറഞ്ഞു...

കൊള്ളാം :-)

Yasmin NK പറഞ്ഞു...

ആശംസകള്‍

ശ്രീ പറഞ്ഞു...

മൊയ്തീനിക്ക കൊള്ളാം .
"പ്രണയം എന്നത് ഇംഗ്ലീഷ് ആയിരുന്നോ?"
:)

faisu madeena പറഞ്ഞു...

കാന്താരീ ...ചിരിപ്പിക്കല്ലേ ...എന്നാലും അമ്മയോട് ഒന്ന് ചോദിക്കാമായിരുന്നു ....ഹിഹിഹിഹി ....

രസം പിടിച്ചു വരുമ്പോഴേക്കും നിര്‍ത്തിക്കളഞ്ഞു ....!

നമ്മുടെ എന്ന ഗ്രൂപ്പില്‍ നിന്ന് ആണ് കാന്താരിയുടെ ബ്ലോഗ്‌ ലിങ്ക കിട്ടിയത് ....!

Arun Kumar Pillai പറഞ്ഞു...

കാന്താരി എന്താ ഇത് പെട്ടെന്ന് നിര്‍ത്തിയെ..? നല്ലതാരുന്നു...
ഡാ ഫൈസുവേ നമ്മുടെ അല്ല നമ്മള്‍ എന്നാ ഗ്രൂപ്പിന്റെ പേര്..
എഴുത്തിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു...

Arun Kumar Pillai പറഞ്ഞു...

.

Arun Kumar Pillai പറഞ്ഞു...

കാന്താരി എന്താ ഇത് പെട്ടെന്ന് നിര്‍ത്തിയെ..? നല്ലതാരുന്നു...
ഡാ ഫൈസുവേ നമ്മുടെ അല്ല നമ്മള്‍ എന്നാ ഗ്രൂപ്പിന്റെ പേര്..
എഴുത്തിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു...

Naushu പറഞ്ഞു...

ഇതെന്തൊരു പണിയാ, വായിച്ചു രസം പിടിച്ചു വരായിരുന്നു.....

ഫസലുൽ Fotoshopi പറഞ്ഞു...

പെട്ടന്നു നിര്‍ത്തിയത് തീരെ ശരിയായില്ല, ന്നാലും ന്റെ മൈതീനിക്കാ....

Sajid പറഞ്ഞു...

നന്നായിട്ടുണ്ട് കെട്ടാ.....
ബാക്കി എപ്പ എയുതും?

mayflowers പറഞ്ഞു...

എന്റെ നാട്ടുകാരിയല്ലേ..പോസ്റ്റ്‌ നന്നായെന്ന് പ്രത്യേകം പറയേണ്ടല്ലോ.
മൊഹബ്ബത്തിന് മൊയ്ദീന്‍ക്കയുടെ നിര്‍വചനം അസ്സല്‍..
ഭാവുകങ്ങള്‍..

ഭായി പറഞ്ഞു...

ബാക്കിയും കൂടി പോരട്ടെ...

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

മുമ്പൊരു കാന്താരിക്കുട്ടിയുണ്ടായിരുന്നു. ഇപ്പോള്‍ എഴുതാറില്ല. ഈ കാന്താരി മനപ്പൂര്‍വ്വം ഹാസ്യത്തിനു വേണ്ടി തെറ്റിച്ചെഴുതുന്ന കൂട്ടത്തില്‍ അല്ലാതെ തന്നെ വരുന്ന അക്ഷരത്തെറ്റുകളുമുണ്ട്. അതൊക്കെ ഒന്നു ശ്രദ്ധിച്ചാല്‍ കൊള്ളാം.

മാണിക്യം പറഞ്ഞു...

"....മീനിനെ പിടിച്ചു കരിയിലിട്ട എന്താ നടക്കാ....
അത്പോലെ ഒരു ബീര്‍പ്പ് മുട്ടലാണ് മോളെ മോഹബ്ബത്ത്..."

അത് തന്നെ!മൊയ്തീനിക്ക അത് തന്നെ!!
ബാക്കി കൂടി നോക്കട്ടെ