അജ്ഞാതന്‍
2010, ഡിസംബർ 31, വെള്ളിയാഴ്‌ച
പുതു വര്ഷം ആരംഭിക്കാന്‍ നിമിഷങ്ങള്‍ ബാകി.....കുറെ നല്ല നിമിഷങ്ങളും കുറച്ച നൊമ്പരങ്ങളും .....2010 സംഭവബഹുലമായിരുന്നു
ഒക്കെ ഓര്‍ക്കാന്‍ ഒരു സുഖമുണ്ട് .......ചില വിടവാങ്ങലുകളുടെ നൊമ്പരവുമുണ്ട് ,ഒപ്പം പുതു വര്‍ഷത്തെ കുറിച്ച നിറമുള്ള സ്വപ്നങ്ങളും ,എല്ലാവര്ക്കും എന്റെ പുതു വത്സരാശംസകള്‍
ഒക്കെ ഓര്‍ക്കാന്‍ ഒരു സുഖമുണ്ട് .......ചില വിടവാങ്ങലുകളുടെ നൊമ്പരവുമുണ്ട് ,ഒപ്പം പുതു വര്‍ഷത്തെ കുറിച്ച നിറമുള്ള സ്വപ്നങ്ങളും ,എല്ലാവര്ക്കും എന്റെ പുതു വത്സരാശംസകള്‍
അജ്ഞാതന്‍
2010, ഡിസംബർ 14, ചൊവ്വാഴ്ച
"അനൂ,മാലതി ചേച്ചി മരിച്ചു"
"എപ്പോ?എങ്ങനെ?"
"ഇന്നലെ...ആത്മഹത്യാ ആയിരുന്നു"
മാലതി ചേച്ചി.....ഏതോ അകന്ന ബന്ധത്തിലുള്ള ഒരാള്‍ അത്രയെ അറിയൂ....
കണ്ടിടുള്ളതും വിരളം,സംസാരിച്ചത് ഒരേയൊരു വട്ടം,എന്നിട്ടും പ്രിയപ്പെട്ട ആരോ പിരിഞ്ഞ പോലൊരു വേദന
ചെറുപ്പം മുതല്‍ ബന്ധുകളുടെയും വീട്ടുകാരുടെയും സംസാരത്തില്‍ നിന്ന് ഒരു പാട് കേട്ടിടുണ്ടായിരുന്നു അവരെ കുറിച്ച് ,കാണാന്‍ ഒരുപാട് കൊതിചിടുണ്ട് അപ്പോഴൊക്കെ ,പക്ഷെ കല്യാണം കഴിഞ്ഞ ശേഷം അവര്‍ നാട്ടില്‍ അങ്ങനെ വരാറില്ലായിരുന്നു,അങ്ങനെയിരിക്കെ ഒരു കല്യാണ വീട്ടില്‍ വെച്ച് അവരെ കണ്ടു,എല്ലാരും പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു,സ്വര്‍ണത്തിന്റെ നിറം,കരിമീന് മിഴികള്‍,കടഞ്ഞെടുത്ത പോലെ അഴകളവുകള്‍ ഒത്ത ശരീരം,ശരിക്കും ഒരു അപ്സരസ്സ് തന്നെ....അവരോട് അസൂയ കലര്‍ന്ന ആരാധനാ തോന്നി,പക്ഷെ പിന്നെടറിഞ്ഞു,ആ സൌന്ദര്യമായിരുന്നു അവരുടെ ഏറ്റവും വലിയ ശാപമെന്ന്....
വിവാഹം കഴിഞ്ഞ അധികം കഴിയും മുന്‍പേ അവരുടെ ജീവിതത്തില്‍ അസ്വരസങ്ങള്‍ തല പൊക്കി തുടങ്ങി...കാണുന്ന പുരുഷന്മാരോടൊക്കെ അവര്‍ കൊഞ്ചി കുഴയുന്നു എന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി, പിണക്കങ്ങളും പരാതികളുമായി വര്‍ഷങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു ,ഇതിന്ടെ അവര്‍ക്ക് മോള്‍ ജനിച്ചു,പക്ഷെ അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ കൂടി കൂടി വന്നു,ഒടുവില്‍ അത് തന്നെ സംഭവിച്ചു,വിവാഹ മോചനം.....
മാലതി ചേച്ചിക്ക് ഒരു സഹോദരന്‍ മാത്രമേ ഉണ്ടായിരുനുള്ളൂ...അച്ഛനും അമ്മയും മുന്‍പേ മരിച്ചിരുന്നു.....സഹോദരിയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു അവരുടെ സഹോദരന്‍,ഗോപിനാഥ്....അതായിരുന്നു അവരുടെ പേര്,മാലതി ചേച്ചിയുടെ ഗോപിയേട്ടന്‍....ഗോപിയേട്ടന്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ മാലതി ചേച്ചി തയ്യാറായില്ല....അവിടെ തന്നെ ഒരു വീട് വാടകക്ക് എടുത്ത് മോളെയും കൂട്ടി അങ്ങോട്ട് താമസം മാറി....പക്ഷെ അവിടെയും അധികം കഴിഞ്ഞില്ല....നാട്ടുകാര്‍ മുഴുവന്‍ അവര്കെതിരെ തിരിഞ്ഞു...വളരെ മോശമായ രീതിയില്‍ അവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നു ...അപ്പോഴും ഗോപിയേട്ടന്‍ ചെന്നു,അവരെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് വരാന്‍...പക്ഷെ ഒരുവിധത്തിലും അവര്‍ വരാന്‍ തയ്യാറായില്ല....ഒപ്പം നാട്ടുകാരുടെ പരിഹാസ ശരങ്ങളും കൂടി ആയപ്പോള്‍ അന്നാദ്യമായി ഗോപിയേട്ടന് പൊട്ടി തെറിച്ചു....പക്ഷെ മാലതി ചേച്ചിക്ക് യാതൊരു കൂസലുമില്ലയിരുന്നു.....ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ കുറിച്ച് ഇതൊക്കെ സാധാരണയാനെന്നയിരുന്നു അവരുടെ ഭാഷ്യം,ഒടുവില്‍ ഗോപിയേട്ടന്‍ വെറും കയ്യോടെ മടങ്ങേണ്ടി വന്നു,അവരുടെ മകള്‍ പോലും അവര്‍ക്കെതിരെ തിരിഞ്ഞു....അവരുടെ ഭര്‍ത്താവിനെ വന്നു മകളെ കൂട്ടി കൊണ്ട് പോയി.അത് അവരുടെ സ്വതന്ത്രം കൂടുതലാക്കി .ഒടുവില്‍ ഗോപിയെട്ടനും സഹോദരിയെ തള്ളി പറയേണ്ടി വന്നു..ഇല്ലെങ്ങില്‍ വളര്‍ന്നു വരുന്ന തന്റെ മക്കളുടെ ജീവിതം കൂടി നശികുമെന്നു മനസ്സിലായതോടെ ഗോപിയേട്ടന് പെങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷികേണ്ടി വന്നു,അതോടെ മാലതി ചേച്ചി കൂടുതല്‍ ഒറ്റപെട്ടു....വാടക വീട്ടുകാരും അവരെ വീട്ടില്‍ നിന്നിറക്കി വിട്ടു...
അങ്ങനെയിരിക്കെ ഒരു ദിവസം മാലതി ചേച്ചി വീട്ടിലേക്കു കയറി വന്നു.....പഴയ കളികൂട്ടുകാരിയെ കണ്ടപ്പോള്‍ അമ്മയുടെ മുഖത്ത് സന്തോഷത്തേക്കാള്‍ ഒരു തരം വിമ്മിഷ്ട മായിരുന്നു ....എത്രയും വേഗം അവരെ പറഞ്ഞയച്ചാല്‍ മതി എന്നഅമ്മയുടെ ചിന്ത അവര്‍ അറിഞ്ഞില്ലെന്നു തോനുന്നു....ചായയെടുകാന്‍ അമ്മ അടുക്കളയിലേക്കു പോയപ്പോള്‍ അവള്‍ അടുത്ത് വന്നിരുന്നു....
"മീനുവിന്റെ മോളാ അല്ലെ?"
"അതെ"
"എന്താ പേര്?"
"അനു"
"എന്നെ അറിയുമോ?"
"ഉവ്വ്..മാലതി ചേച്ചി"
"നിന്റെ മുടിയെന്താ എങ്ങനെ?ഇച്ചിരി ശ്രദ്ധിച്ചുകൂടെ,ആകെ കെട്ടു വീണല്ലോ?നിന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കണം....നീ എന്നെ നോക്ക്...എനിക്ക് നിന്റെ അമ്മയുടെ വയസ്സാണ്,എന്നാല്‍ അത്രക്ക് തോന്നുമോ?"
നേരാണ്,അവരെ കണ്ടാല്‍ മുപ്പതു വയസ്സില്‍ കൂടുതല്‍ പറയില്ല...
അവര്‍ എന്റെ അടുത്ത വന്നിരുന്നു,ശ്രദ്ധയോടെ മുടിയുടെ കെട്ടുകള്‍ ഓരോന്നായി വിടര്‍ത്താന്‍ തുടങ്ങി...
അതിനിടയില്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു....
അവരുടെ എപ്പോഴാതെ ജീവിതത്തെ കുറിച്ച് അവര്‍ പറഞ്ഞപ്പോള്‍ ഞാനും വല്ലാതായി
നാടോടികളുടെ കൂടെയാണത്രേ അവരുടെ ഇപ്പോഴത്തെ താമസം...
"അനുവിനറിയുമോ?ഇന്നലെ ഞാന്‍ ബസ് സ്റ്ന്റിലെ ബെന്ചിലാ കിടന്നുറങ്ങിയെ....
നേരം വെളുകുംപോഴെക്കും എത്ര പേര്‍ എന്റെ അടുത്ത് വന്നു പോയെന്നറിയാമോ?"
"മാലതി"അമ്മ അലറുകയായിരുന്നു....
അമ്മ പിന്നില്‍ വന്നു നിന്നതരിഞ്ഞില്ലയിരുന്നു....
"കുട്ടിയോട് എന്തൊക്കെയാ പറഞ്ഞു കൊടുക്കുന്നെ...കളികൂട്ടുകരിയാനെല്ലോന്നു കരുതിയാ വീട്ടില്‍ കയറ്റിയത്...എനിട്ട് എന്റെ കുട്ടിയെ വഴി തെറ്റിക്കാന്‍ നോക്കുന്നോ?ഇപ്പോള്‍ ഇറങ്ങിക്കോണം ഇവിടെ നിന്ന്...."
ഒന്നും മിണ്ടാതെ അവര്‍ ഇറങ്ങിപോയി...ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു
ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു....അതിനിടെ അറിഞ്ഞു നാട്ടുകാരൊക്കെ ചേര്‍ന്ന്‍ മാലതി ചേച്ചിയെ പോലീസില്‍ ഏല്പിച്ചു...അവിടെ നിന്ന് മെന്റല്‍ ഹോസ്പിടലിലേക്ക് മാറ്റിയെന്നു,വിവരമാരിന്ജ് ഗോപിയേട്ടന്‍ ഹോസ്പിറ്റലില്‍ ചെന്നത്രേ....
അപ്പോഴാണ് അറിയുന്നത്....മാലതി ചേച്ചി ഈ കാണിച്ചു കൂട്ടിയതൊക്കെ അവരുടെ അസുഖം മൂലമായിരുന്നുവെന്നു.....കടുത്ത സംശയ രോഗി ആയിരുന്നു ചേച്ചിയുടെ ഭര്‍ത്താവ്,സുന്ദരിയായ തന്റെ ഭാര്യ അന്യനായ ആരോട് സംസാരിച്ചാലും അത് സംശയ ദൃഷ്ടിയോടെയാണ് അയാള്‍ കണ്ടത്.....സ്വന്തം വീട്ടില്‍ എല്ലാരുടെയും പ്രിയപ്പെട്ട കുട്ടിയായി വളര്‍ന്ന മാലതി ചേച്ചിയുടെ മനസ്സിന്‍ ഇതൊന്നും താങ്ങാനുള്ള കരുതില്ലയിരുന്നു....വിഷാദ രോഗത്തിനടിമപെട്ട അവരുടെ മനസ്സ് അതിനെതിരെ പ്രതികരിച്ചത് കൂടുതല്‍ കൂടുതല്‍ സൌഹൃതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു....പിന്നീടുള്ള അവരുടെ എല്ലാ പ്രവര്‍ത്തികളും ആ രോഗത്തിന്റെ ഭാഗമായിരുന്നു ....അതോടെ എല്ലാര്ക്കും അവരോട് സഹതാപമായി .....അവര്‍ അവിടെ ചികിത്സയിലായിരുന്നു.....ഏതൊക്കെ കഴിഞ്ഞിട്ടിപ്പോള്‍ മൂന്നു മാസത്തോളമായി
"അനു....നീയെന്താ ആലോചിക്കുന്നെ ?അമ്മയുടെ വിളിയാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്
"ഹേ...ഒന്നുമില്ല...."ഒന്നും പറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും പുസ്തകത്തിലേക്ക് മുഖംപൂഴ്ത്തി
(ചിത്രങ്ങള്‍- ഗൂഗിള്‍ ഇമേജ്)
അജ്ഞാതന്‍
2010, ഡിസംബർ 11, ശനിയാഴ്‌ച
അയാള്‍ തിരക്കിട്ട് ആ ഫോട്ടോ മെയില്‍ ചെയ്തു...സമയം ഒരുപാടായിരിക്കുന്നു ....അവസാന എഡിഷന്‍ മുന്‍പ് ഓഫീസില്‍ കിട്ടിയില്ലെങ്ങില്‍ പിന്നെ കഷ്ടപെട്ടതൊക്കെ വെറുതെയാവും.ഇല്ല....ഇനിയും സമയമുണ്ട്....കായലിലേക്ക് മറിഞ്ഞ ബസിന്റെ ചിത്രമാണ്...രക്ഷാപ്രവര്‍ത്തനം ഒരു ഭാഗത്ത് നടക്കുന്നുണ്ട്....ആ സമയത്ത് അത് വഴി വന്നത് കൊണ്ടാണ് മാറ്റാരും അറിയുന്നതിന്‍ മുന്പ് അറിയാനും ചിത്രങ്ങളെടുക്കാനും കഴിഞ്ഞത് .നാളെ ഈ ഫോട്ടോ കണ്ട മറ്റു പത്രകാര്‍ അന്തം വിടും ,ഇത്രയും നേരമായ സ്ഥിതിക്ക് ഇനി മറ്റാര്‍ക്കും ഈ പടങ്ങള്‍ കിട്ടില്ല...അഭിമാനത്തോടെ അയാള്‍ ആ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി...അപോഴാണ് അയാള്‍ അത് കണ്ടത്
.താനെടുത്ത ഫോട്ടോയില്‍ ബസിന്റെ അരികിലായി വെള്ളത്തിന് മുകളില്‍ ഒരു കൈ....ചുവന്ന വളകള്‍ അണിഞ്ഞ ഒരു കുഞ്ഞികൈ....ഫോട്ടോ എടുക്കുമ്പോള്‍ താനിത് കണ്ടില്ലല്ലോ?മനസ്സിലെവിടെയോ ഒരു നീറ്റല്‍....അയാള്‍ ദുരന്ത സ്ഥലത്തേക്ക് ചെന്നു...അപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നുടായിരുന്നു,അയാള്‍ അവിടെ മാകെ തിരഞ്ഞു....അപ്പോള്‍ കണ്ടു....ആ ചുവന്ന വളകള്‍ ഇട്ട ആ കൈകള്‍....മരണപെട്ടവരുടെ കൂട്ടത്തിലായിരുന്നു അവള്‍.....പാതി തുറന്ന കണ്ണുകളുമായി ഒരു അഞ്ചു വയസ്സുകാരി...വിടരും മുന്‍പ് കൊഴിഞ്ഞു പോയ പനിനീര്‍ പുഷ്പം പോലെ.....പിന്നെ അവിടെ നില്‍കാന്‍ അയാള്‍ക്കായില്ല...വീട്ടില്‍ എത്തിയപ്പോഴേക്കും തീര്‍ത്തും തളര്‍ന്നിരുന്നു....നേരെ റൂമില്‍ ചെന്നു കിടക്കയിലേക്ക് വീഴുകയായിരുന്നു....എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ ആവുന്നില്ല ,കണ്ണ് പൂട്ടുമ്പോള്‍ ചുവന്ന വളയിട്ട ആ കുഞ്ഞു കൈകള്‍....അയാള്‍ക്ക് കണ്ണ് പൂട്ടാന്‍ തന്നെ പേടിയായി,എപ്പോഴോ ഉറങ്ങിപോയി.....
ഒരു ചെറിയ കുളം അതിന്റെ പടവില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.....ആരോ വിളികുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കി,ആരുമില്ല ....തോന്നിയതാവും,പെട്ടെന്നാനത് സംഭവിച്ചത്....ആരോ തള്ളിയിട്ടത് പോലെ ...താന്‍ കുളത്തിലേക്ക്.....നന്നായി നീന്തല്‍ അറിയുന്ന തനിക്ക് അതിനു സാധികുന്നില്ല.....കൈ കാലുകള്‍ തളര്‍ന്നത് പോലെ.....വയ്യ.....വെള്ളത്തിലേക്ക് താഴ്ന്നു പോവുന്നു.....അപ്പോള്‍ ഒരു കൈ നീണ്ടു വന്നു....തന്നെ പിടിച്ച വലിച്ചുയര്തുന്നു....വെള്ളത്തില്‍ നിന്നുയര്‍ന്നപ്പോള്‍ ആണ് ആ മുഖം കണ്ടത്.....ആ അഞ്ചു വയസ്സുകാരി......"എന്നെ കൊന്നില്ലേ,എന്നെ രക്ഷികാമായിരുന്നില്ലേ?,ഇപ്പൊ എന്റെ അമ്മ കരയുകയാവും....എനിക്ക് എന്റെ അമ്മയെ കാണണം....."അവള്‍ കരയാന്‍ തുടങ്ങി,പക്ഷെ....ആ കണ്ണില്‍ നിന്ന് കണ്ണുനീരല്ല....പകരംചോരയാണ് വരുന്നത്....
"അമ്മേ"നിലവിളിച്ചു കൊണ്ടാണ് ഉണര്‍ന്നത്....
അത് വെറുമൊരു സ്വപ്നമാണെന്ന് വിശ്വാസം വന്നില്ല
ആദ്യമായൊന്നുമല്ല ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്നത്....ഫോട്ടോ എടുക്കുന്നതും...എന്നിട്ടും ആ പെണ്‍കുട്ടിയുടെ മരണം മാത്രമെന്താ തന്നെ ഇങ്ങനെ
വേട്ടയാടുന്നത്.....ആ മരണത്തില്‍ തനിക്ക് പങ്കുണ്ടാവുമോ?ഈ കുറ്റബോധം തന്നെ മരണം വരെ പിന്തുടരുമോ
ഒരു വിധം നേരം വെളുപിച്ചു,ദിനചര്യകള്‍ പൂര്‍ത്തിയാക്കി ഓഫീസിലെത്തി,പക്ഷെ മനസ്സ് അസ്വസ്ഥമായിരുന്നു.....ചീഫ് എഡിറ്റര്‍ വിളികുന്നുവെന്നു പറഞ്ഞത് രാമേട്ടന്‍ ആണ്.....ചീഫ് എഡിറ്റര്‍ ഉടെ മുറിയില്‍ ഒരു ചെറിയ സംഘം തന്നെയുണ്ടായിരുന്നു.....എഡിറ്റര്‍ അനുമോദനം അറിയിച്ചു കൊണ്ട് ഒരു വലിയ ബൊക്ക നല്‍കി,ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ബൊക്ക....അയാള്‍ അതിലേക്കു നോക്കി....ഓരോ ചുവന്ന പൂവിലും ആ അഞ്ചു വയ്യസുകാരിയുടെ മുഖമാണ് അയാള്‍ കണ്ടത്...."എന്നെ രക്ഷിക്കാമായിരുനില്ലേ?"എന്ന് ചോദിച്ചു കൊണ്ട് കരയുന്ന മുഖം...ആ കണ്ണുകളില്‍ നിന്ന് ചോരയാണ് വരുന്നത്....ആ രക്തം തന്റെ കയ്യില്‍ പടര്‍ന്നിരിക്കുന്നു....ഒരു അലര്‍ച്ചയോടെ അയാളാ ബൊക്ക വലിച്ചെറിഞ്ഞു കൊണ്ട് ബാത്ത് റൂമിലേക്ക് ഓടി....വാഷ് ബാസിന്‍ ടാപ് തുറന്നു...എത്ര കഴികിയിട്ടും രക്തം പോയില്ലെന്നു അയാള്‍ക്ക് തോന്നി...ഒരു ഭ്രാന്തമായ ആവേശത്തോടെ അയാള്‍ കൈ കഴുകി കൊണ്ടേയിരുന്നു..ഒരു കത്തി കൊണ്ട് സ്വന്തം ജീവ രക്തം ഒഴുക്കി കളയും വരെ..
(mukalile pic kevin carter enna famous photo grapher eduthathaanu....e foto eduth moonu masathinullil kadutha vishadithinadimayaaya adheham suicide cheythu...may rest his soul in peace)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)