അജ്ഞാതന്‍ 2010, നവംബർ 21, ഞായറാഴ്‌ച


 ഇതും 
ഇതും
വായിച്ചപോള്‍ മനസ്സില്‍ തോന്നിയത്....ഈ കൊടും പാതകതിന്‍ മിനി ചേച്ചി പൊറുക്കുമെന്നു പ്രതീക്ഷിക്കുന്നു....

രാത്രി പെയ്ത മഴയുടെ ആലസ്യം നിറഞ്ഞ ഒരു തണുത്ത പ്രഭാതം .സൂരജ് ഉണര്‍ന്ന്‍ ഉമ്മറത്തേക്ക് നടന്നു...."അമ്മേ......ചായ..."അവന്‍ പത്രം എടുത്തു ഓരോ പേജ് ആയി ഓടിച്ചു വായിക്കുമ്പോഴാണ് ആ വാര്‍ത്ത‍ കണ്ണില്‍ പെട്ടത് ...അവന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി.....ആ തണുപ്പിലും അവന്‍ വിയര്‍ത്തുപോയി.....കോളേജ് വിദ്യാര്‍ഥികള്‍ അനാശസ്യത്തിന്‍ പിടിയില്‍....ആ പെണ്‍കുട്ടികളുടെ പേരുകള്‍ ഉണ്ടായിരുന്നു....ആ പേര് അവന്‍ പലാവര്‍ത്തി വായിച്ചു......സന്ഷ...സന്ഷ ഗോപിനാഥന്‍
കുസൃതിയും ഉത്സാഹ തിമര്‍പ്പുകളും നിറഞ്ഞ കൌമാരത്തിന്റെ ഉത്സവകാലം,പ്ലസ്‌ വണ് ക്ലാസ്സിലെ ബഹളങ്ങളില്‍ മുഖത്ത് പുഞ്ചിരിയും ശബ്ദത്തില്‍ ശലീനതയുമായി തുളസി കതിരിന്റെ നൈര്‍മല്യവും ഇളം കാറ്റിന്റെ കുളിരും പകര്‍ന്നു അവള്‍-സന്ഷ,ആണ്‍കുട്ടികളില്‍ നിന്ന എപ്പോഴും ഒരു ദൂരം സൂക്ഷിച്ചിരുന്നു അവള്‍,വിര്‍ജിന്‍ മൊബൈല്‍ എന്നാ ഇരട്ട പേര് പോലും അവള്‍ക് കിട്ടി ....തനിക്ക് നേരെയുള്ള പ്രണയ കടാക്ഷങ്ങളെ അവഗണിച്ചിരുന്ന അവളോട് എന്തോ ഒരു ബഹുമാനമായിരുന്നു ആദ്യം...പിന്നീട് അത് ആരാധനയായി....മെല്ലെ മെല്ലെ എന്റെ ഹൃദയം അവളുടെതാവുന്നത് അറിയുകയായിരുന്നു.....പക്ഷെ അവളോട് അത് പറയാനുള്ള ധൈര്യം  ഇല്ലായിരുന്നു....ഒരു പാട് പേരുടെ പ്രണയാഭ്യര്തന തള്ളികളഞ്ഞ അവള്‍ തന്റെ ഇഷ്ടം സ്വീകരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു.....എങ്കിലും എന്നെങ്ങിലും അവള്‍ തന്റെതാവുമെന്നാരോ പറയുമ്പോലെ......
എല്ലാം നശിപിച്ച ആ ദിവസം .....പുതിയ ബൈക്ക് വാങ്ങിയതിന്റെ ആഘോഷം കഴിഞ്ഞപ്പോള്‍ നേരം വൈകിയിരുന്നു...മിന്നല്‍ പണിമുടക്ക്‌ കാരണം വിജനമായ വഴിയില്‍ സല്പം സ്പീഡില്‍ പോവുമ്പോഴാണ്  ബസ് സ്റ്റോപ്പില്‍ നില്‍കുന്ന സന്ഷയെ കണ്ടത്.....പണിമുടക്ക്‌ കാരണം വീട്ടിലേക്ക് പോവനാവാതെ നില്കുകയായിരുന്നു അവള്‍.....തന്റെ ഓഫര്‍ അവള്‍ സ്വീകരികുമോ എന്ന് പേടിയുണ്ടായിരുനെങ്ങിലും വണ്ടിയില്‍ കേറാന്‍ അവളെ ക്ഷണിച്ചു....ഒറ്റക്കൊരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പലരും അവിടെ ചുറ്റി പറ്റി നില്പുണ്ടായിരുന്നു...അത്കൊണ്ടാവാം രക്ഷപെട്ട ആശ്വാസത്തോടെ അവള്‍ പിന്നില്‍ കയറിയത്....ശരീരങ്ങള്‍ തമ്മില്‍ മുട്ടാതിരികാന്‍ ബാദ്ധപെടുന്നതിനിടക്ക് അവളുടെ ബാഗ്‌ താഴെ പോയി....അവളുടെ ഭയം കണ്ടതുകൊണ്ടു സാവധാനമാണ്‌ ഓടിച്ചത്...അവളുടെ വീട്ടിലെകുള്ള വഴി പറഞ്ഞുതരുമ്പോള്‍ അവളുടെ ശബ്ദം പ്രാവിന്റെ കുറുകല്‍ പോലെ നേര്‍ത്തതായിരുന്നു....വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സമയം താമസിച്ചത് കൊണ്ട് വേണ്ടെന്ന പറഞ്ഞു വണ്ടി തിരിച്ചു...വണ്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാവാം അവളുടെ അമ്മ പൂമുഖതുണ്ടായിരുന്നു...തള്ളകൊഴിയുടെ ചിറകിനടിയില്‍ ഒളിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കോഴികുഞ്ഞിനെ പോലെ അമ്മയുടെ അടുത്തേക്ക് ഓടി അടുക്കുകയായിരുന്നു അവള്‍...പക്ഷെ പ്രതീക്ഷികാത്തതാണ്  സംഭവിച്ചത് ,അവളുടെ അമ്മ അടിച്ചു,ഒപ്പം രണ്ടുപേരെയും വഴക്കും പറഞ്ഞു,ഞാന്‍ കേള്കുന്നത് കണ്ട അവളുടെ മുഖം വിളറി പോയി,അത്കണ്ടാപ്പോള്‍ പെട്ടെന്ന്‍ വണ്ടി വിട്ടു...
പിറ്റെന്ന്‍ സ്കൂളില്‍ എത്തി...സന്ഷ തന്നെ തേടി വന്നപ്പോള്‍ നന്ദി പറയനാവുമെന്നെ കരുതിയുള്ളൂ....പക്ഷെ അവളുടെ വാക്കുകള്‍ ........മനസ്സിലെ മണി ഗോപുരത്തില്‍  വെച്ചാരാധിച്ചിരുന്ന വിഗ്രഹം വീണു ഉടയുകായിരുന്നു ..അപ്പോള്‍ തോന്നിയതെന്തോ പറഞ്ഞു ധൃതിയില്‍ നടക്കുമ്പോള്‍  "ഇല്ല,അവള്‍ ഇപ്പോഴത്തെ വിഷമത്തിന് പറയുന്നതാണ്....അല്ലാതെ തന്റെ അങ്ങനെയൊന്നും പറ്റില്ല എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു...എന്നാല്‍ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തുന്നതായിരുന്നു അവളുടെ പിന്നീടുള്ള ദിവസങ്ങള്‍,അവള്‍ കാമുകനെ കണ്ടത്തി,തന്നെ കാണുമ്പോള്‍ ഒരു വാശിപോലെ അവനോട തൊട്ടുരുമ്മി നടക്കാനും കൊഞ്ഞികുഴയാനുമുള്ള വ്യഗ്രത മനസ്സിനെ കീറി മുറികുന്നുണ്ടായിരുന്നു...അവളെ പ്രകോപിപ്പിക്കെന്ടെന്നു കരുതി അവളുടെ വഴികളെ മനപൂര്‍വം ഒഴിവാകുവായിരുന്നു......അവള്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചെര്‍ന്നതൊക്കെ അറിഞ്ഞിരുന്നു....പക്ഷെ...ഇങ്ങനെ ?അവള്‍?സഹപാഠിയുടെ മുന്‍പില്‍ അപമാനിക്കപെട്ടത്തിന്റെ പ്രതികാരം സ്വന്തം ജീവിതം നശിപ്പിച് വേണമായിരുന്നു?                                  
                                                                                                                           

13 comments:

അജ്ഞാതന്‍ പറഞ്ഞു...

mini chechiyudekathaye nashipichonariyilla....ningal parayoo

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

കഥ കൊള്ളാം .........ഞാനും ഒരുപാട് അക്ഷര തെറ്റ് വരുത്താറുണ്ട്
എന്നാലും ഇതില്‍ അങ്ങ് ഇങ്ങു നിറഞ്ഞു നിക്കുന്നു

"ആഘോഷം കസിഞ്ഞപോള്‍"
സല്പം സ്പീഡില്‍ പോവുംപോഴാന്‍
കാറ്റില്‍ പരതുന്നതായിരുന്നു
പ്രകൊപിപ്പികെണ്ടെന്നു

mini//മിനി പറഞ്ഞു...

വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി, പിന്നെ ഇതിന്റെ രണ്ടാം ഭാഗം മറ്റൊരാൾ (നല്ലി) എഴുതി പോസ്റ്റ് ചെയ്തിരുന്നു. അതും ഇതും ഒരുപോലെ തന്നെ!!!
അല്പം വ്യാത്യാസം മാത്രം.
http://nalleeswaram.blogspot.com/2010/10/blog-post_20.html
ഇതാണ് ലിങ്ക്,
അദ്ധ്യാപകർക്കായുള്ള കൌമാരക്ലാസ്സിൽ പറഞ്ഞ സംഭവമാണ് ഈ കഥക്ക് കാരണം.
ഏതായാലും അഭിനന്ദിനങ്ങൾ.

mini//മിനി പറഞ്ഞു...

കമന്റ് എഴുതിയിട്ടാണ് ലിങ്ക് തുറന്നത്,

അജ്ഞാതന്‍ പറഞ്ഞു...

dreamz thanx.....mini chechi...nalliyude postilulla sambavathinte aa chekkante kanniloode onnu noki kanaanulla oru sramam aayirunnu ith,ithe katha thanne amma parayunna reethiyil ezhuthiyaalonn alochichadaa...avarthana virasatha undaakummenna pedi kondu ezhuthiyilla

jasimmk പറഞ്ഞു...

tam tam tadaam... bakki varumbol ariyikva.. :D

വിജയലക്ഷ്മി പറഞ്ഞു...

കഥ നന്നായിട്ടുണ്ട് ...

mini//മിനി പറഞ്ഞു...

കഥ ‘ഋതു’ വിൽ പോസ്റ്റ് ചെയ്തതായിരുന്നു. അതിന്റെ ക്ലൈമാക്സ് അല്പം മാറ്റിയിട്ടാണ് മിനി കഥകളിൽ പോസ്റ്റ് ചെയ്തത്. കാന്താരിയുടെ ശ്രമത്തിന് നല്ല എരിവുള്ള അഭിനന്ദനങ്ങൾ.
ഋതുവിലെ ലിങ്ക്
http://rithuonline.blogspot.com/2010/03/blog-post.html

അജ്ഞാതന്‍ പറഞ്ഞു...

കഥ നന്നായി പക്ഷെ ഡ്രീംസ് പറഞ്ഞതു ഒന്നു കൂടി ശ്രദ്ധിക്കുക അക്ഷരതെറ്റുകൾ ധാരാളമായുണ്ട്...തുടർന്നുള്ള എഴുത്തും നന്നാകട്ടെ അടുത്ത ലക്കത്തിനായി കാത്തിക്കാം അല്ലെ.. ഭാവുകങ്ങളോടെ...

അജ്ഞാതന്‍ പറഞ്ഞു...

ബാക്കി വരുന്നത് വരെ കാത്തിരിക്കാം.. , ഇത് വരെ കൊള്ളാം..
വായനക്കാരനെ വെറുപിച്ചില്ല.. എന്ന് എനിക്ക് തോന്നുന്നു.

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
TPShukooR പറഞ്ഞു...

കഥ നന്നാവുന്നുണ്ട്. അടുത്ത ലക്കം പോസ്റ്റുമ്പോള്‍ മെയില്‍ ചെയ്യുമല്ലോ.