അജ്ഞാതന്‍ 2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച



















നിയമം 
കുഞ്ഞിളം മേനിയിലും 
രതി സുഖം തേടും
പൈശാചികതക്ക് നേരെ
കണ്ണടക്കാന്‍ കഴിയുന്ന
വെറും നപുംസകമോ നിയമം












ipl
പണമൊഴുക്കി നടത്തും
കായിക മത്സരത്തിനും
ആവേശം പകരാന്‍
നാരി തന്‍ നഗ്ന മേനി തന്നെ ശരണം














ഓസോണ്‍ 
ശത്രു ഭയത്താല്‍ കുഞ്ഞിനെ ചിറകിനടിയില്‍ 
ഒളിപ്പിക്കും പറവയെപോല്‍
ആദിത്യന്റെ കോപ നയനത്തില്‍ നിന്ന് കാക്കും 
ധരണി മാതാവിന്‍ ചിറകില്‍ മുറിവുകള്‍ 
ഉണ്ടാകുന്നു മക്കള്‍ മാനുജര്‍














പ്രണയം
മണിച്ചെപ്പില്‍ കാത്തു വെച്ചൊരു പ്രണയത്തില്‍
വലകളും കുഴികളും ഒരുക്കുന്നു ചിലര്‍ 
ചാറ്റിങ്ങും ഔട്ടിങ്ങും ഡേറ്റിങ്ങും മടുക്കുമ്പോള്‍ 
തേടുന്നു പുതിയ തീരങ്ങള്‍ വൈകാതെ

അജ്ഞാതന്‍ 2010, ഏപ്രിൽ 13, ചൊവ്വാഴ്ച







എല്ലാ മലയാളികല്കും കാന്താരിയുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ .....

അജ്ഞാതന്‍ 2010, ഏപ്രിൽ 11, ഞായറാഴ്‌ച

   


സ്വപ്നങ്ങളൊക്കെയും മണി ചെപ്പിലടിച്ചിരുന്നു
മോഹങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുത്തിരുന്നു
ഒരു പൊട്ടിച്ചിരിയുടെ മുഖമൂടി അണിഞ്ഞിരുന്നു
ഉള്ളിലെ തീകനലില്‍ എന്റെ ഹൃത്തടം
എന്നേ മരച്ചിരിന്നു
ശ്വസിക്കുമൊരു ജഡം മാത്രമായിരുന്നു ഞാന്‍
ഒരു പുലരിയില്‍ എന്‍ ജാലകവാതിലൂടെ
നീ വന്നതെന്തിനായിരുന്നു?
പറഞ്ഞതല്ലേ ഞാന്‍ അരുതരുതെന്ന്
എന്നിട്ടും എന്നെ നിന്‍ നെഞ്ചോട്
ചേര്‍ത്തതെന്തിനായിരുന്നു
നിന്‍ പ്രണയത്തിന്‍ മഴയെന്നില്‍
കുളിരായി നിറയവേ
അറിയാതെ ഞാനും നിന്നിലലിഞ്ഞു
പ്രണയത്തിന്‍ വസന്തങ്ങള്‍
എന്നില്‍ പൂക്കുന്നതറിഞ്ഞു ഞാന്‍
അറിയാതെ അറിയാതെ
ഒരു നൂറു സ്വപനങ്ങള്‍
നെയ്തു കൂട്ടി ഞാന്‍
ഒരു ദിനം ദൂരേക്ക്
നീ നടന്നകന്നു
ഒരു വാക്ക് മിണ്ടാതെ
എന്‍ പിന്‍വിളികളിലുരിയാടാതെ
ഒരു മാത്രയെങ്ങിലും
നീ തിരിഞ്ഞുനോക്കുമെന്ന്
ഒരു പാട് കാത്തു ഞാന്‍
നിന്റെ ഓരോ കാലടിയും അമര്‍ന്നതെന്‍
ജീവിതത്തിന്‍ മേലായിരുന്നു
അടര്‍ന്നു വീണ എന്‍ പൊയ്മുഖം
തേടി അലയുമ്പോഴും, ഞാന്‍
നിനക്ക് നന്‍മകള്‍ മാത്രമാവട്ടെ
പ്രാര്‍ത്ഥിക്കാം എന്നും