കണ്ണാരം പൊത്തി കളിക്കുന്ന അലങ്കാര വിളക്കുകള്‍.....ഒപ്പന പാട്ടുകളുടെ മേളം.....കൂട്ടുകാരികളുടെയും ബന്ധുകളുടെയും കലപില സംസാരം...ആകെ ബഹള മായം...ഇത് എന്റെ വീട് തന്നെയോ?ഒരുപാട് കണ്ണുനീരിന്‍ ശേഷം എന്റെ വീട്ടിലെകും സന്തോഷം കടന്നു വന്നിരിക്കുന്നു......അല്ഹമ്ദുലില്ലഹ്.....ഇന്ന് എന്റെ മൈലാഞ്ചി രാവ്.....മൈലാഞ്ചി കൈകളെയും നാണം കവിളുകളെയും ശോണിമ ചാര്‍ത്തുന്ന രാവ്...ഖല്‍ബില്‍ കെസ്സു പാട്ടിന്റെ താളം......നാളെ ഒരാള്‍ എന്റെ ജീവിതം പങ്കിടാന്‍ വരുന്നു....
മൈലാഞ്ചിയുമായി കൂട്ടുകാരികള്‍ വരുന്നുണ്ട്....ബന്ധുകള്‍ ഓരോരുത്തരായി അത് കയ്യില്‍ അണിയിക്കും...ഉമ്മയും ഉപ്പയും അവിടുണ്ട്....അവരുടെ കണ്ണുകളിലെ പ്രകാശം അതിനു പകരം വെക്കാന്‍ ഈ ദുനിയാവിലെ ഒരു വെളിച്ചതിനുമാവില്ല....മൈലാഞ്ചി കയ്യില്‍ അണിയികുംപോള്‍ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞുവോ?ഉവ്വ് ആ കൈകള്‍ വിറച്ചു...പാവം ഉപ്പയും ഉമ്മയും..... അവരുടെ എത്ര നാളായി ഉള്ള സ്വപ്നമാണ് ഈ വിവാഹം...നാല് മക്കളെ നഷ്ടപെട്ടപോള്‍ അവരെന്ത് വേദനിച്ചു കാണും.....മൂന്നു വയസ്സ് തികച്ചില്ല നാല് പേരും....ലോഹപക്ഷിയുടെ ചിറകേറി വന്ന വിഷ മഴ ദുരന്തമായി പെയ്തിരങ്ങുവായിരുന്നു..പൊട്ടിവിടരും മുന്‍പേ കൊഴിഞ്ഞു വീണു നാല് പുഷ്പങ്ങള്‍......അടുത്ത കുഞ്ഞെങ്ങിലും ആരോഗ്യമുള്ളതായിരികനെയെന്നു ഒരുപാട് പ്രാര്‍ത്ഥിച്ചു കാണും അവര്‍...ആണ്‍ കുട്ടി പിറന്നാള്‍ മുഹമ്മദ് എന്നും പെണ്ണ് ആണെങ്ങില്‍ ഫാത്തിമ എന്നിടമെന്നും നേര്ച്ച ചെയ്തത് ഉമ്മയാണ്...ആരോ പറഞ്ഞു കൊടുത്തതാണ് പോലും....അങ്ങനെ ഈ ഫാത്തിമ അവരുടെ ജീവിതത്തില്‍ വന്നത്...അഞ്ചു വയസ്സുവരെ ഉമ്മയ്ക്ക് ആധി ആയിരുന്നു...എനികെന്തെകിലും പറ്റിയാലൊന്നു.....ഒരു കുഴപ്പവുമില്ലെന്നു അറിഞ്ഞപ്പോള്‍ എന്ത് മാത്രം സന്തോഷിച്ചു പാവം...പക്ഷെ വിഷത്തിന്റെ വ്യാപ്തി എന്റെ ജീവിതത്തെയും ബാധിക്കാന്‍ കിടക്കുന്ന വിവരം അവര്‍ അറിഞ്ഞത് താമസിച്ചാണ്...വിവാഹ ആലോചനകള്‍ ഓരോന്നായി മുടങ്ങാന്‍ തുടങ്ങിയപ്പോള്‍....വിഷമഴയുടെ നാട്ടിലെ പെണ്ണിനെ ആര്‍കും വേണ്ടപോലും......അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുകള്‍ രോഗികള്‍ ആയിരിക്കും അത്രേ.....ഒടുവില്‍ ജനിച്ച നാടും പ്രിയപെട്ടതുമൊക്കെ ഇട്ടെറിഞ്ഞു അവര്‍ ,എനിക്ക് വേണ്ടി..മറ്റൊരു നാട്ടില്‍ വേര് പിടിക്കാന്‍ ഒരു പാട് കഷ്ടപെട്ടു...എന്നാലും വിഷ യക്ഷി ഞങ്ങളെ വിട്ടില്ല...നാട്ടുപേരു അപ്പോഴും വില്ലനായി....നിശ്ചയം വരെ എത്തിയ വിവാഹം മുടങ്ങി...അതിനു ശേഷം ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു അല്ലാതെ കണ്ടിട്ടില്ല.....പുതു ജീവിത സ്വപ്നങ്ങളെ കാളുംതന്നെ വേദനിപിച്ചതും അവരുടെ സങ്കടങ്ങള്‍ ആയിരുന്നല്ലോ?ഒടുവില്‍ അതിനു ഒരു അറുതി ആയെല്ലോ.....മൈലാഞ്ചി അണിയിച്ചു കഴിഞ്ഞല്ലോ.....ആ മണം....അതൊന്നു ആസ്വദികട്ടെ......എന്തെ ഈ മൈലാഞ്ചിക്ക് മണമില്ലല്ലോ?
"മോളെ....ഉമ്മയാണ്..."ഉമ്മാ...ഈ മൈലാഞ്ചിക്ക് മണമില്ലല്ലോ?""മൈലഞ്ചിയോ?നീ എന്തൊക്കെയാ പറയുന്നേ...വല്ല സ്വപ്നവും കണ്ടോ നീ...."അപ്പൊ അത് വെറും സ്വപ്നമായിരുന്നോ? മോളെ.... ബാങ്ക് കൊടുത്തിട്ട് നേരം കുറെ ആയി...എണീറ്റ് നിസ്കരിക്ക്..ഇല്ലേല്‍ കളാ ആയി പോവും..."ഞാന്‍ പോയി നിസ്കരികട്ടെ.....ഇനിയെങ്ങിലും ഈ വിഷ മഴ നിര്‍ത്താന്‍ നിങ്ങളും കൂടില്ലേ ഞങ്ങളുടെ കൂടെ?ഞങ്ങളുടെ സമരത്തില്‍ പങ്കാളികലാവൂ...ഇനിയും ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ തകരാതിരികാന്‍.....ഉപ്പമാരുദെഉമ് ഉമ്മമാരുടെയും കണ്ണുകള്‍ നിരയാതിരികാന്‍...ജനിക്കും മുന്‍പേ രോഗത്തിന് അടിമകളായ കുഞ്ഞുകള്‍ ജനികാതിരികാന്‍.......