കാന്താരി
2011 ഫെബ്രുവരി 23, ബുധനാഴ്‌ച
ദേ മോയിതീന്ക്ക വരുന്നുണ്ട്.....മോയിതീന്ക്ക....കഥ....അനുമോള് പോയില്ലയിരുന്നോ?
ഇല്ല...കഥ പറ...ഇനി അത് തീര്നിട്ടു മതി കച്ചോടം.....
എന്നാ പിന്നെ കഥ പറയലാവട്ടെ ആദ്യം ....അപ്പോഴേക്കും ഞങ്ങള്‍ കടപുറം എത്തി...അവിടെയുള്ള ഒരു കരിക്കല്ലില്‍ ഇരുന്നു ഞാന്‍ മോയിതീന്ക്കയുടെ കഥയ്ക്ക് കാതോര്‍ത്തു...
"അപ്പോള്‍ നമ്മള്‍ എവിടാ നിര്‍ത്തിയെ...ആ....അങ്ങനെ ഞമ്മടെ മോഹബ്ബത് മൈമൂനനെ എങ്ങനെ അറിയിക്കുമെന്ന് ആലോചിച്ചപോഴാണ് സുലൈമാനെ ഓര്‍ത്തത്....എന്റെ കൂടെ പഠിച്ചു വളര്‍ന്നവനാ സുലൈമാന്‍...പക്ഷെ സ്കൂളില്‍ എത്തിയാല്‍ ഓന്‍ ക്ലാസില്‍ പോവുംപ്പോ ഞാന്‍ ഉപ്പുമാവ് ഉണ്ടാകുന്നടത്തെക്കു പോവും എന്ന് മാത്രം...ഓന്‍ ബലിയ പഠിപ്പുകരനായി,ഏഴാം ക്ലാസ്സാ ഓന്‍ ....(ഓ...എഴാം ക്ലാസ്സ് ഇമ്മിണി ബലിയ പഠിപ്പു തന്നെ പടച്ചോനെ..)ഞാന്‍ എന്റെ സങ്കടം ഓനോട് ചെന്ന് പറഞ്ഞു..... അപ്പൊ ഒനാ പറഞ്ഞെ..."നിന്റെ ഇഷ്ടം ഓളോട് പറയാന്‍ ഒരു വഴിയുണ്ട്....ഇന്ജോരു കത്തെഴുത്ത് ഓള്‍ക്ക്.."ആയിനെനിക്ക് എഴുതാന്‍ അറീലല്ലോ?ഞാനെഴുതി തരാം.....അങ്ങനെ ഞാന്‍ മൈമൂനയ്കുള്ള എന്റെ കത്തെഴുതി.....അതുംകൊണ്ട് മൈമൂന വരുന്ന വഴിയില്‍ കാത്തിരിപ്പായി....ചെണ്ട കൊട്ടുന്ന പോലെ നെഞ്ഞിടിക്കാന്‍ തുടങ്ങി...ഒളിത് വാങ്ങുമോ?അതോ ബഹളം വെച്ച ആളെ കൂടുമോ?ആകെ പേടിയായിരുന്നു....മൈമു വരുന്നുണ്ട്....അവളെ കണ്ടതോടെ മേലാകെ വിറ തുടങ്ങി.....തെണ്ട വരണ്ടു...."മൈമൂ......"ഒരുവിധം വിളിചൊപ്പിച്ചു...അവളൊന്നു തിരിഞ്ഞു നോക്കി...കയ്യിലുള്ള കടലാസ് കഷ്ണം അവള്‍ക് നേരെ നീട്ടി.....അവള്‍ അത് വാങ്ങി എനിക്കൊരു പുഞ്ചിരിയും നല്‍കി നടന്നു പോയി.....ആ ചിരി...അത് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു അവള്കും എന്നെ ഇഷ്ടമാണെന്ന്.....പിന്നെ ഞമ്മള്‍ സുവര്‍ഗത്തിലായിരുന്നു.....മൈമോനോടുത്തുള്ള ജീവിതം സ്വപ്നം കണ്ടു കടപുരത്തെ മണലില്‍ മലര്‍ന്നു കിടന്നു നേരം വെളുപ്പിച്ചു,രാവിലെ തന്നെ കുളിച്ചൊരുങ്ങി മൈമു പോവുന്ന വഴിയില്‍ കാത്തിരിപ്പായി.....അവള്‍ വരുന്നു.....എന്റെ നേരെ പുഞ്ചിരിയോടെ നോക്കുന്നുണ്ട് ....അടുതെതിയപ്പോള്‍ അവള്‍ കൈ നീട്ടി....അവളുടെ കയ്യില്‍ ഒരു കടലാസ് കഷ്ണം...എനിക്കുള്ള മറുപടി...അത്മെടുത്...ഒരോട്ടമായിരുന്നു സുലൈമാന്റെ അടുത്തേക്ക്.....അവളുടെ ഖല്‍ബില്‍ ഞാന്‍ മാത്രമേയുള്ളൂന്നു....ഹോ....ദുനിയാവിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനാണെന്ന് തോന്നിയ നേരം.....ഉടനെ തന്നെ സുലൈമാനെ കൊണ്ട് അതിനൊരു മറുപടി എഴുതിച്ചു....അതുമായി പെട്ടെന്ന് നേരം വെളുക്കുന്നതും കാത്തിരിപ്പായി.....അങ്ങനെ കത്തുകളിലൂടെ ഞങ്ങള്‍ കിനാവുകള്‍ കണ്ടു...കഥകള്‍ പറഞ്ഞു...ഒരിക്കല്‍ പോലും നേരിട്ട് സംസാരികാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല...ദിവസങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു..എത്ര രഹസ്യമാക്കി വെച്ചിട്ടും ഞങ്ങളുടെ ഇഷ്ടം അവളുടെ വീട്ടുകാര്‍ അറിഞ്ഞു.....അവളുടെ ആങ്ങളമാര്‍ എന്നെ ഭീഷണിപെടുത്തി....എതിര്‍പ്പ് പ്രേമത്തെ ശക്ത്മാകിയതെയുളൂ...ഒരു ദിവസം ഞങ്ങള്‍ കത്ത് കൈമാറുമ്പോള്‍ അവളുടെ ആങ്ങളമാര്‍ കയ്യോടെ പിടികൂടി .....അവരെന്നെ തള്ളി ചതച്ചു....മൈമൂനെ വീട്ടില്‍ പൂട്ടിയിട്ടു.....ആരൊക്കെയോ ചേര്‍ന്നെന്നെ ആശുപത്രിയില്‍ എത്തിച്ചു....അവിടുന്ന് ഞാനൊരു കാര്യം ഒറപ്പിച്ചു.....ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ മൈമൂനെയും കൂട്ടി എവിടെങ്ങിലും ഇറങ്ങി പോവുമെന്ന്....പക്ഷെ പെട്ടെന്ന് നേരം പുലര്‍ന്നത് എന്നെ ഞെട്ടിക്കുന്ന വാര്‍ത്തയും കൊണ്ടായിരുന്നു.....മൈമൂനെ കാണാനില്ല....ഒപ്പം സുലൈമാനെയും...അവര്‍...ഒളിച്ചോടി....അവര്‍ പരസ്പരം കത്തി കൈ മാറാനുള്ള പോസ്റ്റ് മാന്‍ മാത്രമായിരുന്നു ഞാന്‍....ഓല് ഏണ്ടാലും ചേര്‍ന്നെന്നെ പറ്റിക്കുകയായിരുന്നു....കത്തിലോന്നും പെരെഴുതാത്തത് കൊണ്ട് വീട്ടുകാര്‍ക്കും ഒന്നും മനസ്സിലായില്ല..... അതുകൊണ്ട് അവനു കിട്ടേണ്ട തല്ലു കൂടി വാങ്ങിച്ചു വെച്ചു...അന്ന് ഉറപ്പിച്ചു ഇനിയീ പണിക്കില്ലെന്ന്.....
മോയിതീന്ക്ക പറഞ്ഞു നിര്‍ത്തി....ആ കണ്‍ കോണില്‍ എവിടെയോ ഒരു നീര്‍ മുത്ത് തിളങ്ങിയോ?ഹേ...തോന്നിയതാവും.....മീന്‍ പാത്രവുമായി മോയിതീന്ക്ക നടന്നു നീങ്ങി കഴിഞ്ഞു....പാവം...
ഗുണപാഠം :എഴുതാനും വായിക്കാനും പഠിക്കാതെ പ്രേമിക്കാന്‍ പോവരുത്......
ഇനി അടുത്ത ആളുടെ അടുത്തേക്ക്.....അല്പം ഞാനീ കടല്‍ തീരത്തിരിക്കട്ടെ.....എന്നിട്ടാവാം ബാകി സര്‍വ്വേ ട്ടോ....
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)