നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാന്താരി 2011 മാർച്ച് 28, തിങ്കളാഴ്‌ച


എന്റെ ബ്ലോഗില്‍ ഫോല്ലോവേര്സ് ആയി എന്റെ ഓരോ പോസ്റ്റിനും കമന്റ്‌ പാസാക്കി എന്നെ ഒരു ബ്ലോഗ്‌ പുലിയാക്കാന്‍ നിങ്ങള്‍ ഏവരോടും എന്റെ അപേക്ഷ....
എന്റെ പ്രകടനപത്രിക ഇവിടെ സമര്പികുന്നു....

  1. എന്റെ ഫോല്ലോവേര്സ് ഓരോത്തരുടെയും ബ്ലോഗിനെ ഞാന്‍ ഫോളോ ചെയ്യും
  2. അവരുടെ എല്ലാ പോസ്റ്റിലും കമന്റിടും
  3. ഞാന്‍ വലിയ പുലി ആയാലും പുതിയ ബ്ലോഗ്ഗേര്‍സിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പോസ്റ്റുകളില്‍ കമന്റ്‌ ഇടുകയും ചെയ്യും(എന്നെ ഫോളോ ചെയ്യുന്നവരെ മാത്രം)
  4. ബ്ലോഗ്ഗിങ്ങില്‍ വിഷമം നേരിടുന്നവരെ സഹായിക്കും
  5. കമന്റ്‌ ദാരിദ്രം അനുഭവിക്കുന്ന ബ്ലോഗ്ഗെര്മാരെ സ്വന്തം ബ്ലോഗിലൂടെ ഉയര്തികൊണ്ടുവരും
  6. ബ്ലോഗ്ഗെര്മാരെ എന്റെ സ്വന്തം ചിലവില്‍ ഈറ്റിക്കും സോറി മീറ്റിക്കും(രണ്ടും ഒന്ന് തന്നെ)
  7. ബെസ്റ്ബ്ലോഗ്ഗേര്‍ അവാര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്യും....
  8. മലയാളം ബ്ലോഗിനെ ലോക പ്രശസ്തിയിലെക്കുയര്‍ത്തും....
  9. ബ്ലോഗ്ഗേര്‍സിനു നേരെയുള്ള അവഗണന അവസാനിപ്പിക്കും..നാളത്തെ ലോകത്തിന്റെ പ്രതികരിക്കുന്ന നാവായി ബ്ലോഗിനെ മാറ്റും..
  10. അങ്ങനെ ബൂലോകം ഒരു സ്വര്‍ഗ്ഗ രാജ്യമാകും...ഇവിടെ ബ്ലോഗ്ഗേര്‍സിന്റെ വസന്ത കാലമാവും.....സമത്വ സുന്ദരമായ ഒരു ബൂലോകം അതാണ്‌ എന്റെ സ്വപ്നം...എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ ഒരു ബ്ലോഗ്‌ പുലിയാക്കൂ..എല്ലാരും എന്റെ ബ്ലോഗ്‌ ഫോളോ ചെയ്യൂ ,
NB:എന്നെ ഫോളോ ചെയ്‌താല്‍ ഞാന്‍ നിങ്ങളെ ഫോളോ ചെയ്യൂ എന്ന് പറഞ്ഞ ഇങ്ങളെ ഉപദ്രവികാതെ വല്ലപോഴും ഒരു പോസ്റ്റും എഴുതി അടങ്ങി ഒതുങ്ങി കഴിഞ്ഞോളാം.ബാകിയൊക്കെ ചുമ്മാ പറഞ്ഞതാ ...നമ്മുടെ നേതാകന്മാരെപോലെ...........അതുകൊണ്ട് എന്റെ ശല്യം ഒഴിവാകാന്‍ വേണ്ടിയെങ്ങിലും പ്ലീസ് എന്നെ ഒരു പുലിയാകൂ.......

കാന്താരി 2011 ഫെബ്രുവരി 23, ബുധനാഴ്‌ച


ദേ മോയിതീന്ക്ക വരുന്നുണ്ട്.....മോയിതീന്ക്ക....കഥ....അനുമോള് പോയില്ലയിരുന്നോ?
ഇല്ല...കഥ പറ...ഇനി അത് തീര്നിട്ടു മതി കച്ചോടം.....
എന്നാ പിന്നെ കഥ പറയലാവട്ടെ ആദ്യം ....അപ്പോഴേക്കും ഞങ്ങള്‍ കടപുറം എത്തി...അവിടെയുള്ള ഒരു കരിക്കല്ലില്‍ ഇരുന്നു ഞാന്‍ മോയിതീന്ക്കയുടെ കഥയ്ക്ക് കാതോര്‍ത്തു...
"അപ്പോള്‍ നമ്മള്‍ എവിടാ നിര്‍ത്തിയെ...ആ....അങ്ങനെ ഞമ്മടെ മോഹബ്ബത് മൈമൂനനെ എങ്ങനെ അറിയിക്കുമെന്ന് ആലോചിച്ചപോഴാണ് സുലൈമാനെ ഓര്‍ത്തത്....എന്റെ കൂടെ പഠിച്ചു വളര്‍ന്നവനാ സുലൈമാന്‍...പക്ഷെ സ്കൂളില്‍ എത്തിയാല്‍ ഓന്‍ ക്ലാസില്‍ പോവുംപ്പോ ഞാന്‍ ഉപ്പുമാവ് ഉണ്ടാകുന്നടത്തെക്കു പോവും എന്ന് മാത്രം...ഓന്‍ ബലിയ പഠിപ്പുകരനായി,ഏഴാം ക്ലാസ്സാ ഓന്‍ ....(ഓ...എഴാം ക്ലാസ്സ്‌ ഇമ്മിണി ബലിയ പഠിപ്പു തന്നെ പടച്ചോനെ..)ഞാന്‍ എന്റെ സങ്കടം ഓനോട്‌ ചെന്ന് പറഞ്ഞു..... അപ്പൊ ഒനാ പറഞ്ഞെ..."നിന്റെ ഇഷ്ടം ഓളോട് പറയാന്‍ ഒരു വഴിയുണ്ട്....ഇന്ജോരു കത്തെഴുത്ത് ഓള്‍ക്ക്.."ആയിനെനിക്ക് എഴുതാന്‍ അറീലല്ലോ?ഞാനെഴുതി തരാം.....അങ്ങനെ ഞാന്‍ മൈമൂനയ്കുള്ള എന്റെ കത്തെഴുതി.....അതുംകൊണ്ട് മൈമൂന വരുന്ന വഴിയില്‍ കാത്തിരിപ്പായി....ചെണ്ട കൊട്ടുന്ന പോലെ നെഞ്ഞിടിക്കാന്‍ തുടങ്ങി...ഒളിത്‌ വാങ്ങുമോ?അതോ ബഹളം വെച്ച ആളെ കൂടുമോ?ആകെ പേടിയായിരുന്നു....മൈമു വരുന്നുണ്ട്....അവളെ കണ്ടതോടെ മേലാകെ വിറ തുടങ്ങി.....തെണ്ട വരണ്ടു...."മൈമൂ......"ഒരുവിധം വിളിചൊപ്പിച്ചു...അവളൊന്നു തിരിഞ്ഞു നോക്കി...കയ്യിലുള്ള കടലാസ് കഷ്ണം അവള്‍ക് നേരെ നീട്ടി.....അവള്‍ അത് വാങ്ങി എനിക്കൊരു പുഞ്ചിരിയും നല്‍കി നടന്നു പോയി.....ആ ചിരി...അത് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു അവള്കും എന്നെ ഇഷ്ടമാണെന്ന്.....പിന്നെ ഞമ്മള്‍ സുവര്‍ഗത്തിലായിരുന്നു.....മൈമോനോടുത്തുള്ള ജീവിതം സ്വപ്നം കണ്ടു കടപുരത്തെ മണലില്‍ മലര്‍ന്നു കിടന്നു നേരം വെളുപ്പിച്ചു,രാവിലെ തന്നെ കുളിച്ചൊരുങ്ങി മൈമു പോവുന്ന വഴിയില്‍ കാത്തിരിപ്പായി.....അവള്‍ വരുന്നു.....എന്റെ നേരെ പുഞ്ചിരിയോടെ നോക്കുന്നുണ്ട് ....അടുതെതിയപ്പോള്‍ അവള്‍ കൈ നീട്ടി....അവളുടെ കയ്യില്‍ ഒരു കടലാസ് കഷ്ണം...എനിക്കുള്ള മറുപടി...അത്മെടുത്...ഒരോട്ടമായിരുന്നു സുലൈമാന്റെ അടുത്തേക്ക്.....അവളുടെ ഖല്‍ബില്‍ ഞാന്‍ മാത്രമേയുള്ളൂന്നു....ഹോ....ദുനിയാവിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനാണെന്ന് തോന്നിയ നേരം.....ഉടനെ തന്നെ സുലൈമാനെ കൊണ്ട് അതിനൊരു മറുപടി എഴുതിച്ചു....അതുമായി പെട്ടെന്ന് നേരം വെളുക്കുന്നതും കാത്തിരിപ്പായി.....അങ്ങനെ കത്തുകളിലൂടെ ഞങ്ങള്‍ കിനാവുകള്‍ കണ്ടു...കഥകള്‍ പറഞ്ഞു...ഒരിക്കല്‍ പോലും നേരിട്ട് സംസാരികാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല...ദിവസങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു..എത്ര രഹസ്യമാക്കി വെച്ചിട്ടും ഞങ്ങളുടെ ഇഷ്ടം അവളുടെ വീട്ടുകാര്‍ അറിഞ്ഞു.....അവളുടെ ആങ്ങളമാര്‍ എന്നെ ഭീഷണിപെടുത്തി....എതിര്‍പ്പ് പ്രേമത്തെ ശക്ത്മാകിയതെയുളൂ...ഒരു ദിവസം ഞങ്ങള്‍ കത്ത് കൈമാറുമ്പോള്‍ അവളുടെ ആങ്ങളമാര്‍ കയ്യോടെ പിടികൂടി .....അവരെന്നെ തള്ളി ചതച്ചു....മൈമൂനെ വീട്ടില്‍ പൂട്ടിയിട്ടു.....ആരൊക്കെയോ ചേര്‍ന്നെന്നെ ആശുപത്രിയില്‍ എത്തിച്ചു....അവിടുന്ന് ഞാനൊരു കാര്യം ഒറപ്പിച്ചു.....ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ മൈമൂനെയും കൂട്ടി എവിടെങ്ങിലും ഇറങ്ങി പോവുമെന്ന്....പക്ഷെ പെട്ടെന്ന് നേരം പുലര്‍ന്നത് എന്നെ ഞെട്ടിക്കുന്ന വാര്‍ത്തയും കൊണ്ടായിരുന്നു.....മൈമൂനെ കാണാനില്ല....ഒപ്പം സുലൈമാനെയും...അവര്‍...ഒളിച്ചോടി....അവര്‍ പരസ്പരം കത്തി കൈ മാറാനുള്ള പോസ്റ്റ്‌ മാന്‍ മാത്രമായിരുന്നു ഞാന്‍....ഓല് ഏണ്ടാലും ചേര്‍ന്നെന്നെ പറ്റിക്കുകയായിരുന്നു....കത്തിലോന്നും പെരെഴുതാത്തത് കൊണ്ട് വീട്ടുകാര്‍ക്കും ഒന്നും മനസ്സിലായില്ല..... അതുകൊണ്ട് അവനു കിട്ടേണ്ട തല്ലു കൂടി വാങ്ങിച്ചു വെച്ചു...അന്ന് ഉറപ്പിച്ചു ഇനിയീ പണിക്കില്ലെന്ന്.....
മോയിതീന്ക്ക പറഞ്ഞു നിര്‍ത്തി....ആ കണ്‍ കോണില്‍ എവിടെയോ ഒരു നീര്‍ മുത്ത്‌ തിളങ്ങിയോ?ഹേ...തോന്നിയതാവും.....മീന്‍ പാത്രവുമായി മോയിതീന്ക്ക നടന്നു നീങ്ങി കഴിഞ്ഞു....പാവം...
ഗുണപാഠം :എഴുതാനും വായിക്കാനും പഠിക്കാതെ പ്രേമിക്കാന്‍ പോവരുത്......
ഇനി അടുത്ത ആളുടെ അടുത്തേക്ക്.....അല്പം ഞാനീ കടല്‍ തീരത്തിരിക്കട്ടെ.....എന്നിട്ടാവാം ബാകി സര്‍വ്വേ ട്ടോ....
.

അജ്ഞാതന്‍ 2011 ഫെബ്രുവരി 22, ചൊവ്വാഴ്ച

മോയിതീന്ക്ക ആ കഥ ഒന്ന് പറ....അല്ലേലും എനിക്ക് കഥകള്‍ പണ്ടേ ഇഷ്ടമാ...പ്രതേകിച്ചും ഇംഗ്ലീഷ് നോവലുകള്‍....ഡ്രാകുള അടിപൊളിയായിരുന്നു...ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി...(അല്ലേലും ഇംഗ്ലീഷ് കാര് വെറും മണ്ടന്മാരാന്നെ.....കണ്ട പാറ്റയേയും പഴുതരയെയുമൊക്കെ പിടിച്ചു വലുതാകി സിനിമയെടുക്കും...അതൊക്കെ വിശ്വസിച്ചു മഹത്തായ മൂവി എന്നും പറഞ്ഞു തലയില്‍ വെച്ചോണ്ട് നടക്കും...പക്ഷെ എനികറിയാം സത്യം .....അവന്മാര്‍ക്ക് നമ്മളെ പോലെ അഭിനയിക്കാന്‍ അറിയാന്മേലാന്നെ....അത് പുറത്താവാതിരികാനുള്ള ഐഡിയ  ഇതൊക്കെ...നമ്മളോടാ കളി ...ഇതൊന്നും അറിയഞ്ഞിടല്ല പിന്നെ ജീവിച് പോയ്കൊട്ടെന്നു വിചാരിച് മിണ്ടാതിരിക്കും)
അപ്പൊ കഥ തുടങ്ങാം.....
നില്‍കാന്‍ നേരമില്ല നടന്നോണ്ട്‌ പറഞ്ഞു തരാം.....
പടച്ചോനെ....അഭിഷേക് പറഞ്ഞത് മോയിതീന്ക്ക വരെ അനുസരിക്കുന്നു....
walk wen u talk ....വാട്ട് ആന്‍ ഐഡിയ സിര്ജീ....
walk എങ്ങി walk ...നടന്നേക്കാം .....
അതൊരു കാലമായിരുന്നു മോളെ......മോയിതീന്ക്ക ആ 23 കാരന്‍ ആയിമാറി....
മൈമൂന .....ഒള്‍പുയ്യതായി ഞമ്മടെ  അയലോക്കത് പാര്‍ക്കാന്‍ ബന്ന വളാ...ഞമ്മള്‍ ബാല്യകാരുടെ കിനാവിലെ ഹൂറി.....ഓള കണ്ട അന്ന് മുതല്‍ നെഞ്ഞിനുള്ളില്‍ ഒരു പെടപെടപ്പയിരുന്നു....വിശപ്പൂല ,ഉറകൂല....ഒലെ കാണണം ...ഓളോട് മിണ്ടണം എന്നഒറ്റ ബിജാരം മാത്രം....എന്ന കണ്ടാലോ?നവെരങ്ങിപോലാ ...ഒന്നും മിണ്ടാന്‍ പറ്റൂല ...മിണ്ടിന പോട്ടെ....ഒലെ ഒന്ന് നോക്കാന്‍ തന്നെ  പേടിയാവും....ഓള്‍ അടുത്കൂടി പോവുംപ്പം കാലിനടിയീനു തുടങ്ങുന്ന ഒരു തരിപ്പാ....അതങ്ങ് നെറുകം തല വരെ പാഞ്ഞു കേറും.....ഹോ...അതൊക്കെ ഒര്കുമ്പോള്‍ ഇപ്പോള്‍ ഒരു സുഖാ.....
മോയിതീന്ക്ക എന്നിട്ട്?
നില്‍ക...ഞാനീ മീനൊന്നു കൊടുക്കട്ടെ....
ഈ മോയിതീന്ക്കന്റെ ഒരു കാര്യം....പ്രേമതിനിടയിലാ മീന്‍ കച്ചോടം?
താ...സുഹറത്ത എത്തി പാത്രവുമായി....ഇനി കുറെ നേരത്തേക്ക് മോയിതീന്ക്കണേ നോക്കേണ്ട....
 i hour news live കഴിഞ്ഞിട്ടേ മൂപര് വരൂ.....നാട്ടിലെ സകല വാര്‍ത്തകളും യാതൊരു മടിയുമില്ലാതെ നാടാകെഎത്തിക്കുക എന്ന ചേദം ഇല്ലാത്ത ഉപകാരം കൂടി ചെയ്യുനുണ്ട് മോയിദീന്ക്ക....പക്ഷെ വാര്‍ത്തകളില്‍ കൂടുതലുംമസാലകള്‍ ആവുമെന്ന് മാത്രം....അതില്‍ മൂപരുടെ വക അല്പം എരിവും പുളിയും ചേര്‍ത് വിളമ്പുന്നത് കേള്‍കാന്‍ നല്ല രസമാ....(നമ്മളെ കുറിച്ചല്ലാത്ത കാലത്തോളം)എന്തായാലും മോയിതീന്ക്ക വരുമ്പോഴേക്കും ഞാനൊന്ന് പോയി വരാം......തിരിച്ചു വരണേ...ഇനിയും ഒരുപാട് കേള്കാനും പറയാനുമുണ്ട്.....എന്റെ നാട്ടിന്‍പുറത്തെ പ്രണയ വിശേഷങ്ങള്‍......






 


















അജ്ഞാതന്‍ 2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

valatinesday .....പുതിയ പോസ്റ്റ്‌ എന്ത് വേണം.....കഥയും കവിതയും കുറെ ഉണ്ടാവും ...മനസ്സേ മാറി ചിന്തിക്കൂ...പെട്ടെന്ന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....(പണ്ടായിരുന്നേല്‍ തലയില്‍ ബള്‍ബ്‌ കത്തും...ഇപ്പോഴത്തെ കരണ്ട് ബില്‍ താങ്ങാന്‍ വയ്യ....അതുകൊണ്ട് ലഡ്ഡു കൊണ്ട് തൃപ്തി പെടൂ)ഒരു സര്‍വ്വേ നടത്തിയാലോ?ഇപ്പൊ സെന്സസിന്റെ സമയമല്ലേ?അപ്പൊ ഒരു ലവ് സെന്സസിന്‍ നല്ല ഡിമാന്റ് ഉണ്ടാവും....കമന്റ്സ് കൊണ്ട് നിറയുന്നു പോസ്റ്റ്‌.....ഫോല്ലോവേര്സിനെ കൊണ്ട് നിറഞ്ഞ ബ്ലോഗ്‌.....ഹോ... ഒര്കുമ്പോള്‍ രോന്ജാമം വരുന്നു.....
ആദ്യം ചോദ്യം ഉണ്ടാക്കാം ....
1 പ്രണയം എന്നാല്‍ എന്ത്?
2 നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?
അങ്ങനെ അതും റെഡി....ഇനിയിത് ആരോട് ചോദിക്കും....
അമ്മയോട് ചോദിച്ചാലോ?വേണ്ട....എന്തിനാ വെറുതെ നല്ലൊരു ദിവസമായിട്ടു അമ്മയുടെ കൈയ്ക്ക് പണിയുന്ടാകുന്നെ.....
"ഇതെങ്ങോട്ടാ രാവിലെ തന്നെ?"
"ഒരു സര്‍വ്വേ എടുക്കാന്‍ പറഞ്ഞു മിസ്സ്‌... അതിനാ..
ഒരു ദിവസം വീട്ടിലിരിക്കരുത്...സര്‍വ്വേ....പോലും....
ഹം...അതെലെങ്ങിലും അങ്ങനാ.....മഹാന്മാരെയും അവരുടെ വീട്ടുകാര്‍ അന്ഗീകരിക്കില്ല...ഒടുവില്‍ പ്രശസ്തരാവുംപോള്‍ അവരുടെ കഴിവ് കണ്ടെത്തിയത് ഞാനാണെന്ന് ബിടല്സ് ഇളകാന്‍ എന്തൊരു തിരക്കായിരിക്കും.....ഞാന്‍ വലിയ ബ്ലോഗ്ഗെരാവുംപോള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നവരുടെ മുന്പിലെകിംഗ് പോര്...ബടായി പറയാന്‍...അപ്പോള്‍ കാണിച്ചു തരാം.....ഇത് സത്യം ...അ...സത്യം...അ....സത്യം....
മീന്‍കാരന്‍ മോയിതീന്ക്ക അല്ലെ അത്..... തേടിയ vine ഫീറ്റില്‍ ചുറ്റി എന്ന് പറഞ്ഞത് പോലായെല്ലോ....
മോയിദീന്‍ ക്ക....ഒന്ന് നിന്നേ...ഒരു കാര്യം ചോദിക്കട്ടെ....
ഇതാര്...അനു മോളോ?എന്താ മോളെ....
അല്ല മോയിതീന്ക്ക പ്രണയത്തെ കുറിച്ച എന്താ അഭിപ്രായം...?????
നല്ല കാര്യമാ മോളെ...എന്തെ?
ഹോ...അപ്പൊ തുടക്കം പിഴച്ചില്ല....മോയിദീന്‍ ക്ക ഒരു പരീകുട്ട്യാവും...
ആട്ടെ....മോയിതീന്ക്ക പ്രണയിചിടുണ്ടോ?
അല്ലാഹ്....ഞാന്‍ ബെക്കാറില്ല മോളെ....എനിക്ക് എയിത്തോന്നും അരീലല്ലോ...അത്കൊണ്ട് മോന്‍ ശുക്കൂരാ അതൊക്കെ ചെയ്യുനെ..... മോക്കു ബെണേല്‍ പറ....ഓനെ ഞാന്‍ ഇപ്പം തന്നെ ഈട്ത്തെക്കയകാം ....പകെങ്ങില്‍ മോകെന്താ ഇപ്പൊ പൈശക്ക് ആവശ്യം....ബെന്ടെ കാശ് ഉമ്മ തരൂലെ?
മോയിദീന്ക്ക ...ഇങ്ങലെന്തോക്കെയാ ഈ പറയുന്നേ....കാശോ?എന്ത് കാശ്...?
ബാങ്കില്‍ പണയം ബെക്കുമ്മം കിട്ടുന്ന കാശ്.....
ഇപ്പം ഞാന്‍ ആരായി....:P
മോയിദീന്‍ ക്ക പണയം വെക്കുന്ന കാര്യമല്ല ഞാന്‍ ചോദിച്ചേ...പ്രണയം...ഈ പ്രേമം,ഇഷ്ക് ,മോഹബ്ബത് എന്നൊക്കെ പറയൂലെ...
ഓ..മോഹബ്ബത്ത്...അത് ആദ്യം പറയണ്ടേ?ഇംഗ്ലീഷ് ഞമ്മക്കരിയൂലന്നു കുട്ടിക്കറിയില്ലേ?
പ്രണയം എന്നത് ഇംഗ്ലീഷ് ആയിരുന്നോ?:0
മോഹബ്ബത്ത്...മീനിനെ പിടിച്ചു കരയിലിട്ടാല്‍ എന്താ നടക്കാ....അത്പോലെ ഒരു ബീര്‍പ്പ് മുട്ടലാണ് മോളെ മോഹബ്ബത്ത്.....പണ്ട് മൈമൂനനോട് ഞമ്മള്‍ക്ക് തോന്നീരുന്നു .....ഒടുക്കം അവള്‍ടെ അങ്ങളാര് തള്ളി അശൂത്രിലാകിയപ്പോഴാ ആ ബീര്‍പ്പ് മുട്ടല്‍ മാറിയെ....
നന്നായി....
(ബാക്കി ബിശേഷങ്ങലുമായി ഉടന്‍ ബരാം)

അജ്ഞാതന്‍ 2010 മേയ് 18, ചൊവ്വാഴ്ച

         എന്റെ അനു കുട്ടിക്ക് ...(ഇത് വായിക്കുമ്പോള്‍ നിന്റെ മുഖത്ത് വിരിയുന്ന ചിരി എനിക്കിപ്പോള്‍ കാണാം)
സുഖാണോ ടി......നീയിപ്പോള്‍  മുത്തശ്ശി ആയി കാണും ല്ലേ?നിന്റെ പേരകുട്ടികള്‍ എന്താ നിന്നെ വിളിക്കുന്നെ ....അമിന ഉമ്മാമ്മ എന്നാണോ?അതോ ആനുംമാന്നോ?നീ വയ്യസ്സിയായി ഞ ഞ പിഞ്ഞ ..പറയാന്‍ തുടങ്ങിയോടി ?എന്തെ നിന്റെ അമ്പരപ്പ് ഇതുവരെ മാറിയില്ലേ?ഇത് ഞാന്‍ തന്നെയാടി ,വിനു....അനുവിന്റെ വിനു....(ഇപ്പോള്‍ നിന്റെ കണ്ണ് നിറഞ്ഞോ?)എനിക്കറിയാം,എന്നില്‍ നിന്ന്‍ ഈ ഒരു വാക്ക് കേള്‍ക്കാന്‍ നീയെത്ര കൊതിച്ചിരിന്നുവേണ്ണ്‍ .......ക്ഷമിക്കൂ മോളെ....അന്നത് പറയാന്‍ വയ്യായിരുന്നു....ഞാന്‍ കാരണം നിനക്ക് നിന്റെ വീട്ടുകാരെയും കുടുംബത്തെയും ഉപേക്ഷികേണ്ടി വരുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യായിരുന്നു,നിന്റെ ഉപ്പയും ഉമ്മയും ആങ്ങളമാരും ബന്ധുകലുമൊക്കെ നിനക്ക് എത്ര പ്രിയപെട്ടവരായിരുന്നുവേണ്ണ്‍ അറിഞ്ഞു കൊണ്ട് ഞാനെങ്ങനെയടാ അത് ചെയ്യുക...എനിക്ക് പേടിയായിരുന്നു...എല്ലാവരുടെയും സ്നേഹം നിനക്ക് തരുവാന്‍ എനിക്ക് കഴിയുമോണ്ണ്‍....അങ്ങനെ കഴിയാഞ്ഞാല്‍ നീ എന്നെ വെറുത്താലോ?അതെനിക്ക് താങ്ങാന്‍ ആവില്ലായിരുന്നു?അത്കൊണ്ട് നിന്റെ സന്തോഷത്തിന്‍ വേണ്ടി നിന്റെ നെഞ്ച് പിടയുന്നത് ഞാന്‍ കണ്ടിലെന്ന്‍ വെച്ചു.....സെന്‍റ്ഓഫിന്‍ എന്റെ ഒരു വാക്കിന്‍ വേണ്ടിയാന്‍ നീ കാത്തിരിക്കുന്നതെണ്ണ്‍ അറിയാവുന്നത് കൊണ്ടാന്‍ നിന്നെ കാണാത്തത് പോലെ ഞാന്‍ ഒഴിഞ്ഞു മാറിയത് ......നിന്റെ മുന്‍പില്‍ ഒരുപാട് നേരം പിടിച്ചു നില്‍കാന്‍ പറ്റിലെണ്ണ്‍ തോന്നിയത് കൊണ്ടാന്‍ പെട്ടെന്ന്‍ അവിടം വിട്ടത്,ഞാന്‍ പോവുമ്പോള്‍ നിന്റെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ എന്റെ മനസ്സിനെ പൊള്ളിച്ചു...ഇപ്പൊ ഈ വൈകിയ വേളയില്‍ നിന്നോട് ഇതൊക്കെ എന്തിനാ പറയുന്നെനാവും നിന്റെ ചിന്ത,എന്റെ സ്വാര്‍ത്ഥത ,രണ്ടു കാരണമുണ്ട് അതിന്‍...ഒന്ന്‍                 
ഇന്നാളൊരു ദിവസം ഒരു നെഞ്ച് വേദന......ഡോക്റെരെ കാണിച്ചപ്പോള്‍ പറഞ്ഞു,ഹൃദയം വീക്ക് ആണ്‍ പോലും .....ഈ ഒരു സത്യം 30 വര്‍ഷമായി ഉള്ളില്‍ തന്നെ കൊണ്ട് നടക്കുവല്ലേ ..അതാവും...അത്കൊണ്ട് എന്റെ ആയുസ്സ് കൂട്ടാന്‍ നിന്നോട് പറയാന്‍ തീരുമാനിച്ചു....രണ്ടാമത്തെ കാര്യം,അത് നിന്നോട് ഒരു വാക്ക്  വാങ്ങണമായിരുന്നു എനിക്ക്,എന്റെ അടുത്ത ജന്മത്തില്‍ നീ ഏത് രാജ്യകാരിയായാലും ഏത് മതകാരി ആയാലും എന്റെ മാത്രം ആവുമെണ്ണ്‍ നീ എനിക്ക് വാക്ക് തരണം....അപ്പോഴും ഈ പ്രശങ്ങളൊക്കെ ഉണ്ടാവില്ലേ എന്നല്ലേ നീ ചിന്തിച്ചേ....ഉണ്ടാവും ..പക്ഷെ...എന്ത് സംഭവിച്ചാലും ഞാന്‍ നിന്നെ സ്വന്തമാകും.....കാരണം നിന്നെ നഷ്ടപെട്ടപ്പോഴാന്‍ മറ്റു നഷ്ടങ്ങളൊന്നും നിന്നെക്കാള്‍ വലുതാല്ലെന്ന്‍ ഞാനറിഞ്ഞത്,ഇനി എനിക്ക് നിന്നെ നഷ്ടപെടാന്‍ വയ്യടോ....ഈ ഒരു ജന്മം ഞാന്‍ അനുഭവിച്ച വേദന അത്രകുണ്ട്,ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈ വിനുവിന്‍ കൂട്ടായി അനു വേണം...വിനുവിന്റെ മാത്രം അനു....ഉണ്ടാവില്ലേ ????............       

അജ്ഞാതന്‍ 2010 ഏപ്രിൽ 13, ചൊവ്വാഴ്ച







എല്ലാ മലയാളികല്കും കാന്താരിയുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ .....

അജ്ഞാതന്‍ 2010 മാർച്ച് 22, തിങ്കളാഴ്‌ച

ഇന്നലെ ഞാന്‍ ബ്ലോഗ്ഗെരിലെ പുതിയ പോസ്റ്റുകള്‍ വായിക്കയായിരുന്നു,അപ്പോഴാന്‍ അരുന്ചെട്ടന്റെ പോസ്റ്റ്‌ കണ്ടത് ,കായംകുളം എക്സ്പ്രസ്സ്‌ കണ്ടാല്‍ അതില്‍  കേരാതിരികാന്‍ എനിക്ക് വയ്യ,കാരണം,ആകാശം ഇടിഞ്ഞു വീഴാന്‍ പോവാന്‍  എന്നറിയുമ്പോഴും  കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ പൊട്ടിച്ചിരി കേള്‍ക്കാം,അങ്ങനെ ഞാന്‍ വണ്ടിയിലേക്ക് ചാടി കേറി,ചെറുതായി കാല്‍ വാതിലിനോട്  അടിചെങ്ങിലും വേറൊന്നും പറ്റിയില്ല,പടച്ചോന്‍ കാത്തു,അങ്ങനെ വണ്ടി നീങ്ങി,ഡോക്ടര്‍ സാമുവലിന്റെ  കൂടുയുള്ള യാത്ര നല്ല രസമായിരുന്നു,നേരം പോയതറിഞ്ഞില്ല,ചിര്ച് ചിരിച് എനിക്ക് ചിരി നിര്‍ത്താന്‍ വയ്യാതായി,കണ്ണില്‍ നിന്നൊക്കെ  വെള്ളം വരാന്‍ തുടങ്ങി,എന്നിട്ടും നോ രക്ഷ...ചിരി കാരണം ശ്വാസം കഴിക്കാന്‍  കൂടി വയ്യാതായി ,എന്റെ ചിരിയുടെ ശബ്ദം കേട്ട നാട്ടുകാര്‍ ഓടികൂടി(എന്റെ നാട്ടുകാര്‍  അങ്ങനെയാ,സ്വന്തം വീട്ടില്‍ ഒരാള്‍ മരിച്ചത്  അറിഞ്ഞില്ലെങ്ങിലും അടുത്ത വീട്ടില്‍ ഒരാള്‍ ചിരിച്ചാല്‍ അവര്‍ അറിയും,എന്തെങ്ങിലും പുതിയ പുയിപ്പിന്‍ വകയുടോന്നരിയാന്‍ ഓടിയെത്തും ,ഹും)"ചൂട് കൂടി വട്ടായെന്ന്‍ തോനുന്നു",അമിനത്ത കാരണം  കണ്ടെത്തി,എനികൊന്നുമില്ലെണ്ണ്‍ പറയണമെങ്ങില്‍  ഈ  ഒടുക്കത്തെ  ചിരിയൊന്നു നിന്നിട്ട് വേണ്ടേ",ബ്ലോഗ്‌" ഒടുവില്‍ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു,ബ്ലോഗോ? അതെന്ത് രോഗം ?കണ്ട്രി ഫോല്ലോസ് .....അവര്കെന്ത് ബ്ലോഗരിയാം ?കായംകുളം സൂപ്പര്‍ ഫാസ്റ്റ്  അറിയാം?അവരോട എനിക്ക് സഹതാപം തോന്നി,പക്ഷെ എന്റെ അപ്പോഴാതെ അവസ്ഥയില്‍ ഒരു സഹതാപത്തിന്‍ സ്കോപില്ലത്തത് കൊണ്ട് തല്കാലം ഞാന്‍ ചിരി തുടര്‍ന്നു,പക്ഷെ വിവരമുള്ള എന്റെ വീടുകാര്‍ക്ക് കാര്യം മനസില്ലായി,"ഹം,ബ്ലോഗ്‌ എന്നോകെ പറഞ്ഞ പെണ്ണ് തുള്ളിയപോഴേ...ഞാന്‍ ഉറപിച്ചതാ ഇത് ഇങ്ങനെ തീരൂന്‍ ,എന്തായിരുന്നു പുകില്‍ ,ബെന്ടാത്ത ഓരോന്ന ചെയ്ത് ഇപ്പം തല ചൂടയെപ്പം മതിയായല്ലോ?ഇന്ന് നിര്‍ത്തികോണം  ,അല്ല പിന്നെ,"ഉമ്മാമന്റെ  വക ടൈലോഗെ,തൃപ്തിയായി അരുനെട്ടാ,തൃപ്തിയായി,അപ്പൊ ഒരു കാര്യം എനിക്ക് മനസ്സിലായി"blog reading is injurious to health"

അജ്ഞാതന്‍ 2010 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ടിന്റു മോനെ അറിയില്ലേ?ഹം ടിന്റു നമ്മുടെ വടകെലെ നന്ദിനി ചേച്ചിയുടെ തല തെറിച്ച സന്താനം (copy right frm ചായകട ശങ്കരേട്ടന്‍) ,ആ അവന്‍ തന്നെ ,അവന്റെ കലാപരിപാടികളില്‍ ചിലത് നിങ്ങളുമായി പങ്കുവെക്കുന്നു


അന്ന ടിന്റു മോന്‍ സ്കൂള്‍ നിന്ന നേരത്തെ എത്തി 
എന്നും നേരം ഇരുട്ടാതെ വീടിന്റെ പടി കേറാത്ത ഇവന്‍ ഇന്നെന്തു പറ്റി .അമ്മക്ക്  വേവലാതി ആയി,അവര്‍ മെല്ലെ അവന്റെ റൂമിലേക്ക് എത്തിനോക്കി,റൂമില്‍ കയറാന്‍ അനുവാദമില്ല .അതൊക്കെ അവന്റെ privacy ഇല്ലാതാകും പോലും,എന്താണോ ആവോ ഈ privacy ??ആര്കറിയാം.......എന്തായാലും നല്ല വിലകൂടിയ സാധനമാ........ഇല്ലെങ്ങില്‍ അവന്‍ അങ്ങനെ പറയില്ല....വെറുതെ തട്ടിയും മുട്ടിയും കേടാകേണ്ട ,അവന്റെ കൈക്ക് നല്ല ചൂടാ,പക്ഷെ ഇതിപ്പം കാര്യമറിയാതെ എങ്ങനെ ഇരിപ്പുരകുന്നെ..............എന്തായാലും  അറിഞ്ഞിട്ടുതന്നെ കാര്യം........".മോനേ.......".
"എന്താ...തള്ളെ......"ഹോ സമാധാനമായി ....വേറൊന്നും വിളിച്ചില്ല...
"നീയെന്താ ഇന്ന നേരത്തെ ....".
"എന്താ%^%&*&(*(*(@#@#@#@#@#(നിങ്ങള്‍ ഊഹിച്ചെടുത് പൂരിപ്പിക്കുമെണ്ണ്‍  വിശ്വസിക്കുന്നു)   നിനക്ക് പിടിച്ചില്ലേ.....".
"അതല്ല എന്നാലും .......".
"ഹോ .........ഈ വീട്ടില്‍ എന്നാണോ privacy "കിട്ടുക
"അയ്യോ മോന്റെ കയ്യിലുള്ളത് എവിടെപോയി
സത്യായിട്ടും ഞാനെടുത്തില്ല...........ചെലപ്പോ നിന്റെ തന്ത വിറ്റ് കള്ള് കുടിച്ചുക്കാനും .........ഈ മനുഷനെ കൊണ്ട് ഞാന്‍ തോറ്റു.....എന്റെ തലയിലെഴുത്ത്....... അല്ലാതെന്തു പറയാനാ.....അല്ലെങ്ങില്‍ എനിക്ക് എന്തോരം നല്ല ആലോചനകള്‍ വന്നതാ എന്നിട്ടും ഇയാളെ ആയിപോയി എനിക്ക് കിട്ടിയത് ........"
"ഒന്ന്‍ നിര്‍ത്തിയിട്ട് പോവുനുണ്ടോ...കണ്‍ട്രി ഫെല്ലോ 
ആ അല്ലെങ്ങില്‍ നില്‍ക്ക് നിങ്ങളും  അറിയേണ്ട കാര്യമാ
ആ രാജേഷ്‌ ഇതിപ്പോ  കുറെതവനയായി എന്നെ തല്ലുന്നു,പോട്ടെ പൊട്റെണ്ണ്‍ വേകുമ്പോ അവന്‍ തലയില്‍ കേറുവാ.....ഇനിയും അവന്‍ തല്ലാന്‍ വന്നാല്‍ ഞാന്‍ വെറുതെ വിടില്ല ,അന്നെരമം ഞാഞ്ഞ പിഞ്ഞ വര്തനവും പറഞ്ഞ വന്നേക്കരുത്...പറഞ്ഞെകാന്‍..."
അല്ല മോനേ....തല്ലനോക്കെ പോവണോ ......നമുക്ക് മാഷോട് പറയാം,വെറുതെ എന്നാത്തിനാ (നീ തല്ലുംകൊണ്ട് വന്നാല്‍ എനിക്ക കഷ്ടപെട് )"
"ഈ തള്ളക്ക് പറഞ്ഞാല്‍ മനസിലാവില്ലേ....എന്റെ സ്കൂള്‍ പുതിയതായി വന്ന ഇംഗ്ലീഷ് മാഷാ രാജേഷ്‌"

"ഓ.......എന്നാപിന്നെ ഞാന്‍ ചായ എടുത്തുവെക്കാം.....നീ മേലുകഴുകി ആ  കുപ്പായം മാറ്റിവാ
                                                                                                                   (തുടരും)

അജ്ഞാതന്‍ 2010 ജനുവരി 14, വ്യാഴാഴ്‌ച

 

അജ്ഞാതന്‍ 2009 നവംബർ 21, ശനിയാഴ്‌ച

രാവിലെ മകൻ ചൊദിച്ച സംഷയത്തിൻ  ഉത്തരം നൽകാൻ അവർക്ക് നേരം കിട്ടിയില്ല ,വൈകിട്ട് മകനെ തേടിയപ്പൊൽ അത് കേൽകാൻ അവനും ഇല്ലായിരുന്നു.അവൻ സംഷയത്തിൻ ഒരുപാടുത്തരങൽ അവൻ കിട്ടികഴിഞ്ഞിരിന്നു

അജ്ഞാതന്‍ 2009 നവംബർ 5, വ്യാഴാഴ്‌ച


അജ്ഞാതന്‍ 2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

പാക്കിസ്ഥാന്‍ 5 വിക്കറ്റും 8 ഓവറും  കയ്യിലിരിക്കെ ജയിക്കാന്‍ ഒരു റണ്‍ വേണം,അപ്പോള്‍ പാക്‌ ക്യാപ്റ്റന്‍ എന്താവും ടെന്‍ഷന്‍
യാ....അല്ലാഹ്.......ജയിച്ചാല്‍ പ്രേസേന്റ്റേനില്‍ ഇംഗ്ലീഷ് പറയണമല്ലോ........?????????????

************************************************************************************************
എന്ത് കൊണ്ടാന്‍ സ്ത്രീകള്‍ക്ക് പുരുഷനെകാല്‍ ആയുസ്സ് കൂടുതല്‍?
ഷോപ്പിംഗ്‌ ചെയ്താല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരില്ല,ബില്‍ കാണുമ്പോഴെ വരൂ
************************************************************************************************
പിച്ചകാരന്‍:സര്‍ ഒരു 12 രൂപ തരുമോ?ഒരു ചായ കുടിക്കാനാ.....
രാമു:അതിന്‍  ചായക്ക്‌ 6 രൂപയല്ലേ വേണ്ടൂ
പിച്ചകാരന്‍:എനിക്കും ഗേള്‍ ഫ്രെണ്ടിനും വേണ്ടിയാന്‍..
രാമു:ഓ പിച്ചകാരനാനെങിലും ഗേള്‍ ഫ്രാണ്ടോക്കെയുന്ദ്‌ അല്ലെ?
പിച്ചകാരന്‍:അല്ല സര്‍,ഗേള്‍ ഫ്രാണ്ടുണ്ടായ ശേഷമാന്‍ ഞാന്‍ പിച്ചകാരനായത്‌
**********************************************************************************************

അജ്ഞാതന്‍ 2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

സര്‍ദാര്‍ തന്റെ രണ്ട കവിളും പൊള്ളിയ നിലയില്‍ ഡോക്ടര്‍ കാണിക്കാന്‍ വന്നു;
ഡോക്ടര്‍:എന്ത് പറ്റി?
സര്‍ദാര്‍:ഞാന്‍ അയണ്‍ ചെയ്യുമ്പോള്‍ ഒരു തെണ്ടി ഫോണ്‍ വിളിച്ചു.....
ഡോക്ടര്‍:എനിട്ട്
സര്‍ദാര്‍:ഞാന്‍ ഫോണ്‍ ആണെന്ന്‍ കരുതി ഇസ്തിരിപെട്ടി ചെവിയില്‍ വെച്ചു
ഡോക്ടര്‍:അപ്പോള്‍ രണ്ടാമത്തെ കവിള്‍ എങ്ങനെയാ പൊള്ളിയത്‌?
സര്‍ദാര്‍:ആ‍ തെണ്ടി വീണ്ടും വിളിച്ചൂ...

അജ്ഞാതന്‍ 2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച


പഴശിരാജയില്‍  ഹവായി ചപ്പെല്‍,നമ്മുടെ മലയാള സിനിമ ഒരുപാട് വളര്‍ന്നു

അജ്ഞാതന്‍ 2009 ഒക്‌ടോബർ 14, ബുധനാഴ്‌ച






അജ്ഞാതന്‍ 2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

കുടിയന്മാര്‍ സമരത്തില്‍"പോലീസിന്റെ ഗുണ്ടായിസം അവസാനിപികുക ,കുടിയന്മാരെ ദ്രോഹിക്കുന്നത് നിര്‍ത്തുക,സമരം ടുടങ്ങികൊന്ദ്‌ കുടിയന്മാരുടെ സമസ്ധന പ്രസിഡന്റ്‌ അയ്യപ്പ ബൈജു"പ്രിയപ്പെട്ട കുടിയന്മാരെ ,നമുക്ക്‌ വെളിവ് ഇത്തിരി കൊരാവാന്‍ വെച്ച്-ഭാ_(വാള്‍ വെക്കുന്നു)-എങ്ങനെ ചെയ്യാമോ?ഞാന്‍ ചോടികുവാന്‍.....എന്താ ഞാന്‍ ചോദിച്ചേ?......അതെ ഞാന്‍ ചോടികുവാന്‍,പെട്രോള്‍ അടിച്ച വണ്ടി ഓടിക്കാം,ആര്‍കും ഒരു പ്രശ്നല്ല.....ഡീസല്‍ അടിച്ചും വണ്ടി ഓടിക്കാം,വെനെങ്ങി ഗാസും മന്നെന്നയുമൊക്കെ അടിച്ച വണ്ടിയോടിക്കും,അടോന്നും ചോദിക്കാം എവിടെ ആരുമില്ല,പാവപെട്ട ഒരുവന്‍ അല്പം വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ മാത്രം കേസായി ,ഫൈനായി,അവന്റെ അമ്മാടെ............ഗ്വാ...ഗ്യ.....,ഹ എറെന്ടാ വെള്ളരികാ പട്ടണമോ?നമ്മല്കും ചോദിക്കാനും പറയാനും ആളുണ്ട്,അട്കൊന്ദ്‌ ഇന്ന്‍ മുതല്‍ നമ്മള്‍ സമരം ആരഭികുകയാന്‍,എല്ലാവര്ക്കും എന്റെ നമോവാഗം.......പ്ടേഎ.............എന്നെ ആരെങ്ങിലും ഒന്ന്‍ ആശുട്രി കൊണ്ടുപോനെ..........ഞാനിപ്പം ചാകുവേ..........................

അജ്ഞാതന്‍ 2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

സര്‍ദാരും കൂട്ടുകാരനും മോര്‍ണിംഗ് വാല്കിന്പോവുകയായിരുന്നു ,അപ്പോഴാന്‍ വഴിയില്‍ രണ്ട ബോംബ്‌ കണ്ടത്‌ ,അപ്പോള്‍ സര്‍ദാര്‍:നമുക്കിത്‌ പോലീസില്‍ എല്പിക്കാം....."
കൂട്ടുക്കാരന്‍ "അത്‌ വേണ്ട വെറുതെ പോല്ലപ്പാവും "
സര്‍ദാര്‍:എന്ത് പൊല്ലാപ്പ്?
കൂട്ടുകാരന്‍:ഇതും കൊണ്ട് പോവുമ്പോള്‍ പൊട്ടിയാലോ?
സര്‍ദാര്‍"അപ്പോള്‍ നമുക്ക്‌ ഒരു ബോംബെ കിട്ടിയുലൂന്‍ പറയാം,അവര്കരിയില്ലല്ലോ?

അജ്ഞാതന്‍ 2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

ഒളിമ്പിക്സില്‍ 100mtr മത്സരത്തില്‍ ഫിനിഷ് ലൈനും കഴിന്ജ് ഓടിയ അതലെറ്റ്നെ നോക്കി ഇങ്ഗ്ലിഷ്കാരന്‍: "wow....extraordinery......." ഇത് കേട്ട മലയാളി:" അതെ എക്സ്ട്രാ..ഓടി..നാറി.... "

അജ്ഞാതന്‍ 2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ബൈജു ആത്മഹത്യക്ക്‌ ശ്രമിച്ചതരിന്ജ് നാട്ടുകാര്‍ അത്ഭുതപെട്ടു,കാരണം ബൈജുവിനെ പോലെ ഒരാള്‍ക്ക്‌  ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും അവര്‍ കണ്ടില്ല,കേട്ടവര്‍ കേട്ടവര്‍ ഹോസ്പിടളിലെക്ക്  ഓടി,എല്ലാവരും ഒന്ന്‍ മാത്രമേ അറിയേണ്ടിയിരുനുള്ളൂ,ബൈജു എന്തിനീ കടുംകൈ ചെയ്തു?എല്ലാവരും ബൈഞുവിന്‍ ചുറ്റും ആകാംഷയോടെ നിന്നു,കൂട്ടത്തില്‍ പ്രായമുള്ള പപ്പേട്ടന്‍ ചോദിച്ചു:മോനേ......,ഇത്രയും വലിയ കടുംകൈ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാ നിനക്ക് ?ഞങ്ങളോട്‌ പറ... ,ബൈജു:വിട്ടേക്ക് പപ്പേട്ടാ അതൊന്നും  നിങ്ങള്‍ക്ക്‌ മനസിലാവില്ല !,നാടിലെ റേഡിയോ ആയ വിലാസിനി:ഇത് പ്രേമനൈരശ്യമാ ,നിങ്ങള്‍ക്ക്‌ മനസിലായില്ലേ?ബൈജു:പ്രേമം മണ്ണാങ്കട്ട ,എനികാരോടും പ്രേമമൊന്നുമില്ല ,പിന്നെ????????????എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു....?എന്റെ ദുഃഖം അത്‌  നിങ്ങള്‍ക്ക്‌ മനസിലാവില്ല.........പിന്നെ പറഞ്ഞിട്ടെന്താ.........,എനിഗുലും നീ പറ ഞങ്ങള്‍ക്ക്‌ എന്റെങ്ങിലും ചെയ്യാന്‍ പറ്റുമോന്‍ നോക്കാം എന്ത് പ്രശ്നത്തിനും ഒരു വഴിയുന്ദാവുമ്ശരി..ഞാന്‍ പറയാം....,സൂചിയിടാല്‍ കേള്‍കുന്ന നിശ്ശബ്ദത ....എല്ലാവരും ബിജുവിന്റെ വാകുകല്ക് കാതോര്‍ത്തു,"ശിം ശു ശിവ നിഷ ബി ശ ലിക അക പുകല ടിക ,മഷ ക്ജ്ബ് അക്ക്ല്ക്ഴ്"ബൈജു പറഞ്ഞു നിര്‍ത്തി.എല്ലാവരും വായ്പോളിച്ചു പോയി ചിലരുടെ വായില്‍ ഈച്ചയും കൊത്കും സമ്മേളനം തുടങ്ങി,എന്നിട്ടും ആരും അനങ്ങിയില്ല,അല്പം നേരം കൊണ്ട സമനില വീണ്ടെടുത്ത പപ്പേട്ടന്‍:നീ എന്താ മോനെ പറഞ്ഞത് ?ഒന്നും മനസിലായില്ല....................,ഇല്ല....മറുപടി കോരസ്സയിരുന്നു.അദാ ഞാന്‍ ആദ്യമേ പറഞ്ഞത് എന്റെ ദുഃഖം ആര്‍കും മനസിലാവിലാന്‍.....ബൈജു നിര്‍വികാരനായി പറഞ്ഞു  .

അജ്ഞാതന്‍ 2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ചിക്കന്‍ ഗുനിയ വന്ന ഗൊപലെട്ടനൊട് മകന്‍ :അച്ഛന്‍ എന്തിനാ എല്ലാവരോടും എയിഡ്സ് ആണെന്ന്‍ പറഞ്ഞത്?അച്ഛന്‍:ഡാ അതെന്റെ ഐഡിയ അല്ലെ,ഇനി  ഞാന്‍ ചത്താലും  ഇവന്മാരൊന്നും നിന്റെ അമ്മയെ തിരിഞ്ഞുനോക്കില്ല