അജ്ഞാതന്‍
2010 മാർച്ച് 29, തിങ്കളാഴ്‌ച
വെണ്ണ തോല്‍ക്കും മുകിലിന്‍ കിരീടം
ശിരസ്സിലേറി നില്‍ക്കുന്ന ഗിരി ശൃംഗ...
മരതക രത്നത്താല്‍ തീര്‍ത്ത നിന്‍ അങ്കിയില്‍
തുഷാര ബിന്ദു തന്‍ ഹാരമണിയിച്ചതാര്?
പതിനേഴുകാരിയുടെ ലാസ്യാദ്ര നയനത്താല്‍-
കബനി നിന്‍ മുന്‍പില്‍ ഓളങ്ങള്‍ തീര്‍ക്കുമ്പോള്‍
മുടിയിഴകളെ തഴുകി തലോടുമീ
കാറ്റിന്‍ പോലും ഹൃദ്യമാം പ്രണയത്തിന്‍ സുഗന്ധം
തരുണികളെ മയക്കും മന്മഥന്‍ പോലെ
നീയെന്‍ മനം കവര്‍ന്നത് ഒരു മാത്രക്കുള്ളിലായി
തകര്‍ന്നിടിഞ്ഞു നിലവിളിക്കും നിന്നെ
ഇന്നലെ പേക്കിനാവില്‍ കണ്ടു തളര്‍ന്നു ഞാന്‍
പാരിനെ തകര്‍ത്തീടും ദുഷ്ട ജന്മങ്ങള്‍ തന്‍
കണ്പെടാതിരികട്ടെ നിനക്കെന്നും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
