അജ്ഞാതന്‍ 2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

പ്രണയിക്കുകയായിരുന്നു.....
നിന്നെ..
നിന്റെ പുഞ്ചിരിയെ,നിന്റെ കണ്ണുകളെ,ആ ആര്‍ദ്ര ഹൃദയത്തെ...
നീ അണിയുന്ന വസ്ത്രത്തെ..നിന്നെ തഴുകുന്ന കാറ്റിനെ....
നീ നടന്നു നീങ്ങിയ വഴിയോരത്തെ...
നിന്‍ സ്പര്‍ശനം കൊണ്ട് അനുഗ്രഹീതയായ ആ ശിലയെ പോലും....
ഒടുവില്‍ നിന്‍ പ്രണയം താങ്ങാന്‍ വയ്യെന്ന് ചൊല്ലി
വഴി പിരിഞ്ഞു നീ പോകവേ....നിന്റെ ആ വാക്കുകളെയും
അറിഞ്ഞില്ല നീ.....നിന്നെ പ്രണയിക്കാന്‍ എനിക്ക് നീ പോലും വേണ്ടായിരുന്നു....
എന്നും നിന്നെ പ്രണയിച്ചു കൊണ്ടെയിരികുന്നു ഞാന്‍.....