അജ്ഞാതന്‍
2010 ഡിസംബർ 11, ശനിയാഴ്‌ച
അയാള്‍ തിരക്കിട്ട് ആ ഫോട്ടോ മെയില്‍ ചെയ്തു...സമയം ഒരുപാടായിരിക്കുന്നു ....അവസാന എഡിഷന്‍ മുന്‍പ് ഓഫീസില്‍ കിട്ടിയില്ലെങ്ങില്‍ പിന്നെ കഷ്ടപെട്ടതൊക്കെ വെറുതെയാവും.ഇല്ല....ഇനിയും സമയമുണ്ട്....കായലിലേക്ക് മറിഞ്ഞ ബസിന്റെ ചിത്രമാണ്...രക്ഷാപ്രവര്‍ത്തനം ഒരു ഭാഗത്ത് നടക്കുന്നുണ്ട്....ആ സമയത്ത് അത് വഴി വന്നത് കൊണ്ടാണ് മാറ്റാരും അറിയുന്നതിന്‍ മുന്പ് അറിയാനും ചിത്രങ്ങളെടുക്കാനും കഴിഞ്ഞത് .നാളെ ഈ ഫോട്ടോ കണ്ട മറ്റു പത്രകാര്‍ അന്തം വിടും ,ഇത്രയും നേരമായ സ്ഥിതിക്ക് ഇനി മറ്റാര്‍ക്കും ഈ പടങ്ങള്‍ കിട്ടില്ല...അഭിമാനത്തോടെ അയാള്‍ ആ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി...അപോഴാണ് അയാള്‍ അത് കണ്ടത്
.താനെടുത്ത ഫോട്ടോയില്‍ ബസിന്റെ അരികിലായി വെള്ളത്തിന് മുകളില്‍ ഒരു കൈ....ചുവന്ന വളകള്‍ അണിഞ്ഞ ഒരു കുഞ്ഞികൈ....ഫോട്ടോ എടുക്കുമ്പോള്‍ താനിത് കണ്ടില്ലല്ലോ?മനസ്സിലെവിടെയോ ഒരു നീറ്റല്‍....അയാള്‍ ദുരന്ത സ്ഥലത്തേക്ക് ചെന്നു...അപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നുടായിരുന്നു,അയാള്‍ അവിടെ മാകെ തിരഞ്ഞു....അപ്പോള്‍ കണ്ടു....ആ ചുവന്ന വളകള്‍ ഇട്ട ആ കൈകള്‍....മരണപെട്ടവരുടെ കൂട്ടത്തിലായിരുന്നു അവള്‍.....പാതി തുറന്ന കണ്ണുകളുമായി ഒരു അഞ്ചു വയസ്സുകാരി...വിടരും മുന്‍പ് കൊഴിഞ്ഞു പോയ പനിനീര്‍ പുഷ്പം പോലെ.....പിന്നെ അവിടെ നില്‍കാന്‍ അയാള്‍ക്കായില്ല...വീട്ടില്‍ എത്തിയപ്പോഴേക്കും തീര്‍ത്തും തളര്‍ന്നിരുന്നു....നേരെ റൂമില്‍ ചെന്നു കിടക്കയിലേക്ക് വീഴുകയായിരുന്നു....എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ ആവുന്നില്ല ,കണ്ണ് പൂട്ടുമ്പോള്‍ ചുവന്ന വളയിട്ട ആ കുഞ്ഞു കൈകള്‍....അയാള്‍ക്ക് കണ്ണ് പൂട്ടാന്‍ തന്നെ പേടിയായി,എപ്പോഴോ ഉറങ്ങിപോയി.....
ഒരു ചെറിയ കുളം അതിന്റെ പടവില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.....ആരോ വിളികുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കി,ആരുമില്ല ....തോന്നിയതാവും,പെട്ടെന്നാനത് സംഭവിച്ചത്....ആരോ തള്ളിയിട്ടത് പോലെ ...താന്‍ കുളത്തിലേക്ക്.....നന്നായി നീന്തല്‍ അറിയുന്ന തനിക്ക് അതിനു സാധികുന്നില്ല.....കൈ കാലുകള്‍ തളര്‍ന്നത് പോലെ.....വയ്യ.....വെള്ളത്തിലേക്ക് താഴ്ന്നു പോവുന്നു.....അപ്പോള്‍ ഒരു കൈ നീണ്ടു വന്നു....തന്നെ പിടിച്ച വലിച്ചുയര്തുന്നു....വെള്ളത്തില്‍ നിന്നുയര്‍ന്നപ്പോള്‍ ആണ് ആ മുഖം കണ്ടത്.....ആ അഞ്ചു വയസ്സുകാരി......"എന്നെ കൊന്നില്ലേ,എന്നെ രക്ഷികാമായിരുന്നില്ലേ?,ഇപ്പൊ എന്റെ അമ്മ കരയുകയാവും....എനിക്ക് എന്റെ അമ്മയെ കാണണം....."അവള്‍ കരയാന്‍ തുടങ്ങി,പക്ഷെ....ആ കണ്ണില്‍ നിന്ന് കണ്ണുനീരല്ല....പകരംചോരയാണ് വരുന്നത്....
"അമ്മേ"നിലവിളിച്ചു കൊണ്ടാണ് ഉണര്‍ന്നത്....
അത് വെറുമൊരു സ്വപ്നമാണെന്ന് വിശ്വാസം വന്നില്ല
ആദ്യമായൊന്നുമല്ല ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്നത്....ഫോട്ടോ എടുക്കുന്നതും...എന്നിട്ടും ആ പെണ്‍കുട്ടിയുടെ മരണം മാത്രമെന്താ തന്നെ ഇങ്ങനെ
വേട്ടയാടുന്നത്.....ആ മരണത്തില്‍ തനിക്ക് പങ്കുണ്ടാവുമോ?ഈ കുറ്റബോധം തന്നെ മരണം വരെ പിന്തുടരുമോ
ഒരു വിധം നേരം വെളുപിച്ചു,ദിനചര്യകള്‍ പൂര്‍ത്തിയാക്കി ഓഫീസിലെത്തി,പക്ഷെ മനസ്സ് അസ്വസ്ഥമായിരുന്നു.....ചീഫ് എഡിറ്റര്‍ വിളികുന്നുവെന്നു പറഞ്ഞത് രാമേട്ടന്‍ ആണ്.....ചീഫ് എഡിറ്റര്‍ ഉടെ മുറിയില്‍ ഒരു ചെറിയ സംഘം തന്നെയുണ്ടായിരുന്നു.....എഡിറ്റര്‍ അനുമോദനം അറിയിച്ചു കൊണ്ട് ഒരു വലിയ ബൊക്ക നല്‍കി,ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ബൊക്ക....അയാള്‍ അതിലേക്കു നോക്കി....ഓരോ ചുവന്ന പൂവിലും ആ അഞ്ചു വയ്യസുകാരിയുടെ മുഖമാണ് അയാള്‍ കണ്ടത്...."എന്നെ രക്ഷിക്കാമായിരുനില്ലേ?"എന്ന് ചോദിച്ചു കൊണ്ട് കരയുന്ന മുഖം...ആ കണ്ണുകളില്‍ നിന്ന് ചോരയാണ് വരുന്നത്....ആ രക്തം തന്റെ കയ്യില്‍ പടര്‍ന്നിരിക്കുന്നു....ഒരു അലര്‍ച്ചയോടെ അയാളാ ബൊക്ക വലിച്ചെറിഞ്ഞു കൊണ്ട് ബാത്ത് റൂമിലേക്ക് ഓടി....വാഷ് ബാസിന്‍ ടാപ് തുറന്നു...എത്ര കഴികിയിട്ടും രക്തം പോയില്ലെന്നു അയാള്‍ക്ക് തോന്നി...ഒരു ഭ്രാന്തമായ ആവേശത്തോടെ അയാള്‍ കൈ കഴുകി കൊണ്ടേയിരുന്നു..ഒരു കത്തി കൊണ്ട് സ്വന്തം ജീവ രക്തം ഒഴുക്കി കളയും വരെ..
(mukalile pic kevin carter enna famous photo grapher eduthathaanu....e foto eduth moonu masathinullil kadutha vishadithinadimayaaya adheham suicide cheythu...may rest his soul in peace)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)