അജ്ഞാതന്‍ 2010 ഏപ്രിൽ 11, ഞായറാഴ്‌ച

   


സ്വപ്നങ്ങളൊക്കെയും മണി ചെപ്പിലടിച്ചിരുന്നു
മോഹങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുത്തിരുന്നു
ഒരു പൊട്ടിച്ചിരിയുടെ മുഖമൂടി അണിഞ്ഞിരുന്നു
ഉള്ളിലെ തീകനലില്‍ എന്റെ ഹൃത്തടം
എന്നേ മരച്ചിരിന്നു
ശ്വസിക്കുമൊരു ജഡം മാത്രമായിരുന്നു ഞാന്‍
ഒരു പുലരിയില്‍ എന്‍ ജാലകവാതിലൂടെ
നീ വന്നതെന്തിനായിരുന്നു?
പറഞ്ഞതല്ലേ ഞാന്‍ അരുതരുതെന്ന്
എന്നിട്ടും എന്നെ നിന്‍ നെഞ്ചോട്
ചേര്‍ത്തതെന്തിനായിരുന്നു
നിന്‍ പ്രണയത്തിന്‍ മഴയെന്നില്‍
കുളിരായി നിറയവേ
അറിയാതെ ഞാനും നിന്നിലലിഞ്ഞു
പ്രണയത്തിന്‍ വസന്തങ്ങള്‍
എന്നില്‍ പൂക്കുന്നതറിഞ്ഞു ഞാന്‍
അറിയാതെ അറിയാതെ
ഒരു നൂറു സ്വപനങ്ങള്‍
നെയ്തു കൂട്ടി ഞാന്‍
ഒരു ദിനം ദൂരേക്ക്
നീ നടന്നകന്നു
ഒരു വാക്ക് മിണ്ടാതെ
എന്‍ പിന്‍വിളികളിലുരിയാടാതെ
ഒരു മാത്രയെങ്ങിലും
നീ തിരിഞ്ഞുനോക്കുമെന്ന്
ഒരു പാട് കാത്തു ഞാന്‍
നിന്റെ ഓരോ കാലടിയും അമര്‍ന്നതെന്‍
ജീവിതത്തിന്‍ മേലായിരുന്നു
അടര്‍ന്നു വീണ എന്‍ പൊയ്മുഖം
തേടി അലയുമ്പോഴും, ഞാന്‍
നിനക്ക് നന്‍മകള്‍ മാത്രമാവട്ടെ
പ്രാര്‍ത്ഥിക്കാം എന്നും