അജ്ഞാതന്‍ 2010 മാർച്ച് 6, ശനിയാഴ്‌ച




ആരോ പാടിയ പാട്ടിന്റെ ശീലുകള്‍ 
എന്നുള്ളില്‍ ഓര്‍മ തന്‍ ഓളങ്ങള്‍ തീര്‍ത്തുവോ?
ആ മരത്തണലും തഴുകി തലോടിയ കുഞ്ഞിളം കാറ്റും 
പാരിതില്‍ സുന്ദരം സൌഹൃതമെന്നോതിയ
 എന്‍ പ്രിയ സഖിമാരും
വാത്സല്യം സമം ചേര്‍ത്ത് അറിവ് വിളമ്പിയ  
എന്‍ ഗുരുനാഥരും 
എല്ലാ മിന്ന്‍ സുഖമെഴുന്നോരോര്‍മമാത്രമായി
സ്വപ്‌നങ്ങള്‍ വര്‍ണങ്ങള്‍  വിതറിയ വീഥിയില്‍
സ്വയം മറന്നു പോയൊരാ ദിനങ്ങള്‍ 
തിരികെ വരാത്തത്രയും ദൂരെ നിന്ന്‍
യാത്ര ചൊല്ലീടുന്നു  എന്നോട്
ഓട്ടോഗ്രാഫിലെ നാല് വരികളില്‍ 
ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നു എന്‍ സൌഹ്ര്തം
ഒരുവട്ടം കൂടിയെന്‍ സ്വപ്നത്തിന്‍ താഴ്വരയില്‍ 
ഒരു ചിത്ര ശലഭമായി പാറി പറക്കുവാനുല്ലൊരു  
വരം നേടാന്‍ ഏതു ദൈവത്തിനു തപസ്സു
ഞാന്‍ ചെയ്യേണ്ടൂ