കാന്താരി 2011, ജൂൺ 30, വ്യാഴാഴ്‌ച

മനു ഉദ്യോഗസ്ഥരായ ശിവന്റെയും നളിനിയുടെയും ഒറ്റ മോനാണ്.....ശാന്ത സ്വഭാവം,പഠിപ്പിസ്റ്റ് ......സുഹ്ര്തുകള്‍ കുറവായ മനുവിന് അച്ഛനും അമ്മയും വരുംവരെ ബോറടി മാറ്റാന്‍ ആണ് കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത്.....കമ്പ്യൂട്ടറിന്റെ ദൂഷ്യവശങ്ങളെ കുറിച്ച നല്ല ബോധമുള്ള ശിവന്‍ അത് വീടിന്റെ മെയിന്‍ ഹാളിലാണ് അത് വെച്ചത്.....ഇന്റര്‍നെറ്റ്‌ ഉപയോഗികുന്നതിലും അവര്‍ വളരെ ശ്രദ്ദിച്ചിരുന്നു......മകന്‍ ഒറ്റയ്ക്കാവുമ്പോള്‍ നെറ്റ് ഉപയോഗികതിരികാനും അവര്‍ ശ്രദിച്ചു.....വീഡിയോ ഗെയിംസ് ആയിരുന്നു മനുവിന്റെ ഹരം.....ആദ്യം ഒഴിവു സമയങ്ങിളില്‍ തുടങ്ങിയ ഗെയിംസ് പിന്നെ പിന്നെ അവന്റെ പഠനത്തെ പോലും ബാധിക്കും വിധമായി,മണികൂറുകള്‍ അവന്‍ കംപുറെരിനു മുന്‍പില്‍ ചിലവഴികാന്‍ തുടങ്ങി,മകനെ നിയന്ത്രിക്കാന്‍ ശ്രമിച്ച അച്ഛനെതിരെ അവന്‍ ജീവിതത്തില്‍ ആദ്യമായി പൊട്ടിത്തെറിച്ചു.....കയ്യില്‍ കിട്ടിയതൊക്കെ എറിഞ്ഞുടച്ചു.......മകന്റെ മാറ്റം ആ അച്ഛനെയും അമ്മയെയും നടുക്കി,സ്കൂളില്‍ തന്നെ കളിയാകിയ ഒരു കുട്ടിയെ മനു അടിച്ചു പരിക്കേല്പിച്ചു,ഇതും കൂടി ആയതോടെ അവനെ അവര്‍ ഒരു കൌണ്സിലരുടെ അടുതെതിച്ചു....മനുവിനെ കുറിച്ച വിശദമായി ചോദിച്ചറിഞ്ഞ കൌണ്സിലര്‍ അവന്റെ മാറ്റത്തിന്റെ കാരണം കണ്ടെത്തിയത് അവന്‍ സ്ഥിരമായി കളിക്കുന്ന ഗെയിം ആയിരുന്നു......അണ്ടര്‍ വേള്‍ഡ് ഗുണ്ട നടത്തുന്ന മിഷന്‍ ആയിരുന്നു ആ ഗെയിം....കൊലയും പിടിച്ചുപറിയും അടക്കം സകല കുറ്റ ക്രിത്യങ്ങളുടെയും പാഠശാല .....വാഹനങ്ങളും ആയുധങ്ങളും തട്ടിപറിക്കുക,ചെറുക്കുന്നവരെ കൊല്ലുക,ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുക ,മുന്‍പിലുള്ള എന്തിനെയും ഇടിച്ചു തെറിപ്പിക്കുക,പിന്നെ ലഭിക്കുന്ന മെസ്സേജ് അനുസരിച്ച് ഓരോരുത്തരെ കൊല്ലുക,കിഡ്നാപ് ചെയ്യുക,ഇതില്‍ നിന്നൊക്കെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുക ....എന്നിങ്ങനെ പോവുന്നു ഗെയിം....സ്വന്തം കാര്യം നേടാന്‍ ഇത് അക്രമവും ചെയ്യാന്‍ അത് കുട്ടിയെ പഠിപ്പിക്കുന്നു,അത് കളിച്ചു ശീലിച്ച കുട്ടിയില്‍  ആ ഗെയിം സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം....അതായിരുന്നു മനുവിനും സംഭവിച്ചത്.....

ഇത് വെറുമൊരു കഥയല്ല,ശരിക്കും നടന്ന,നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം,ഓരോ രക്ഷിതാവും മനസ്സിലാകേണ്ട ഒരു കാര്യം.....മക്കളുടെ എന്ത് ആവശ്യവും നടത്തി കൊടുക്കുക എന്നത് ഇതൊരു അച്ഛനമ്മമാരുടെയും സ്വപ്നമാണ്.....മക്കളോടുള്ള അമിത വാത്സല്യം കാരണം അതിന്റെ മറ്റു വശങ്ങളെ കുറിച്ച അധികം  പേരും ചിന്തികാറില്ല...ഇനി ചിന്തിച്ചാലും മക്കളുടെ വാശിക്ക് മുന്‍പില്‍ കീഴടങ്ങും....പക്ഷെ നിങ്ങള്‍ മക്കളോട് ചെയ്യുന്ന വന്‍ ക്രൂരതയാണ് അത്.....അവരുടെ വാശി ശമിപ്പിക്കാന്‍ വേണ്ടി പറയുന്നതെന്തും വാങ്ങി കൊടുക്കും മുന്പ് അത് അവര്‍ക്ക് വേണ്ടെത് തന്നെയോ എന്ന് ഒരു വട്ടം ചിന്തിക്കൂ.....ഇല്ലെങ്ങില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ തന്നെ നഷ്ടപെട്ടെക്കാം .....കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന ഈ കാലത്ത് കുട്ടികള്‍ വഴിതെറ്റി പോവാനുള്ള സാഹചര്യങ്ങള്‍ നമ്മള്‍ തന്നെ ഒരുക്കി കൊടുക്കണോ?നിങ്ങളുടെ മക്കള്‍ വീഡിയോ ഗെയിംസ് കളികാരുണ്ടോ?ഉണ്ടെങ്കില്‍ അവ എത്തരത്തില്‍ ഉള്ളതാണെന്ന് ഇനിയെങ്ങിലും ശ്രദ്ധിക്കൂ....



When playing a high-violence video game, players accustomed to such games showed lower activity (measured via signals from magnetic resonance imaging) in the rostral anterior cingulate cortex (rACC), whereas players used to low-violence games displayed higher activity. This difference suggests that gamers who often play violent games may be desensitized to aggression and violence. (Courtesy of K. Thomas and D. A. Gentile)
മക്കള്‍ പുറത്തിറങ്ങി കളിച്ചാല്‍..... കൂട്ടുകൂടി നടന്നാല്‍ ......ഒക്കെ എന്തോ കുറച്ചില്‍ പോലെയാണ് ചില മാതാപിതാകള്‍ക്ക് ...പ്രതേകിച്ചും സമൂഹത്തിലെ മേലെ കിടയിലുള്ളവര്‍ക്കും അവരെ അനുകരികാന്‍ ശ്രമിക്കുന്ന ഇടത്തരക്കാര്‍ക്കും....ആറാള്‍ പൊക്കത്തില്‍ മതിലുകെട്ടി അതിനുള്ളില്‍ കെട്ടിയിടപെട്ട പോലൊരു ജീവിതം...കളിയ്ക്കാന്‍ വീഡിയോ ഗെയിം ,കമ്പ്യൂട്ടര്‍,ടെലിവിഷന്‍ ,ഇതൊക്കെയും...സ്വന്തം നിര്‍ദേശം അനുസരിച് ചലിക്കുന്ന ഒരു ലോകത്ത് വളരുന്ന കുട്ടികള്‍ മറ്റൊരാളുടെ നിര്‍ദേശം അനുസരികാന്‍ വിമുഖത കാണിക്കും...ഇപ്പോള്‍ പ്രചാരത്തിലുള്ള ഗൈമ്സുകള്‍ ഇതിന്റെ ആക്കം കൂട്ടുനവയാണ്.......അക്രമനോല്സുകത കുട്ടികളില്‍ വളര്തുന്നവയാണ് ഒട്ടുമിക്ക കളികളും...ക്ഷമ എന്നത് വളരെ മോശപെട്ട വികാരമാണ് എന്നാ നിലയിലാണ് ഇന്നത്തെ സിനിമകളും ഗമുകളും ഒക്കെ കുട്ടികളെ പഠിപ്പികുന്നത്...പെട്ടെന്ന് ദേഷ്യപെടുകയും ദേഷ്യം വന്നാല്‍ ആരെയും എന്ത് തെറിയും വിളിക്കുകയും കള്ളുകുടിച്ചുംതല്ലു കൊണ്ടും കൊടുത്തും  നടകുന്നവരാന് ഇന്ന് നമ്മുടെ സിനിമകളിലെ ഹീറോകള്‍, ഇത് കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന സ്വാധീനം ചെറുതല്ല,അതിന്റെ കൂടെ അത്തരം ഒരു ഹീറോ ആയി സ്വയം അവരോധിക്കപെടുന്ന ഗൈമ്സും കൂടി ആവുംപോഴോ?

വന്‍ നഗരങ്ങളിലെ ഫ്ലാറ്റുകളില്‍ ജീവിക്കാന്‍ വിധിക്കപെട്ട കുട്ടികള്‍ക്ക് അല്പം ആശ്വാസം ആയിരികാം ഈ ഗൈമുകള്‍,(വിജാരിച്ചാല്‍ അവിടെയും കുട്ടി ഗ്രൂപ്പുകള്‍ ഉണ്ടാകാം..) അപ്പോഴും തിരഞ്ഞെടുപ്പില്‍ അല്പം ശ്രദ്ധികാം .....i q വര്ധിപ്പികാന്‍ ഉതകുന്ന ഗെയിംസ് ഉണ്ട്...അല്ലെങ്ങില്‍ നല്ല കുട്ടികളികള്‍ ഉള്ളവ....വാങ്ങുമ്പോള്‍ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി,എന്നല്ല ശ്രദ്ധിക്കണം.....കാരണം നമ്മുടെ മക്കള്‍ അവരാണ് നമ്മുടെ ജീവിത സമ്പാദ്യം .......
നമ്മുടെയൊക്കെ കുട്ടികാലം ഓര്‍മ്മയുണ്ടോ?എങ്ങനെ മറക്കാന്‍ അല്ലെ?പൂവും മരവും കിളികളും പൂച്ചയും ഒക്കെ ആയി കൂട്ടുകൂടി നടന്ന കാലം,മഴയും വെയിലും ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു...മഴ നനയാന്‍ ഉള്ളതായിരുന്നു.....വെയില്‍ സുര്യന്റെ പുഞ്ചിരിയും...ചെളിയിലും മണ്ണിലും ഉരുണ്ട് ഒരു പരുവത്തില്‍ വൈകിട്ട് വീട്ടിലെതിയുരുന്ന സന്തോഷം മാത്രം നിറഞ്ഞ കാലം..... ഒര്കുമ്പോള്‍ എപ്പോഴും മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച കാലം.....ഒരുവട്ടം കൂടിയെന്‍ എന്നാ o n v കവിത അറിയാതെ നാവിലെതുന്നു അല്ലെ?എനിട്ടും എന്തെ നമ്മുടെ മക്കള്‍ക്ക് ഇതൊക്കെ നിഷേദികുന്നു?ഈ സൌഭാഗ്യങ്ങള്‍  അവരും അറിയേണ്ടേ?സമ്മതിക്കുന്നു....പഠനം ഒരു കീറാമുട്ടിയാണ്....പക്ഷെ ബാകി സമയം അപ്പോലെങ്ങിലും അവര്‍ ജീവിച്ചോട്ടെ....നാളെ കുട്ടികാലം ഒരു നല്ല ഓര്മ ആയി നില്കാനെങ്ങിലും....മണ്ണില്‍ കളിച്ചാല്‍ മക്കള്‍ സംസ്കാരം  നഷ്ടപ്പെട്ട് പോവുകയോന്നുമില്ല....മണ്ണിനെയും നാടിനെയും സ്നേഹിക്കുന്ന മനസ്സില്‍ നന്മയും കണ്ണില്‍ അര്‍ദ്രതയുമുള്ള ഒരു നല്ല മനുഷ്യന്‍ ആവട്ടെ അവര്‍....

നോട്ട്:ഈ വിഷയത്തെ കുറിച്ച ഒരുപാട് വിശദമായി ചര്‍ച്ച ചെയ്യാ പെടെണ്ടാതാണ്....അതിനു ഒരു തുടക്കമാവും ഈ ലേഖനം എന്ന് പ്രതീക്ഷിക്കുന്നു......
ഇതുമായി ബന്ധ പെട്ട ചില വിവരങ്ങള്‍ ദാ ഇവിടെ.......